നിങ്ങളുടെ ഇന്നത്തെ ദിവസം

സ്ഥിരതയില്ലാത്ത ഗ്രഹങ്ങളുടെ വിന്യാസത്തിന്‍റെ അനന്തരഫലങ്ങളില്‍ നിന്നും ഭൂഗോളത്തില്‍ ആര്‍ക്കും തന്നെ രക്ഷപ്പെടാനാവില്ല. ഇന്ത്യയില്‍ നിന്നുളള നമുക്ക് ആഗോളതലത്തില്‍ കാണപ്പെടുന്ന ഈ സമ്മര്‍‌ദ്ദങ്ങളെ നോക്കി കാണുന്നതിനൊപ്പം, നാം അതിന്‍റെ ഭാഗമാകില്ലെന്ന് പ്രതീക്ഷിക്കാം. മോശമായ ഒരു ജീവിതമാണ് നമ്മള്‍ നയിക്കുന്നതെങ്കില്‍ മാത്രമേ, ജ്യോതിഷപരമായ പ്രതിസന്ധികളെ നേരിടേണ്ടി വരുകയുള്ളൂവെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് ഞാന്‍. നന്നായ് പെരുമാറാന്‍ തുടുങ്ങുമ്പോള്‍ ജീവിതവും മെച്ചപ്പെടും.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

കുടുംബബന്ധങ്ങള്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ഗാര്‍ഹിക അന്തരീക്ഷത്തില്‍ ചില അനിശ്ചിതാവസ്ഥകള്‍ ഉണ്ടാകാനിടയുണ്ട്. ജീവിതം മെച്ചപ്പെടുത്താനുള്ള അതിശക്തമായ സമ്മര്‍ദ്ദം നിങ്ങള്‍ക്കുണ്ടാകുമ്പോള്‍, കഴിഞ്ഞ കാലത്തെ ചില മനുഷ്യരെയും സ്ഥലങ്ങളെയുമെല്ലാം ഉപേക്ഷിക്കേണ്ടതായ് വന്നേക്കാം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

സാമ്പത്തീകമേഖല അല്‍പം ആശങ്കയുളവാക്കുന്നുണ്ട്. ഉണ്ടാകാന്‍ പോകുന്നത് വലിയ നേട്ടമാണോ, വന്‍ വീഴ്ചയാണോ കാര്യങ്ങള്‍ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും. അതുകൊണ്ട് കരുതലോടെയിരിക്കുക, പരിചയമുള്ളതും ഉറപ്പുള്ളതുമായ വഴികള്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ നില വളരെ ശക്തമാണെന്നതിനാല്‍, വ്യക്തിപരമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള ആത്മവിശ്വാസമുണ്ടായിരിക്കണം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

അത്ര പരിചിതമല്ലാത്ത ചില നാടകീയമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. എന്തൊക്കെ,എപ്പോഴൊക്കെ വേണമെന്ന് ആളുകള്‍ അധികമാലോചിക്കാതെ പറയുന്ന ദിവസമാണ്. നിങ്ങള്‍ നേതൃത്വം ഏറ്റെടുക്കാതിരിക്കാനുള്ള കാരണമൊന്നും കാണുന്നില്ല. നിങ്ങളാഗ്രഹിക്കുന്നെങ്കില്‍ ധാര്‍മികമായ ഉന്നതിയും കൈവരിക്കാനുള്ള സാഹചര്യമുണ്ട്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഇന്നത്തെ ചന്ദ്രന്‍റെ സ്ഥാനം സമ്മര്‍ദ്ദം കൊണ്ടുവരുന്ന തരത്തിലാണ്. നിങ്ങള്‍ വിചാരിച്ചതു പോലെയായിരിക്കില്ല, കിട്ടിയത് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. എന്നാല്‍ നിങ്ങളുടെ ചില സുഹൃത്തുക്കളെപ്പോലെയല്ല നിങ്ങള്‍, ഉള്ള ഊര്‍ജ്ജം ഉപയോഗിച്ച് വൈകാരികതലത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്കാവും. ശുഭാപ്തിവിശ്വാസം നിങ്ങളുടെ കൂടെയുണ്ടാകും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23

സാമ്പത്തീക പ്രതിസന്ധി നേരിടാന്‍ നിങ്ങള്‍ സ്വയം വഴി കണ്ടെത്തുന്നില്ലെങ്കില്‍, ചന്ദ്രന്‍റെ നാടകീയമായ നീക്കത്തിലൂടെ ഉടന്‍ എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകും. ശാരീരികമായും മാനസീകമായും അതിന് നല്‍കേണ്ട വില വലുതായിരിക്കും. അതൊഴിവാക്കാന്‍ നിങ്ങള്‍ തന്നെ മുന്‍കൂട്ടി കാര്യങ്ങള്‍ ചെയ്യുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ഒരു യാത്രയ്ക്കോ വിദേശബന്ധം പുതുക്കുന്നതിനെക്കുറിച്ചോ പദ്ധതിയുണ്ടെങ്കില്‍ അക്കാര്യം പുന:പരിശോധിക്കുന്നത് നന്നായിരിക്കും. പ്രധാനപ്പെട്ട മറ്റ് കാര്യങ്ങള്‍ക്കൊപ്പം തന്നെ പരിഗണിക്കേണ്ട മറ്റൊരു വസ്തുത നിങ്ങളുടെ ചില താല്‍പര്യങ്ങള്‍ നിങ്ങളുടെ തന്നെ മൂല്യചിന്തകളുമായ് ചേരുന്നതാണോ എന്നാണ്. ചുരുക്കത്തില്‍ നിങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

വരുംദിവസങ്ങളില്‍ വ്യക്തിപരവും അതുപോലെ തന്നെ ഔദ്യോഗികമേഖലുയുമായ് ബന്ധപ്പെട്ട ചില അസ്വസ്ഥതകള്‍ ഉടലെടുക്കുകയും എങ്ങോട്ട് ഓടിപ്പോകണമെന്നറിയാത്ത ഒരു അവസ്ഥയിലേക്ക് നിങ്ങള്‍ എത്തിപ്പെടാനും സാധ്യതയുണ്ട്. കാര്യങ്ങള്‍ ശരിയാകുന്നത് വരെ കാത്തിരിക്കുക എന്നതാണ് എനിക്ക് നിര്‍ദേശിക്കാനുളള വഴി. പങ്കാളികള്‍‌ക്ക് ആവശ്യമുള്ളത് അവര്‍ തന്നെ ചെയ്തുകൊളളും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

പണമിടപാടില്‍ കരുതലുള്ള വ്യക്തിയെന്നാണ് നിങ്ങള്‍ പൊതുവെ അറിയപ്പെടുന്നതെങ്കിലും ആവശ്യമില്ലാതെ പണം ചെലവഴിക്കുന്നതിനുള്ള ഒരു പ്രേരണ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ ധാരാളിത്തം കൂടാനിടയുള്ളതിനാല്‍, രഹസ്യമായുള്ള പദ്ധതികള്‍ക്ക് പോലും നിങ്ങള്‍ വിചാരിച്ചതില്‍ കൂടുതല്‍ ചെലവഴിക്കേണ്ടി വരും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

സമാധാനപരമായ ഒരു ആഴ്ചയുടെ അവസാനമാണ് നിങ്ങള്‍ കാത്തിരിക്കുന്നതെങ്കില്‍ അത് മറന്നേക്കൂ. നിങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെങ്കിലും നിങ്ങളോട് വളരെ അടുപ്പമുള്ള ചിലര്‍ വളരയധികം വിഷമത്തിലും അനിശ്ചിതാവസ്ഥയിലും കൂടി കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ വിഷമഘട്ടങ്ങളില്‍ പിന്തുണച്ചവര്‍ക്ക് തിരിച്ചും ഒരുകൈത്താങ്ങ് കൊടുക്കാന്‍ മറക്കരുത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കഠിനാധ്വാനത്തിലൂടെ എല്ലാ തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയുന്ന സമയമാണ്. വഴിയിലുള്ള തടസ്സങ്ങളെ ഉള്ളതിലും വലുതായ് കാണാതിരുന്നാല്‍ നിങ്ങള്‍ക്ക് അതൊക്കെ തരണം ചെയ്യാനാവും. നിങ്ങളുടടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഒരു വീണ്ടുവിചാരം നടത്തുവാനും ആവശ്യമില്ലാത്തവ ഉപേക്ഷിക്കാനും യോജിച്ച ദിവസമാണ്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഗാര്‍ഹിക അസ്വസ്ഥതകള്‍ അല്‍പം കൂടാനിടയുണ്ട്. ചന്ദ്രന്‍റെ സ്വാധീനത്താല്‍ വലിയ രീതിയിലുളള മാറ്റങ്ങളും ഗാര്‍ഹികാന്തരീക്ഷത്തിലുണ്ടായേക്കാം. വീടും ജോലിയുമായുള്ള ബന്ധം കുറഞ്ഞത് അടുത്ത ആഴ്ച വരെയെങ്കിലും വ്യക്തമായ് മനസ്സിലാക്കാനാവില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പ്രതീക്ഷിക്കാതെ കുറച്ച് പണം നിങ്ങളുടെ കൈയ്യില്‍ ഉടന്‍ എത്തിച്ചേരാനിടയുണ്ട്. അപ്പോള്‍ പങ്കാളികളുമായ് ലാഭകരമായ സംരംഭങ്ങളിലേര്‍പ്പെടുന്നതിന്‍റെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. പ്രേമജീവിതം വളരെ സുഗമമായിരിക്കുകയും നിങ്ങളുടെ സങ്കല്‍പലോകത്തിലെന്നവണ്ണം മുന്നേറുകയും ചെയ്യുമെന്നാണ് ഗ്രഹങ്ങള്‍ സൂചിപ്പിക്കുന്നത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook