Latest News

Horoscope Today August 27, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today August 27, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope Today August 27, 2021: നിലവിലെ പ്രത്യാശയുള്ള വ്യാഴത്തിന്റെ പാറ്റേൺ ആകാശഗോളങ്ങളിൽ വളരെ അഭിവൃദ്ധി പ്രാപിക്കുന്നു. അവരുടെ വിശ്വാസങ്ങൾക്കായി പോരാടുന്ന എല്ലാവരെയും നിയന്ത്രിക്കുന്ന സംയോജനമാണിത്. അത് നല്ല കാര്യമാണെന്ന് ചിലർ പറഞ്ഞേക്കാം. എനിക്ക് അത്ര ഉറപ്പില്ല. നമ്മുടെ കാഴ്ചപ്പാടുകള്‍ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ മറ്റുള്ളവരുടെ വിശ്വാസങ്ങൾ ശ്രദ്ധിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു.

Read More: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സമീപകാലത്തെ സാമൂഹിക പ്രശ്നങ്ങളുടെ ഫലമായി, നിങ്ങൾ ഇപ്പോൾ പുതിയ കൂട്ടുകളുമായും അസന്തുഷ്ടരോ ആശയക്കുഴപ്പമോ ഉള്ളവരോടുമായും വേർപിരിഞ്ഞതായി തോന്നുന്നു. ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ താത്പര്യങ്ങളെ തൃപ്തിപ്പെടുത്താനും മറ്റ് പ്രതിബദ്ധതകൾ നിറവേറ്റാനും കഴിഞ്ഞേക്കും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

അടുത്ത ചാന്ദ്ര വിന്യാസത്തിലേക്കുള്ള തയാറെടുപ്പിന്റെ കാലഘട്ടത്തിലാണ് നമ്മള്‍ ഇപ്പോൾ. അടുത്ത ആഴ്ചയില്‍ ചില പ്രശ്നങ്ങളും മനോഹരമായ സംഭവവികാസങ്ങളഉം കൂടിച്ചേരാൻ സാധ്യതയുണ്ട്. കുടുംബസംഗമങ്ങൾ സന്തോഷവും ആശ്ചര്യവും നല്‍കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ജോലിസ്ഥലത്ത് നടക്കുന്ന സംഭവങ്ങളെ സംശയത്തോടെയും ശ്രദ്ധയോടെയും സമീപിക്കേണ്ടതുണ്ട്. വ്യക്തിപരമായ തര്‍ക്കങ്ങള്‍ക്ക് വേണ്ടി ഒന്നും പാഴാക്കരുത്, ഒരുപാട് നേടാനുണ്ട്. പങ്കാളികള്‍ നിങ്ങളോട് യോജിക്കുന്നില്ല എന്ന വസ്തുത മനസിലാക്കുക. അത് ഗുണം ചെയ്യും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

കുട്ടികളും കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളും അടുത്ത കുറച്ച് ദിവസങ്ങളിൽ നിങ്ങളുടെ ചിന്തയിൽ വലിയ സ്ഥാനം നേടാൻ സാധ്യതയുണ്ട്. സന്തോഷകരമായ സംഭവങ്ങളും മനോഭാവത്തിന് മാറ്റമുണ്ടാകുമെന്നും തോന്നുന്നു.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ബന്ധുക്കളോടും സഹപ്രവര്‍ത്തരോടുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വരും ദിവസങ്ങളില്‍ വര്‍ധിക്കാനിടയുണ്ട്. ഇത്തരം സാഹചര്യത്തില്‍ തന്നെ വളരെ സന്തോഷകരവും ശുഭാപ്തിവിശ്വാസമുള്ളതുമായ സംഭവവികാസങ്ങളുമുണ്ടാകും. നിങ്ങളൊരു ഇറുകിയ കയറ്റത്തിലൂടെയാണ് സഞ്ചരിക്കുന്നുത്. ഭാഗ്യമുണ്ടാകട്ടെ.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ സ്വഭാവത്തിന് ഒരു കൗതുകകരമായ വശമുണ്ട്. അസ്വസ്ഥതയുണ്ടെങ്കിലും അടുത്ത അഞ്ച് ദിവസങ്ങളിൽ സത്യം കണ്ടെത്താനുള്ള നിങ്ങളുടെ കഴിവ് ഏറ്റവും ശക്തമായിരിക്കും. നിങ്ങളുടെ ഇപ്പോഴത്തെ നിലയില്‍ തന്നെ തുടരുക. നിങ്ങളുടെ ശ്രദ്ധേയമായ ആശയങ്ങള്‍ മികച്ച വിജയം നേടിത്തരും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

സൂര്യൻ ഒരു സങ്കീർണ്ണമായ ഗ്രഹമാണ്. പാശ്ചാത്യ ജ്യോതിഷികൾ ജീവിതത്തിന്മേലുള്ള അതിന്റെ ശക്തി ഊന്നിപ്പറയുന്നു. എന്നാൽ കിഴക്കൻ മേഖലയിലുള്ള ജ്യോതിഷികള്‍ കടുത്ത, വിട്ടുവീഴ്ചയില്ലാത്ത വശത്തേക്കാണ് വിരൽ ചൂണ്ടുന്നത്. അതുകൊണ്ടാണ് അല്‍പ്പം അസ്വസ്ഥതയുണ്ടെങ്കിലും നിങ്ങൾക്ക് ഇപ്പോൾ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം തോന്നുന്നത്. സംശയം തോന്നുന്നത് നല്ലതാണ്, കാരണം നിങ്ങൾ എല്ലാ കോണുകളും ഉൾക്കൊള്ളുന്നു.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇപ്പോൾ മുതൽ വർഷാവസാനം വരെ നിങ്ങൾ ഒരു ആഭ്യന്തര പ്രശ്നത്തിന് തുടക്കം കുറിക്കുന്നു. ഒരു പക്ഷേ വീടിന്റെ ഒരു മാറ്റം പോലും. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഈ പ്രവണത ഓർക്കുക, കൂടാതെ നിങ്ങളുടെ ദീർഘകാല പദ്ധതികൾക്ക് അനുയോജ്യമായ സംഭവങ്ങൾ ഉണ്ടോ എന്ന് നോക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാമ്പത്തികമായതോ പ്രായോഗികമായതോ ആയ ഒരു പ്രശ്നം ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമാകില്ല. എന്നിരുന്നാലും, നക്ഷത്രങ്ങൾ വളരെ കൗതുകകരമായ എന്തോ ചെയ്യാൻ പോവുകയാണ്. അത്തരം ചോദ്യങ്ങൾ അപ്രത്യക്ഷമായി എന്ന് നിങ്ങളെ വിശ്വസിപ്പിക്കുന്നു. എന്നാൽ അവ ശരിക്കും പോയിട്ടുണ്ടോ? അതോ അവ മറ്റൊരു രൂപത്തിൽ തിരിച്ചെത്തുമോ?

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സമ്മർദ്ദവും ബുദ്ധിമുട്ടും ഒഴികെയുള്ള ഗ്രഹ സ്വാധീനങ്ങൾ നിങ്ങൾ നന്നായി ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഗ്രഹങ്ങൾ ഇപ്പോൾ വളരെ അനുകൂലമായ പാറ്റേണാണ് സ്വീകരിക്കുന്നത്. ഇത് എല്ലാ മേഖലകളിലെയും പ്രധാന പ്രശ്നങ്ങളെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ കാത്തിരിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്യുകയാണ്, പക്ഷേ കൂടുതൽ കാര്യങ്ങളോട് ഇപ്പോൾ മുതല്‍ യോജിക്കാൻ തുടങ്ങണം. പ്രത്യേകിച്ചും ഇപ്പോൾ അപകടത്തിലായിരിക്കുന്നത് തൊഴില്‍പരമായതും, ലൗകികമായ അഭിലാഷങ്ങളാണ്. അനശ്വരത കൈവരിക്കാനുള്ള നിങ്ങളുടെ ആഗ്രഹം വിശാലമായ ലോകത്ത് നിങ്ങളുടെ തെറ്റായ അടയാളം ഉണ്ടാക്കുന്നു.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഒരു അവധിക്കാല യാത്രക്ക് പദ്ധതിയിടാന്‍ സാധ്യതയുണ്ടോ, ഒരു വിദേശ യാത്ര, അടുത്ത മാസമോ മറ്റോ? എന്തായാലും, സാഹസികമായ സാഹചര്യങ്ങളിൽ ഉൾപ്പെടുന്നത് നിങ്ങൾ ആസ്വദിക്കും, അത് നിങ്ങളുടെ ചക്രവാളങ്ങൾ വിശാലമാക്കാനും നിങ്ങളുടെ അനുഭവം വിപുലീകരിക്കാനും പ്രേരിപ്പിക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Read More: Horoscope of the Week (August 22 – August 28, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today august 27 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today August 26, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com