നിങ്ങളുടെ ഇന്നത്തെ ദിവസം
നോസ്ട്രഡാമസിനെക്കുറിച്ച് ഈ അടുത്ത് റേഡിയോയില്‍ ഞാന്‍ അഭിമുഖം നല്‍കിയിരുന്നു. പതിനാറാം നൂറ്റാണ്ടിലെ പ്രശസ്തനായ ഈ ഫ്രഞ്ച് ജ്യോതിശാസ്ത്രകാരനെക്കുറിച്ച് ഒരുപക്ഷേ, കൂടുതലറിയില്ലെങ്കിലും നിങ്ങള്‍ കേട്ടുകാണും. മഹാനായ ആ മനുഷ്യന്‍ മൂന്നാംലോക മഹായുദ്ധത്തെക്കുറിച്ച് പ്രവചനം നടത്തിയിട്ടില്ലാത്തതിനാല്‍ നമുക്ക് സമാധാനമായുറങ്ങാം.
Read Here: Horoscope Today August 30, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങളുടെ മനസ്സിന്‍റെ ആരോഗ്യവും ശരീരസുഖവും തമ്മില്‍ അഭേദ്യമായ ബന്ധമുള്ളതിനാല്‍, ഓരോ നിമിഷവും നന്നായ് ആസ്വദിക്കുകയാണ് വേണ്ടത്. സമ്മര്‍ദ്ദങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് തിരിച്ചറിഞ്ഞ് വേണ്ട കരുതലുകള്‍ സ്വീകരിക്കേണ്ട സമയമാണ്.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
സന്തോഷകരമായ നിലയിലാണ് ചന്ദ്രന്‍റെ സ്ഥാനമെങ്കിലും നിങ്ങളെ പല കാര്യങ്ങളിലും പുറകോട്ട് വലിക്കുന്നതായും കാണാം. ചുറ്റുപാടുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നിങ്ങള്‍ പുറകോട്ട് പോകുന്നതെന്തിനാണ്?. നിങ്ങള്‍ക്ക് യോജിച്ച വഴി ഏതായാലും അതിനെക്കുറിച്ച് നല്ല ബോധ്യമുണ്ടെങ്കില്‍ ആ വഴി തിരഞ്ഞെടുക്കുക.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21))
നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി വീട്ടിലെ മറ്റ് അംഗങ്ങള്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കാം.അതുകേട്ട് നിങ്ങള്‍ മാറി നില്‍ക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍, കാര്യങ്ങള്‍ വേണ്ട രീതിയില്‍ ചെയ്യാന്‍ കഴിവുള്ള മറ്റാരും ഇല്ലെന്ന് തിരിച്ചറിയണം. അടിസ്ഥാനമില്ലാത്ത ആവശ്യങ്ങള്‍ക്ക് വഴങ്ങി കൊടുക്കേണ്ടതുണ്ടോയെന്ന് സ്വയം ആലോചിച്ച് തീരുമാനമെടുക്കുക.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ചെറിയ യാത്രകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും യോജിച്ച ദിവസമാണിന്ന്. ദീര്‍ഘവീക്ഷണത്തോടെ ഇന്ന് കൂടിക്കാഴ്ചകളും അഭിമുഖങ്ങളും നടത്താന്‍ തീരുമാനിച്ചതിന് മറ്റുള്ളവര്‍ നിങ്ങളെ അഭിനന്ദിക്കും. നിങ്ങളുടെ സമ്പാദ്യങ്ങളെക്കുറിച്ച് അവലോകനം നടത്താനും, ഇതുവരെയുള്ള സാമ്പത്തീകലാഭം ഭാവിയില്‍ വിനിയോഗിക്കേണ്ടതിനെക്കുറിച്ച് പദ്ധതികള്‍ തയ്യാറാക്കാനും അനുയോജ്യമായ സമയമാണ്.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
ഗ്രഹനിലയനുസരിച്ച് മറ്റാരെക്കാളും ഈ രാശിക്കാര്‍ ഇന്ന് ഉയര്‍ന്ന് നില്‍ക്കും. പക്ഷേ, സാമ്പത്തീക ഇടപാടുകളില്‍ ശ്രദ്ധവേണം. കൃത്യമായും വിവേകത്തോടെയും ചെലവഴിച്ചില്ലെങ്കില്‍, വരുംമാസങ്ങളില്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ബാധ്യതകളുണ്ടാകും.
Read Here: Horoscope of the week (August 25-August 31, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ബുധനും ശുക്രനും ചന്ദ്രനോടടുത്തെത്തുന്ന ദിവസമാണ്. മൂന്ന് ഗ്രഹങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ദിവസമായതിനാല്‍ തന്നെ കാര്യങ്ങളൊക്കെ അനുകൂലമായ് വരാനുള്ള സാഹചര്യമുണ്ട്. നിങ്ങളുടെ താല്‍പര്യങ്ങള്‍ പ്രായോഗിക ബുദ്ധിയോടെ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ പരാജയത്തിന് അവിടെ ഇടമില്ല.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
നിങ്ങളുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ വളരെ വിരളമായ അവസരങ്ങളേ ലഭിക്കൂ. അതുകൊണ്ട് തന്നെ അവസരങ്ങള്‍ തേടി വരുമ്പോള്‍ അതെങ്ങനെ കൈകാര്യം ചെയ്യണമെന്നും അറിഞ്ഞിരിക്കണം. നിങ്ങള്‍ക്കുള്ള കഴിവും അനുഭവസമ്പത്തും വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ വ്യക്തിപരമായ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാനാവും.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ദീര്‍ഘകാലത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനിടയില്‍ ചെറിയ സമ്മര്‍ദ്ദങ്ങളില്‍ തളരരുത്. എന്തുതന്നെയായാലും വേണ്ടത്ര ആലോചിക്കാതെ എടുത്തുചാടി ഇപ്പോള്‍ തീരുമാനങ്ങളെടുക്കുന്നത് ഗുണം ചെയ്യില്ല. ഒന്നും ആലോചിക്കാതെ മറ്റുള്ളവരുടെ തീരുമാനങ്ങള്‍ അംഗീകരിക്കുന്ന വ്യക്തിയല്ല നിങ്ങളെന്നും സ്വന്തമായ അഭിപ്രായങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്നും ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്തിയിരിക്കണം.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ജോലിസ്ഥലത്ത് മറ്റുള്ളവരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടാകിനിടയുള്ള ദിവസമാണിന്ന്. കൂടാതെ വീട്ടിലെ ചില പ്രധാന ജോലികള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ തന്നെ ചെയ്യേണ്ട കാര്യങ്ങളേതൊക്കെയെന്ന് സ്വയം വിലയിരുത്തുക. മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കാനാവുന്ന ജോലികള്‍ അവരെ ഏല്‍പ്പിക്കുക. സമ്മര്‍ദ്ദമുള്ള ദിവസങ്ങളെ ഇങ്ങനെയൊക്കെ വേണം തരണം ചെയ്യാന്‍.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
കഴിഞ്ഞ കാലങ്ങളില്‍ നിങ്ങളെ അസ്വസ്ഥതപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്ത ഒരു തോന്നല്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായേക്കാം. മുറിപ്പെടുത്തുന്ന പഴയ ഓര്‍മകളെ അതിജീവിക്കാനും നല്ല ഭാവി ഒരുക്കുന്നതിനും നിങ്ങളുടെ ഗ്രഹങ്ങള്‍ വഴിയൊരുക്കുമെന്നതിനാല്‍ ആശങ്കപ്പടേണ്ടതില്ല. തിരക്കുള്ളതും ശോഭനവുമായ ഒരു ഭാവി അധികം വൈകാതെ നിങ്ങള്‍ക്കുണ്ടാകും.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
തെറ്റായ തീരുമാനങ്ങളാല്‍ മറ്റുള്ളവര്‍ ചെന്നകപ്പെടുന്ന പ്രതിസന്ധികള്‍, അവര്‍ക്ക് കൈകാര്യം ചെയ്യാനാകാതെ വരുമ്പോള്‍, നിങ്ങളെ പഴിക്കുന്ന സാഹചര്യമുണ്ടായേക്കാം. കുടുംബബന്ധങ്ങളില്‍ കരുതലുള്ള നിങ്ങള്‍ അല്‍പം ആശയക്കുഴപ്പത്തിലാകുന്ന സമയമാണ്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
മുന്നോട്ട് പോകുവാനും തീരുമാനങ്ങളെടുക്കുവാനും സ്വാതന്ത്ര്യം ആസ്വദിക്കാനുമുള്ള നിങ്ങളുടെ അഭിവാഞ്ഛയില്‍ തെറ്റില്ലെന്ന് മാത്രമല്ല, അഭിനന്ദനമര്‍ഹിക്കുന്നതുമാണ്. ശരിയും തെറ്റും സംബന്ധിച്ച് അന്തിമതീരുമാനത്തിലെത്തുന്നത് മുന്‍പ് അല്‍പം ദൂരം കൂടി നിങ്ങള്‍ക്ക് പോകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഉടന്‍ തീരുമാനങ്ങളെടുക്കേണ്ടതില്ല.