Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

Horoscope Today December 10, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today December 10, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

Horoscope, astrology, iemalayalam

പ്ലൂട്ടോയെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാറില്ല, ഇനി നിങ്ങള്‍ക്ക് കാണാനവസരമുണ്ടായാല്‍ ശുക്രനുമായ് പ്ലൂട്ടോയ്ക്കുള്ള ശക്തമായ അനുരാഗബന്ധത്തെ നിരീക്ഷിക്കുന്നത് നല്ലതാണ്. പ്ലൂട്ടോ എന്നത് നിഗൂഢമായതും അബോധമനസ്സിനെയും നിയന്ത്രിക്കുന്ന ഗ്രഹമാണെങ്കില്‍ ശുക്രന്‍ പ്രേമത്തിന്‍റെ പ്രതീകമാണ്. ഇത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് പിന്നീട് അറിയാം…

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ കടമകള്‍ ചെയ്യുന്നത് മുടക്കം വരുത്താതെ തുടരുക. അതേസമയം ദൈവികമായ നിയോഗത്തിലാണെന്ന അവകാശവാദവുമായ് നിങ്ങളുടെ വഴികളിലെത്തുന്നുവരില്‍ നിന്ന് അകലം പാലിച്ചില്ലെങ്കില്‍ അസ്വസ്ഥതകളുണ്ടാകാനിടയുണ്ട്. വലിയ കാര്യങ്ങള്‍ നിങ്ങളെ തേടിയെത്തുന്നുണ്ടെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ തയ്യാറായിരിക്കുക!

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങളുടെയും ഇടയിലാണ് നിങ്ങളെങ്കിലും കാഴ്ചയില്‍ അതുപ്രകടമാകില്ല. നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കനുകൂലമാണെങ്കിലും നിങ്ങളുടെ തീരുമാനത്തിന് വിരുദ്ധമായി ചിലതൊക്കെ ചെയ്യാന്‍ ചെറിയ സമ്മര്‍ദ്ദം ചെലുത്തുന്നതായും കാണുന്നുണ്ട്. വീട്ടിലെ ആവശ്യങ്ങള്‍‌ക്ക് സമയം കണ്ടെത്തുന്നതിനായ് മാറ്റിവയ്ക്കാവുന്ന മറ്റ് കാര്യങ്ങള്‍ വരുംദിവസങ്ങളിലേയ്ക്ക് ക്രമീകരിക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ജീവിതത്തിലുടനീളം പല മേഖലകളിലും അടിസ്ഥാനപരമായ പല ചോദ്യങ്ങളും ഉയര്‍ന്നുവരും. നമ്മള്‍ ചെയ്യുന്നതിനെല്ലാം ആദ്യവും മധ്യവും അന്ത്യവുമുണ്ടായിരിക്കണം. ഈ പതിവ്, ക്രമപ്പെടുത്തിയ രീതിയില്‍ നിന്ന് വ്യതിചലിച്ചാല്‍ പല അനിശ്ചിതാവസ്ഥകളുടെ പുറകെയും നിങ്ങള്‍ ഓടേണ്ടി വരുമെന്ന വെല്ലുവിളിയും മുന്നിലുണ്ട്. പക്ഷേ, ഇപ്പോഴുളള രീതി തുടര്‍ന്നാല്‍ പല വലിയ അവസരങ്ങളും നഷ്ടപ്പെടുന്നതായ് കാണുന്നു. അന്തിമതീരുമാനമെടുക്കാന്‍ കുറച്ച് മാസങ്ങള്‍ കൂടി കാത്തിരിക്കുന്നതാണ് ഉചിതം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

തീരുമാനങ്ങളെടുക്കുന്നതിന് മുന്‍പ് ആദ്യം അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കണം. മറ്റുള്ളവരോട് ആലോചിക്കാതെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പൊരുത്തക്കേടുകള്‍ ഒന്നിന് പുറകെ ഒന്നായ് വരുന്നത് ഇതിനോടകം നിങ്ങള്‍ മനസ്സിലാക്കി കാണും. നിങ്ങളുടെ സ്ഥിരം ശൈലി മാറ്റാനുള്ള സമയമാണിത്, അതുപോലെ എന്തിനോടും അമിതമായ് പ്രതികരിക്കുന്ന സ്വഭാവവും ഉപേക്ഷിക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

സാമ്പത്തീക ഇടപാടുകളിലേക്ക് വരുമ്പോള്‍ രണ്ട് കാര്യങ്ങളാണ് ഈ സമയം ഓര്‍മിക്കേണ്ടത്. നിങ്ങളുടെ സ്വന്തം പണമാകുമ്പോള്‍ ഓരോ ചെറിയ കാര്യങ്ങളില്‍പ്പോലും വളരെയധികം ശ്രദ്ധ കൊടുക്കുക. അതേസമയം പങ്കുചേര്‍ന്നുള്ള പണമിടപാടാണെങ്കില്‍ ആളുകളുമായ് ഇടപഴകുന്നതിലും കൃത്യമായ ധാരണകള്‍ തയ്യാറാക്കുന്നതിലും അത് പാലിക്കുന്നതിലും ശ്രദ്ധിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നിങ്ങളുടെ റൊമാന്‍റിക് നക്ഷത്രങ്ങള്‍ ശക്തമാണെങ്കിലും സുപ്രധാനമായ തീരുമാനങ്ങളെടുക്കേണ്ടി വരുമ്പോള്‍ പങ്കാളിയുമായ് ചില അസ്വസ്ഥതകളുണ്ടായേക്കാം. തെറ്റിദ്ധാരണയുടെ പുറത്ത് ഒരു നിസ്സഹായവസ്ഥയില്‍ അധികം വൈകാതെ നിങ്ങള്‍ അകപ്പെട്ടേക്കാം. ചിലപ്പോള്‍ ഇപ്പോള്‍ തന്നെ. പക്ഷേ, കുറച്ച് മാസങ്ങള്‍ കഴിയുമ്പോള്‍ സാഹചര്യം മാറുകയും കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമാവുകയും ചെയ്യും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

സന്തോഷത്തിന്‍റെ നാളുകളാണ് വരുന്നത്. വ്യക്തിപരമായ് ഈ സമയം ആസ്വദിക്കാന്‍ ഈ രാശിക്കാര്‍ക്കുളള സ്വതസിദ്ധമായ ക്രിയാത്മക കഴിവുകള്‍ക്കായ് കൂടുതല്‍ സമയം കണ്ടെത്തുക. ജോലിയിലേര്‍പ്പെടുന്നതിനേക്കാള്‍ ഒഴിവുകാലത്തിനുള്ള ദിവസമാണ്. മനസ്സിന് ഏതെങ്കിലും തരത്തിലുള്ള ചാഞ്ചല്യം അനുഭവപ്പെടുന്നുണ്ടെങ്കില്‍, അടുത്ത സുഹൃത്തുക്കളുടെ സഹായം തേടുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കായ് നിങ്ങള്‍ നിലകൊള്ളാന് തയ്യാറാകുന്നു എന്നതിലാണ് വലിയ രീതിയിലുളള പ്രതീക്ഷകള്‍ ആരംഭിക്കുന്നത്. ഒന്‍പത് മുതല്‍‌ അഞ്ച് മണി വരെയുള്ള അതികഠിനമായ ജോലി രീതി ഉപേക്ഷിച്ച് പുറത്ത് കടക്കാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. കുടുംബ കാര്യങ്ങളിലുള്ള സമ്മര്‍ദ്ദം അതിന്‍റെ പരമോന്നതിയിലെത്താനിടയുണ്ട്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ മുന്‍ഗണനകള്‍ മനസ്സിലാക്കി സ്വയം ഒന്ന് ക്രമീകരിക്കുന്നതിന്, നിങ്ങള്‍ക്ക് ശരിയായ വ്യക്തിയെന്ന് തോന്നിക്കുന്ന ഒരാളുമായ് സംസാരിക്കുക. ആവശ്യപ്പെടാതെ തന്നെ ഗാര്‍ഹികപ്രതിസന്ധികള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ ഉപദേശം ലഭിച്ചേക്കാം. എന്നിരുന്നാലും ഇന്ന് പറയുന്നത് നാളെ വൈരുദ്ധ്യമായ് തോന്നുന്ന സമയമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ഊര്‍ജ്ജം ഏറ്റവും കൂടിയിരിക്കുന്ന സമയമാണ്. എന്നിട്ടും വിഷമഘട്ടത്തിലിരിക്കുന്ന ഈ രാശിക്കാരുടെ പ്രശ്നം പ്രധാനമായും അവരുടെ ജീവിതരീതിയായിരിക്കും. അതിനുള്ള പരിഹാരമെന്നത് എല്ലാ ദുശ്ശീലങ്ങളും ഉപേക്ഷിക്കുക എന്നത് മാത്രമാണ്. പുറത്ത് നിന്ന് പല സമ്മര്‍ദ്ദങ്ങളുമുണ്ടാകുമെങ്കിലും അഴിഞ്ഞ് കിടക്കുന്ന ചരടുകള്‍ മുറുക്കാനുള്ള ശ്രമം ആദ്യം നിങ്ങള്‍ തുടങ്ങുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ജീവിതത്തില്‍ ആശങ്ക നിറയുന്നതായ് തോന്നുന്നുണ്ടെങ്കില്‍, അതിന് കാരണം നിങ്ങളുടെ ഗ്രഹനിലയെ ഭരിക്കുന്ന വരുണന്‍റെ സാന്നിധ്യമാണ്. അതുകൊണ്ടാണ് പല തോന്നലുകളിലുകളിലൂടെയും നിങ്ങള്‍ കടന്നുപോകുന്നത്. അതേസമയം നിങ്ങളുടെ പ്രേമജീവിതം വളരെ ശക്തായ് മുന്നോട്ട് പോവുകയും ഇതുസംബന്ധിച്ച് ഉറച്ച തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന സമയമാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ഹ്രസ്വകാല പദ്ധതികളെക്കുറിച്ച് അധികം വൈകാതെയെത്തുന്ന നല്ല വാര്‍ത്തകള്‍ കൂടുതല്‍ ഊര്‍ജ്ജം പകരും. ചെറിയ വിട്ടുവീഴ്ചകളൊക്കെ ആകാമെന്നാണ് ഗ്രഹനിലയില്‍ കാണുന്നത്. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിന് മുന്‍പ് നന്നായ് സമയമെടുത്ത് എല്ലാ വശങ്ങളും ആലോചിക്കണം.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today december 10 2019 aries capricorn taurus scorpio sagittarius gemini cancer check astrology prediction

Next Story
Horoscope Today December 09, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, astrology, horoscope today, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com