നിങ്ങളുടെ ഇന്നത്തെ ദിവസം
മണിക്കൂറുകള്‍ കഴിയുംതോറും സൂക്ഷ്മമായ ഗ്രഹങ്ങളുടെ ചലനങ്ങള്‍ക്ക് പകരം ഊര്‍ജ്ജസ്വലമായ നീക്കങ്ങള്‍ വരും. അതുകൊണ്ട് തന്നെ വ്യക്തിപരമായ രാശി എന്ത് തന്നെയായാലും രഹസ്യമായ് കൊണ്ടുനടന്നിരുന്ന ആഴത്തിലുള്ള ആഗ്രഹങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള ധൈര്യവും പ്രോല്‍സാഹനവും ലഭിക്കുന്ന സമയമാണ്.
Read Here: Horoscope Today August 29, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍20)
ഏറെക്കാലമായ് കൊണ്ട് നടന്ന തീവ്ര അഭിലാഷങ്ങള്‍ പോലും പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ ഉദാരമായ മനോഭാവത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന ദിവസമാണ്. അനുകൂലവും സന്തോഷകരവുമായ സൂചനകളും നിങ്ങള്‍ക്ക് ലഭിക്കും. എല്ലാത്തില്‍ നിന്നും പിന്‍വലിയുന്ന ദിവസം ഇന്നൊരുദിവസത്തേക്കെങ്കിലും മാറ്റി വയ്ക്കുക.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
വീടുമായ് ബന്ധപ്പെട്ട ചില സംഭവങ്ങള്‍ മടുപ്പിക്കുമെങ്കിലും നിങ്ങളുടെ ലക്ഷ്യങ്ങളുമായ് മുന്നോട്ട് പോവുക. മാത്രമല്ല വലിയ തര്‍ക്കങ്ങളെ എളുപ്പത്തില്‍ വഴി തിരിച്ചുവിട്ട് നിസ്സാരമായ് പരിഹരിക്കുക എന്നത് നിങ്ങളെ സംബന്ധിച്ച് എളുപ്പമാണ്. അക്കാര്യത്തില്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക കഴിവുണ്ട്.
Read Here: Horoscope of the week (August 25-August 31, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നക്ഷത്രങ്ങള്‍ക്ക് കാര്യമായ ചലനമില്ലാത്തതിനാല്‍ തന്നെ പുരോഗമനപരമായ മാറ്റങ്ങള്‍ വളരെയധികം പ്രതീക്ഷിക്കണ്ട. മറ്റ് തടസ്സങ്ങളുണ്ടാകില്ല എന്നതിനാല്‍ ഇപ്പോള്‍ തുടങ്ങി വച്ചിരിക്കുന്ന സംരംഭങ്ങളുമായ് മുന്നോട്ട് പോവുക. ചില ബന്ധങ്ങള്‍ ഇപ്പോഴും നിങ്ങളുടെ കീശ കാലിയാക്കി കൊണ്ടിരിക്കുകയാണെന്ന ബോധ്യം വേണം.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
സാമ്പത്തീക കാര്യങ്ങളിലാണ് നിങ്ങളുടെ ശ്രദ്ധ ഇപ്പോഴും കുടുങ്ങി കിടക്കുന്നത്. എന്നിരുന്നാലും നിങ്ങളുടെ മനസ്സിന്‍റെ ഗതി ശരിയായ ദിശയില്‍ തന്നെയാണെന്ന് ഉറപ്പുവരുത്താനും സമയം കണ്ടെത്തണം. ഭൌതിക കാര്യങ്ങള്‍ നേടുന്നതിലും സാമ്പത്തീകസുരക്ഷയെപ്പറ്റിയും നിങ്ങളെപ്പോഴും ബോധ്യമുളളവരാണ്.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
മേലുദ്യോഗസ്ഥരുടെ പ്രകോപനപരമായ സംസാരങ്ങളോടും പ്രവര്‍ത്തികളോടും എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസം. എത്രത്തോളം നന്നായ് സാഹചര്യം കൈകാര്യം ചെയ്യുന്നുവോ അത്രത്തോളം നിങ്ങള്‍ക്ക് സമാധാനമുണ്ടാകും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ മറ്റാരേക്കാളും നിങ്ങളുടെ തോന്നലുകളാണ് ശരിയെന്ന് ഒടുവില്‍ നിങ്ങള്‍ തിരിച്ചറിയും. പഴയ മുറിവുകള്‍ തല്‍ക്കാലം മറന്ന് വൈകാരികമായ് ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യുക.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
അടുത്തിടെയുണ്ടായ ചില വൈകാരികസംഘര്‍ഷങ്ങള്‍ മറന്നുപോയ പല സംഭവങ്ങളെയും ഓര്‍മയിലേക്ക് കൊണ്ടുവന്നിരിക്കാം. അതേച്ചൊല്ലി പങ്കാളികളുമായും സംഘര്‍ഷമുണ്ടായേക്കാം. പക്ഷേ, ഓരോ ബന്ധവും കൈവിട്ടുപോകാതെ സമര്‍ത്ഥമായ് കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കറിയാം. നിങ്ങള്‍ വിചാരിക്കാതെ അത് വിപരീതമാവുകയുമില്ല.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
സൂര്യന്‍ കേതുവുമായ് ഒരു ഏറ്റുമുട്ടലിന് തയ്യാറെടുക്കുന്നതിനാല്‍ തന്നെ അനുകൂലമായതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എല്ലാ ഇടപാടുകളിലും നൂറ് ശതമാനം സത്യസന്ധത പുലര്‍ത്തണമെന്നതാണ് എനിക്ക് നല്‍കാനുളള ഉപദേശം. നിയമങ്ങള്‍ വളച്ചൊടിച്ച് കുറുക്ക് വഴി തേടരുത്.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
നിങ്ങളുടെ മനസ്സിന് ഊര്‍ജ്ജം നല്‍കുന്ന രീതിയിലാണ് ചന്ദ്രന്‍റെ ഇന്നത്തെ നീക്കം. വിദേശത്തുള്ള ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി നിങ്ങളുടെ വലിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുവാന്‍ അനുയോജ്യമായ സമയമാണ്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഇപ്പോള്‍ത്തന്നെ വൈകാരികമായുള്ള സമ്മര്‍ദ്ദം വളരെയുണ്ടെങ്കിലും, ചന്ദ്രന്‍ നിങ്ങളെ പഴയ ഓര്‍മകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം കൂട്ടിക്കൊണ്ടുപോകാനിടയുണ്ട്. മറ്റ് പ്രശ്നങ്ങളേക്കാള്‍ സാമ്പത്തീക ബുദ്ധിമുട്ടുകളാണ് ഇപ്പോള്‍ നിങ്ങളുടെ പ്രധാന തലവേദന. പഴയ സുഹൃത്തുക്കളെ കണ്ടെത്തി അവരോട് പോംവഴി തേടുന്നതാണ് ഉചിതം
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
സാമ്പത്തീകകാര്യങ്ങളില്‍ നിങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മുന്നറിയിപ്പുകള്‍ സൂചിപ്പിക്കുന്നത് തീരുമാനങ്ങളെടുക്കാന്‍ വൈകരുതെന്നാണ്. കൃത്യമായ ബോധ്യമില്ലാതെ അനിശ്ചിതമായ് ഇപ്പോള്‍ തുടരുന്ന ഇടപാടുകള്‍ കൂടുതല്‍ ഗൌരവത്തോടെ എടുക്കണം. സുഹൃത്തുക്കളെ ഇപ്പോള്‍ കൂടെ നിര്‍ത്തിയില്ലെങ്കില്‍ ഭാവിയില്‍ പഴി കേള്‍ക്കേണ്ടി വന്നേക്കാം.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഔദ്യോഗികകാര്യങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ക്കും അഭിമുഖങ്ങള്‍ക്കുമൊപ്പം തന്നെ വ്യക്തിപരമായ ചര്‍ച്ചകള്‍ക്കും പ്രാധാന്യം കൊടുക്കുക. ഇപ്പോള്‍ നടക്കുന്നത് തുറന്ന ആശയസംവാദം മാത്രമാണെന്നും അന്തിമമായ തീരുമാനമല്ലെന്നും മനസ്സിലാക്കുക. അതൊക്കെ വരും ആഴ്ചകളില്‍ സംഭവിക്കാനുള്ള കാര്യമാണ്.