നമ്മൾ ഇനി കുറച്ചു നാളുകൾ കുംഭം രാശിക്ക് കൂടുതൽ ശ്രദ്ധ നൽകുകയാണ്. ഇത് കുംഭം രാശിക്കാർക്ക് സൗഭാഗ്യം നൽകുന്നു അഹ്‌റ്‌നാൽ നമുക്കെല്ലാം അവരെ അസൂയയോടെ കാണാം. എന്നാൽ നമ്മളെല്ലാം തന്നെ ഏത് ചിഹ്നത്തിൽ ജനിച്ചവരാണെങ്കിലും ഇവരുടെ രാശിയിൽ നിന്നും ചില പാഠങ്ങൾ പഠിക്കാനുണ്ട്, പ്രത്യേകിച്ചും ആരുടെയും ആദ്യത്തെ കാഴ്ചപ്പാടിൽ വീണുപോകരുത് എന്നുള്ളത്. എല്ലാ കാര്യങ്ങൾ വിശാലമായ സാധ്യതകളോടെയാണ് വരുന്നത്, അത് മറ്റാരേക്കാളും കുംഭം രാശിക്കാർക്ക് നമുക്ക് പറഞ്ഞുതരാൻ സാധിക്കും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സൂര്യൻ ഇത്ര സകാരാത്മകമായി നിൽകുമ്പോൾ നിങ്ങളുടെ പ്രഥമലക്ഷ്യമായ കൂട്ടുകച്ചവടം, അത് വ്യക്തിപരവും, ഔദ്യോഗികപരവും ആയാലും അതിൽ അഭിവൃദ്ധിയുണ്ടാക്കാൻ ശ്രമിക്കുക. നാടകീയമായ ഫലങ്ങൾ പ്രതീക്ഷിക്കരുത് എന്നാൽ പിൽക്കാലത്ത് വികസിപ്പിച്ചു കൊണ്ടുവരാൻ സാധിക്കുന്ന സാദ്ധ്യതകൾ കണ്ടെത്തുക. ഉപകാരികളായ മനുഷ്യരെ നിങ്ങളുടെ ചുറ്റിനും നിറയ്ക്കുന്ന വിധത്തിൽ കൂട്ടുചേരുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ശരിയായി പറഞ്ഞാൽ ഇന്നത്തെ ദിവസം വളരെ നന്നായി തുടങ്ങേണ്ടതാണ്, എന്നാൽ എനിക്ക് ശപഥം ചെയ്യാൻ സാധിക്കും നിങ്ങളിൽ ഭൂരിഭാഗം പേരും നിഗൂഢമായൊരു സ്വപ്നം കാണുകയോ ഉറക്കം നഷ്ടപ്പെടുകയോ ചെയ്തവരായിരിക്കും. നിങ്ങൾക്ക് ചെയ്തു തീർക്കേണ്ടതായിട്ട് എന്തുതന്നെ ഉണ്ടെങ്കിലും ഗാർഹിക പ്രശ്നങ്ങൾ സ്വമേധയാ പരിഹരിക്കപ്പെടുന്നവയല്ല, അതിനാൽ അതിന്റെ എല്ലാ നൂലാമാലകളിലേക്കും ഇറങ്ങിച്ചെല്ലുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

വ്യാഴത്തിന്റെയും ശനിയുടെയും അതിശയിപ്പിക്കുന്ന നിരയിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കാം. ലോകത്തിനെ അതിന്റെ ശരിയായ മാർഗത്തിലേക്ക് നയിക്കുക എന്നത് നിങ്ങളുടെ സവിശേഷാധികാരമാണെന്ന് നിങ്ങളിപ്പോഴും വിശ്വസിക്കുന്നു, ഒരുപക്ഷേ നിങ്ങൾ ആ കാര്യത്തിൽ ശരിയുമായിരിക്കാം. പക്ഷേ ശ്രദ്ധിക്കുക, കാരണം നിങ്ങൾ തന്നെ ഒടുവിൽ ഇതിനെല്ലാം ഉത്തരം പറയേണ്ടിയും വരും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ശക്തിയുടെ കേന്ദ്രമെന്ന മഹിമ നിങ്ങൾക്കുണ്ടെങ്കിലും മറ്റുള്ളർ അമിതമായി നിങ്ങളെ ആശ്രയിക്കുന്നത് നിങ്ങൾ പ്രോത്സാഹിപ്പിക്കാറില്ല. അതുപോലെ തന്നെ ആരും നിങ്ങളെ ആവശ്യമില്ലാതെ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കാനും അനുവദിക്കരുത്. ഇപ്പോൾ നിങ്ങളുടെ മികച്ച തന്ത്രമെന്നത് ആവശ്യമായ അതിരുകൾ ഉണ്ടാക്കുക എന്നതാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾക്ക് ഗാർഹിക ചോദ്യങ്ങൾ അല്ലെങ്കിൽ കുടുംബപരമായ പ്രശ്നങ്ങൾ നേരിടുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ല. നിങ്ങൾ നിങ്ങളുടെ കുറച്ച് സമയം അനുവദിക്കാതെ നന്നാകാൻ ഒരു സാധ്യതയുമില്ലാത്ത ചില വ്യക്തികളുണ്ട്. നിങ്ങളാൽ കഴിയുന്നത് ചെയ്ത് അവർക്കാവശ്യമായ ശ്രദ്ധ നൽകുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നേരിട്ടല്ലാത്തൊരു സമീപനമാണ് നല്ലതെങ്കിലും, നിങൾ അതുവഴിയും നിങ്ങളുടെ സന്ദേശമെത്തിക്കുന്നതിൽ വിജയിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ മറ്റൊരു വശത്തു നിങ്ങൾ ലയിക്കാത്ത രഹസ്യങ്ങളും അദൃശ്യമായ ചോദ്യങ്ങളുമാണ് നേരിടുന്നതെങ്കിൽ നിങ്ങൾ സുരക്ഷിതമായ സ്ഥലത്താണ്. അതോടൊപ്പം തന്നെ നിങ്ങളുടെ വ്യക്തിപരമായ കഴിവുകളും ഓരോ ദിവസത്തിലും രേഖപ്പെടുത്തപ്പെടുന്നു.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങൾ മുന്നോട്ട് സഞ്ചരിച്ചുകൊണ്ടേയിരിക്കണം, എന്നാൽ വ്യക്തിപരമായോ ഔദ്യോഗികപരമായോ നിങ്ങൾ എന്ത് നേടും എന്നതിനെ കുറിച്ചൊരു ഉറപ്പ് പറയാൻ സാധിക്കില്ല. ചിന്തയുടെയും വിവേകത്തിന്റെയും ഗ്രഹമായ ബുധൻ എങ്ങനെ അലഞ്ഞു നടക്കുംതോറും ഭാവി അവ്യക്തമായിക്കൊണ്ടിരിക്കും, എന്നാൽ മറ്റൊരർത്ഥത്തിൽ സാധ്യതകൾ ഒരുപാട് ഉള്ളതുകൊണ്ടുമാണ് ഇത് സാധ്യമാകുന്നത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ശ്രദ്ധ മറ്റുളവരിലേക്കാണ്. ഇതാർത്ഥമാക്കുന്നത് എന്തെന്നാൽ, നിങ്ങൾ ഒരു വശത്തേക്ക് മാറി നിങ്ങളുടെ സുഹൃത്തുക്കള്ക്കും, സഹപ്രവർത്തകർക്കും അവരുടെ പ്രശസ്തി ആസ്വദിക്കാൻ അനുവദിക്കണമെന്നാണ്. നിങ്ങൾ മുന്നിലേക്ക് കയറാൻ ശ്രമിച്ചാൽ നിങ്ങൾ അനൗപചാരികമായ അട്ടിമറിക്കപ്പെടുമെന്ന് പ്രതീക്ഷിക്കണം. പരാജയത്തിൽ നിങ്ങൾ ഉദാരത കാണിച്ചാൽ നിങ്ങളുടെ ശൗര്യഗുണം ഒരിക്കലും മറക്കാതിരിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

കഴിഞ്ഞ കുറച്ച് മാസങ്ങൾ എത്രതന്നെ പിരിമുറുക്കം നിറഞ്ഞതാണെന്ന് തോന്നിയിട്ടുണ്ടെങ്കിലും, ഇനി സമാധാനമായി ചിന്തിക്കാനുള്ള സമയമാണ്. ആവേശം അധികാമുണ്ടായിരുന്ന കർക്കിടകം രാശിക്കാർ വരെ ഇനിയുള്ള കുറച്ച് നാളുകളിലേക്ക് വാലേ ശാന്തമായി കാര്യങ്ങളെ നേരിടണം, പ്രത്യേകിച്ചും വ്യക്തിപരമായ പ്രശ്നങ്ങൾ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നിയന്ത്രണം കയ്യിലുണ്ടാകുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പലപ്പോഴും നിങ്ങൾക്ക് എല്ലാ കാര്യങ്ങളും നിങ്ങളുടെ രീതിക്ക് തന്നെ ലഭിച്ചിട്ടുണ്ട്, അതൊരുപക്ഷേ നിങ്ങളൊരുപാട് സാദ്ധ്യതകൾ തുറന്നിടുന്നത് കൊണ്ടാകാം, എന്നാൽ ഈയടുത്തായി പല അവസരങ്ങളിലും ഞങ്ങളുടെ കൂടെയുള്ളവർ നിങ്ങൾ അവരുടെ അഭിപ്രായത്തിനോട് യോജിക്കണമെന്ന ഒരു തീരുമാനം എടുക്കുകയുണ്ടായി. സാഹചര്യം വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്, നിങ്ങളുടെ നിലപാടിൽ തന്നെ തുടരാനായി നിങ്ങളൊട് ആവശ്യപ്പെടും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ സ്വാധീനങ്ങളുടെ മേഖലയിൽ ചൊവ്വ നിലനിക്കുന്നതിനാൽ നിങ്ങൾ ഭ്രമങ്ങളുടെ ലോകത്തിലേക്ക് പോകാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങൾ ഓർത്തിരിക്കേണ്ട കാര്യമെന്തെന്നാൽ വരുന്ന കുറച്ച് ആഴ്‌ചകളിലേക്ക് സാമ്പത്തിക കാര്യങ്ങളിലും ബിസിനസ് സംബന്ധമായ ക്രമീകരണങ്ങളിലും കുറച്ചുകൂടെ ശക്തമായ നിലപടുകൾ എടുക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിലനിൽക്കുന്ന പിരിമുറുക്കം ഇപ്പോൾ തീർന്നിട്ടുണ്ടാകും. കുറഞ്ഞത് മറ്റുള്ളവരെ പോലെ നിങ്ങളും നിലവിലുള്ള സ്ഥിതിയുമായി ചേർന്നിട്ടുണ്ടാകും. അടുത്ത കുറച്ച് ദിവസങ്ങളിലേക്ക് നിങ്ങൾക്ക് സ്വയം മനസിലാക്കാനുള്ള എല്ലാ അവസരങ്ങളും ലഭിക്കും. ഈ ആഴ്ച നിങ്ങൾ കാണാൻ പോകുന്ന പ്രധാനപ്പെട്ട മനുഷ്യർ സാധാരണയിൽ നിന്നും വ്യത്യസ്തരും, വലിയ മാറ്റങ്ങൾക്ക് സാധിക്കുന്നവരുമായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook