എന്റെ പ്രിയപ്പെട്ട അസാധാരണ സിദ്ധാന്തങ്ങളിലൊന്നിനെക്കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിരവധി പ്രപഞ്ചങ്ങളെക്കുറിച്ചും നമ്മുടേതിനെക്കുറിച്ചും നിങ്ങൾ കേട്ടിരിക്കാം, പക്ഷേ ഈ ദിവസങ്ങളിൽ ഞങ്ങൾ മൾട്ടിവേഴ്‌സിനെക്കുറിച്ച് സംസാരിക്കുന്നുവെന്ന് നിങ്ങൾക്കറിയില്ല. നമ്മുടേതിന് സമാനമായതും എന്നാൽ വ്യത്യസ്ത അളവുകളിലുള്ളതുമായ അനന്തമായ ലോകങ്ങൾ ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

എന്തെങ്കിലും കാര്യം സംഘടിപ്പിക്കനോ അല്ലെങ്കിൽ എന്തെങ്കിലും ചെറിയ ജോലി ചെയ്യനോ ഇല്ലാത്ത ഒരു സമയം നിങ്ങൾക്ക് ഉണ്ടാകില്ല. എന്നിരുന്നാലും, ഈ ആഴ്‌ച നിങ്ങൾ നിങ്ങളുടെ ചക്രവാളം വികസിപ്പിക്കുകയും ദീർഘകാല അടിസ്ഥാനത്തിൽ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും വേണം. നിങ്ങൾ ഇപ്പോൾ അറിയാൻ തുടങ്ങുന്ന പുതിയ പരിചയക്കാരെ പോലെ പ്രാധാന്യമുള്ളവരല്ല പഴയ സുഹൃത്തുക്കൾ.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഇത്തരം സന്ദർഭങ്ങളിൽ വ്യവസായവും ആനന്ദവും ഒരുമിക്കാം, ഫലത്തിൽ ജോലി ആസ്വാദ്യകരവും, എന്നാൽ ഗാർഹിക ജോലികൾ അല്പം അധികമായും തോന്നാം. എന്നാൽ ഇതു രണ്ടിനുമിടയിൽ ഒരു സന്തോഷകരമായ മേഖല തിരഞ്ഞെടുക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. കൃത്യമായി പറഞ്ഞാൽ അത് തന്നെയാണ് നിങ്ങൾ ചെയ്യേണ്ടതും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ പ്രണയ ജീവിതത്തിലും, ബന്ധങ്ങളിലുമായി മൊത്തം ആറു ഗ്രഹങ്ങളാണ് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്, തിരഞ്ഞെടുക്കാനുള്ള സാധ്യതകൾ നിങ്ങളെ ഇപ്പോൾ വൈകാരികമായി വീർപ്പുമുട്ടിക്കുന്നുണ്ടാകും. മറ്റുള്ളവർ തുടങ്ങുന്നത് കാത്തു നിൽക്കാതെ സാമൂഹിക ബന്ധങ്ങൾ ഉണ്ടാക്കേണ്ട സമയമാണിത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ സ്വാഭാവികമായും ഒരു സാമൂഹിക ജീവിയാണ്, എന്നാലിപ്പോൾ നിങ്ങൾ ചില ലക്ഷ്യങ്ങളുടെ പിന്നാലെ പോകേണ്ടതുണ്ട്. നിങ്ങളുടെ പദ്ധതികൾ നിങ്ങൾ ഒരുപാട് പേരോട് ചർച്ച ചെയ്തു കഴിഞ്ഞാൽ അവര്‍ പരസ്പരവിരുദ്ധവും, ആശയകുഴപ്പം സൃഷ്ടിക്കുന്നതുമായ ഉപദേശങ്ങൾ നല്കാൻ സാധ്യതയുണ്ട്. മൊത്തമായും ഉപയോഗമില്ലാത്തവയിൽ നിന്നും ആവശ്യത്തിന് ഉപയോഗമുള്ളത് മാത്രം തിരഞ്ഞെടുക്കുക എന്നുള്ളത് നിങ്ങളുടെ കടമയാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

എന്തോ ഒരു വിചിത്രമായ കാരണത്താൽ അവസരങ്ങൾ നിങ്ങളുടെ കൈയ്യിൽ നിന്നും വഴുതി പോകും. ഒരുപക്ഷേ അവ അതിവേഗത്തിൽ പോകുന്നതുമാകാം. അല്ലെങ്കിലൊരുപക്ഷേ നിങ്ങൾ ആവശ്യത്തിന് ശ്രദ്ധ നൽകാത്തതുമാകാം. സംശയാതീതമായി നിങ്ങൾക്ക് ലഭിക്കേണ്ട വിജയം നിങ്ങളിലേക്ക് എത്തേണ്ട സമയം ആയിട്ടുണ്ടാകില്ല, ഒരുപക്ഷേ നല്ല അവസരത്തിനായി ഒരാഴ്ച്ച കൂടെ കാത്തിരിക്കേണ്ടതുണ്ടാകാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

വാരാന്ത്യം ഇങ്ങെത്തിയതിനാൽ ഗൃഹസംബന്ധമായ കടമകളിൽ നിങ്ങളുടെ ആവശ്യം വേണ്ടി വരുമെങ്കിലും, സാമ്പത്തികമായോ, ഔദ്യോഗികമായോ, വ്യക്തിപരമായൊയുള്ള മുന്നേറ്റത്തിന്റെ വക്കിലാണ് നിങ്ങൾ എന്നുള്ള ബോധം നിങ്ങളെ മറ്റു ദിശകളിലേക്ക് നയിക്കും. നിങ്ങളുടെ സമയം നിങ്ങൾ കൃത്യമായി ക്രമീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകാം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ജീവിതത്തിൽ ഒരിക്കല്‍ നിങ്ങൾക്ക് മികച്ച രണ്ടാമത്തെ കാര്യത്തിൽ സന്തോഷം കണ്ടെത്തേണ്ടി വരും, ഇത് സ്വാഭാവികമായി നടക്കുന്ന കാര്യം അല്ലെങ്കിൽ കൂടെ. എന്നാൽ, ഇപ്പോഴത്തെ ഗ്രഹങ്ങളുടെ നിര മാറിക്കഴിഞ്ഞാൽ നിങ്ങൾ താമസിക്കാതെ തന്നെ പിന്നെയും ഏറ്റവും ഉയരത്തിൽ എത്തും. പിന്നിലേക്ക് എടുക്കുന്ന ഓരോ രണ്ട് ചുവടിനും മുന്നിലേക്ക് മൂന്ന് എന്ന് കരുതുന്നപോലെയെ ഉള്ളു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ സംഘടിപ്പിക്കാം അല്ലെങ്കിൽ നിറവേറ്റാമെന്നു വാക്ക് നൽകിയ ചില ക്രമീകരണങ്ങൾ ബാക്കി നിൽക്കുന്നതിനാൽ നിങ്ങൾക്ക് നിങ്ങൾക്കായി മാത്രം സമയം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകും. നിങ്ങളുടെ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും, സദ്ദുദ്ദേശമുള്ള സുഹൃത്തുക്കൾ ശ്രദ്ധ തിരിക്കുന്നതിൽ നിന്നും അത് നിങ്ങളെ രക്ഷിക്കും. നിങ്ങളുടെ വഴികാട്ടിയായ ആനന്ദം എന്ന തത്വ൦ നേടാനും ഇത് സഹായിക്കുന്നു

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളൊരു സ്വതന്ത്ര ചിഹ്നത്തിലാണ് ജനിച്ചത്, പലപ്പോഴും നിങ്ങൾ ഈ വ്യക്തിപ്രധാനമായ പെരുമാറ്റത്തെ ശ്രദ്ധിക്കാറില്ല. ഒരു മുന്നറിയിപ്പുമില്ലാതെ നിങ്ങളുടെ പെരുമാറ്റം അടിക്കടി മാറുന്നത് ഏറ്റവുമടുത്ത സുഹൃത്തുക്കളെ ബാധിച്ചേക്കാം, അതിനാൽ നിങ്ങൾ മനസിലാക്കപ്പെടുന്നു എന്നുള്ളത് ഉറപ്പ് വരുത്തുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ചാർട്ടിന്റെ സൂക്ഷ്‌മബോധമുള്ള മേഖലയിൽ ഇന്ന് മൂന്ന് ഗ്രഹങ്ങൾ ഒത്തു കൂടിയിട്ടുണ്ട്, അവിടെ നിന്നു കൊണ്ട് അവർ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലയേയും കടത്തിവെട്ടാൻ നിങ്ങളെ വെല്ലുവിളിക്കും. നിങ്ങളുടെ ബന്ധങ്ങളെ മുന്നിലേക്ക് കൊണ്ടു വരിക എന്നതായിരിക്കും അവരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ അടിസ്ഥാനം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സ്ഥല കച്ചവടത്തിനോ, അല്ലെങ്കിൽ ഗാർഹികമായ അറ്റകുറ്റപണികൾ ചെയ്യാൻ പദ്ധതി ഇടുന്നവർക്കോ ഇതൊരു നല്ല സമയമാണ്, അധിക ബുദ്ധി ഉപയോഗിച്ച് നിങ്ങൾ പരാജയപ്പെടാൻ സാദ്ധ്യതകൾ ഉണ്ടെങ്കിൽ കൂടെ. പണ്ടു കാലത്തെ വിനയ൦ നിറഞ്ഞ സ്വഭാവത്തെ കൂട്ടിച്ചേർത്തു ഭാവിയെപ്പറ്റി ഒരു വീക്ഷണം രൂപപ്പെടുത്തി എടുക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഗൃഹസംബന്ധമായി എന്തെങ്കിലും പ്രശ്നം ഇന്ന് നടക്കുമെന്നതിനു എന്തെങ്കിലും സൂചന ലഭിച്ചാൽ തന്നെ, കാര്യങ്ങൾ കൈവിട്ടു പോകുന്നതിനു മുൻപ് അതൃപ്തി ഉണ്ടാകാനുള്ള കാരണങ്ങൾ കണ്ടെത്തി സംസാരിക്കുക. നിങ്ങളുടെ അഭിപ്രായം ആദ്യം അറിയിക്കണമോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനമാണ്. കാര്യം എന്താണെന്നാൽ, ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടായ കാര്യം ഒരുപക്ഷേ നിങ്ങൾക്ക് എളുപ്പമായിരിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook