Horoscope Today December 15, 2021: ഇന്നത്തെ എന്റെ ഗ്രഹമായ ബുധനെ കുറിച്ച് ഒരു വാക്ക്. പൊതുവെ സന്തോഷത്തിന്റെ പ്രതീകമായ ഈ ഗ്രഹം നിലവില്‍ സ്ഥാനം മാറി കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതീക്ഷ നഷ്ടമാകുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. നമ്മളില്‍ പലര്‍ക്കും രണ്ടല്ല, മൂന്ന് അവസരങ്ങള്‍ വരെ ലഭിക്കാം.
Also Read: Horoscope of the Week (December 12- December 18, 2021): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഊർജ്ജത്തിന്റെ പ്രതീകമായ ഗ്രഹമാണ് ചൊവ്വ. ഇപ്പോൾ നിങ്ങളുടെ പഴയ കാലഘട്ടത്തിൽ നിന്ന് മുക്തി നേടാനും കൂടുതല്‍ ഊര്‍ജം കൈവരിക്കാനും കഴിയും. ഇതില്‍ നിന്ന് പ്രയോജനം നേടാൻ പോകുന്നത് നിങ്ങളുടെ മനസാണ്. വളരെ വേഗം ആശയങ്ങൾ നിങ്ങളിലേക്കെത്തും. സുഹൃത്തുക്കളില്‍ അവ പരീക്ഷിക്കുക. അവര്‍ എത്രത്തോളം യാഥാര്‍ത്ഥ്യ ബോധമുള്ളവരാണെന്ന് മനസിലാക്കാന്‍ സാധിക്കും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഇന്നത്തെ ചലനാത്മകമായ പൊരുത്തപ്പെടലുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകില്ല. എന്നിരുന്നാലും വൈകാരിക ചില സന്ദര്‍ഭങ്ങളിലൂടെ നിങ്ങള്‍ കടന്നുപോകാൻ സാധ്യതയുണ്ട്. ഇത് സുഹൃത്തുക്കള്‍, സഹപ്രവർത്തകര്‍, പരിചയക്കാര് എന്നിവരുമായി ബന്ധപ്പെട്ടതാകാം. അധികാരികളുമായുള്ള നിങ്ങളുടെ ഇടപാടുകളിൽ വളരെ ശ്രദ്ധാലുവായിരിക്കുക.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
രാശിയുടെ വൈകാരിക മേഖലകളിൽ നിന്ന് ഉയർന്നുവരുന്ന തീവ്രമായ വിന്യാസങ്ങൾ കാരണം നിങ്ങൾ ഇപ്പോൾ കൂടുതൽ ധാരണയുള്ളവരായി കാണപ്പെടുന്നു. തോഴില് മേഖലയിലെ ബന്ധങ്ങള്‍ നിങ്ങളുടെ സ്വന്തം അക്ഷമയാൽ നഷ്ടമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
വസ്തുതകൾ കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചാണ് പല കാര്യങ്ങളും. നിങ്ങൾ സാധാരണ വൈകാരിക നിലയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ എതിർലിംഗത്തിലുള്ളവരെ ആകർഷിക്കാം, പക്ഷേ ബഹുമാനം നിങ്ങള്‍ക്ക് ലഭിക്കില്ല. നിങ്ങളെക്കുറിച്ചുള്ള മറ്റുള്ളവരുടെ ചിന്തകളെ വെല്ലുവിളിക്കുകയും അവരെ ആശ്ചര്യപ്പെടുത്തുകയും ചെയ്താൽ പ്രശംസ നേടാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഗ്രഹ വശങ്ങൾ ഇപ്പോൾ സാമ്പത്തിക താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ അനന്തരഫലങ്ങൾ പരിഗണിക്കാതെ മുന്നോട്ട് പോകാനുള്ള പ്രവണതയെ പ്രോത്സാഹിപ്പിക്കരുത്. നിങ്ങൾ പ്രതിഫലമായി ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ ഉദാരമായ ആംഗ്യങ്ങൾ നല്ലതാണ്. അല്ലാത്തപക്ഷം നിങ്ങളുടെ പ്രയത്നങ്ങളെ അഭിനന്ദിക്കപ്പെടുന്ന നിലയിലേക്ക് എത്തിക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
പല തരത്തിൽ നിങ്ങൾ സ്വയം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ബുദ്ധിമുട്ടേറിയ വഴികള്‍ തിരഞ്ഞെടുക്കുന്നതും സഹായ വാഗ്ദാനങ്ങൾ നിരസിക്കുന്നതും നിങ്ങളുടെ സ്വഭാവമാണ്. ഞാൻ നിങ്ങളുടെ സ്ഥാനത്തായിരുന്നെങ്കില്‍ പിന്തുണയ്ക്കായുള്ള സാധ്യതകള്‍ തേടും. പ്രധാനമായും നിങ്ങളുടെ വൈരുദ്ധ്യാത്മക വികാരങ്ങൾ മനസിലാക്കി നിങ്ങളെ സഹായിക്കുന്ന ആരിൽ നിന്നും.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങൾ പ്രത്യക്ഷത്തിൽ അൽപ്പം ശ്രദ്ധാലുക്കളാണ്. എന്നാൽ അടുത്ത ആഴ്ചയോ മറ്റോ നിങ്ങൾ മറ്റുള്ളവരുടെ മനോഭാവങ്ങളിലും അഭിപ്രായങ്ങളിലും ആശ്ചര്യകരമാം വിധം താൽപ്പര്യം കാണിക്കാൻ തുടങ്ങും. ആഗ്രഹിക്കുന്നത് ചെയ്യുമ്പോൾ ജീവിതം കൂടുതൽ ശാന്തമാകുമെന്ന് നിങ്ങൾ കണ്ടെത്തും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിങ്ങള്‍ ഒരു വശത്ത് സ്വയം സംശയത്തിനും മറുവശത്ത് സ്വന്തം വിധിയിലുള്ള ആഴത്തിലുള്ള വിശ്വാസത്തിനും ഇടയിൽ അകപ്പെട്ടതായി തോന്നുന്നു. ഇപ്പോൾ നിങ്ങൾക്ക് വിവേകമുള്ള ആളുകളുടെ കൂട്ടായ്മയിൽ സ്ഥിരത കണ്ടെത്താനുള്ള അവസരം ലഭിക്കും, എന്നാൽ നിങ്ങൾ എപ്പോഴും നിരസിക്കുന്ന സാധ്യതകള്‍ പരിഗണിക്കേണ്ടതുണ്ട്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
കഴിഞ്ഞ കാലങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. എന്നിരുന്നാലും, നിങ്ങളുടെ ലൗകിക അഭിലാഷങ്ങളെ സംബന്ധിച്ചിടത്തോളം, നിലവിലെ സ്ഥാനം ശോഭയുള്ളതായി കാണപ്പെടുന്നു. ജോലിസ്ഥലത്തെ സംഭവങ്ങൾ പത്ത് വർഷം മുമ്പുള്ള ഭാഗ്യത്തിൽ നിന്ന് പിന്തുടരുന്നവയാണ്, ഒരുപക്ഷേ നിങ്ങളോട് വളരെ അടുപ്പമുള്ള ആളുകളെ ബാധിച്ച സംഭവങ്ങൾ.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഒരുപാട് പരീക്ഷണങ്ങൾക്കും ക്ലേശങ്ങൾക്കും ശേഷം അടുത്ത ആറ് മാസം നിങ്ങളിൽ മിക്കവർക്കും താരതമ്യേന സന്തോഷകരമായ സമയമായിരിക്കും. ഇപ്പോൾ മുതൽ, ചെറുതും പ്രത്യക്ഷത്തിൽ നിസാരവുമാണെങ്കിലും, നിങ്ങളുടെ എല്ലാ നേട്ടങ്ങളും ഏകീകരിക്കാൻ തുടങ്ങണം. വൈകാരികമായ പലതും കൈകാര്യം ചെയ്യപ്പെടുന്നുണ്ടെന്ന് നിങ്ങൾ ശ്രദ്ധിക്കണം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
സ്വയം വിശ്വാസം അര്‍പ്പിച്ച് ഉറച്ചുനിൽക്കുക. മറ്റുള്ളവരുടെ പ്രതീക്ഷയില്ലായ്മ നിങ്ങളുടെ കാഴ്ചപ്പാടിനെ മങ്ങിക്കാൻ അനുവദിക്കരുത്. പങ്കാളികൾ നിങ്ങളെ മനസിലാക്കാത്തതിനാൽ സ്വയം നിയന്ത്രിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ സ്വന്തം കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനുള്ള സമയമായി.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ രാശിയിലെ സുപ്രധാന മേഖലയിലൂടെ ചൊവ്വ കടന്നുപോകുന്നതിനാൽ ജീവിതത്തിന്റെ പ്രവർത്തനരീതിയിൽ ഒരു വലിയൊരു മാറ്റം സംഭവിക്കാൻ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും എന്നപോലെ, നിങ്ങൾ പ്രതീക്ഷിക്കാത്തിടത്ത് നിന്നാകാം കാരണം ഉടലെടുക്കുന്നത്.
