scorecardresearch
Latest News

Horoscope Today December 18, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today December 18, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

Horoscope Today December 18, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്നത്തേത് കന്നിരാശിക്കാരുടെ ദിവസമാണ്. ഈ രാശിയില്‍ ജനിച്ചവരെക്കുറിച്ച് ജ്യോതിഷികള്‍ പറയുന്നത് വേണമെങ്കില്‍ ശ്രദ്ധിക്കാവുന്നതാണ്. ആര്‍ദ്രതയുള്ളതാണെങ്കിലും പലപ്പോഴും ഇടിമുഴക്കം നിറഞ്ഞതാണ് ഈ രാശിക്കാരുടെ ജീവിതം. ഇനി ഓരോ വശമെടുത്ത് നോക്കിയാല്‍, ഓരേ സമയം ഊഷ്മളവും വിനാശകരവും അതുപോലെ തന്നെ ഒഴുകി കൊണ്ടിരിക്കുന്നതുമാണെന്ന് മനസ്സിലാകും. നിങ്ങള്‍ക്ക് പരിചയമുള്ള കന്നി രാശിക്കാരുമായ് താരതമ്യം ചെയ്‌ത് ഇതു ശരിയാണോയെന്ന് ആലോചിക്കുക.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങള്‍ നിസ്സഹായരാണെങ്കിലും റൊമാന്‍റിക് ജീവിതത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാനായേക്കും. കഴിഞ്ഞവര്‍ഷം ആരില്‍ നിന്നൊക്കെ സ്നേഹം വേണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിരുന്നുവോ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഇത്തവണത്തെ ആഗ്രഹങ്ങള്‍. നന്മകളുമായ് നിങ്ങളുടെ ജീവിതത്തിലേക്ക് വരാന്‍ ഇനിയും ആളുകള്‍ തയ്യാറായിട്ടില്ലെന്ന് ഓര്‍ക്കണം…

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ മുന്നില്‍ സമയമുണ്ടെങ്കിലും പറയേണ്ട കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ പറയണം. ഈ ആഴ്ചയുടെ അവസാനം വരെ അതിനായ് കാത്തിരുന്നാല്‍ വളരെ വൈകിപ്പോകും. ഇപ്പോഴാണ് കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ സംവദിക്കാന്‍ യോജിച്ച സമയം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

സാമ്പത്തീകമേഖലയിലെ സാധ്യതകളെ പൂര്‍ണമായ് പ്രയോജനപ്പെടുത്തണമെങ്കില്‍, പെട്ടെന്ന് ഒരു തീരുമാനമെടുക്കണമെന്നാണ് മനസ്സിലാകുന്നത്. ഇക്കാര്യത്തില്‍ ഗ്രഹനില അനുയോജ്യമായ രീതിയില്‍ വിന്യസിക്കുന്നത് വളരെ ചുരുങ്ങിയ സമയത്തേക്കാണെന്നതിനാല്‍ വിലപേശി നിന്ന് സമയം കളയരുത്. നിങ്ങളുടെ നിലവാരം നിലനിര്‍ത്തിക്കൊണ്ട് തന്നെ പ്രവര്‍ത്തിക്കുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ജീവിതം നിങ്ങളുടെ ചുറുചുറുക്കോടെ കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ വെറുതെയിരുന്ന് സമയം പാഴാക്കരുത്. കണ്ണ് തുറന്ന് ചുറ്റുപാടും നോക്കി മനോഹരമായ് പുഞ്ചിരിച്ച് മറ്റുളളവരെ അസൂയപ്പെടുത്തുന്ന രീതിയില്‍ പെരുമാറുക. ജ്യോതിഷപരമായ് എന്തെങ്കിലും ഒരു നിയമമുണ്ടെങ്കില്‍ അത് ഇതാണ്, എത്രത്തോളം നിങ്ങളുടെ പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുന്നുവോ അത്രത്തോളം നേട്ടങ്ങളും വലുതായിരിക്കും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഈ വര്‍ഷത്തെ ഏറ്റവും നല്ല പ്രകടനത്തിനായ് ഗ്രഹങ്ങളെല്ലാം അണിനിരക്കുന്ന വിചിത്രമായ സമയമാണിത്. പ്രേമത്തിന്‍റെ ഗ്രഹമായ ശുക്രനെ സംബന്ധിച്ച് വലിയ മാറ്റങ്ങള്‍ നടക്കുകയും അത് നിങ്ങളുടെ ജീവിതത്തില്‍ വലിയ വ്യത്യാസങ്ങള്‍ കൊണ്ടുവരികയും ചെയ്യും. ചിലപ്പോള്‍ വളരെ നല്ലൊരു വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്ക് വന്നുകയറാനും ഈ സാഹചര്യം വഴിയൊരുക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നിങ്ങളുടെ ഗ്രഹനിലയില്‍ സൂര്യരാശിയുടെ ഇടപെടലുണ്ടാകുന്നത് വരെയെങ്കിലും വ്യക്തിപരവും അല്ലങ്കില്‍ കൂട്ടുചേര്‍ന്നുള്ളതുമായ സാമ്പത്തീക പ്രശ്നങ്ങളില്‍ നിന്നും ആശ്വാസം കിട്ടും. നിങ്ങളുടെ നിക്ഷേപങ്ങളും സൂക്ഷിച്ച് വച്ചിരിക്കുന്ന പണവും മറ്റൊരു ദിശയിലാക്കി മാറ്റിയാല്‍ അല്‍പം കൂടി നേട്ടമുണ്ടാകുമെന്നാണ് സൂചന.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

സാമൂഹ്യമായ സമ്മര്‍ദ്ദങ്ങള്‍ വര്‍ധിക്കുന്ന സമയമാണ്. നിങ്ങളുടെ ഇച്ഛാശക്തി വര്‍ധിപ്പിച്ച് ശരിയായ വഴിയിലേക്ക് കൊണ്ടുവരുന്ന തരത്തില്‍ ഗ്രഹങ്ങള്‍ അണിനിരക്കുമെന്നത് നല്ല കാര്യമാണ്. ആര്‍ക്കെങ്കിലും വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ ചെയ്യാവുന്നതാണ്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ഈ രാശിക്കാരെക്കുറിച്ച് ഇന്ന് എന്തെങ്കിലും കൃത്യമായ് പറയാന്‍ സാധിക്കുകയില്ല. ആകെ കൂടിക്കുഴഞ്ഞ് കിടക്കുന്ന രീതിയിലും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്നതുമായ അവസ്ഥയിലാണ് ഗ്രഹനില. ആവേശകരമായ സമയം തന്നെയാണെന്നതില്‍ സംശയമില്ല. ആവശ്യമില്ലാത്ത സാഹസീകത ഒഴിവാക്കാനാണ് നക്ഷത്രങ്ങളെല്ലാം ആവശ്യപ്പെടുന്നത്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

പങ്കാളികള്‍ക്കാണ് മുന്‍കയ്യെന്ന് നിങ്ങള്‍ക്കറിയാമെങ്കില്‍ അത് മറികടക്കാനുള്ള ശ്രമങ്ങള്‍ ഒഴിവാക്കുകയാണ് അപമാനം ക്ഷണിച്ചുവരുത്തുന്നതിനേക്കാള്‍ നല്ലത്. നിങ്ങള്‍ക്ക് ബോധ്യമുള്ള സ്വന്തം കാര്യങ്ങള്‍ വൃത്തിയായ് ചെയ്ത് തീര്‍ക്കുന്നതിന് ഏറ്റവും യോജിച്ച സമയമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ വിചാരങ്ങളും വികാരങ്ങളും ഇനിയും പങ്കുവയ്ക്കാതെ, ആരോടെങ്കിലും എല്ലാം തുറന്ന് പറഞ്ഞ് അല്‍പം ശാന്തമായിരിക്കുക. പൊതുവെ നിങ്ങള്‍ അധികം സംസാരിക്കാത്ത പ്രകൃതമാണെങ്കിലും ഇനിയും അത് തുടര്‍ന്നാല്‍ ഒരു സുവര്‍ണാവസരം നഷ്ടപ്പെടുമെന്നുളള കാര്യം മനസ്സിലാക്കണം. മുന്നിലുള്ള അവസരങ്ങളില്‍ എപ്പോഴും ഒരു കണ്ണ് വേണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പുതിയ രീതികളെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും ആലോചിക്കുമ്പോള്‍ വ്യക്തിപരമായ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നതായ് നിങ്ങള്‍ക്ക് മനസ്സിലാകും. എപ്പോഴും അഭിപ്രായം മാറ്റിക്കൊണ്ടിരിക്കുന്ന ചുറ്റുമുള്ള ചിലരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. എല്ലാം ശരിയായ രീതിയില്‍ കൊണ്ടുപോകേണ്ടത് നിങ്ങളുടെ മാത്രം ആവശ്യമാണെന്നോര്‍ക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പല വഴികളിലൂടെ നോക്കിയാലും നല്ലൊരു ദിവസമാണിന്ന്. നിങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന വിഷമഘട്ടം നിങ്ങളുടേതായ രീതിയില്‍ കൈകാര്യം ചെയ്യാനാകുമെന്ന കാര്യത്തില്‍ സംശയമില്ല. നിങ്ങളുടെ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് സഹായകമാകും. അതെപ്പോഴും എളുപ്പമല്ലെങ്കിലും നിങ്ങളെക്കൊണ്ടാകുന്ന രീതിയില്‍ ചെയ്യുക.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today december 18 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction