scorecardresearch
Latest News

Horoscope Today December 14, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today,

Horoscope Today December 14, 2021: ‘ഈജിപ്ഷ്യൻ ദിനങ്ങൾ’ എന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ച് ഞാൻ അടുത്തിടെ വായിക്കുകയായിരുന്നു. അടിസ്ഥാനപരമായി ഇതിനർത്ഥം ചില ദിവസങ്ങൾ പ്രത്യേകിച്ച് ശുഭസൂചകങ്ങളാണെന്നും ഭാവിയെ ധൈര്യത്തോടെ നേരിടാൻ കഴിയുമെന്നുമാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ നിങ്ങൾ തയ്യാറാണെന്ന് തോന്നുന്നുവെങ്കിൽ, അവ ശുഭാപ്തിവിശ്വാസമുള്ളതും വിശാലവും എല്ലാവർക്കും പ്രയോജനകരവുമാണെന്ന് ഉറപ്പാക്കണം. കണ്ടെത്തുന്നതിനനുസരിച്ച് കൂടുതൽ കാര്യങ്ങള്‍ വെളിപ്പെടുത്താം.

Also Read: Horoscope of the Week (December 12- December 18, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സാമൂഹിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും എല്ലാവരുടെയും നന്മയ്ക്കായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും ചന്ദ്രന്റെ സാന്നിധ്യം നിങ്ങളെ നിർബന്ധിക്കുന്നു. എല്ലാ വ്യക്തിഗത ബന്ധങ്ങളും പരിഷ്കരിക്കുക എന്നതായിരിക്കണം ഇന്ന് നിങ്ങളുടെ ലക്ഷ്യം. നിങ്ങൾക്ക് സ്വാർത്ഥ താൽപര്യങ്ങൾ വെട്ടിക്കുറയ്ക്കുകയും പഴയ ശീലങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങൾ വളരെയധികം മിടുക്കനായ വ്യക്തിയാണ്. പൂന്തോട്ടത്തിലുള്ളതെല്ലാം നല്ലതാണെന്ന് നിങ്ങളോട് പറയുന്നതിൽ അർത്ഥമില്ല. എന്നിരുന്നാലും, ഭൂരിഭാഗം ഗ്രഹങ്ങളും യോജിപ്പുള്ളതാണെന്നും അതിനാൽ എന്തെങ്കിലും പരാതികളും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

വ്യക്തിപരമായും വൈകാരികമായും ഇത് വളരെ സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ സമയമായിരിക്കാം. ഇത് ഊന്നിപ്പറയേണ്ട ഒന്നാണ്. കാരണം നിങ്ങളുടെ ഗ്രഹങ്ങൾ ഒരു വൈകാരിക തലത്തിലാണ് ഇപ്പോള്‍. നിങ്ങൾക്ക് വീട്ടിൽ നിന്ന് എന്താണ് വേണ്ടതെന്ന് ഉറപ്പില്ലാത്തതില്‍ നിന്നാണ് എല്ലാ കാര്യങ്ങളും ഉടലെടുക്കുന്നത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സാമ്പത്തിക ക്രമീകരണങ്ങൾ ഇപ്പോൾ പൂർത്തിയാക്കേണ്ടതുണ്ട്. വരാനിരിക്കുന്ന കാലങ്ങളിലെ നിങ്ങളുടെ കാര്യങ്ങള്‍ സജ്ജമായേക്കാം. നിങ്ങളുടെ അടുത്ത പന്ത്രണ്ട് മാസങ്ങൾ താരതമ്യേന സമൃദ്ധമായിരിക്കുമെന്ന് ഓർക്കുക, അതിനാൽ ഇപ്പോൾ സംശയങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുത്. നിങ്ങൾ ആദ്യം ചെയ്യേണ്ടത് മുൻകാലങ്ങളിൽ നിങ്ങൾക്ക് പണം നഷ്ടപ്പെടാനുള്ള കാരണങ്ങളില്‍ നിന്ന് ഒഴിവാകുക എന്നതാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഇത് ബിസിനസിനുള്ള അനുയോജ്യമായ ദിവസമാണ്. എന്നാൽ സുപ്രധാനമായ തീരുമാനങ്ങൾക്കുള്ളതല്ല. അതിശയകരമായ വാഗ്ദാനങ്ങള്‍ സ്വീകരിക്കരുത്. കാരണം അത് യാഥാർത്ഥ്യമാകുന്നതിൽ നിങ്ങള്‍ പരാജയപ്പെടും. എല്ലാ ആശയങ്ങളും പരിഗണിക്കേണ്ടതുണ്ട്. കാരണം ലാഭം ഉണ്ടാകാന്‍ പോകുന്നത് എന്തില്‍ നിന്നാണെന്ന് പറയാന്‍ സമയമായിട്ടില്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

മുന്നില്‍ കാണുന്ന എല്ലാ കുഴപ്പങ്ങളെയും അവഗണിക്കാനുള്ള ചെറിയ പ്രവണതയുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളിൽ നിങ്ങളുടെ സമയമത്ര നല്ലതല്ല. കലയും പ്രണയവും ഉള്ള കന്നിരാശിക്കാർക്ക് പ്രയോജനം ലഭിക്കും. എന്നാൽ നിങ്ങൾ പരിഗണിക്കേണ്ട വിശദമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അത് ശ്രദ്ധിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഈ നിമിഷത്തിൽ നിങ്ങളുടെ മിക്ക പ്രശ്നങ്ങളും പരിമിതപ്പെടുത്തിയിരിക്കുന്നതായി തോന്നുന്നു. എന്നിട്ടും കൃത്യമായി എന്താണ് സംഭവിക്കുന്നതെന്നതിലേക്ക് വിരല്‍ ചൂണ്ടാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കാം. ഇതെല്ലാം നിങ്ങളുടെ വ്യക്തിപരമായ സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ മറ്റുള്ളവരെ വിലയിരുത്തരുത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചർച്ചകളും മീറ്റിങ്ങുകളും ക്രമീകരിക്കാന്‍ തീർച്ചയായും ഇത് അനുയോജ്യമായ സമയമല്ല. അടുത്ത ആഴ്‌ചയുടെ തുടക്കത്തോടെ മറ്റുള്ളവർ നിങ്ങളുടെ ലക്ഷ്യങ്ങളോട് കൂടുതൽ താത്പര്യമുള്ളവരാണെന്ന് നിങ്ങള്‍ കണ്ടെത്തും. നിങ്ങളുടെ ഉള്ളിലെന്താണെന്ന് മനസിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വീട്ടിലെ മാറ്റങ്ങൾ ഒരു പ്രത്യേക സാഹചര്യമാണ്. യാദൃശ്ചികമായി നിങ്ങൾ ഒരു മെച്ചപ്പെട്ട ജീവിതം സ്വപ്നം കാണുകയാണെങ്കില്‍, സൂചനകൾ സങ്കീർണ്ണമാണ്. മുൻകാലങ്ങളിൽ സംഭവിച്ചതിനെക്കുറിച്ചുള്ള പശ്ചാത്താപവും നീരസവുമാണ് ഇതിലേക്ക് നയിക്കുന്നക്. ഈ സാഹചര്യം നിങ്ങള്‍ സ്വയം മറികടക്കേണ്ടതുണ്ട്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മരത്തേയും തടിയേയും ആശയക്കുഴപ്പത്തിലാക്കുന്നത് വളരെ എളുപ്പമാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷെ ഇത് നിങ്ങളെ വലിയ കുഴപ്പത്തില്‍ അകപ്പെടുത്തിയേക്കാം. യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നത് തുടരുക. നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് മറ്റുള്ളവരെ അറിയിക്കുക. മറ്റുള്ളവരാല്‍ ഇഷ്ടപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു പ്രത്യേക വ്യക്തിയെ നിരാശപ്പെടുത്തിയെന്ന് തോന്നുന്നുണ്ടെങ്കില്‍ സ്വയം ക്ഷമിക്കാന്‍ നിങ്ങള്‍ക്കാകില്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാമ്പത്തിക മേഖലയില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ തീവ്രമാകാൻ പോകുകയാണ്. ഒരു പ്രശ്നം ഇല്ലാതാകുമെന്ന പ്രതീക്ഷയിൽ ഇത് അവഗണിച്ചാൽ നിങ്ങൾക്ക് എന്തെങ്കിലും നേട്ടമുണ്ടോ എന്ന് സംശയമുണ്ട്. ഒരു സുഹൃത്ത്, ഒരുപക്ഷേ സ്ത്രീ, നിങ്ങളുടെ സഹായത്തിന് വരാൻ പോകുന്നു. എന്നാല്‍ മൂന്നോ നാലോ ആഴ്‌ചത്തേക്ക് നിങ്ങൾ അതിനെക്കുറിച്ച് കണ്ടെത്താനിടയില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

കാര്യങ്ങൾ നേരിട്ടും തുറന്ന രീതിയിലും ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നതിൽ സംശയമില്ല. ബുധൻ ഒരു കൗതുകകരമായ സാഹചര്യത്തിൽ നില്‍ക്കുന്നതിനാല്‍ ഇത്തരത്തിലുള്ള അഭിലാഷം വളരെ അകലെയാണെന്ന് തോന്നുന്നു. നിങ്ങളുടെ നിലയെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പാകുന്നതുവരെ, അറിയാവുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today december 14 2021 aries gemini cancer virgo capricorn zodiac signs check astrological prediction