നിങ്ങളുടെ ഇന്നത്തെ ദിവസം

ഇന്ന് കര്‍ക്കിടകം,ചിങ്ങം രാശിക്കാരുടെ ദിവസമാണ്. ഈ രണ്ട് രാശികള്‍ ഒരുമിച്ച് വന്നാല്‍‌ വന്യമായ സ്വപ്നങ്ങളും വലിയ ആശയങ്ങളും കൊണ്ട് നടക്കുന്നവരെ സംബന്ധിച്ച് അനുകൂലമായ ദിവസമാണെന്നായിരിക്കും ജ്യോതിശാസ്ത്രഞ്ജന്‍മാര്‍ ഇതേക്കുറിച്ച് പറയുക. എന്നാല്‍ വ്യാപാരസംബന്ധമായ ഇടപാടുകള്‍ക്ക് യോജിച്ച ദിവസവുമല്ല. അബദ്ധം കാണിക്കുന്നതിനേക്കാള്‍ മുന്‍കരുതലെടുക്കുകയാണ് നല്ലത്.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

യാത്ര ചെയ്യുന്നത് ഇപ്പോഴുളള അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവന്നേക്കാമെങ്കിലും, വീട്ടിലെ ചെറിയ കാര്യങ്ങളെക്കുറിച്ച് പോലും ആശങ്കയിലായിരിക്കുന്ന നിങ്ങള്‍ക്ക് അതേക്കുറിച്ച് ചിന്തിക്കാനാവില്ല. വ്യാഴം നിങ്ങളുടെ കാര്യത്തില്‍ അനുകൂല നിലപാടെടുത്തിരിക്കുന്നതിനാല്‍, എല്ലാ മേഖലകളിലും പ്രത്യേകിച്ച് സാമൂഹ്യപരമായ് പുരോഗതി ഉണ്ടാകേണ്ടതാണ്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ജോലി സ്ഥലത്തെ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണെങ്കിലും എന്താണ് അതിന്‍റെ യഥാര്‍ത്ഥ കാരണമെന്നത് കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഇപ്പോഴത്തെ ചന്ദ്രന്‍റെ സ്ഥാനമാണ് ഈ അസ്വസ്ഥതകള്‍ കൊണ്ടുവരുന്നത്. എന്നിരുന്നാലും ഈ കൊടുങ്കാറ്റിനെയും നിങ്ങള്‍ക്ക് അതിജീവിക്കാനാവും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

സാമ്പത്തീകമേഖല നിഗൂഢമായ് തുടരുന്നതിനാല്‍ എല്ലാ ഇടപാടുകളും അത്രത്തോളം സുതാര്യവും കൃത്യതയും ഉളളതായിരിക്കണം. ഈ അവസ്ഥയില്‍ നിങ്ങള്‍ ചെയ്യേണ്ട അവസാനത്തെ കാര്യം മറന്നുപോയ ചില സാമ്പത്തീക ഇടപാടുകള്‍ തീര്‍പ്പാക്കുക എന്നതാണ്. അതിന് വേണ്ടി നിങ്ങള്‍ക്ക് ഏറ്റം വിശ്വസ്തരായ ആളുകളില്‍ നിന്ന് പിന്തുണ തേടുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ ഇടപാടുകളെക്കുറിച്ച് അറിയുന്നതിന് ഒരു പങ്കാളി ഉടന്‍ തന്നെ നിങ്ങളെ ബന്ധപ്പെടാന്‍ ഇടയുള്ളതിനാല്‍ ആ വ്യക്തിയെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ നിങ്ങള്‍ തയ്യാറാവുക. നേരത്തെ ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കുക. വൈകാരികമായ ഇടപാടുകളെല്ലാം പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നേറാം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

അധികവേഗത്തില്‍ നിങ്ങീക്കൊണ്ടികരിക്കുന്ന ഗ്രഹങ്ങളുടെ പ്രഭാവത്താല്‍ നിങ്ങള്‍ക്കിന്ന് തിരക്കുള്ള ദിവസമായിരിക്കാം. ആകര്‍ഷകമായ നിക്ഷേപ പദ്ധതികളിലേക്കായ് സാമ്പത്തീക ഇടപാടുകളുമായ് വരുന്നവരുടെ മേല്‍ ഒരു കണ്ണ് വേണം. സാമ്പത്തീക ഇടപാടുകള്‍ സ്വസ്ഥമാക്കിയാല്‍ നിങ്ങളുടെ റൊമാന്‍റിക് കാര്യങ്ങള്‍ക്ക് പരിഗണന നല്‍കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

പണ്ട് ചെയ്ത ചില കാര്യങ്ങള്‍ പുതിയ താല്‍പര്യങ്ങള്‍ തുടക്കമിടാന്‍ പ്രേരകമായേക്കാം. സാമ്പത്തീക മേഖല അത്ര ഭദ്രമല്ലാത്തതിനാല്‍ കുടിശ്ശികയായ് കിടക്കുന്ന ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതാണ് നല്ലത്. ഇക്കാര്യത്തില്‍ അല്‍പം താമസം നേരിടേണ്ടി വന്നാലും ഉപേക്ഷ കരുതരുത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്നതെല്ലാം വളരെ നിസ്സാരകാര്യങ്ങളാണെന്നും നിങ്ങളുടെ പദ്ധതികളെല്ലാം പങ്കാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നുള്ളതുമെല്ലാം അബദ്ധധാരണകളാണ്. മറ്റുള്ളവര്‍ക്കുണ്ടാകുന്ന വൈകാരിക വ്യതിചലനങ്ങള്‍ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളുക. അതല്ലെങ്കില്‍ വളരെ അടുപ്പമുള്ള ഒരു വ്യക്തി കാരണം നിങ്ങളുടെ അടി തെറ്റിയേക്കാം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങള്‍ ഇന്ന് അല്‍പം സമ്മര്‍ദ്ദത്തിലാണെന്നുളള വസ്തുത അംഗീകരിക്കുന്നതോടൊപ്പം ഒരു കാര്യം ഓര്‍മിപ്പിക്കുകയാണ്. നിങ്ങളുടെ ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഈ സമയം ഉപയോഗിക്കുക. ദുശ്ശീലങ്ങളൊക്കെ ഉപേക്ഷിച്ച് ശരീരത്തെ നല്ല നിലയിലാക്കാന്‍ എന്ത് വില കൊടുത്തും ശ്രമിക്കണം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഗാര്‍ഹികാസ്വസ്ഥതകള്‍ ബുദ്ധിമുട്ടിപ്പിക്കുന്നുണ്ടെങ്കിലും ഒരു തരത്തില്‍ നിങ്ങളഭിമുഖീകരിക്കുന്ന അസംതൃപ്തിയുടെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്താന്‍ ഇതവസരമൊരുക്കിയേക്കാം. നിങ്ങളെന്താണെന്ന് കൃത്യമായ് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക. കഴിഞ്ഞകാലങ്ങളിലെ ചില ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

യാത്രകള്‍ക്ക് യോജിച്ച ദിവസമല്ലെന്നാണ് കാണുന്നതെങ്കിലും വഴിയും മറ്റ് നിര്‍ദേശങ്ങളും നിങ്ങള്‍ക്ക് അത്രത്തോളം ബോധ്യമുണ്ടെങ്കില്‍ സ്വന്തം ഉത്തരവാദിത്തല്‍ പോകാം. വസ്തുതകളില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ പല തെറ്റിദ്ധാരണകളും ഉണ്ടായേക്കാം. പങ്കാളികള്‍ക്ക് ഈ തെറ്റിദ്ധാരണയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ അവസരം കൊടുക്കരുത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങള്‍ അടുത്തിടെ നടത്തിയ ഒരു ഇടപാട് ഇനിയും പരസ്യമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഒപ്പിട്ട് മുദ്രവയ്ക്കുന്നതിന് മുന്‍പ് ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ ഇനിയും സമയമുണ്ട്. പങ്കാളികള്‍ നിങ്ങളുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിക്കണമെന്ന് നിങ്ങള്‍ കരുതുന്നതില്‍ തെറ്റില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജ്യോതിശാസ്ത്രമനുസരിച്ച് ഇന്നല്‍പം തിരക്കുള്ള ദിവസമാണെങ്കിലും നിങ്ങളെ സംബന്ധിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളെ അപേക്ഷിച്ച് അല്‍പം സമാധാനവും ശാന്തതയുമുള്ള ദിവസമാണ്. പണമിടപാടുകള്‍ നടത്തുമ്പോള്‍ പ്രത്യേകിച്ച് മറ്റുള്ളവരുടെ പണവും നിങ്ങളുടെ കൈവശമുള്ളപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക,

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook