scorecardresearch
Latest News

Daily Horoscope December 10, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope December 10, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope 7
Horoscope

ഇന്ന് ഞാന്‍ ശുക്രനെ നോക്കുന്നത് പൂര്‍ത്തിയാക്കും. നിങ്ങള്‍ ഒരു ആകാശ നിരീക്ഷകനാണെങ്കില്‍ ചിലപ്പോള്‍ ഈ അത്ഭുതകരമായ ഗ്രഹം സൂര്യോദയത്തിന് മുമ്പുള്ള ഏറ്റവും തിളക്കമുള്ള നക്ഷത്രമാണെന്ന് അറിയാന്‍ സാധിക്കും. മറ്റുള്ളവയെ അപേക്ഷിച്ച് സൂര്യാസ്തമയത്തിനു ശേഷവും ഈ ഗ്രഹം വ്യക്തമായി പ്രകാശിക്കുന്നു. അതുകൊണ്ടാണ് ഇത് പ്രകാശവുമായും ഇരുട്ടുമായും ബന്ധിപ്പിച്ചിരിക്കുന്നത്. നമ്മുടെ അഗാധമായ അഭിനിവേശങ്ങളും നിസ്വാര്‍ത്ഥ സ്‌നേഹവും. ഇപ്പോള്‍ കൂടുതല്‍ ശക്തിയുള്ളതാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ദൈനംദിന ഉയര്‍ച്ച താഴ്ചകളേക്കാള്‍ നിലവിലെ ഗ്രഹചിത്രം അഗാധമായ ദീര്‍ഘകാല സംഭവവികാസങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ന് നിങ്ങള്‍ക്ക് എല്ലാ അവസരങ്ങളിലും വേഗത വര്‍ധിപ്പിക്കാന്‍ സാധിച്ചേക്കും. പങ്കാളികള്‍ നിങ്ങളോടൊപ്പം തുടരുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കണം. ഒരാളെ എത്രമാത്രം ശക്തമായി നിര്‍ബന്ധിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കണം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
പങ്കാളികള്‍ നിങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്യണമെന്ന് നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടോ? നിങ്ങള്‍ അത് അറിഞ്ഞിരിക്കണം, അവര്‍ അങ്ങനെ തന്നെ ചെയ്യുന്നുവെങ്കില്‍ അവര്‍ നിങ്ങളെ ആശ്രയിക്കുകയും ചില ഇഷ്ടമില്ലാത്ത് കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നുണ്ടെങ്കില്‍ ഭാവിയില്‍ നിങ്ങളെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകള്‍ വലുതാണ് എന്നാണ്. ഒരുപക്ഷേ നിങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയാറല്ലെ എങ്കില്‍ നിങ്ങള്‍ അതിനുള്ള വിശദീകരണവും കണ്ടെത്തണം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഈ ദിവസങ്ങളില്‍ പലപ്പോഴും സംഭവിക്കുന്നത് പോലെ, ഈ സമയം ഗ്രഹ സമ്മര്‍ദ്ദം ശക്തമായിരുന്നു. ഈ ആഴ്ചയില്‍ വാരാന്ത്യത്തില്‍ പ്രത്യേകിച്ച്. അതുകൊണ്ട് ഭിഷണിക്കിരയാകാന്‍ നിങ്ങളെ അനുവദിക്കരുത്. അടുത്ത ആഴ്ച പുതിയ കാര്യങ്ങള്‍ക്കുള്ള ഏറ്റവും അനുയോജ്യമായ നിമിഷമാണ്. പുതിയ ഉദ്യമങ്ങളും സംരംഭങ്ങളും നടക്കുന്നു, അതിനാല്‍ കുറച്ച് ദിവസം കാത്തിരിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ ചാര്‍ട്ടിലെ സാങ്കല്‍പ്പിക മേഖലകളിലെ ശക്തമായ സ്വാധീനം യാത്രയുടെ നേട്ടങ്ങളും വിദേശ ബന്ധങ്ങളും പയോജനപ്പെടുത്താന്‍ നിങ്ങള്‍ ശ്രദ്ധ ചെലുത്തുന്നു. വീട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ കാരണം ഇതാണ്. പക്ഷെ ഇങ്ങനെ ചെയ്യുന്നതില്‍ തെറ്റൊന്നും കാണുന്നില്ല.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അവ്യക്തമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലേക്ക് നിങ്ങളെ എന്തോ ആകര്‍ഷിക്കുന്നതായി തോന്നുന്നു. നിങ്ങള്‍ കൂടുതലായി ഒന്നും ചെയ്യരുത് പിന്നീട് ഖേദിക്കരുത്. അമിതമായ ശുഭാപ്തിവിശ്വാസികളായ സുഹൃത്തുക്കളുടെ പ്രലോഭനങ്ങളില്‍ വീഴരുത്. ഏറ്റവും കൂടുതലായി നിങ്ങളെ നിരാശപ്പെടുത്തിയ ആരെങ്കിലും മാനസാന്തരപ്പെടാന്‍ സാധ്യതയുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഗാര്‍ഹിക കാര്യങ്ങളില്‍ നിങ്ങളുടെ സമയം വളരെയധികം ചെലവഴിച്ചേക്കാം. എന്നിരുന്നാലും, നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പണം കൈകാര്യം ചെയ്യുക പണം സ്വീകരിക്കുുന്നതും കൊടുക്കുന്നതും. നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ കുടുംബ പദ്ധതികള്‍ പുനഃക്രമീകരിക്കാം. നിങ്ങളുടെ സ്വന്തം വികാരങ്ങളും താല്‍പ്പര്യങ്ങളും. അനുസരിച്ചാണവ.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിരവധി ഗ്രഹങ്ങള്‍ സജീവവും രസകരവുമായ സാഹചര്യങ്ങള്‍ കൊണ്ടുവരുന്നു, നിങ്ങളുടെ പുതിയ പ്രവര്‍ത്തനങ്ങള്‍ പിന്നീട് ഗൗരവകരമായ അവസരത്തിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ മടി കാണിക്കരുത്, കാരണം ആ ആശയങ്ങള്‍ക്ക് പ്രോത്സാഹനം ലഭിച്ചേക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങള്‍ വിശ്രമമില്ലാത്ത മാനസികാവസ്ഥയിലാണെങ്കില്‍, യാത്രാ പദ്ധതികളെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. നിങ്ങള്‍ മാത്രം നിങ്ങളുടെ പരിതസ്ഥിതിയിലെ മെച്ചപ്പെടുത്തലുകളില്‍ നിന്ന് നിങ്ങള്‍ എത്രത്തോളം ഉത്തേജനം നേടുന്നുവെന്ന് അറിയുക. വ്യത്യസ്ത സംസ്‌കാരങ്ങളിലേക്കുള്ള വഴികള്‍ തുറന്ന് വിടുന്നു. കൂടാതെ, നിങ്ങള്‍ക്ക് കുടുംബപരമായ സാമ്പത്തികം നേട്ടങ്ങള്‍ കാലതാമസം കൂടാതെ വന്ന് ചേരും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഗ്രഹചലനങ്ങള്‍ പ്രോത്സാഹജനകമായി കാണപ്പെടുന്നു, നിങ്ങള്‍ സ്വയം ആശ്രയിക്കേണ്ട ദിവസങ്ങളിലൊന്നാണിത്, നിങ്ങളുടെ സ്വന്തം വിനോദങ്ങള്‍ കണ്ടെത്തുക നിങ്ങള്‍ സാമ്പത്തികമായി തിരയുകയാണെങ്കില്‍ നിങ്ങളുുടെ കുടുംബ ബന്ധങ്ങളിലേക്ക് നോക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഒരു മിന്നല്‍ പ്രചോദനം നിയമപരമായ കുഴപ്പത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി കാണിച്ചേക്കാം, നിങ്ങള്‍ക്ക് സന്തോഷത്തോടെ കേള്‍ക്കുക, എന്നിരുന്നാലും, ഒരു തെറ്റിദ്ധാരണ ഉണ്ടായാല്‍ നിങ്ങള്‍ പങ്കാളിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാന്‍ തയ്യാറാകുക. അവര്‍ തെറ്റ് ചെയ്തു, എന്നാല്‍ അവരെ നിങ്ങള്‍ മനസിലാക്കണമെന്ന് അവര്‍ കരുതുന്നു.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങള്‍ കരിയര്‍ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, ഇന്ന് തന്നെ തയാറായിരിക്കുക. ഒരു പ്രത്യേക പങ്കാളിത്തത്തിന്റെ വിജയം വളരെ പ്രധാനപ്പെട്ട ഒരു പരിഗണനയാണ്, ഒരുപക്ഷേ സാമ്പത്തിക പ്രതിഫലത്തേക്കാള്‍ പ്രധാനപ്പെട്ടതായിരിക്കും.
നിങ്ങളുടെ പങ്കാളി നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്തായിരിക്കണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
വീടിന് ചുറ്റും വിചിത്രമായ സംഭവങ്ങള്‍ ഉണ്ടായേക്കാം, ഒരുപക്ഷെ വിലപ്പെട്ടവയുടെ ഗൂഢമായ നഷ്ടം. ഏതെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കപ്പെടും, അതിനാല്‍ പരിഭ്രാന്തരാകരുത്. മൊത്തത്തില്‍, നിങ്ങള്‍ക്ക് ഇത് വിജയകരമായ ഒരു കാലഘട്ടമായി കണക്കാക്കണം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today december 10 2022 aries gemini cancer virgo capricorn zodiac signs check astrological prediction729150