ഈ ദിവസത്തെ എന്റെ അടയാളം വൃശ്ചികമാണ്. അതൊരു കാലത്ത് രാശിചക്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടയാളമായിരുന്നുവെന്ന് ഓർമ്മിക്കേണ്ട സമയമാണിത്. പതിനാറായിരം വർഷങ്ങൾക്ക് മുൻപ് മാർച്ച് 21 ന് സൂര്യൻ ഈ ചിഹ്നത്തിൽ ഉദിച്ചു, പകലും രാത്രിയും തുല്യ നീളമുള്ളപ്പോൾ. നിങ്ങൾ ഒരു വൃശ്ചികരാശി വ്യക്തിയാണെങ്കിൽ നിങ്ങളുടെ പാരമ്പര്യത്തെക്കുറിച്ച് നിങ്ങൾക്ക് അഭിമാനിക്കാം. നിങ്ങൾ ആ രാശിയിലുള്ള ഒരാളോടൊപ്പമാണ് താമസിക്കുന്നതെങ്കിൽ, അവർക്ക് കുറച്ച് ബഹുമാനം നൽകുക.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
മേടരാശിക്കാർ നേതൃത്വം എടുക്കേണ്ടവരാണ്. പക്ഷേ ഇപ്പോൾ നിങ്ങൾ എല്ലായ്‌പ്പോഴും മുന്നിൽ നിന്ന് നയിക്കുന്നതിനുപകരം മറ്റുള്ളവരോടൊത്ത് തുല്യതയോടെ പ്രവർത്തിക്കാൻ ശ്രമിക്കണം. മറ്റൊരു കാര്യം പങ്കാളികൾക്ക് വിട്ടുകൊടുക്കുന്നതിനുപകരം എല്ലാ പ്രായോഗികമായ കാര്യങ്ങളും സ്വയം പരിശോധിക്കുക എന്നതാണ്.
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
ഏതൊരു ഭാഗ്യത്തിലും നിങ്ങൾക്ക് ജീവിതം താരതമ്യേന എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയണം. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടതായിട്ടുള്ള കാര്യം നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഉത്തരവാദിത്തം എറ്റെടുക്കുക എന്നതായിരിക്കും. പ്രത്യേകിച്ചും നിങ്ങൾ ഇതിനകം പിന്നോട്ടടിച്ച് നിന്നുപോയിട്ടുണ്ടെങ്കിൽ. ഇത് പല കാര്യങ്ങളിലും തീവ്രമായ നിമിഷമാണ്. എന്നാൽ അധികമായ സൗഹാർദ്ദ അന്തരീക്ഷവും ലഭിക്കാം.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
കുടുംബം, വീട്ടുകാര്യം, സ്വത്ത് തുടങ്ങിയ കാര്യങ്ങളിൽ ഒപ്പമുള്ളവർ അവരുടെ പങ്ക് നിർവഹിക്കുന്നതിനായി നിങ്ങൾക്ക് അനുവദിക്കാം. എല്ലാ ഉത്തരവാദിത്തങ്ങളും നിങ്ങൾ ഉപേക്ഷിക്കണമെന്ന് ഇതിനർത്ഥമില്ല. എന്നാൽ നിങ്ങൾ ഇടപെടുന്നതിനു മുമ്പായി ചില സംഭവവികാസങ്ങൾ കൂടുതൽ വ്യക്തമാകാൻ അത് അനുവദിച്ചേക്കാം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾ ശരിക്കും നേർക്കുനേർ വരുന്ന അവസ്ഥ ആസ്വദിക്കുകയോ അല്ലെങ്കിൽ മറ്റുള്ളവർക്കു മുന്നിൽ നിങ്ങളുടെ വിവേകം പ്രകടിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ, നിങ്ങൾ തീർച്ചയായും ഒരു ശക്തമായ സ്ഥാനത്താണെന്ന് പറയാം. എന്നാലും, നിങ്ങൾക്ക് അവസാനം സന്തോഷം ഉണ്ടായിരിക്കണമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, വീണ്ടും ചിന്തിക്കുക. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പായി മറ്റ് പല സാഹചര്യങ്ങളും വന്നേക്കാം.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ മുന്നോട്ട് വയ്ക്കുന്ന പദ്ധതികളോടുള്ള എതിർപ്പ് ഇല്ലാതാകുന്നു. വ്യക്തിപരമായ ഒരു കാര്യത്തിലെ അടുത്ത ഘട്ടത്തെക്കുറിച്ച് നിങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം ഉണ്ടായിരിക്കാം. പങ്കാളി നിങ്ങളോടൊപ്പം മുന്നിട്ട് നിൽക്കുമോ എന്നതാണ് ചോദ്യം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ചാന്ദ്ര വിന്യാസങ്ങളിൽ നിന്ന് പ്രയോജനം നേടാനുള്ള നിങ്ങളുടെ അവസരമാണിത്. നിങ്ങൾ പതിവിലും കൂടുതൽ വൈകാരികതയോടെ ആയിരിക്കാം, അതിനാൽ എളുപ്പത്തിൽ അസ്വസ്ഥമാകാം. മാത്രമല്ല മറ്റുള്ളവരുടെ ബലഹീനതകളോട് കൂടുതൽ അനുകമ്പയും സഹാനുഭൂതിയും ഉള്ളയാളായിരിക്കാം. ഉറപ്പില്ലാത്ത ഒരു കാര്യം മുന്നോട്ട് കൊണ്ടുപോവാനായിൽ നിങ്ങൾക്ക് പ്രശംസ ലഭിക്കും – ഒടുവിൽ പ്രതിഫലവും ലഭിക്കും.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
ഇത് താരതമ്യേന രഹസ്യ നിമിഷമാണ്. നിങ്ങൾക്ക് രഹസ്യമായി സൂക്ഷിക്കേണ്ട ചിന്തകളോ വികാരങ്ങളോ ഉണ്ടെന്ന് ഇത് അർത്ഥമാക്കുന്നില്ല. എന്നാൽ മറ്റുള്ളവർക്ക് നിങ്ങളെ ചോദ്യം ചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് കൂടുതൽ സുഖകരമാകാം. നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ, അവർക്ക് ചില നല്ല ഉപദേശങ്ങൾ ലഭിച്ചേക്കാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
വ്യക്തിപരമായും തൊഴിൽപരമായും സാമ്പത്തികമായും നിങ്ങളുടെ വൈകാരിക കൊടുങ്കാറ്റിൽ പലതും ഇപ്പോൾ ചിതറാൻ തുടങ്ങി. എന്നിരുന്നാലും, അടുത്ത വർഷം വീട്ടിൽ മാറ്റത്തിനായി കൂടുതൽ സമ്മർദ്ദം ഉണ്ടാകും, അതിനാൽ അലംഭാവം കാണിക്കരുത്. നിങ്ങൾ ആഗ്രഹിച്ചതുപോലെ, മെച്ചപ്പെടുത്തലിന് എല്ലായ്പ്പോഴും ഇടമുണ്ട്.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ആളുകളെ പ്രോത്സാഹിപ്പിക്കാൻ പറ്റുന്ന ഒരാളാകാൻ നിങ്ങൾക്ക് കഴിയും. എന്നാൽ നിങ്ങൾ എന്താണ് പറയേണ്ടതെന്ന് ഇപ്പോൾ നോക്കിക്കാണുന്നത് നന്നായിരിക്കും. ലളിതമായ കാരണം, നിങ്ങൾ വീണ്ടും നിങ്ങളുടെ മനസ്സ് മാറ്റാൻ പോകുന്നു എന്നതാണ്. അതിനാൽ നിങ്ങൾ ആഗ്രഹിക്കുന്ന അവസാന കാര്യം നിങ്ങളുടെ ഓരോ വാക്കിലും പ്രതിഫലിക്കും. നിങ്ങൾ മറ്റുള്ളവരുടെ മനസ്സിനെ സ്വാധീനിക്കാൻ ആഗ്രഹിക്കുന്നു!
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ വികാരങ്ങൾ രേഖപ്പെടുത്തേണ്ട സമയം അതിവേഗം അടുക്കുകയാണ്. നിങ്ങളുടെ സ്വന്തം വൈകാരിക സുരക്ഷയ്‌ക്കായി, പുതിയ പ്രതിബദ്ധതകളെക്കുറിച്ച് നിങ്ങൾ വളരെ ജാഗ്രത പാലിക്കണം. ഒരുപക്ഷേ നിങ്ങൾ സ്വയം ഒരു രക്ഷപ്പെടൽ മാർഗം കണ്ടെത്തേണ്ടി വരും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾ തയ്യാറാകുന്നതുവരെ സാമൂഹികമോ തൊഴിൽപരമോ ആയ മാറ്റങ്ങൾ പരിഗണിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന സമ്മർദ്ദമോ പ്രേരണയോ ഇല്ല. അടുത്തയാഴ്ച പുതിയ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയും. മാത്രമല്ല അത് നിങ്ങളുടെ ധാരണകളെ സമൂലമായി മാറ്റിയേക്കാം. അതിനാൽ അവിടെ തുടരുക! ഉറച്ച നിഗമനങ്ങളിൽ വരുന്നതിനുമുമ്പ് വ്യക്തതയ്ക്കായി കാത്തിരിക്കുക.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
പങ്കാളികളുടെ ആവശ്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ നിങ്ങളെ പ്രേരിപ്പിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്. സഹകരണമില്ലാതെ നിങ്ങൾക്ക് കൃത്യമായി എങ്ങുമെത്താനാവില്ലെന്ന് ധാരാളം കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നു. നിങ്ങൾ ഒറ്റയ്‌ക്ക് പോയാൽ, നിങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന ഓരോന്നും രണ്ട് അടി പിന്നോട്ട് പോകാം!