Horoscope Today August 26, 2021: ഫ്രാൻസിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ ചില അതിശയകരമായ ഗവേഷണങ്ങൾ ഇതാ. മുഴുവൻ ഫ്രഞ്ച് ജനതയുടെയും ജനന നിരക്ക് അവർ ഒരു കമ്പ്യൂട്ടറിലേക്ക് ചേര്‍ത്തു. മാതാപിതാക്കളുടെ ജനന തിയതിയുടെ നാല് മാസത്തിനുള്ളിൽ കുട്ടികൾ ജനിക്കുന്നതായി കണ്ടെത്തുകയുണ്ടായി. നമ്മൾ ജനിച്ച വർഷത്തിലെ കാലയളവ് ഒരേ തീയതികളിൽ ജനിച്ച ആളുകളുമായി നമ്മെ ബന്ധിപ്പിക്കുന്നതായി തോന്നുന്നു.
Read More: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് നീങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ചലനങ്ങളെക്കുറിച്ചും എവിടെയാണ് ഇപ്പോള്‍ എന്നതും ആരെയെങ്കിലും അറിയിക്കണം. ഇതെല്ലാം ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ട ഒന്നാണ്. പുതിയ താത്പര്യങ്ങള്‍ക്കായി നിങ്ങള്‍ കാത്തിരിക്കുകയാണ്. നിങ്ങളെ നന്നായി അറിയാവുന്ന ആളുകള്‍ ആശ്ചര്യപ്പെട്ടേക്കാം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
കാര്യങ്ങളിളെ കൂടുതല്‍ സൂക്ഷ്മതയോടെയും തന്ത്രപരവുമായി കൈകാര്യം ചെയ്യുകയാണെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാനിരിക്കുന്ന തെറ്റിദ്ധാരണകളെ ഒഴിവാക്കാന്‍ സാധിക്കും. എല്ലാ പ്രവര്‍ത്തനങ്ങളിലും കഴിയുന്നത്ര സംഘടിതവും, പ്രായോഗികവുമായിരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതുന്നില്ല.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങളുടെ ഗ്രഹങ്ങൾ വളരെ സവിശേഷമായ ഒരു വശത്തെ സമീപിക്കുന്നു. അടുത്ത കുറച്ച് ദിവസങ്ങളിൽ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ നിങ്ങളുടെ വ്യക്തിപരമായ അഭിലാഷങ്ങളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തും. അടുത്ത ആഴ്ച ആദ്യം നടക്കാനിരിക്കുന്ന സംഭവങ്ങള്‍ക്ക് ശേഷമെ ഇത് സ്ഥിരീകരിക്കാന്‍ സാധിക്കു.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
വീട്ടിലെ ആശയക്കുഴപ്പം, എതിര്‍പ്പ്, അനിശ്ചിതത്വം എന്നിവ അവസാനിപ്പിക്കുക. ഒരു നിലപാട് സ്വീകരിക്കേണ്ട സമയമാണിത്. പങ്കാളികള്‍ നിങ്ങളുടെ ധൈര്യത്തെ മാനിക്കും. മറുവശത്ത് വീട്ടില്‍ സാഹചര്യം അനുകൂലമാക്കണമെങ്കില്‍ സൗമ്യതയോടെ അനുനയിപ്പിക്കാന്‍ ശ്രമിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഇപ്പോൾ ഗാർഹികവും കുടുംബപരവുമായ പദ്ധതികൾ തയ്യാറാക്കുന്നതിന് ധാരാളം കാര്യങ്ങൾ പറയാനുണ്ട്. വരാനിരിക്കുന്ന സംഭവങ്ങള്‍ ഭൂതകാലത്തില്‍ നിന്ന് നിങ്ങള്‍ക്കൊരും ഇടവേള നല്‍കുകയും ഭാവിയിലേക്കുള്ള ഗംഭീര തുടക്കത്തിന്റെ സൂചകങ്ങളുമാകും. നിങ്ങള്‍ പ്രണയവുമായി ബന്ധപ്പെട്ട് ഒരു സാഹസിഹതയ്ക്ക് മുതിരുകയാണെങ്കില്‍ അടുത്ത ആഴ്ച കുറച്ച് സമയം നീക്കി വയ്ക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
സാമ്പത്തിക സുരക്ഷയുടെ ആവശ്യം നിങ്ങളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും, സമീപകാല സംരംഭങ്ങൾ ഫലം കാണുമ്പോള്‍, ദീർഘകാലത്തെ പരിശ്രമങ്ങള്‍ വെറുതെ ആയില്ല എന്ന് മനസിലാകും. പക്ഷെ യജമാനന്‍ അല്ലെങ്കില്‍ യജമാനത്തി എല്ലാം നിങ്ങള്‍ തന്നെ ആയിരിക്കും.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങള്‍ക്കൊന്നും തെളിയിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ താത്പര്യങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തു കഴിഞ്ഞു. എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ മാറുമെന്ന് തോന്നുന്നു.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
വീഴ്ചയില്‍ നിന്ന് തിരിച്ചു വരാനുള്ള കഴിവ് നിങ്ങള്‍ക്ക് നഷ്ടമായെന്ന് കരുതുന്നവര്‍ വൈകാതെ തന്നെ ആശ്ചര്യപ്പെടും. നിങ്ങള്‍ സ്വയം വിശ്വസിക്കുക. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ നിങ്ങള്‍ വീണ്ടും തിരിച്ചു വരും. നിങ്ങളുടെ ഗ്രഹമായ ചൊവ്വയുടെ ക്രമാനുഗതമായ ചലനങ്ങളാണ് ഇതിനെല്ലാം പിന്നില്‍.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ വളരെ വിശാലവും ദീർഘകാലവുമായ ലക്ഷ്യങ്ങളും അഭിലാഷങ്ങളും സംബന്ധിച്ച് ഒരു അന്തിമ തീരുമാനത്തിലെത്താൻ നിങ്ങൾ ശ്രമിക്കണം. ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ നിങ്ങളുടെ എല്ലാ ആഴമേറിയ അനുഭവങ്ങളും ഉപയോഗിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾ ഇപ്പോൾ ചെയ്യേണ്ട അവസാന കാര്യം ജോലിസ്ഥലത്ത് നിങ്ങളുടെ കോപ്പി-ബുക്ക് ഇല്ലാതാക്കുക എന്നതാണ്. അതിനാൽ, എല്ലാ വിധത്തിലും ഉറച്ചതും നിർണ്ണായകവുമായിരിക്കുക. മറ്റുള്ളവർക്ക് അവരുടെ അഭിപ്രായം പറയാനും അവരുടെ ഉപദേശം ശ്രദ്ധാപൂർവ്വം കേള്‍ക്കുക. നീതിയും ന്യായവും ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങൾ മുൻകൈയെടുക്കണം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
തത്വത്തിനായി പോരാടുന്നത് മൂല്യവത്തായിരിക്കാം. ത്യാഗങ്ങള്‍ ചെയ്യുന്നതിന് പ്രാധാന്യമുണ്ടെന്ന് നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. എന്തിന്റേയും അവസാനം മാർഗ്ഗത്തെ ന്യായീകരിക്കുന്നുവെന്ന് ചില ആളുകൾ വിശ്വസിക്കുന്നു, പക്ഷേ നിങ്ങൾ വിയോജിച്ചേക്കാം. ശനിയുടെ വിന്യാസം അനുസരിച്ച്, ഭാവിയിലേക്ക് ഏറ്റവും ഗൗരവമായി കാണാനുള്ള സമയമാണിത്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ കാഴ്ചപ്പാടിൽ ചന്ദ്രന്റെ ഇന്നത്തെ സ്ഥാനം സഹായകരമാണെന്ന് ചില ജ്യോതിഷികൾ പരിഗണിക്കുന്നില്ല. എന്നിരുന്നാലും, ചാന്ദ്ര വിന്യാസങ്ങൾ സമാധാനത്തെയും ധാരണയെയും പ്രോത്സാഹിപ്പിക്കുന്നു എന്ന വസ്തുത നിങ്ങളെ കൂടുതൽ സുഖപ്പെടുത്തും. വർദ്ധിച്ചുവരുന്ന ചെലവുകൾ നിരീക്ഷിക്കുക.

Read More: Horoscope of the Week (August 22 – August 28, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?