നിങ്ങളുടെ ഇന്നത്തെ ദിവസം

ഭൂതം,ഭാവി,വര്‍ത്തമാനം ഇതൊക്കെ തമ്മില്‍ ബന്ധമില്ലാത്ത പോലെയാണ് നമ്മള്‍ പലപ്പോഴും സംസാരിക്കുന്നത്. എന്നാല്‍ ജ്യോതിശാസ്ത്രപ്രകാരം പുരാതന ആചാര്യന്‍മാര്‍ പറയുന്നതനുസരിച്ച് ഇതെല്ലാം ഒരേ സമയമാണ്. സമയം കടന്നുപോകുന്നതായ് നമ്മള്‍ക്ക് അനുഭവപ്പെടുന്നത്, നമ്മള്‍ ഒരു സമയത്ത് ഒരു കാലത്തില്‍ മാത്രം ജീവിക്കുന്നത് കൊണ്ടാണ്. ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് മാത്രമല്ല ആശയക്കുഴപ്പമുണ്ടാകുന്നത്.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

വ്യക്തിപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്കിന്ന് അവസരമുണ്ട്. പിന്നീട് ക്ഷമചോദിക്കേണ്ട രീതിയിലേക്ക് കാര്യങ്ങള്‍ ചെയ്ത് സമയം കളയരുത്. ഇനി തീരുമാനം പങ്കാളികളെക്കൂടി ആശ്രയിച്ചാണ് തീരുമാനമെടുക്കേണ്ടതെങ്കില്‍ ഉചിതമായ വഴി സ്വീകരിക്കുക. പരിചയമുള്ള വ്യക്തികള്‍ നിര്‍ബന്ധിക്കുന്നുണ്ടെങ്കില്‍ക്കൂടി വ്യാപാര ഇടപാടുകള്‍ക്ക് അനുയോജ്യമായ ദിവസമല്ല.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

സുഹത്തുക്കളുടെ പെരുമാറ്റം കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ മുറിവേല്‍പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അതൊക്കെ മറക്കാനുള്ള സമയമാണ്. പകരം പുതിയ ഒരു വഴി തിരഞ്ഞെടുത്ത് നിങ്ങളുടെ ദൃഢനിശ്ചയം കൊണ്ട് മറ്റുള്ളവരെ അമ്പരിപ്പിക്കുക. നിങ്ങള്‍ക്ക് സന്തോഷം തരുന്ന, അല്ലെങ്കില്‍ അത്ര വലുതല്ലാത്ത ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ അനുയോജ്യമായ ദിവസമാണ്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നിങ്ങള്‍ക്ക് തന്നെ പ്രയോജനം കിട്ടിയേക്കാവുന്ന ദിവസമാണിന്ന്. ഇന്നത്തെ ഗ്രഹനില അനുസരിച്ച് നിസ്വാര്‍ത്ഥമായ സേവനത്തിന് അനുയോജ്യമാണെന്നാണ് മനസ്സിലാക്കുന്നത്. അതുപോലെ ഗാര്‍ഹികഉത്തരവാദിത്തങ്ങളും ഭംഗിയായ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

കഴിഞ്ഞ കാലങ്ങളില്‍ ആവശ്യത്തിലധികം ബാധ്യതകള്‍ ഉണ്ടാക്കിയിട്ടുള്ളതിനാല്‍, ചെലവിനുള്ള പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. എന്നിരുന്നാലും ശരിയായ തീരുമാനങ്ങളിലേക്കെത്താന്‍ ആവശ്യത്തിലധികം സമ്മര്‍ദ്ദം അനുഭവിക്കേണ്ടതില്ല. നിങ്ങളേക്കാള്‍ പ്രായം കുറഞ്ഞവര്‍ സഹായം ചോദിച്ച് വരുമ്പോള്‍ ചെയ്ത് കൊടുക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

യാത്രയ്ക്ക് ഒട്ടും യോജിച്ച ദിവസമല്ലാത്തതിനാല്‍ കഴിയുന്നതും ഒഴിവാക്കുക. ഇനി ഒഴിവാക്കാനാവാത്ത യാത്രയാണെങ്കില്‍ ആവശ്യമായ മുന്‍കരുതലെടുക്കുക. നിര്‍ദേശങ്ങളും വഴിയുമൊക്കെ ഒന്നുകൂടി പരിശോധിക്കുക. കുടുംബബന്ധങ്ങളും സുഹൃത്ബന്ധങ്ങളും ഒരുമിച്ച് കൊണ്ടുപോകാനും മെച്ചപ്പെടാനും തുടങ്ങും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

അടുത്തിടെ നടത്തി പരിശ്രമങ്ങളെല്ലാം വിഫലമായ് എന്ന് പറയുന്നത് തെറ്റാണ്. എന്നാലും എങ്ങോട്ടാണ് പോകുന്നതെന്നോര്‍ത്ത് നിങ്ങളും അല്‍ഭുതപ്പെട്ടേക്കാം. കാര്യങ്ങളെ വിശാലമായ രീതിയില്‍ കാണാന്‍ ശ്രമിക്കാം. വിദേശബന്ധമോ, നിയമപരമായ ബന്ധങ്ങളോ നേട്ടം കൊണ്ടുവരുമെന്നതിനാല്‍ അത്തരം ബന്ധങ്ങള്‍ കഴിവതും പുതുക്കാന്‍ ശ്രമിക്കുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളൊരു സ്വതന്ത്രചിന്താഗതിയുളള വ്യക്തിയാണെന്ന് പൊതുവെ അഭിപ്രായമില്ലെങ്കിലും ഗ്രഹനിലയിലെ മാറ്റങ്ങളനുസരിച്ച് അത്തരത്തിലുള്ളൊരു ജീവിത രീതിയിലേക്ക് മാറേണ്ടി വന്നേക്കാം. അതുപോലെ തന്നെ പുതിയ ലക്ഷ്യങ്ങളും ജീവിതരീതികളും ഉടലെടുക്കാനും സാധ്യതയുണ്ട്. എല്ലാ രീതിയിലും പുതിയ തുടക്കത്തിന് സാധ്യതയുള്ള ദിവസമാണ്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

സുഗമമായ ഒരു പാതയിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നതെന്ന് നിങ്ങള്‍ക്കുള്ള തോന്നല്‍ ഈ രാശിക്കാരുടെ പ്രത്യേകതയാണ്. അതുപോലെ തന്നെ കുറച്ച് കൂടി വിശ്വസ്തത വളര്‍ത്തിയെടുക്കേണ്ട സമയമാണ്. ഒറ്റ നോട്ടത്തില്‍ ആളുകളെ വിലയിരുത്തുന്ന ശീലം മാറ്റിയെടുക്കുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

സൌഹൃദങ്ങളില്‍ ഇപ്പോഴനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളെല്ലാം നല്ലൊരു മാറ്റം കൊണ്ടുവരും എന്ന് പ്രതീക്ഷിക്കാം. മുന്നോട്ടുള്ള കുതിപ്പിന് ഈ സ്വാധീനങ്ങളെല്ലാം പ്രേരകമാക്കാന്‍ ശ്രമിക്കുക. വ്യാപാര ഇടപാടില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഓരോ ചുവട് വയ്ക്കുമ്പോഴും കരുതല്‍ വേണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മറ്റുള്ളവര്‍ അവഗണിക്കുന്നതായ് നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടെങ്കിലും അവരുടെ ഉദ്ദേശം മാനിക്കത്തക്കതാണ്. എല്ലാ കാര്യത്തിലും മറ്റുള്ളവര്‍ നിങ്ങളെ അംഗീകരിക്കണമെന്നുള്ള നിങ്ങളുടെ ബോധ്യത്തെ തകര്‍ക്കുന്നതിന് ഇത് ഉപകരിക്കും. മറ്റുള്ളവര്‍ക്ക് നിഷേധിക്കാനും നിരസിക്കാനുമാകാത്ത വാഗ്ദാനങ്ങളും നിര്‍ദേശങ്ങളും മുന്നോട്ട് വയ്ക്കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

തിരിഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞവര്‍ഷം നേട്ടങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കുമൊപ്പം ധാരാളം സംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും തന്നിട്ടുള്ളതായ് കാണാം. നിങ്ങള്‍ക്കു കൈവന്ന പക്വതയും അനുഭവസമ്പത്തിന്‍റെ ആഴവുമാണ് പ്രധാനപ്പെട്ട നേട്ടം. മുന്നോട്ടുള്ള ജീവിതത്തില്‍ ജയം ഉറപ്പിക്കാന്‍ അത് ധാരാളമാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഗാര്‍ഹികകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ കഴിവും പരിചയവും എല്ലാവരിലും മതിപ്പുളവാക്കും. പ്രശ്നങ്ങള്‍ പൂര്‍ണമായ് പരിഹരിക്കാത്തതിനാല്‍ അലംഭാവത്തോടെയിരിക്കാന്‍ സമയമില്ല. നിങ്ങളുടെ ആന്തരീക-ആത്മീയ ഉന്നമനത്തിനുള്ള കാര്യങ്ങള്‍ ചെയ്യുന്നത് മാറ്റം കൊണ്ടുവന്നേക്കാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook