നിങ്ങളുടെ ഇന്നത്തെ ദിവസം

ചൊവ്വയാണ് ഇന്നത്തെ ഗ്രഹം. പൊതുവെ യുദ്ധത്തിന്‍റെ ഗ്രഹമെന്നുള്ള പേരുണ്ടെങ്കിലും പണ്ട് കര്‍ഷകരുടെ ഗ്രഹമായാണ് ചൊവ്വയെ പരിഗണിച്ചിരുന്നത്. അതുകൊണ്ട് തന്നെ അക്കാലത്ത് സമൃദ്ധിയുടെയും വികസനത്തിന്‍റെയും പ്രതീകമായിരുന്നു. ചുരുക്കത്തില്‍ ചൊവ്വയുടെ സഹായമില്ലാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. ഈ ഗ്രഹമില്ലാതായാല്‍ നമ്മുടെ നിലനില്‍പ്പും ഭീഷണിയിലാകും.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

മറ്റുള്ളവര്‍ സ്വാതന്ത്ര്യം വലിയ തോതില്‍ ആഗ്രഹിക്കുമ്പോള്‍, നിങ്ങള്‍ അതിന് അര്‍ഹരായ വ്യക്തിയാണ്. എവിടെ അതിര്‍വരമ്പിടണമെന്ന് അറിയാത്തതിനാല്‍, കുഞ്ഞുങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മാത്രമാണ് അല്‍പം ആശങ്കയുളവാക്കുന്നത്. ആര്‍ദ്രതയും അനുകമ്പയും കൂടിക്കലര്‍ന്ന ഉറച്ച ബന്ധമാണ് വേണ്ടതെന്ന് നിങ്ങള്‍ക്ക് അറിയാമെങ്കിലും അങ്ങനെയാകാന്‍ കഴിയുന്നില്ലെന്നതാണ് പ്രശ്നം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രകടിപ്പിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയായിരിക്കില്ല. ഈ അടുത്ത് നിങ്ങള്‍ കൊണ്ടുവന്ന വിചിത്രമായ ആശയങ്ങളില്‍ നിന്ന് എല്ലാവര്‍ക്കും പഠിക്കാനുണ്ട്. വീട്ടിലെ നിങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതിനോടകം തുടങ്ങിക്കാണും. കഴിഞ്ഞ കാലങ്ങളിലെ പഴയ തെറ്റിദ്ധാരണകളും കുഴപ്പങ്ങളും ഉപേക്ഷിച്ച് വേണം പുതിയ തുടക്കമിടാന്‍.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഔദ്യോഗികമേഖലയില്‍ നിങ്ങള്‍ക്കുളള സ്വാധീനം ശക്തവും പ്രയോജനപ്രദവുമായതിനാല്‍ ജോലി സ്ഥലത്തെ കാര്യങ്ങള്‍ ഭദ്രമാണ്. അടുത്ത രണ്ട് മാസങ്ങളിലും മീറ്റിങ്ങുകളും അഭിമുഖങ്ങളും കോണ്‍ഫ്രന്‍സുകളുമായ് നിങ്ങള്‍ തിരക്കിലാകും. അത് കൊണ്ട് തയ്യാറായിരിക്കുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ചുറ്റുമുള്ളവരുണ്ടാക്കിയ സംഘര്‍ഷങ്ങളും അസ്വസ്ഥതകളും വൈരുദ്ധ്യങ്ങളുമെല്ലാം, നെപ്ട്യൂണ്‍, പ്ലൂട്ടോ, യുറാനസ് ഗ്രഹങ്ങളുടെ സ്വാധീനത്താലാണ്. അതുകൊണ്ട് വൈകാരിക സംഘര്‍ഷങ്ങളെല്ലാം ഒരു സ്ഥലത്തേക്ക് മാറ്റി വയ്ക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് എന്തൊക്കെ ആവശ്യമാണോ അതൊക്കെ മടി കൂടാതെ ചെയ്യുക. അതിന് ഒരു രൂപയോ ഒരു മില്യണോ ആയാലും മടിക്കണ്ട. നിങ്ങള്‍ നിങ്ങളെത്തന്നെ പ്രോല്‍സാഹിപ്പിക്കുക എന്നതാണ് പ്രധാനം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

അടുത്ത കുറച്ച് ദിവസങ്ങള്‍ ഗ്രഹങ്ങളുടെ സ്വാധീനത്താല്‍ വൈകാരികമായ മേഖലകളിലും റൊമാന്‍റിക് ജീവിതത്തിലും തിരിച്ചടികളുണ്ടാകിനിടയുണ്ട്. മറ്റുള്ളവരെ ശരികള്‍ക്കൊപ്പമെത്തുന്നതിനുവേണ്ടി വലിയ ഒരു പരിശ്രമം നിങ്ങള്‍ക്ക് വേണ്ടി വരും. ഒരിക്കല്‍ ആ തലത്തിലേക്ക് എത്തിയാല്‍ പിന്നീട് മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ക്കൊത്ത് പെരുമാറാന്‍ നിങ്ങള്‍ക്കാവും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ചെറിയ ചെറിയ അപകടങ്ങള്‍ നിങ്ങള്‍ക്ക് തുടര്‍ച്ചയായ് നേരിടേണ്ടി വന്നേക്കാം. വലിയ ആളുകളെയും വലിയ ഇടപാടുകളും കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക. എല്ലാത്തിനും കാരണമാകുന്നത് അശ്രദ്ധയാണെന്നതിനാല്‍ ഒറ്റ പരിഹാരമേ ഉളളൂ, കരുതലോടെയിരിക്കുക. അതുപോലെ നിങ്ങളുമായ് തെറ്റിപ്പിരിഞ്ഞ ജോലിക്കാരുണ്ടെങ്കില്‍ അവരുടെ മേലും ഒരു കണ്ണ് വേണം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ചെറിയ ചെറിയ അപകടങ്ങള്‍ നിങ്ങള്‍ക്ക് തുടര്‍ച്ചയായ് നേരിടേണ്ടി വന്നേക്കാം. വലിയ ആളുകളെയും വലിയ ഇടപാടുകളും കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക. എല്ലാത്തിനും കാരണമാകുന്നത് അശ്രദ്ധയാണെന്നതിനാല്‍ ഒറ്റ പരിഹാരമേ ഉളളൂ, കരുതലോടെയിരിക്കുക. അതുപോലെ നിങ്ങളുമായ് തെറ്റിപ്പിരിഞ്ഞ ജോലിക്കാരുണ്ടെങ്കില്‍ അവരുടെ മേലും ഒരു കണ്ണ് വേണം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

വ്യാപാരവും സന്തോഷവും നിഗൂഢമായ പല വഴികളിലൂടെ ബന്ധപ്പെട്ടിരിക്കുന്നു. വില കൂടിയ വസ്തുക്കളുടെ വ്യാപാരവും കലാരംഗത്തുള്ള നിക്ഷേപങ്ങളും എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുക. അതേസമയം തന്നെ ജോലിയെ ബാധിക്കുന്ന ക്രമീകരണങ്ങളും വാഗ്ദാനങ്ങളും ചെയ്ത് അവസാനിപ്പിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങള്‍ക്ക് നല്ല ആശയങ്ങളുണ്ടെങ്കില്‍ അപേക്ഷകള്‍ നല്‍കാനും അഭിമുഖ പരീക്ഷകളില്‍ പങ്കെടുക്കാനും ചര്‍ച്ചകള്‍ കൈകാര്യം ചെയ്യാനും അനുയോജ്യമായ ദിവസമാണ്. റൊമാന്‍റിക് ജീവിതത്തിലുണ്ടായ ചില സങ്കീര്‍ണതകള്‍ അവസാനിക്കുകയോ അത്ര പ്രസക്തമല്ലാതാവുകയോ ചെയ്തേക്കാം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ രാശിയില്‍ അല്‍പം മോശം സമയമാണ് കാണുന്നത് അതുകൊണ്ട് തന്നെ, അല്‍പം കഠിനധ്വാനവും പരിഭ്രാന്തിയും നേരിടേണ്ട സമയമാണ്. നിങ്ങളുടെ ജന്മരാശിയെക്കുറിച്ച് കൂടുതല്‍ ബോധ്യം വരുത്തുന്നതിന് വേണ്ടിയായിരിക്കാം ഇപ്പോഴുള്ള ഈ വെല്ലുവിളികള്‍. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ വലിയ ദുരന്തമില്ലെന്നുള്ള കാര്യം ഓര്‍മിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ലോകം നിങ്ങളുടെ ചിന്താഗതിക്കനുസരിച്ച് പോകുന്ന സമയമാണ്. അതിനര്‍ത്ഥം നിങ്ങള്‍ക്കുളള വഴികള്‍ സ്വയം തെളിയുമെന്നല്ല, ലോകത്തിന് അതിന്‍റേതായ സ്വന്തം ആശയങ്ങളുണ്ട്. എന്നിരുന്നാലും ജീവിതം എന്തുവച്ച് നീട്ടിയാലും അത് നേരിടാന്‍ നിങ്ങള്‍ പ്രാപ്തരാണെന്നതാണ് വസ്തുത.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook