ആകാശത്ത് ഒരു പ്രത്യേകബന്ധം ഉടലെടുക്കുന്ന ആഴ്ചയാണിത്. സ്നേഹത്തിന്‍റെ ഗ്രഹമായ ശുക്രനും വിപ്ലവത്തിന്‍റെയും പ്രതീക്ഷയുടെയും ഗ്രഹമായ യുറാനസും തമ്മിലുള്ള ഈ ബന്ധം വെല്ലുവിളി നിറഞ്ഞതാണ്. ഇത് അര്‍ത്ഥമാക്കുന്നത്, സ്വന്തം കാര്യങ്ങള്‍ക്കായ് നിലകൊളളാന്‍ തീരുമാനിച്ചവരെ സംബന്ധിച്ച് വളരെ അനുകൂലമായ സമയമാണെന്നാണ്. പങ്കാളികളുടെ വികാരങ്ങളെ പരിഗണിക്കേണ്ടതും പ്രധാന കാര്യമാണ്.

Horoscope of the Week (Dec 08 -Dec 14 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

മറ്റൊരു ആഴ്ചയുടെ തുടക്കം, മറ്റൊരു തിങ്കളാഴ്ച ഇതൊക്കെ സൂചിപ്പിക്കുന്നത് വിവേകവും കാര്യക്ഷമതയും ആസൂത്രിതവുമായ ഒരു തുടക്കത്തെയാണ്. എല്ലാത്തിലുമുപരി ചന്ദ്രന്‍ വളരെ അനുകൂലമായ നിലയിലായതിനാല്‍ ഒരു സമയത്ത് ഒരു ചുവട് എന്ന രീതിയില്‍ മുന്നോട്ട് പോവുക. വീട്ടില്‍ നിങ്ങള്‍ക്ക് മാത്രം സ്വന്തമായ ഒരിടം ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങാവുന്നതാണ്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

പത്തില്‍ ആറ് ഗ്രഹങ്ങളും നിങ്ങളുടെ താല്‍പര്യങ്ങളെ വളരെയധികം പിന്തുണയ്ക്കുന്ന നിലയിലാണ്. അതത്ര മോശം കണക്കല്ല. ഇന്നത്തെ ദിവസം ഏറെക്കുറെ നിങ്ങളുടെ നിയന്ത്രണത്തിലാണെന്നതിനാല്‍ നിങ്ങളെ ഏതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയപ്പെട്ടേക്കാം. കയ്യിലെത്തുന്ന ഭാഗ്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

വീടും വീടുമായ് ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായ് നിങ്ങളുടെ സമയത്തിന്‍റെ നല്ലൊരു ഭാഗം ചെലവഴിക്കേണ്ടി വരുന്നുണ്ട്. സഹപ്രവര്‍ത്തകരുമായ് നല്ല ബന്ധത്തില്‍ മുന്നോട്ട് പോകുന്നതിനായ്, എല്ലാവരും ഒരു വലിയ കുടുംബത്തിന്‍റെ ഭാഗമാണെന്ന് സങ്കല്‍പിക്കുക. പൂര്‍ണമായിട്ടല്ലെങ്കില്‍ കൂടി ഒരു കുടുംബത്തിന്‍റെ ഭാഗമാണെന്ന് സങ്കല്‍പിക്കുമ്പോള്‍ അല്‍പം സന്തോഷം അനുഭവപ്പെടാം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

പദ്ധതികള്‍ ഗൗരവത്തോടെ തയ്യാറാക്കുകയും പ്രായോഗികമായ തീരുമാനങ്ങളെടുക്കുകയും ചെയ്യുക. പ്രതീക്ഷകളും സങ്കല്‍പങ്ങളും ആശംസകളുമൊക്കെ ഒരു വശത്ത് നില്‍ക്കുമ്പോഴും നിങ്ങളുടെ ഓരോ ചുവടും ശ്രദ്ധയോടെയായിരിക്കണം. കാലതാമസമുണ്ടാകുമ്പോള്‍ പതറിപ്പോകരുത്. പണമിടപാടുകളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട സമയമാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

അതിജീവനത്തിനായ് നിങ്ങള്‍ പൊരുതിക്കൊണ്ടിരിക്കുന്ന സമയമായിരിക്കാം. പലസ്ഥലത്തായ് കിടക്കുന്ന പണം എങ്ങനെ തിരിച്ചുപിടിക്കാം എന്ന ചിന്തയും നിങ്ങളെ അലട്ടുന്നുണ്ടാകാം. ശുഭാപ്തിവിശ്വാസത്തോടെയിരിക്കേണ്ടതും അല്‍പം വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യമാണ്. ശരിയായ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകാനാണ് ഗ്രഹങ്ങള്‍‌ നല്‍കുന്ന സൂചന.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

നിങ്ങള്‍ക്ക് ശക്തമായ പിന്തുണയും അനുഭാവവുമായ് ഏറ്റവും അനുയോജ്യമായ സ്ഥലത്താണ് ചന്ദ്രന്‍റെ സ്ഥാനം. നിങ്ങളിപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കുകയാണെങ്കില്‍ അതെല്ലാം നല്ല രീതിയില്‍ അവസാനിക്കുമെന്ന സൂചന നല്‍കുന്നതാണ് ചന്ദ്രന്‍റെ ഇപ്പോഴത്തെ നില. വ്യത്യസ്തമായ് ചിന്തിക്കുന്നതിലൂടെ നിങ്ങളെ വേദനിപ്പിച്ചവര്‍ അധികം വൈകാതെ ക്ഷമാപണവുമായ് വന്നേക്കാം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

എന്തോ ഒരു രഹസ്യം ഇന്ന് നിങ്ങളെ അലട്ടിയേക്കാം. എന്താണ് ആ രഹസ്യമെന്ന് വ്യക്തമല്ലെങ്കിലും വിജയിക്കാതെ പോയ ചില ബന്ധങ്ങളുമായോ സംരംഭങ്ങളുമായോ ബന്ധമുള്ള ചിന്തയെന്നാണ് മനസ്സിലാക്കുന്നത്. പരിപൂര്‍ണരാകാനുളള ശ്രമം ഉപേക്ഷിക്കുക. അതുപോലെ തന്നെ കഴിഞ്ഞുപോയ കാലത്തെ ഇപ്പോഴെന്നല്ല ഒരിക്കലും നിങ്ങള്‍ക്ക് പുനഃസൃഷ്ടിക്കാനാവില്ലെന്ന് തിരിച്ചറിയുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

അല്‍പം ഗൗരവതരമായ രീതിയില്‍ സാമൂഹ്യ ചുറ്റുപാടുകളുടെ സ്വാധീനം ഇന്ന് കൂടുതലായുണ്ടായേക്കാം. നിങ്ങളെ സഹായിക്കുന്നതിനും വൈകാരികമായ് പിന്തുണയ്ക്കുന്നതിനും സുഹൃത്തുക്കളുടെ സാന്നിധ്യം ആവശ്യമുള്ള സമയമാണ്. ഈ വിഷമഘട്ടത്തെ നിങ്ങള്‍ അതിജീവിക്കുമെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഔദ്യോഗികമേഖലയില്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട സമയമാണ്, അതിനായ് നിങ്ങളുടെ ആശയങ്ങള്‍ ഓരോന്നായ് പുറത്തെടുക്കുക. ശരിയായ ദിശയിലുള്ള ചെറിയ ഒരു നീക്കം നിങ്ങളുടെ മുന്‍കാല പരിശ്രമങ്ങള്‍ക്ക് പോലും അംഗീകാരം കൊണ്ടുവന്നേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കഴിഞ്ഞ ആഴ്ചയില്‍ ഊർജസ്വലരായിരുന്ന നക്ഷത്രങ്ങള്‍ ഈ ആഴ്ചയില്‍ സ്ഥാനം മാറുന്നതിനാല്‍ അതിന്‍റേതായ വ്യത്യാസങ്ങളും പ്രകടമാകും. തിരക്കുപിടിച്ച ഓട്ടത്തിന് അല്‍പം വിശ്രമം കിട്ടിയേക്കും. പക്ഷേ, ഏത് സമയത്തും പഴയ നിലയിലേക്കെത്തി ഊർജസ്വലതയോടെ പ്രവര്‍ത്തനം തുടങ്ങേണ്ടി വന്നേക്കാം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ആരും നിങ്ങളെ മനസ്സിലാക്കുന്നില്ല എന്ന തോന്നല്‍ ഇപ്പോഴും നിങ്ങളിലുണ്ട്. നിങ്ങളുടെ സങ്കല്‍പങ്ങളെ അവഗണിക്കുന്നതിന് പകരം അവ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് ചെവികൊടുക്കുകയാണ് ഈ തോന്നലിനുള്ള പരിഹാരം. വെറുതെ തല മണ്ണില്‍ പൂഴ്ത്തിവച്ച് സമയം കളയുന്നത് വിഡ്ഢിത്തമാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വിമര്‍ശനങ്ങളെപ്പോഴും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതൊഴിവാക്കാന്‍ അവ നിങ്ങളുടെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിനായ് മാറ്റുക. സുഹൃത്തുക്കളില്‍ നിന്നുള്ള നല്ല ഉപദേശങ്ങള്‍ സ്വീകരിക്കുക എന്നതിനപ്പുറം ഇപ്പോള്‍ മറ്റൊന്നും ചെയ്യാനില്ല. പ്രണയകാര്യങ്ങളില്‍ വളരെ അനുകൂലമായ സമയമാണെന്നാണ് ഗ്രഹനില സൂചിപ്പിക്കുന്നത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook