Horoscope Today December 01, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope Today December 01, 2021: പൗർണ്ണമിക്ക് ശേഷമുള്ള ആറ് ദിവസങ്ങളിൽ ആരോഗ്യ സംബന്ധമായ പ്രശ്നം മൂലം ഡോക്ടറെ സമീപിക്കാനുള്ള സാധ്യത കൂടുതലാണെന്ന് നിങ്ങൾക്കറിയാമോ? എന്നാൽ ഇത് എന്തുകൊണ്ട് ആയിരിക്കണം? ഈ കാലയളവില്‍ നമ്മൾ കൂടുതൽ വികാരാധീനരാണെന്നും നമുക്ക് അസുഖമുണ്ടെന്ന് സങ്കൽപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റൊന്ന്, ചന്ദ്രൻ നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ വേഗത്തിലാക്കുകയും ശരിക്കും രോഗികളാവുകയും ചെയ്യുന്നു.

Also Read: Horoscope of the Week (November 28 – December 04, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

തോഴില്‍ മേഖലയിലും പ്രണയത്തിലും മുന്നോട്ട് പോവുക. എന്നാൽ നിങ്ങൾ പങ്കാളികളിൽ അനാവശ്യ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചാൽ അത് നിങ്ങള്‍ക്ക് തിരിച്ചടി നല്‍കിയേക്കാം. ശാന്തമായി കാര്യങ്ങളെ സമീപിക്കുന്നതാകും ഉചിതം. പിന്നണിയില്‍ ചെറിയ കൃത്രിമം നടത്താന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങള്‍ ഒന്നും നിസാരമായി കണക്കാക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എപ്പോഴെങ്കിലും മൃദുവായി നിങ്ങൾക്ക് ഒരു പ്രധാന ബന്ധത്തിൽ നിങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ തുടങ്ങാം. എന്നിരുന്നാലും, കാര്യങ്ങൾ എങ്ങനെയായിരിക്കണം എന്നതിലുപരി നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലാണ് നിങ്ങളുടെ മനോഭാവങ്ങൾ മാറുന്നതെന്ന് ഓര്‍ക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ പണം സമ്പാദിക്കാനുള്ള കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗം ഏറ്റവും പുതിയ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതാണ്. മറ്റുള്ളവരെ സഹായിക്കുന്ന കാര്യങ്ങളും മുന്നോട്ട് പോകുന്നുണ്ട്. എന്നിരുന്നാലും, ഏറ്റവും പ്രധാനപ്പെട്ടത് മെച്ചപ്പെട്ട ഒരു ലോകത്തിനായി നിങ്ങളുടെ കർത്തവ്യം ചെയ്തുവെന്ന് തോന്നുന്നു എന്നതാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

തീർത്തും അപ്രതീക്ഷിതമായ രീതിയിൽ വെളിച്ചത്തുവരാൻ പോകുന്ന സംഭവവികാസങ്ങൾ ഒരു പ്രത്യേക വ്യക്തിയോടുള്ള നിങ്ങളുടെ വിലമതിപ്പിനെ പൂർണ്ണമായും മാറ്റിമറിച്ചേക്കാം. വൈകാരിക പ്രതിബദ്ധതകള്‍ സംബന്ധിച്ച് പുനര്‍ചിന്തയുണ്ടായേക്കാം. വ്യക്തിപരമായ സങ്കീർണതകളാണ് ഇപ്പോള്‍ ആശങ്ക ഇല്ലാതെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾക്ക് ഇപ്പോഴും വ്യക്തിപരമായ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു മാസത്തിന് മുമ്പോ അതിലും കൂടുതൽ സമയമോ സംഭവിച്ച കാര്യങ്ങള്‍ തന്നെ ചിന്തിച്ചിരിക്കുന്നതിനാലാണ്. മനസിനെ അലട്ടുന്ന കാര്യങ്ങളെല്ലാം മാറ്റി നിര്‍ത്തി മുന്നോട്ട് പോകാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് മനസിലാക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പ്രതികൂലവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യങ്ങള്‍ അനുകൂലമായ ദിശയിലേക്കാണ് നയിക്കുന്നത്. തീരുമാനങ്ങളെടുക്കുന്നതില്‍ നിങ്ങളെ കൂടുതല്‍ പ്രാപ്തിയിലേക്ക് എത്തിക്കാനും സഹായിക്കുന്നു. നിങ്ങളുടെ ഏറ്റവും പ്രിയങ്കരമായ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലായിരിക്കാം. പക്ഷെ നിങ്ങള്‍ക്ക് അനുയോജ്യമായ നിരവധി കാര്യങ്ങള്‍ ചുറ്റിലുമുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

കേൾക്കുമ്പോള്‍ വിചിത്രമായി തോന്നുമെങ്കിലും നിങ്ങളുടെ പദ്ധതികളോടുള്ള ആരുടെയെങ്കിലും എതിർപ്പ് യഥാർത്ഥത്തിൽ നിങ്ങൾക്ക് സഹായമായേക്കും. കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ നിങ്ങളുടെ നിലനില്‍പ്പിന് എന്താണ് ആവശ്യമെന്ന് മനസിലാക്കി തുടങ്ങിയിരിക്കുന്നു. ജോലി ഉൾപ്പെടെയുള്ള മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളിലും വൈകാരിക ബന്ധങ്ങൾ വ്യാപിക്കുന്നു എന്ന നിങ്ങളുടെ തിരിച്ചറിവാണ് ഇപ്പോൾ ഏറ്റവും പ്രധാനം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

തൊഴില്‍ മേഖലയില്‍ മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിലും എല്ലായിടത്തും കൂടുതൽ അനുയോജ്യമായ സാഹചര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ ജോലി വസ്തുക്കളേക്കാൾ ആളുകളെ ഉൾക്കൊള്ളുന്നുവെങ്കിൽ, നിങ്ങൾ വളരെ നന്നായി ചെയ്യാൻ പ്രാപ്തനാണ്. സഹപ്രവര്‍ത്തകരുടെ താത്പര്യങ്ങളും നിങ്ങള്‍ പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ ഇപ്പോഴും അസ്വസ്ഥമാക്കുന്ന ഒരു വൈകാരിക സാഹചര്യത്തിലൂടെ കടന്നുപോകുന്നതായി തോന്നുന്നു. സാമ്പത്തിക വിഷയം നിലവില്‍ പ്രധാനമാണെന്ന് തോന്നുന്നു. നിങ്ങളുടെ മനസിന് സന്തോഷം ലഭിക്കണമെങ്കില്‍ പുറത്ത് പോയി ആഘോഷിക്കുക. മറ്റൊരാളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് നിങ്ങൾക്ക് പണം നൽകാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ നക്ഷത്രങ്ങൾ ആവേശകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഭാവിയിലേക്ക് നീങ്ങി എന്ന തോന്നുന്ന നിമിഷത്തിലാകാം ഭൂതകാലത്തിലേക്ക് വീണ്ടും നിങ്ങള്‍ മടങ്ങി പോവുക. ഒന്നിനേയും നിസാരമായി കാണരുത്. നല്ല വാഗ്ദാനങ്ങളെ പരിഗണിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇന്ന് പറഞ്ഞതും ചെയ്തതും എല്ലാം മനസിലാക്കാന്‍ കഴിഞ്ഞെന്ന് കരുതരുത്. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമെന്നാണ് കരുതുന്നതെങ്കില്‍, തെറ്റായി പലതും നടക്കുന്നുണ്ട് എന്ന അര്‍ത്ഥം. ആവശ്യമുള്ള എല്ലാ ശ്രമങ്ങളിലും മുന്നേറാൻ ഈ വിലപ്പെട്ട സമയം ഉപയോഗിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വലിയൊരു മുന്നേറ്റത്തിന് അനുയോജ്യമായ സമയമാണ്. ചെറിയതൊ വലിയതോ ആയ തുക ചിലവഴിച്ചാലും പ്രശ്നമില്ല. നിങ്ങള്‍ക്ക് ക്ഷേമവും സമൃദ്ധിയും ഉണ്ടാകുന്നു എന്നതാണ് പ്രധാനം. കഴിയുന്നത്ര നല്ല കാര്യങ്ങള്‍ ചെയ്യുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today december 01 2021 aries gemini cancer virgo capricorn zodiac signs check astrological prediction

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express