കുറച്ചുനാൾ മുമ്പ് ഞാൻ പരാമർശിച്ചിരുന്നു, പ്രപഞ്ചത്തിന്റെ വിദൂര പ്രദേശങ്ങളിൽ ‘ഗുരുത്വാകർഷണ രാഹിത്യം’ നമ്മൾ കണ്ടെത്തിയതായി ഞങ്ങൾ കരുതുന്നുവെന്ന്. ‘ഡാർക്ക്-മെറ്റീരിയൽ’, സമാന്തര പ്രപഞ്ചങ്ങൾ, മറ്റ് വിചിത്ര വസ്തുക്കൾ എന്നിവയുമായി ചേർന്നുപോവുന്ന ‘ഗുരുത്വാകർഷണ വിരുദ്ധ’ താരാപഥങ്ങൾ ഉണ്ടെന്ന് ഞങ്ങൾ ഇതിനകം ഊഹാപോഹം നടത്തിയിരുന്നു.
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങളുടെ പുരോഗതിയെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും മറ്റുള്ളവർക്ക് ധാരാളം കാര്യങ്ങൾ പറയാനുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ നിങ്ങൾ അതൊന്നും കാര്യമായി ശ്രദ്ധിക്കേണ്ടതില്ല. അവരുടെ അഭിപ്രായങ്ങൾ വാസ്തവത്തിൽ നിങ്ങളേക്കാൾ കൂടുതൽ പ്രസക്തമാവുക അവരുടെ കാര്യത്തിലാകും. ഒരുപക്ഷേ പകരമായി നിങ്ങൾക്ക് ചില നല്ല ഉപദേശങ്ങൾ ലഭിച്ചേക്കാം!
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
ഇന്നത്തെ അന്തരീക്ഷം കാര്യമായി വൈകാരികതകളുടേതാണ്, അതാണ് തെറ്റിദ്ധാരണകൾക്ക് കാരണമാകുന്നത്. നിങ്ങളുടെ ഉള്ളിൽ നിന്നുള്ള നൈസർഗിക പ്രതികരണങ്ങൾക്ക് പ്രാധാന്യം നൽകുക. എന്നാൽ നിങ്ങൾക്ക് പ്രധാനപ്പെട്ടത് മറ്റ് ആളുകൾക്ക് ചിലപ്പോൾ അർത്ഥശൂന്യമായിരിക്കുമെന്ന് തിരിച്ചറിയുക.
മിഥുനം രാശി (മെയ് 22- ജൂണ്‍ 21)
യുക്തിസഹമായ ചർച്ചയ്‌ക്കായുള്ള ഒരു ശ്രമവും ഒരു ദിവസത്തെ നല്ലതാക്കി മാറ്റാൻ പോകുന്നില്ല എന്നതാണ് വാസ്തവം. അതിനാൽ നിങ്ങൾ, നിങ്ങളുടെ യുക്തിസഹമായ വ്യക്തിത്വത്തോടെയാണെന്ന് ഇപ്പോൾ മുന്നോട്ട് പോവുന്നതെന്ന് കരുതരുത്. പകരം, ഇത് കവിത, ഭാവന, സ്നേഹം എന്നിവയ്ക്കുള്ള സമയമാണ്, അതിനാൽ നിസ്സാര വസ്‌തുതകളെക്കുറിച്ച് തർക്കിക്കരുത്.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
നിങ്ങളുടെ ചില നക്ഷത്രങ്ങൾ ഏറ്റവും തീവ്രവും പ്രണയാർദ്രവും ഭാവനാത്മകവുമാണ്, അതിനാൽ നിങ്ങൾ അനുഭൂതികളുടെ ഉയരത്തിൽ എത്തിച്ചേരാം, പക്ഷേ നിങ്ങളുടെ പ്രതീക്ഷകൾ യാഥാർത്ഥ്യബോധത്തോടെയുള്ളവയല്ലെങ്കിൽ നിരാശപ്പെടാം. നിങ്ങളുടെ അതിലോലമായ വികാരങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കാര്യങ്ങൾ വാർത്തകളായോ ഏതെങ്കിലും മാധ്യമങ്ങളിലൂടെയോ നിങ്ങൾ അറിഞ്ഞേക്കാം എന്നൊരു തോന്നൽ എനിക്കുണ്ട്.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങളുടെ ചാർട്ടിലെ ഗ്രഹങ്ങളുടെ നിര ശരിക്കും കൗതുകകരമാണ്, ചുരുക്കത്തിൽ പറഞ്ഞാൽ, എന്നാൽ നിങ്ങൾ സ്വയം കേന്ദ്രീകൃതനാണെങ്കിൽ നിങ്ങൾ ഒരിടത്ത് നിന്ന് പുറത്തെത്താനാവും. ഒരു വീഴ്ചയ്‌ക്ക് മുമ്പുള്ള അഭിമാനത്തെ വിവരിക്കാൻ ഗ്രീക്കുകാർക്ക് ഹുബ്രിസ് എന്നൊരു വാക്ക് ഉണ്ടായിരുന്നു, ഇത് നിങ്ങൾ കൃത്യമായി ജാഗ്രത പാലിക്കണം എന്നും അർത്ഥമാക്കുന്നു.
കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)
ഇത് മാസത്തിലെ ഒരു പ്രധാന സമയമാണ്. നിങ്ങൾ സത്യസന്ധമായി ഏറ്റവും മികച്ചത് ചെയ്യുമ്പോൾ മറ്റുള്ളവർ എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കുക. ഏതെങ്കിലും തരത്തിലുള്ള ഒരു സംഘത്തിലോ സമൂഹത്തിലോ സമാന ചിന്താഗതിക്കാരായ ആളുകളുമായി ഒത്തുചേരുന്നത് നല്ല ആശയമായിരിക്കാം. ആവശ്യമായ ഇടം ഉണ്ടാക്കാൻ ഒരു സാമൂഹിക ബാധ്യത ഉപേക്ഷിക്കേണ്ടിവരാം.
തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)
ഇന്നത്തെ ഗ്രഹ ചിത്രത്തെക്കുറിച്ചുള്ള പ്രധാന കാര്യം അത് തികച്ചും പ്രവചനാതീതമായ സംഭവങ്ങൾ സൃഷ്ടിക്കുന്നു എന്നതാണ്. ഭാവിയെക്കുറിച്ച് ഒരു അനിശ്ചിതത്വം ഉണ്ടാകേണ്ടതുണ്ട്, പക്ഷേ ഇത് ശരിക്കും ഒരു നല്ല കാര്യമാണ്, കാരണം ഇത് വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്നങ്ങളിൽ നിങ്ങളുടെ മാർഗവും സമീപനവും മാറ്റാൻ നിങ്ങളെ പ്രാപ്തമാക്കുന്നു.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
വൃശ്ചിക രാശിയുമായി ബന്ധപ്പെട്ട്, നിങ്ങളുടെ ചില സഹജാവബോധങ്ങൾ നിങ്ങൾക്ക് സ്വതന്ത്രമായ നിയന്ത്രണം നൽകിയേക്കാം. പ്രത്യേകിച്ചും പുറത്തുള്ളവരോടുള്ള നിങ്ങളുടെ സ്നേഹം, നിഗൂഢ ലോകങ്ങൾ, ആത്മീയ അന്വേഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ടെല്ലാം. നിങ്ങളുടെ സ്വപ്നങ്ങളിൽ മാത്രമാണെങ്കിൽ, ഭൂമിയുടെ അറ്റങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സമയമാണിത്. നിങ്ങൾക്ക് ഒരു ലോക യാത്രയെ ആസൂത്രണം ചെയ്യാൻ കഴിയുമെങ്കിൽ, അതിനെക്കുറിച്ച് എന്താവും ചിന്തിക്കാനുണ്ടാവുക?
ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)
നിങ്ങൾക്ക് എന്തെങ്കിലും സാമ്പത്തിക ആശങ്കകളുണ്ടെങ്കിൽ, അവയ്ക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ സമയം നിങ്ങൾ ചെലവഴിക്കണം, കൂടാതെ എല്ലാ വിശദാംശങ്ങളും പൂർണമായും വ്യക്തമാകുന്നതുവരെ വിശ്രമിക്കരുത്. എന്നത്തേയും പോലെ, നിയമപരമായ പ്രശ്നങ്ങൾ നിങ്ങളുടെ പദ്ധതികളെ ബാധിക്കുന്നതായി തോന്നുന്നു. നിങ്ങളുടെ അവകാശങ്ങൾ അറിയാമോ എന്ന ചോദ്യം പ്രസക്തമാണ്.
മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)
ഇപ്പോൾ സംഭവിക്കുന്നതെല്ലാം കഴിഞ്ഞ വർഷത്തെ ഓർമ്മകളെ ഉണർത്തും. എന്നിരുന്നാലും, എനിക്ക് ഗൃഹാതുരകളോട് ഒന്നും ഇല്ലെങ്കിലും, ഇത് ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയമല്ല എന്ന് പറയുന്നു. അടുപ്പമുള്ള ആരെങ്കിലും വിചിത്രമായി പെരുമാറിയാലും ഭാവിയിൽ പ്രതീക്ഷയോടും ശുഭാപ്തിവിശ്വാസത്തോടും കൂടി ചിന്തിക്കുക.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങളുടെ ചാർട്ടിന്റെ രണ്ട് ഭാഗങ്ങൾ ഇന്ന് വേറിട്ടുനിൽക്കുന്നു, അതിനാൽ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിൽ നിങ്ങളുടെ വൈകാരിക ക്ഷേമം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുന്നു. ഓരോ കാര്യങ്ങളിലും നിങ്ങൾ തികച്ചും പുതിയൊരു തുടക്കവും മുൻകാല ശീലങ്ങളുമായുള്ള ഇടവേളയും കണക്കിലെടുക്കണം.
മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)
നിങ്ങൾക്ക് സ്നേഹത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ലാളിത്യത്തോടെ മുന്നോട്ട് പോയി പ്രതീക്ഷകളില്ലാതെയിരിക്കാനും കഴിയുകയാണെങ്കിൽ ഇത് വളരെ പ്രത്യേക സമയമായിരിക്കും. എനിക്കറിയാം ഇത് ബുദ്ധിമുട്ടാണെന്ന്, എന്നാലും ശ്രമിക്കാവുന്നതാണ്. വ്യക്തിപരവും ക്രിയാത്മകവുമായ പദ്ധതികളുമായി മുന്നോട്ട് പോവാൻ ഇത് ഒരു മികച്ച സമയമാണ്.