Horoscope Today August 04, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today August 04, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today August 04, 2021: അത്യാധുനിക ശാസ്ത്രത്തിൽ നിന്നുള്ള എന്റെ അടുത്ത റിപ്പോർട്ട് ഇതാ. നിങ്ങളുടെ ശരീരത്തിലെ ഓരോ ആറ്റവും ഒരിക്കൽ ഒരു നക്ഷത്രത്തിന് ഉള്ളിലായിരുന്നു. ആറ്റത്തിന്റെ മറ്റൊരു ഭാഗം ഇപ്പോൾ മറ്റെവിടെയോ ആണ്. ചിലപ്പോൾ മറ്റു ഗ്രഹത്തിൽ. എന്നാലും, ഒരു ആറ്റത്തെ വിഭജിക്കുമ്പോൾ, അതിന്റെ രണ്ടു ഭാഗങ്ങളും വളരെ അടുത്ത ബന്ധത്തിൽ നിലനിൽക്കുന്നു, ഒരു ഭാഗം സ്പർശിക്കുമ്പോൾ, മറ്റേത് പരസ്പരം പ്രതികരിക്കുന്നു. അതായത് നിങ്ങൾ ചിന്തിക്കുമ്പോൾ മറ്റൊരു ഗ്രഹത്തിലുള്ളത് പ്രതികരിക്കും! ഇതിനേക്കാൾ വിചിത്രമാകാൻ ഒന്നുമില്ല!

Read More: Horoscope of the Week (August 01 – August 07, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ സ്വന്തം നിലയിൽ ചിന്തിക്കണം. വ്യക്തിപരമായ കാര്യങ്ങളിൽ ഒരു പ്രധാന തീരുമാനമെടുക്കേണ്ടതായി നിങ്ങളിൽ പലർക്കും വന്നിട്ടുണ്ടാകില്ല, പക്ഷേ അത് ഉടനെ ഉണ്ടാവുമെന്നാണ് സൂചനകൾ. നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, ഏറ്റവും പ്രധാനപ്പെട്ട ആളുകളോട് സംസാരിക്കാൻ തുടങ്ങിയേനെ.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

മറ്റുള്ളവർ നിങ്ങളെ ധൃതി കാണിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ, നക്ഷത്രങ്ങൾ പറയുന്നത് നിങ്ങൾക്ക് കഴിയുന്നത്ര പതിയെ കാര്യങ്ങൾ ചെയ്യാമെന്നാണ്. പ്രവർത്തനത്തിലേക്ക് കടക്കും മുൻപ് പ്രാരംഭമായി ചില കാര്യങ്ങൾ ചെയ്യേണ്ടി വന്നേക്കാം. ഒരു പ്രത്യേക വിഷയത്തിൽ ഏറ്റവും അടുത്ത ആൾ എവിടെയാണ് നിൽക്കുന്നതെന്ന് നിങ്ങൾക്ക് ഇപ്പോഴും വ്യക്തത വന്നിട്ടുണ്ടാകില്ല, അടുത്ത ആഴ്ച വരെ അത് അങ്ങനെ തുടർന്നേക്കാം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

സൂര്യനും ചന്ദ്രനും അടുത്ത ബന്ധത്തിൽ നിന്നും മറ്റൊന്നിനായി തയായറെടുകയാണ് അതുകൊണ്ട് വ്യകതിപരമായ കാര്യങ്ങൾ കുറച്ചു തീക്ഷ്ണമായി തീരും. തൊഴിലുടമയോ അധികാരികളോ ചെയ്യുന്ന കാര്യങ്ങളിൽ നിന്നും അവരെ തടയാൻ കഴിയില്ലെന്ന് നിങ്ങൾക്ക് അംഗീകരിക്കേണ്ടി വന്നേക്കും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സങ്കീർണവും വൈകാരികവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾ എത്ര തന്നെ ശ്രമിച്ചാലും, അതിനു ഉത്തരം ലഭിച്ചേക്കില്ല. ധാർമിക വീക്ഷണം നിലനിർത്തുന്നതും ക്ഷമയുണ്ടാവുന്നതും നല്ലതാണ്. മറ്റുള്ളവർക്ക് മുൻഗണന നൽകുക എന്നത് നിങ്ങളിൽ സ്വാഭാവികമാണ്, എന്നാൽ അതുമൂലം കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വരരുത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today August 04, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വിജയം അവകാശപ്പെടുന്നതിനു കുറച്ചു മാസങ്ങൾ കൂടി കാത്തിരിക്കുന്നതാണ് ബുദ്ധി. ഓട്ടത്തിൽ നിങ്ങൾ മുന്നിലായിരിക്കും എന്നാൽ മുന്നിൽ പ്രതീക്ഷിക്കാത്ത തടസങ്ങൾ ചാടി കടക്കേണ്ടാതായി വരും അതുകൊണ്ട് പെട്ടെന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളോട് ജാഗ്രത പുലർത്തുക. ആശ്ചര്യപ്പെടുത്തുന്ന സ്വാഗതം ചെയ്യുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾക്ക് രക്തസാക്ഷിയുടെ പങ്ക് ഒഴിവാക്കാൻ കഴിഞ്ഞേക്കില്ല, പക്ഷേ കുറഞ്ഞത് നിങ്ങളുടെ സഹായം ആവശ്യമില്ലാത്ത ആളുകളാൽ ചൂഷണം ചെയ്യപ്പെടുന്നത് ഒഴിവാക്കാം. ‘നോ’ എന്ന് പറയേണ്ടത് എപ്പോഴാണ് എന്ന് അറിയേണ്ടതാണ് പ്രധാനം. മറ്റുള്ളവർ പതിയെ നിങ്ങളുടെ തീരുമാനങ്ങളെ ബഹുമാനിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

വ്യകതിത്വത്തിന്റെയും ഇച്ഛാശക്തിയുടെയും ഒരു ഏറ്റുമുട്ടൽ ഇപ്പോഴും അടുത്ത ആഴ്ച ഈ സമയത്തിനു ഇടയിലും ആയിരിക്കുമെന്ന് തോന്നുന്നു. മറ്റുള്ളവർ വളരെ ഉന്മാദിയാകുന്നതിൽ നിങ്ങൾക്ക് മടുപ്പ് തോന്നുന്നെങ്കിൽ, ശ്രമിക്കുക, വിശ്രമിക്കുക.ഭാവിയിൽ അവർ വളരെ നിഷ്കളങ്കരും വേഗം ക്ഷോഭിക്കുന്നവരുമായിരിക്കും. പക്ഷേ അപ്പോൾ നിങ്ങൾക്ക് മറ്റു സുഹൃത്തുക്കളെ തിരഞ്ഞെടുക്കേണ്ടി വന്നേക്കും!

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സാമ്പത്തികം ഒരു വിവാദ വിഷയമാണ്, പക്ഷേ വലിയ പ്രശ്നങ്ങളുമായി ഇതിനു ബന്ധമുണ്ടെന്ന് തോന്നുന്നു. അപകട സാധ്യതകൾ ഒഴിവാക്കുകയും വേഗത്തിൽ പണക്കാരനാവുള്ള വാഗ്ദാനങ്ങളോട് മുഖം തിരിക്കുക എന്നതുമാണ് എന്റെ ഉപദേശം. ഹ്രസ്വകാലത്തേക്കുള്ള നേട്ടങ്ങൾക്ക് പിന്നാലെ പോവുകയാണെങ്കിൽ നിങ്ങൾ പിടിക്കപ്പെട്ടേക്കാം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today August 04, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സജീവ സാഹചര്യങ്ങൾ തുടരുകയാണ്, നിങ്ങളുടെ സാധാരണ ചുറ്റുപാടിൽ നിന്നും പുറത്തു കടക്കുന്നത് നിങ്ങൾ ആസ്വദിച്ചേക്കും. നിങ്ങൾ വീട്ടിലോ, ഡെസ്കിലോ ബന്ധിക്കപ്പെട്ടതായി തോന്നുന്നെങ്കിൽ ഫോൺ എടുക്കൂ, കത്തെഴുതു, ബന്ധങ്ങൾ നിലനിർത്തു. ആരെങ്കിലും, എവിടെയെങ്കിലും നിങ്ങളിൽ നിന്നും കേൾക്കാനായി കാത്തിരിക്കുന്നുണ്ടാകും!

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പണം ഒരു വൈകാരിക കാര്യമാണ്. അത് പ്രതീക്ഷിക്കാത്ത അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായേക്കാം . ആഭ്യന്തര ചെലവുകൾ അജണ്ടയിൽ ഉയർന്നു നിൽക്കുന്നതായി തോന്നുന്നു, കൂടാതെ വിവാദരഹിതമായ കാര്യങ്ങളിൽ ഉറച്ചുനിൽക്കാൻ നിങ്ങൾക്ക് മികച്ച ഉപദേശം ലഭിച്ചേക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇതെല്ലാം വിശ്വാസത്തിന്റെ പ്രശ്നമാണ്. നിങ്ങൾ വാക്കിൽ ഉറച്ചു നില്കുന്നവനല്ലന്ന് പങ്കാളികൾക്ക് തോന്നിയാൽ, അവർക്ക് വല്ലാതെ തെറ്റിയെന്നാണ്. നിങ്ങളുടെ മുന്നിൽ കൈക്കൂലിയോ ആനുകൂല്യങ്ങളോ എന്ത് തന്നെ വെച്ചാലും നിങ്ങളുടെ തത്വങ്ങളിൽ നിന്നും അണുവിട മാറരുത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

തൊഴിൽപരമായും വൈകാരികമായും നിങ്ങൾ ശക്തമായ സ്ഥാനത്താണ് എന്നാണ് നിങ്ങളുടെ ഗ്രഹനില സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, നിങ്ങളുടെയോ മറ്റുള്ളവരുടെയോ കാഴ്ചകൾ ആന്തരിക യാഥാർത്ഥ്യത്തിന്റെ വിശ്വസനീയമായ സൂചനയാണെന്ന് വിശ്വസിച്ച് തെറ്റിദ്ധരിക്കപ്പെടരുത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today August 04, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Read More: Horoscope of the Week (August 01 – August 07, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today august 4 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today August 03, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com