Horoscope Today August 31, 2021: എന്റെ അഭിപ്രായത്തിൽ, ഇപ്പോഴത്തെ ഗ്രഹ ചലനങ്ങൾ ദാർശനികരെയും കാൽപനികരെയും സർഗ്ഗാത്മക പ്രതിഭകളെയും അനുകൂലിക്കുന്ന ഒരു കാലഘട്ടത്തിന് തുടക്കം കുറിക്കുന്നു. തീർച്ചയായും, നമ്മുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് നമുക്ക് പൂർണമായും രക്ഷപ്പെടാനാകില്ല. എന്നാൽ വ്യക്തിപരമായ ആവിഷ്കാരത്തിന് പ്രഥമ പരിഗണന നൽകുകയും ജോലി, ബിസിനസ്സ്, പ്രായോഗിക ജോലികൾ എന്നിവയ്ക്ക് രണ്ടാം സ്ഥാനം നൽകുകയും ചെയ്യുന്നവരെ നോക്കി ലോകം പുഞ്ചിരിച്ചേക്കാം!
Read More: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ ആശയങ്ങൾ ശരിയാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ട്. നിങ്ങളുടെ വാക്കുകളെ സംശയിച്ച ആളുകളെ അമ്പരപ്പിക്കുന്ന ഒരു നല്ല സ്ഥാനത്താണ് നിങ്ങൾ. നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ ലജ്ജിപ്പിക്കുകയും ചെയ്യാം. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഇത് ശരിയാണോ എന്നത് മറ്റൊരു വിഷയമാണ്!
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങൾ ഗാഢനിദ്രയിലായിരിക്കുമ്പോഴാണ് മാനസികാവസ്ഥയുടെ പ്രധാന ഗ്രഹ മാറ്റം സംഭവിക്കുന്നത്, അതിനാൽ പ്രഭാതം ആരംഭിക്കുമ്പോൾ, നിങ്ങൾക്ക് വേണ്ടി ചില സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ടാകും. നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അടിസ്ഥാനപരമായ സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
പ്രിയപ്പെട്ടവർ പറയുന്നത് നിങ്ങൾ ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കണം, കാരണം നിങ്ങളുമായി വൈകാരികമായി വളരെ അടുത്തുനിൽക്കുന്ന ഒരാൾ നിങ്ങൾക്ക് ശുഭാപ്തിവിശ്വാസം നൽകും. ഒപ്പം അവരുടെ അഭാവവും നിങ്ങൾ അനുഭവിക്കും. ആവശ്യമെങ്കിൽ, സത്യം തേടി ഒരു ചെറിയ യാത്ര നടത്തുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഇന്നത്തെ അസാധാരണമായ രഹസ്യ നക്ഷത്രങ്ങൾ നിങ്ങളുടെ അടിസ്ഥാന ജ്യോതിഷ സ്വഭാവത്തിന് അനുയോജ്യമാണ്. മറ്റാരെക്കാളും കൂടുതൽ അറിയുന്നതിനെയും, സുപ്രധാന വിവരങ്ങൾ സ്വയം രഹസ്യമായി സൂക്ഷിക്കുന്നതിനെയും നിങ്ങൾ ഇഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെ കുറവാണ്! മറുവശത്ത്, പങ്കാളികളെ അറിയിക്കേണ്ട സമയമാകുമ്പോൾ, നിങ്ങൾ പെട്ടെന്ന് അത് ചെയ്ത് തീർക്കുന്നതാണ് നല്ലത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ സാമൂഹിക നക്ഷത്രങ്ങൾ വളരെ ഗംഭീരമാണ്, അടുപ്പമുള്ളതും ആവേശഭരിതവുമായ കാര്യങ്ങൾ മുതൽ ഏറ്റവും സാധാരണമായ കൂടിക്കാഴ്ചകൾ വരെയുള്ള മുഴുവൻ മനുഷ്യ സമ്പർക്കങ്ങളും നിങ്ങൾക്ക് ആസ്വദിക്കാനാകും. ജോലിസ്ഥലത്ത്, നിങ്ങളുടെ ആശയങ്ങൾ വളരെ ശ്രദ്ധയോടെ കേൾക്കേണ്ടവയാവും, കാരണം നിങ്ങൾ ശരിക്കും ആഴത്തിലേക്ക് ഇറങ്ങിയിരിക്കുന്നു.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഏതെങ്കിലും ആത്മീയ താൽപ്പര്യങ്ങളും നിഗൂഢമായ അഭിലാഷങ്ങളും വികസിപ്പിക്കുക എന്നതാണ് മുന്നോട്ടുപോക്കിനുള്ള വളരെ ഉപയോഗപ്രദമായ ഒരു മാർഗം. ഇവ വാക്കുകളാൽ വിവരിക്കാനാവാത്തതാണ്. എന്നാൽ അവയെക്കുറിച്ചുള്ള അറിവ് നിങ്ങളുടെ സ്വന്തം വിധിയെക്കുറിച്ചുള്ള നിങ്ങളുടെ ബോധം സ്ഥാപിക്കാൻ സഹായിക്കും. അതിനാൽ നിങ്ങളുടെ ദൈനംദിന കാര്യങ്ങൾ കൂടുതൽ നന്നായി കൈകാര്യം ചെയ്യാനാവും.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
കഴിഞ്ഞയാഴ്ച സംഭവിച്ച കാര്യങ്ങൾ നിങ്ങൾ ആരെയെങ്കിലും മോശമായി കണക്കാക്കിയിട്ടുണ്ടെന്ന് കാണിക്കാൻ പ്രേരിപ്പിച്ചിരിക്കണം. നിങ്ങൾ ഈ മൂല്യവത്തായ പാഠം പഠിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ ഇപ്പോഴും ഇരുട്ടിൽ ഇടറിവീഴുമെന്ന് ഞാൻ ഭയപ്പെടുന്നു. അതിനാൽ ബുദ്ധിപൂർവ്വം ഇടപെടുക! വൈകാരികമായ ഒരു തെറ്റിന് ഒരു വില നൽകേണ്ടി വരും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
മറ്റാരും നിങ്ങൾക്കുവേണ്ടി കാര്യങ്ങൾ ചെയ്യില്ല എന്നതുകൊണ്ടു മാത്രം നിങ്ങൾ നിങ്ങളുടെ പരമാവധി ചെയ്യാൻ ശ്രമിക്കണം. ഓർക്കേണ്ട ഏറ്റവും വലിയ കാര്യം, നിങ്ങളുടെ നക്ഷത്രങ്ങൾ സന്തോഷത്തോടെ അഭിവൃദ്ധി പ്രാപിക്കുന്നുവെന്നും ശരിയായ നീക്കങ്ങളിലൂടെ നിങ്ങൾക്ക് നല്ല ലാഭം ലഭിക്കുമെന്നതുമാണ്. അത് മാത്രമല്ല, വൈകാരിക സമ്പത്ത് നിങ്ങളുടേതാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഗാർഹിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരു വൈകാരിക ശക്തിയുടേതായ പോരാട്ടം നടക്കുന്നു. ഇന്നത്തെ പിരിമുറുക്കങ്ങളിൽ ഏതെങ്കിലും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, സഹപ്രവർത്തകരുടെ വികാരങ്ങൾ അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യണമെന്ന് നിങ്ങൾ തിരിച്ചറിയണം. കടന്നുപോകുന്ന സാമ്പത്തിക വാഗ്ദാനത്തിനായി നിങ്ങളുടെ കണ്ണുകൾ തുറന്നിടുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഇന്ന് എല്ലാ പതിവ് ജോലികളും ആവശ്യമായ ജോലികളും തുടരുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടാവില്ല. അതിനാൽ ഈ ദിനം വിരസമാവുമെന്ന് ഞാൻ അർത്ഥമാക്കുന്നില്ല. സാഹചര്യങ്ങളെ ക്രമീകരിക്കാനും- പിന്നീട് ആനന്ദത്തിനായി കൂടുതൽ സമയം കണ്ടെത്താനുമുള്ള ഒരു വിലപ്പെട്ട സമയമായി ഇത് കാണുക. വിഷമിക്കേണ്ട – നിങ്ങളുടെ പ്രതിഫലം പിന്നീട് വരും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഇന്നത്തെ ചാന്ദ്ര വിന്യാസങ്ങൾ കുടുംബ സന്തോഷത്തെക്കുറിച്ചും കാൽപനിക പൂർത്തീകരണത്തെക്കുറിച്ചും സംസാരിക്കുന്നു. അതിനാൽ ഇരുണ്ട വശത്തേക്ക് നോക്കാൻ നിങ്ങൾ നിർബന്ധിതമായാൽ അതിന് നിങ്ങളെ മാത്രമേ കുറ്റപ്പെടുത്താവൂ. നിങ്ങൾക്ക് നിയന്ത്രണം ഏറ്റെടുക്കാൻ അവസരമുണ്ട്, അത് ഉറപ്പാണ്. എന്നാൽ നിങ്ങൾ മറ്റുള്ളവരെ നിങ്ങളോടൊപ്പം കൊണ്ടുപോകേണ്ടതുണ്ട്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾക്ക് വേണമെങ്കിൽ അസൗകര്യകരമായ വസ്തുതകളുടെ നേർക്ക് കണ്ണടയ്ക്കാം. ജീവിതത്തിന്റെ അസുഖകരമായ വശത്തേക്ക് പോകുന്നതിൽ നിന്ന് ഒന്നും നേടാനാകില്ല. അത് നിങ്ങൾക്ക് ഒരു നന്മയും നൽകില്ല ആർക്കും ഗുണം ചെയ്യില്ല. ഇതുകൂടാതെ, ഒരു ഭാവനാലോകത്തിൽ ജീവിക്കുന്നതിൽ എന്താണ് തെറ്റ്? തികച്ചും ഒന്നുമില്ല!

Read More: Horoscope of the Week (August 29 – September 04, 2021): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?