scorecardresearch
Latest News

Horoscope Today December 16, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today December 16, 2021: വരുണഗ്രഹമാണ് ഇന്നത്തെ ദിവസത്തിലെ ഗ്രഹം. ഈ ഗ്രഹത്തെക്കുറിച്ച് നമുക്ക് കൂടുതലായി അറിയില്ല. ഏതാനം ബഹിരാകാശ പേടകങ്ങള്‍ മാത്രമെ അടുത്തുകൂടി കടന്നു പോയിട്ടുള്ളു. എന്നാല്‍ ഈ ഗ്രഹം ഭൂമിയില്‍ സംഭവിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി തോന്നുന്നു. ഒന്നുകില്‍ നിഗൂഢതയ്ക്കും പ്രചോദനത്തിനും കാരണമാകുന്നു. അല്ലെങ്കില്‍ ആശയക്കുഴപ്പത്തിന്. നിങ്ങളുടേത് തിരഞ്ഞെടുക്കുക.

Also Read: Horoscope of the Week (December 12- December 18, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

പഴയ കാല കാര്യങ്ങളില്‍ കൂടുതൽ സമയം ചെലവഴിക്കരുത്. കാരണം ഈ ആഴ്‌ചയിലെ ഗ്രഹനില സാമാന്യബുദ്ധിയോടെ മുന്നോട്ട് പോകാനാണ് നിങ്ങളെ ഉപദേശിക്കുന്നത്. അതിനർത്ഥം കഴിഞ്ഞത് ഭൂതകാലമാണെന്നുള്ള തിരിച്ചറിവ് ഉണ്ടാകുക എന്നതാണ്. ആ പഴയ വൈകാരിക ബന്ധങ്ങളിൽ നിന്ന് മുക്തമായാൽ നിങ്ങൾക്ക് കൂടുതൽ മികച്ച ഭാവി സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഇത് താരതമ്യേന അനുകൂലമായ സമയമായിരിക്കണം. പക്ഷെ എവിടെയോ ഒരാൾ ഇപ്പോഴും അൽപ്പം ആശയക്കുഴപ്പത്തിലായി കാണുന്നു. പെട്ടെന്ന് പ്രതികരിക്കാന്‍ സാധ്യതയുള്ള വ്യക്തികളോട് വളരെ ശ്രദ്ധയോടെ പെരുമാറുക. തല്‍ക്കാലത്തേക്കെങ്കിലും എന്തുകൊണ്ടാണ് നിങ്ങൾ അവർക്ക് സംശയത്തിന്റെ ആനുകൂല്യം നൽകാത്തത്?

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾക്ക് ഒരു പ്രത്യേക പദ്ധതിയില്‍ ഉത്സാഹമുണ്ടെങ്കിലും മറ്റുള്ളവർ ലോകത്തെ തികച്ചും വ്യത്യസ്തമായ കണ്ണുകളിലൂടെ കാണാന്‍ സാധ്യതയുണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. അതിനാൽ വിമുഖതയുള്ള പങ്കാളികളില്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കരുത്. അവർ നിങ്ങളെ താത്പര്യത്തിലേക്ക് എത്തുന്നതുവരെ കാത്തിരിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിലവിലെ പ്രശ്നങ്ങളും മനസിലെ ചോദ്യങ്ങളും ഗാർഹികമോ തൊഴിൽപരമോ ആയതാണ്. നിങ്ങൾ ഒരു പരമ്പരാഗത കർക്കടക രാശിയുടെ സമീപനം പിന്തുടരുകയാണെങ്കിൽ, നിങ്ങളുടെ താത്പ്പര്യങ്ങൾ നിറവേറുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുനൽകാനാകും. പഴയ പഴഞ്ചൊല്ല് ഓർക്കുക, നിങ്ങൾ വിതയ്ക്കുന്നതെ കൊയ്യുകയുള്ളു.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വ്യക്തിപരമായും സാമ്പത്തികമായുമുള്ള കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് വിചിന്തനത്തിനുള്ള ഒരു ഘട്ടമാണിതെന്നാണ്. എന്തെങ്കിലും നിങ്ങളെ ശല്യപ്പെടുത്തുന്നുണ്ടെങ്കിൽ അതിന്റെ കാരണം സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളായിരിക്കാം. ആശ്വാസവും പിന്തുണയും ലഭിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് അത് തേടുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇന്നലത്തെ രാശിഫലം ഇതിനോടകം തന്നെ ചില പ്രശ്നങ്ങൾ വ്യക്തമാക്കിയിരിക്കണം. നിലവിലെ സംഭവവികാസങ്ങള്‍ നിങ്ങൾ മറ്റ് ആളുകളുമായി ബന്ധപ്പെടുന്ന രീതിയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ മുൻകാലങ്ങളിൽ തീരുമാനങ്ങളില്‍ ഉറച്ച് നിന്നിട്ടില്ല എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ അത് ഇപ്പോൾ തിരുത്താന്‍ സാധിക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾ ഒരു പ്രത്യേക പ്രവര്‍ത്തനത്തില്‍ ഉറച്ചുനിന്നാൽ മാത്രമേ വ്യക്തിപരമായ ലക്ഷ്യങ്ങൾ കൈവരിക്കാന്‍ സാധിക്കു. ഒരാൾക്ക് മറ്റൊരു വ്യക്തിയുടെ നിയമപരമായതോ, വിദേശ ബന്ധത്തിനോ, അല്ലെങ്കിൽ ഒരു സുപ്രധാന കാര്യത്തിലോ പോലും ഇടപെടാന്‍ കഴിയുമെന്ന് തോന്നുന്നു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സാമ്പത്തിക തർക്കങ്ങള്‍ അനിവാര്യമാണെന്ന് തോന്നുമെങ്കിലും അത് ഒഴിവാക്കാവുന്നതാണ്. വ്യക്തമായും ന്യായമായും നിന്ന് ഒരു മാതൃക കാണിക്കേണ്ടത് നിങ്ങളാണ്. മടിച്ചു നില്‍ക്കാന്‍ മുന്നില്‍ സമയമില്ല. നിങ്ങളുടെ പ്രധാന തയ്യാറെടുപ്പുകളില്‍ കാലതാമസം വരുത്തേണ്ടതായുള്ള കാരണങ്ങള്‍ ഇല്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ചില സംശയങ്ങൾ നിങ്ങളുടെ ഉള്ളിലുണ്ടാകാനുള്ള എല്ലാ കാരണങ്ങളും നിലവിലുണ്ട്. ഒരുപക്ഷേ നിങ്ങൾ കബളിപ്പിക്കപ്പെടുകയോ ചതിക്കപ്പെടുകയോ ചെയ്തേക്കാം. പ്രതികാരം എന്ന ചിന്തയുടെ ആവശ്യമില്ല. കാരണം മറ്റുള്ളവർ നിങ്ങള്‍ക്കായി ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ടാകാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വൈകാരിക സാഹചര്യങ്ങള്‍ മെച്ചപ്പെടാൻ പോകുന്നുവെന്ന് മനസിലാക്കാന്‍ കഴിയാത്ത അപൂർവവും പൂർണ്ണമായും തെളിച്ചമില്ലാത്തതുമായ സമയമായിരിക്കും ഇത്. നിങ്ങളിൽ ഏറ്റവും അവബോധമുള്ളവർ സന്തോഷകരമായ ഒരു കണ്ടുമുട്ടൽ അടുത്തു തന്നെ ഉണ്ടാകുമെന്ന് ഇതിനകം മനസ്സിലാക്കും. അതിന് സമയമാകുമ്പോള്‍ തിരിച്ചറിയുകയേ വേണ്ടൂ.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പല തരത്തില്‍ നിങ്ങൾ തികച്ചും ശരിയാണ്, പക്ഷേ ചിലപ്പോൾ നിങ്ങൾ തെറ്റാണെന്ന് സമ്മതിക്കേണ്ടിവരും. മറുവശത്ത് നിങ്ങളുടെ അഭിപ്രായങ്ങളും വിശ്വാസങ്ങളും സത്യത്തിനേക്കാള്‍ ഒരു കണിക കൂടുതലാണ്. അതിനാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ ഇപ്പോള്‍ തന്നെ അത് സന്തുലിതമാക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള രണ്ട് വശങ്ങൾ മുന്നിലുണ്ടെങ്കിലും പൊതുവായ ഗ്രഹ സാഹചര്യം താരതമ്യേന അനുകൂലമാണ്. കാരണം ആക്രമണം നടത്തുന്ന ഏതൊരാളും തെറ്റായ ലക്ഷ്യത്തിൽ എത്താൻ ബാധ്യസ്ഥനാണ്. എന്നാല്‍ വൈകാരികമായുള്ള തിരിച്ചടികള്‍ വരുന്നത് മനസിലാക്കാന്‍ സാധിച്ചാല്‍ ഒഴിഞ്ഞു മാറുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today december 16 2021 aries gemini cancer virgo capricorn zodiac signs check astrological prediction