നിങ്ങളുടെ ഇന്നത്തെ ദിവസം

രാജ്യാന്തരതലത്തിലുളള പ്രക്ഷോഭങ്ങള്‍ ഉടന്‍ അവസാനിക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ അതേക്കുറിച്ച് രണ്ടാമതൊന്ന് കൂടി ആലോചിക്കണം, കാരണം വ്യാഴവും പ്ലൂട്ടോയും ഒരുമിച്ച് വിന്യസിക്കുന്ന ദിവസമാണ്. വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് എത്ര ചെറുതാണെങ്കിലും എല്ലാവരും അവരവരുടെ ഭാഗം നന്നായ് ചെയ്യാന്‍ ശ്രമിക്കുന്നു. നമ്മളിലാണ് ആദ്യം മാറ്റമുണ്ടാവേണ്ടത്, അതിനനുസരിച്ച് സമൂഹത്തിലും മാറ്റങ്ങള്‍ വരുന്നു.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

മറ്റാരെയും നിങ്ങളുടെ അവസരം തട്ടിയെടുക്കാന്‍ അനുവദിക്കാതെ സമയത്തിനനുസരിച്ച് കാര്യങ്ങള്‍‌ ചെയ്യുക. ക്രിയാത്മകതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയെന്ന നിലയ്ക്ക് നിങ്ങളെ സംബന്ധിച്ച് ഇത് വളരെ പ്രത്യേകതയുള്ള സമയമാണ്. നിങ്ങളെ വിമര്‍ശിക്കുന്നവരെ നിങ്ങളുടെ നീക്കങ്ങളും പ്രവര്‍ത്തികളും നിരീക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നത് ഗുണം ചെയ്തേക്കാം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഗാര്‍ഹികാന്തരീക്ഷത്തില്‍ വളരയധികം അസ്വസ്ഥത അനുഭവപ്പെടുന്ന സമയമാണ്. ഇപ്പോള്‍ ചെയ്യുന്നത് പോലെ എല്ലാത്തിനെയും എതിര്‍ക്കാന്‍ തുടങ്ങിയാല്‍ സംഘര്‍ഷം വര്‍ധിക്കുകയേ ഉള്ളൂ. നിങ്ങള്‍ മാറാന്‍ തയ്യാറായ് സാഹചര്യത്തെ അംഗീകരിച്ചാല്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ അല്‍ഭുതാവഹമായ മാറ്റങ്ങള്‍ ഉണ്ടാകും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഗൌരവമുളള ജോലികള്‍ കണ്ട് പിടിച്ച് അതില്‍ മുഴുകാന്‍ ശ്രമിക്കുക. ഇത് നേരം പോക്കായ് പറഞ്ഞതല്ല. ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളുടെ വിധിയെ നിര്‍ണയിക്കുന്നവയായ് മാറും. അല്‍പം ദിവാസ്വപ്നം കാണുന്നതും നല്ലതാണ്. വെറുതെ സമയം കളയുന്നതാണ് തോന്നുമെങ്കിലും പുതിയ ആശയങ്ങള്‍ കണ്ടെത്താനുള്ള നല്ലൊരു മാര്‍ഗ്ഗമാണ് ദിവാസ്വപ്നം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

സാമ്പത്തീക ഇടപാടുകള്‍ ഒരു തവണ പൂര്‍ത്തിയാക്കിയാല്‍, പതിവ് ഷോപ്പിങ്ങിന് അപ്പുറത്തേക്ക് വലിയ ആവശ്യങ്ങളുണ്ടാകില്ലെന്നതിനാല്‍ നിങ്ങള്‍ക്ക് സമാധാനമായിരിക്കാം. വിദേശത്തുള്ള ഒരു ബന്ധു നിങ്ങളോട് സംസാരിക്കാന്‍ കാത്തിരിക്കുന്നതിനാല്‍ ആ ബന്ധങ്ങളെല്ലാം പുതുക്കാന്‍ ശ്രമിക്കുക. കൂടാതെ സാഹസീകതയുമായ് ബന്ധപ്പെട്ട ചില സാധ്യതകളും പ്രതീക്ഷിക്കാം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

മുന്നറിയിപ്പ് കിട്ടിയിരിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ വേണം. നിങ്ങളുടെ ശുഭാപ്തി വിശ്വാസം വളരെ ഉയര്‍ന്നതാണെങ്കിലും അതില്‍ ചിലതൊക്കെ വെറും കാല്‍പനീകമായതിനാലാണ് ഇത്. സാധ്യമാകുന്നതും അല്ലാത്തതുമായ് കാര്യങ്ങളെ വേര്‍തിരിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ഇനിപ്പറയുന്ന കാര്യം നിങ്ങളുടെ അടുത്ത രണ്ട് മാസത്തെ ഉദ്ദേശിച്ചുള്ളതായതിനാല്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക. നിങ്ങള്‍ വളരെയധികം ചൂഷണം ചെയ്യപ്പെടാനും അതുപോലെ തന്നെ തെറ്റിദ്ധരിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. അതിന് മറ്റുളളവരെ പഴി പറയുകയും ചെയ്തേക്കാം. കാരണം എന്നത് പോലെ പരിഹാരവും നിങ്ങളില്‍ തന്നെയുണ്ടെന്ന് ഓര്‍ക്കുക. ഒരിക്കല്‍ നിങ്ങള്‍ക്ക് തിരിച്ചറിവുണ്ടായാല്‍ പിന്നെ പരിഹാരങ്ങളും നിങ്ങള്‍ കണ്ടെത്തും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ദിവസത്തെ രണ്ടായി വിഭജിക്കാം. ഒന്നുകില്‍ നിങ്ങള്‍ക്ക് സ്വന്തം കാര്യം മാത്രം ശ്രദ്ധിച്ചിരിക്കാം. അല്ലെങ്കില്‍ ജോലിക്ക് പ്രാധാന്യം നല്‍കി അതില്‍ മുഴുകുക. നിങ്ങള്‍ അലസരാണെന്ന് പറയുന്നവര്‍ക്ക് മറുപടി കൊടുക്കാന്‍ പറ്റിയ സമയമാണ്. ചുറ്റുമുള്ളവര്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ അനുവദിക്കരുത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

സാമ്പത്തീക തിരിച്ചടികളില്‍ നിന്നുണ്ടായ നിരാശയെച്ചൊല്ലി പരാതിപ്പെടേണ്ട. ധാരാളം അവസരങ്ങള്‍ ഇനിയും വരും ചിലപ്പോള്‍ ഉടനെ തന്നെ. സ്വയം സമാധാനിപ്പിക്കുന്നതിനും സന്തോഷിക്കുന്നതിനും പ്രാധാന്യം നല്‍കുക. അങ്ങനെ ജീവിതം ആസ്വദിക്കാന്‍ തുടങ്ങുമ്പോള്‍ ഗൌരവമുള്ള പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാന്‍ തുടങ്ങും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

കഴിഞ്ഞ കാലങ്ങളിലുണ്ടായ മുറിവുകള്‍ ഉണങ്ങാന്‍ കുറച്ചധികം സമയമെടുത്തേക്കും, ഒരാഴ്ചയ്ക്കുള്ളില്‍ നിങ്ങളെ വലുതായ് അലട്ടുന്ന പ്രശ്നത്തിന് പരിഹാരമായേക്കും. ഒരേ അവസരം വീണ്ടും ലഭിച്ചാല്‍ അത് കൂടുതല്‍ നന്നായ് ചെയ്യണമെന്നാണ് ജ്യോതിശാസ്ത്ര നിയമം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മറ്റുള്ളവര്‍ ധാരാളിത്തം കാണിക്കുമ്പോഴും സാമ്പത്തീകമായ് വലിയ സാഹസീകതയ്ക്ക് നില്‍ക്കാതെ മാറി നില്‍ക്കുക. ചെലവാക്കുന്ന ഓരോ ചെറിയ പൈസയും ഭാവിയിലേക്കുള്ള കരുതല്‍ ധനം കൂടിയാണെന്ന് ഓര്‍മ വേണം. വിജയം ഉറപ്പില്ലെങ്കിലും ചെയ്യുന്ന കാര്യങ്ങള്‍ ഭംഗിയായ് ചെയ്യാന്‍ ശ്രമിക്കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

വളരെ പ്രധാനപ്പെട്ട ഗ്രഹമായ ശനി ചെറിയ രീതിയില്‍ നിങ്ങളുടെ വീഴ്ചയ്ക്ക് വഴിയൊരുക്കുന്നതിനാല്‍ കരുതിയിരിക്കുക. അടുത്ത പന്ത്രണ്ട് ആഴ്ചകളില്‍ വിട്ടുവീഴ്ചയും ശാന്തസ്വഭാവവും നിങ്ങള്‍ കൊണ്ടുനടന്നേ പറ്റൂ. പ്രതീക്ഷയുടെയും ശുഭാപ്തിവിശ്വാസത്തിന്‍റെയും പ്രതീകമായ വ്യാഴത്തിന്‍റെ വഴി തിരഞ്ഞെടുക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പതിയെ ആണെങ്കിലും നിങ്ങളുടെ ആത്മവിശ്വാസം തിരികെ വരുമെന്നുള്ളത് ഉറപ്പാണ്. ആരോഗ്യത്തിലും ശരീരഭംഗിയിലും ശ്രദ്ധിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ പ്രാപ്തരാകും. മനസ്സിനെ ആരോഗ്യത്തോടെ കൊണ്ടുനടക്കുന്നതിന് പുതിയ താല്‍പര്യങ്ങള്‍ കണ്ടെത്തി, അതില്‍ മുഴുകുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook