Horoscope Today August 03, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today August 03, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today August 03, 2021: പുതിയ ശാസ്ത്രത്തിൽ നിന്നുള്ള മറ്റൊരു ആശയം ഇതാ, നിങ്ങൾ ഒരു വസ്തുവിലേക്ക് നോക്കുമ്പോൾ ആ വസ്തു എവിടെയാണോ അതനുസരിച്ചു നിങ്ങളുടെ മനസും വികസിക്കും. അതായത്, നിങ്ങൾ ഇപ്പോൾ ഒരു നക്ഷത്രത്തെ നോക്കുകയാണെങ്കിൽ, ആ നക്ഷത്രം എവിടെയാണോ അതനുസരിച്ചു നിങ്ങളുടെ മനസും വികസിക്കും. ആ നക്ഷത്രം ശരിക്കും നിങ്ങളുടെ മനസിലാണ്. ആധുനിക ശാസ്ത്രം വിദൂരത്താണെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ, നിങ്ങൾക്ക് തെറ്റിയിട്ടില്ല.

Read More: Horoscope of the Week (August 01 – August 07, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കൂടുതൽ ബൗദ്ധികമായ സമീപനം സ്വീകരിക്കാൻ കൽപ്പിക്കുന്ന ഒരു ഘട്ടത്തിലാണ്
നിങ്ങൾ ഇപ്പോൾ. നിങ്ങൾ വരണ്ടുണങ്ങി വിരസനായി മാറുമെന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല, പക്ഷേ പഴയതിനേക്കാൾ നന്നായി നിങ്ങൾ സ്വയം വിശദീകരിക്കേണ്ടി വരുമെന്നതിൽ സംശയമില്ല.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

വിചാരിച്ച പോലെ കാര്യങ്ങൾ നടക്കുന്നില്ലെങ്കിൽ ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യരുത്. ചില കാര്യങ്ങൾ നഷ്ടമാകാനും തെറ്റായ തീരുമാനങ്ങൾ എടുക്കാനും സാധ്യതയുള്ള നാല് ആഴ്ചകളിലേക്ക് കടക്കുകയാണ് നിങ്ങൾ. എല്ലാത്തിനോടും ഒരു നിക്ഷ്പക്ഷ സമീപനം സ്വീകരിക്കുകയാണെങ്കിൽ എല്ലാം ശരിയാവും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

അവർ പറയുന്നത് പോലെ നിങ്ങൾ ഒരു പറക്കിടയിൽ കുടുങ്ങി ആശയക്കുഴപ്പത്തിൽ കിടക്കുന്നതായി തോന്നുന്നു. എന്തായാലും നിങ്ങളുടെ ക്ഷമയില്ലായ്മയിൽ നിന്നു തന്നെ ഇപ്പോഴത്തെ ആശയകുഴപ്പങ്ങൾക്കുള്ള സാധ്യത നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ അതിന്റെ പരിഹാരം നിങ്ങളുടെ കയ്യിൽ തന്നെയുണ്ട്. ഭാവിയിലെക്കുള്ള പാഠങ്ങൾ ഇവിടെയുണ്ടാകും!

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ വളരെ ദേഷ്യത്തിലാണെന്ന് തോന്നുന്നു, പക്ഷേ എപ്പോൾ, ആര് കാരണം? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുക എളുപ്പമായിരിക്കില്ല. നിങ്ങൾ ചിലപ്പോൾ ബന്ധമില്ലാത്ത ആളുകളെ കുറ്റപ്പെടുത്തിയേക്കാം. നിങ്ങളുടെ സമയത്തിനായി കാത്തിരിക്കുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഉദ്ദേശം നടപ്പിലാക്കാൻ കഴിയും. ആരെങ്കിലും നിങ്ങൾ ഒരുപാട് സമയമെടുക്കുന്നു എന്ന് പറയുകയാണെങ്കിൽ, അവരോട് നിങ്ങളാണ് വേഗത്തിൽ പോകുന്നത് എന്ന് പറയേണ്ടി വന്നേക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today August 03, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അഭിനിവേശം വർധിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും, മിക്കവാറും മുൻകാലങ്ങളിൽ ഉണ്ടായ വാദങ്ങളുടെ ഫലമായിരിക്കും അത്. എന്തായാലും, നിങ്ങൾക്ക് അറിയുന്ന പോലെ, മറക്കാനും പൊറുക്കാനും കഴിയാത്ത ചില സാഹചര്യങ്ങൾ ഉണ്ടാവും, ഇത് അതിൽ ഒന്നായിരിക്കും. മാന്യമായ പാത പിന്തുടരുക, നിങ്ങൾ തന്നെയാകും വിജയി.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ പ്രൊഫഷണൽ നേട്ടങ്ങൾക്ക് ഇപ്പോൾ വലിയ പ്രതിഫലം ലഭിക്കാനുള്ള അവകാശമുണ്ട്. അത് അങ്ങനെയല്ലെങ്കിൽ, നിങ്ങൾ ശരിയായ ബന്ധങ്ങൾ സ്ഥാപിച്ചിട്ടില്ലെന്നും അത് സംബന്തിച്ച ചോദ്യങ്ങൾ ചോദിച്ചിട്ടില്ല എന്ന് മാത്രമാണ് എനിക്ക് നിർദേശിക്കാൻ ഉള്ളത്. വിശ്വാസം കൈവിടരുത്, കാരണം ഒരു പുതിയ ഗ്രഹസ്വാധീനം ഉണ്ടാകുന്നുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

തീർത്തും പ്രതികൂലമായ ഗ്രഹമാതൃകകൾ നിങ്ങളെ തെറ്റായ തുടക്കങ്ങളിലേക്ക് നയിച്ചേക്കാം. വിശാലമായ കാഴ്ചയിൽ, നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നുണ്ടെന്ന് വ്യക്തമാണ്, സമയമാകുമ്പോൾ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഉത്തരവാദിത്തങ്ങൾ ഇറക്കി വെക്കാൻ കഴിയുന്ന ഒരു അവസ്ഥയിലാണ് നിങ്ങൾ, എന്നാൽ കുടുംബപരമായ ഉത്തരവാദിത്തങ്ങൾ കുറക്കാനുള്ള ശ്രമങ്ങൾ വലിയതോതിലുള്ള പ്രതിബദ്ധതകൾ കൊണ്ട് ബാലൻസ് ചെയ്യപ്പെടും. നിങ്ങൾ വീട്ടിലെ ഒരുപാട് ഭാരം താങ്ങുന്നു എന്ന തോന്നൽ ശരിക്കുമുള്ള അവസ്ഥയെ പ്രതിഫലിപ്പിച്ചേക്കില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today August 03, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ ഇപ്പോഴും സാമ്പത്തിക കാര്യങ്ങളിൽ എന്ത് ചെയ്യും എന്ന് ചിന്തിക്കുകയായിരിക്കും, എന്നാൽ ഇപ്പോൾ കുറഞ്ഞത് നിങ്ങൾക്ക് എല്ലാ ഗുണ ദോഷങ്ങളെ കുറിച്ചും മറ്റുളവരോട് സംസാരിക്കാൻ കഴിഞ്ഞേക്കും. ഒരു ചെറിയ യാത്ര ആവശ്യമാണെങ്കിൽ വൈകിപ്പിക്കരുത്.നിങ്ങൾ ശ്രദ്ധിക്കാതിരുന്നപ്പോൾ എന്തെങ്കിലും മാറിയിട്ടുണ്ടെങ്കിൽ, നിങ്ങൾ നിർദ്ദേശങ്ങൾ പരിശോധിക്കേണ്ടതുണ്ട്!

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

കാരണങ്ങൾ കേൾക്കുക, കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. കുട്ടികളോടും, മാതാപിതാക്കളോടും, പങ്കാളിയോടും കാര്യങ്ങൾ സംസാരിക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ നന്നായി ചെയ്യാൻ കഴിയും. അവർ കേൾക്കുമെന്ന് ഉറപ്പില്ല, എന്നാലും നിങ്ങൾക്ക് പരമാവധി ചെയ്യാൻ കഴിയും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നെപ്റ്റ്യൂണും ശനിയും തമ്മിലുള്ള അതിശയകരമായ ബന്ധം നിങ്ങളുടെ മനസ്സിനെ കേന്ദ്രീകരിക്കുകയും ദീർഘകാല ലക്ഷ്യങ്ങളിലും അഭിലാഷങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ ചിരകാല സ്വപ്നങ്ങൾ നിറവേറ്റാൻ പെട്ടെന്ന് തീരുമാനമെടുക്കുക. ആശയകുഴപ്പങ്ങളെ കുറിച്ച് പേടിക്കേണ്ട, നിങ്ങളുടെ ഓപ്‌ഷനുകളിൽ വ്യക്തത വരുത്താൻ അത് ചിലപ്പോൾ സഹായിച്ചേക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

അടുത്ത കുറച്ചു ആഴ്ചകളിലേക്ക് കൂടുതൽ ബിസിനസ്സിന് ശ്രമിക്കുക. അത് നിങ്ങളുടെ രീതി ആയിരിക്കില്ല, എന്നാലും അവ്യക്തതകൾ ഒന്നുമില്ലെന്ന് ഉറപ്പു വരുത്താൻ നിങ്ങൾ എല്ലാ സാമ്പത്തിക ബാധ്യതകളിലൂടെയും കടന്നു പോകണം. നിങ്ങൾക്ക് വേണ്ടി മാത്രം കുറച്ചു അധിക സമയം വേണമോ എന്നും നിങ്ങൾ ചിന്തിക്കണം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today August 03, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Read More: Horoscope of the Week (August 01 – August 07, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today august 3 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today August 02, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com