Horoscope Today August 27, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ചൊവ്വയിലെ ജീവന്‍റെ സാധ്യതകള്‍ക്ക് പുറകെയാണ് നമ്മള്‍ ഇപ്പോഴും. പണ്ടെങ്ങോ ഒരു കടലിന്‍റെ സാന്നിധ്യമുണ്ടായിരുന്നുവെന്നതാണ് തെളിവായുള്ളത്. അവിടെ നമ്മളെപ്പോലെ പച്ചമനുഷ്യരുണ്ടായിരുന്നോ മറ്റ് ജീവികളുണ്ടായിരുന്നോ ഇതൊന്നും സ്ഥിരീകരിക്കാനായിട്ടില്ല. സൌരയൂഥത്തിലെ ജീവിതം കൂടുതല്‍ അനായാസകരമാക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്
Horoscope Today August 29, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍20)
കഴിഞ്ഞ ആഴ്ചകള്‍ നിങ്ങള്‍ക്ക് ദുഷ്ക്കരമായിരുന്നുവെന്ന് എനിക്കറിയാം. എന്നാല്‍ ഇനിയുള്ള കടമ്പകള്‍ നിങ്ങള്‍ കരുതുംപോലെ പ്രയാസമുള്ളതല്ല. നിങ്ങള്‍ക്കുണ്ടായ ചില തിരിച്ചടികളുടെ ഉത്തരവാദി ഒരു പരിധിവരെ നിങ്ങള്‍ തന്നെയാണ്. അതുകൊണ്ട് യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് കാര്യങ്ങള്‍ ചെയ്യുക.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
മറ്റ് പല തിരക്കുകളുണ്ടെങ്കിലും കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ട സമയമാണ്. അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് വളരെ വേണ്ടപ്പെട്ട വ്യക്തി ഒരു പ്രശ്നത്തില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്. അത് ഏറ്റവും നന്നായ് കൈകാര്യം ചെയ്യുന്നതിനായ് നിങ്ങള്‍ തയ്യാറെടുക്കുക.
Read Also: Horoscope of the week (August 25-August 31, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
ഗ്രഹങ്ങളുടെ ചലനങ്ങളാല്‍, ഒരേ സമയം ഊര്‍ജ്ജസ്വലവും അസ്വസ്ഥതയുമുണ്ടാകിനിടയുള്ള ദിവസമാണ്. ബുദ്ധിപരമായ് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവിനെ മറ്റുള്ളവര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നുള്ള കാര്യം മറക്കരുത്. അതുകൊണ്ട് തന്നെ ആശയങ്ങളെ ഏറ്റവും നന്നായ് തന്നെ അവതരിപ്പിക്കാന്‍ ശ്രമിക്കുക.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
പഴയ ചില സൌഹൃദങ്ങളുടെ ഇപ്പോഴത്തെ ഊഷ്മളതയെക്കുറിച്ചും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തീക ഇടപാടുകളും നിങ്ങളെ ഇപ്പോഴും ആശങ്കപ്പെടുത്തുന്നുണ്ടാകാം. നിങ്ങള്‍ക്ക് പറ്റാവുന്ന കാര്യങ്ങളെക്കുറിച്ച് വേണം പദ്ധതികള്‍ തയ്യാറാക്കാന്‍. നിങ്ങള്‍ക്കുണ്ടാകുന്ന ബാധ്യതകള്‍ അടുത്ത വ്യക്തബന്ധങ്ങളെപ്പോലും ബാധിച്ചേക്കാമെന്ന് ഓര്‍ക്കുക.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
ഗ്രഹങ്ങളുടെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം നിങ്ങളുടെ ഈ ആഴ്ചയെ വേണ്ട രീതിയില്‍ ക്രമീകരിക്കും. വീടിന്‍റെ നിയന്ത്രണം ഈ ആഴ്ച നിങ്ങളായിരിക്കുമെന്നതിനാല്‍ പ്രധാനപ്പെട്ട കുടുംബപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വന്നേക്കാം. ആകര്‍ഷകമെന്ന് തോന്നിക്കുന്ന ആശയങ്ങള്‍ പങ്കുവെയ്ക്കുന്നത് കൊണ്ട് മാത്രം പങ്കാളികള്‍ പൂര്‍ണമായും ശരിയാകണമെന്നില്ല. വിട്ടുവീഴ്ചകള്‍ ചെയ്യുമ്പോള്‍ പ്രധാനതത്വങ്ങളെ അവഗണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
പൊതുവെ ഗുണകരമായ ആഴ്ചയാണെന്നതിനാല്‍ തന്നെ ആവശ്യത്തില്‍ക്കൂടുതല്‍ അവസരങ്ങള്‍ തേടി വരുന്ന സമയമാണ്. ഓരോ സാഹചര്യവും ശ്രദ്ധയോടും കരുതലോടും നിങ്ങളെ അസ്വസ്ഥരാക്കുകയും ചെയ്യാതെ വേണം കൈകാര്യം ചെയ്യാന്‍. മറ്റുളളവരെ എപ്പോഴും സംശയത്തോടെ നോക്കേണ്ട കാര്യമില്ല.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
കഴിഞ്ഞ ആഴ്ചകളിലെ ചന്ദ്രന്‍റെ ചലനമുണ്ടാക്കിയ അസ്വസ്ഥതകളില്‍ പലരും തകര്‍ന്നുപോയിട്ടുണ്ടാകാം. അതെല്ലാം പരിഹരിക്കാനുള്ള സമയമുണ്ടെന്നതിനാല്‍ തന്നെ, കാര്യങ്ങള്‍ ഇപ്പോഴും അസംതൃപ്തമായ് തുടരുന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ല. ഇപ്പോഴുള്ള അവസ്ഥയില്‍ വരും ആഴ്ചകളില്‍ ആശ്വാസപ്രദമായ മാറ്റങ്ങളുണ്ടാകും.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ആശയസംവേദനങ്ങള്‍ നിയന്ത്രിക്കുന്ന ബുധന്‍ അല്‍പം വെല്ലുവിളി നിറഞ്ഞ സ്ഥാനത്തായിരിക്കും ഈ ആഴ്ച മുഴുവന്‍. നിങ്ങളുടെ തീരുമാനങ്ങള്‍ക്ക് നേരെ എതിരായ് കാര്യങ്ങള്‍ ചെയ്യാന്‍ പലപ്പോഴും നിര്‍ബന്ധിപ്പിക്കപ്പെടാം. അതുകൊണ്ട് തന്നെ ഇടപാടുകളില്‍ നിര്‍ണായകമോ അന്തിമമോ ആയ തീരുമാനങ്ങളെടുക്കുവാന്‍ അടുത്ത ആഴ്ച വരെ കാത്തിരിക്കുക.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ജോലിസ്ഥലത്തോ അല്ലെങ്കില്‍ മറ്റ് സ്ഥലങ്ങളിലുളള തിരക്കുകളോ ആകാം പലപ്പോഴും നിങ്ങളെ പിന്നോട്ട് വലിക്കുന്നത്. ഔദ്യോഗികപരമായ തിരക്കുകളും സമ്മര്‍ദ്ദങ്ങളും നിങ്ങളെ മടുപ്പിക്കാനും, ജീവിതദിശ തന്നെ മാറ്റാനും സാധ്യതയുണ്ട്. സ്വന്തം വഴി തിരഞ്ഞെടുത്ത് മുന്നോട്ട് പോകാന്‍ ശ്രമിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
അടുത്തിടെയുണ്ടായ സംഭവങ്ങള്‍ നിങ്ങളുടെ ഔദ്യോഗികലക്ഷ്യങ്ങളെക്കുറിച്ച് ധാരണ നല്‍കിയിട്ടുണ്ടാകാം. ഈ ആഴ്ച പോകുന്നതിന് മുന്നേ ആഗ്രഹിക്കുന്ന രീതിയിലുള്ള നീക്കങ്ങള്‍ക്ക് നിങ്ങള്‍ക്ക് സമയമുണ്ട്. കുടുംബച്ചെലവുകള്‍ ചുരുങ്ങുമെന്നതിനാല്‍ ചെറിയ രീതിയില്‍ ലാഭമുണ്ടാകും.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങളുടെ പോരാട്ടം പരാജയപ്പെട്ടെന്ന് തോന്നുമെങ്കിലും വിജയസാധ്യത ഇപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ട്. സൈനിക ഭാഷയില്‍ പറഞ്ഞാല്‍ അനുയോജ്യരായ പോരാളികളെയും ആയുധങ്ങളെയും നിരത്തി, തിരിച്ചടിക്കാനുള്ള ശരിയായ സമയത്തിനുവേണ്ടി കാത്തിരിക്കുക. വസ്തുതകളെക്കാള്‍ സങ്കല്‍പ്പങ്ങളുടെ പുറകെ പോകുന്നത് നിങ്ങളുടെ ബന്ധങ്ങളെ അപകടത്തിലാക്കും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ചൊവ്വയുടെ ഊര്‍ജ്ജദായകമായ സാന്നിധ്യം നിങ്ങളുടെ ഊര്‍ജ്ജത്തെ വര്‍ധിപ്പിക്കും. ജോലിയിലും നിങ്ങളേര്‍പ്പെടുന്ന മറ്റ് പ്രവര്‍ത്തികളിലും കൂടുതല്‍ വര്‍ണാഭമായ ഒരു സമീപനം സ്വീകരിക്കുക. അപ്പോള്‍ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും നിങ്ങള്‍ക്ക് ആസ്വദിക്കാനാകും. വ്യക്തിപരമായ ഒരു അടുത്തബന്ധത്തിന് തയ്യാറെടുക്കുമ്പോള്‍, നിങ്ങള്‍ അതിന് തയ്യാറായിട്ടുണ്ടോയെന്ന് സ്വയം പരിശോധിക്കുക.