നിങ്ങളുടെ ഇന്നത്തെ ദിവസം

ആഴ്ചയിലെ ആദ്യദിവസമായ, തീക്ഷണവും ഉജ്ജല്വവുമായ മേടമാണ് എന്‍റെ രാശി. ഓരോരുത്തരുടെയും രാശി എന്തുതന്നെയായാലും അല്‍പം പതിവില്‍ കൂടുതല്‍ വൈകാരികവും അസ്ഥിരവുമായ സാഹചര്യങ്ങളിലൂടെ എല്ലാവരും കടന്നുപോകുന്ന സമയമാണ്. പലരുടെയും പ്രതികരണരീതി പലതരത്തിലായിരിക്കും. അനാവശ്യമായ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക എന്നതാണ് എനിക്ക് നല്‍കാനുള്ള ഉപദേശം

Read Here: Horoscope Today August 27, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍20)

ഒരാഴ്ചയിലേക്ക് വേണ്ട കാര്യങ്ങള്‍ വിലയിരുത്തകയാണ് ആദ്യം വേണ്ടത്. ഒറ്റപ്പെട്ട് മാറി നിന്ന ശുക്രന്‍, വ്യാഴവുമായുള്ള ബന്ധത്തില്‍ പൊതുശ്രദ്ധ നേടത്തക്കവിധത്തില്‍ ഉജ്ജലപ്രഭാവത്തില്‍ വരും. അങ്ങനെ സംഭവിക്കുന്നതോടെ നിങ്ങള്‍ മറച്ചുപിടിച്ച പല കാര്യങ്ങളും പരസ്യമാകും.

Read Also: Horoscope Today August 27, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ബുധനും സൂര്യനും തമ്മില്‍ ഒരു ഏറ്റുമുട്ടലിന് തയ്യാറാകുന്ന സമയമായതിനാല്‍ തന്നെ തെറ്റിദ്ധാരണകള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. പല തെറ്റിദ്ധാരണകളും, അബദ്ധങ്ങളും കിംവദന്തികളും നിങ്ങളുടെ പേരിലുണ്ടാകാം. ആവശ്യമില്ലാതെ വാദപ്രതിവാദം നടത്തേണ്ടതുണ്ടോ എന്ന് നിങ്ങള്‍ തന്നെ ആലോചിക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ആഗ്രഹങ്ങളും താല്‍പര്യങ്ങളും പരമാവധി പ്രകടിപ്പിക്കാത്ത വ്യക്തിയാണ് നിങ്ങളെന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും വല്ലാതെ അവ നിയന്ത്രിക്കുന്നത് ഗുണകരമാകില്ല. മറുവശത്ത് നിങ്ങളുടെ ഗ്രഹനിലയെ ഭരിക്കുന്ന ബുധന്‍ അത്ര നല്ല അവസ്ഥയിലല്ലാത്തതിനാല്‍ തന്നെ, ചില സാഹചര്യങ്ങളില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വിശദീകരിക്കുന്നതാണ് ഉചിതം. ചെറിയ കാലതാമസം പോലും സുദീര്‍ഘമായ് തോന്നിയേക്കാം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഈ രാശിക്കാരെ സംബന്ധിച്ചിടത്തോളം ഈ തിങ്കളാഴ്ചയെ ഭയക്കേണ്ടതില്ല. നല്ല തുടക്കത്തിന് സഹായിക്കുന്നവിധത്തിലാണ് ചന്ദ്രന്‍റെ സ്ഥാനം. പെട്ടന്നുള്ള തടസ്സങ്ങളൊന്നും നേരിടേണ്ടി വരില്ല. ആത്മനിയന്ത്രണവും അച്ചടക്കവും വിജയത്തിന്‍റെ താക്കോലുകളാണ്.

Read Also: Horoscope of the week (August 25-August 31, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

എല്ലാം എപ്പോഴും ഒരുപോലെയായിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചന്ദ്രന്‍റെ ഈ സ്ഥാനത്ത് തന്നെ തുടരുന്നിടത്തോളം തന്നെ പല കാര്യങ്ങളും വെളിപ്പെടില്ല. നിസ്വാര്‍ത്ഥമായ രീതിയിലാണെങ്കില്‍ കൂടി നിങ്ങളുടെ ലക്ഷ്യങ്ങളിലേക്കെത്താന്‍ ഈ സാഹചര്യം ഗുണകരമാകുമെന്നതാണ് വാസ്തവം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സാമൂഹ്യപരമായ ചില പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ നേട്ടങ്ങളുണ്ടാകുന്ന സമയമാണ്. എന്നിരുന്നാലും പ്രായോഗികവശങ്ങളെക്കുറിച്ച് ആലോചിക്കാതെ എടുത്ത് ചാടിയാല്‍ ആരും സഹായത്തിനെത്തുകയില്ലെന്നുള്ള ബോധ്യവും വേണം. നിങ്ങളെ ആശ്രയിക്കുന്നവരെക്കുറിച്ച് കരുതല്‍ വേണം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

സൂര്യനും മറ്റ് ഗ്രഹങ്ങളും തമ്മിലുള്ള ആകര്‍ഷകമായ ബന്ധത്താല്‍ കച്ചവടകാര്യങ്ങളിലുള്‍പ്പെടെ നേട്ടം കൊണ്ടുവരുമെന്നതിനാല്‍ ആശങ്ക വേണ്ട. വിലപേശലിലൂടെ ലാഭമുണ്ടാകാന്‍ സാധ്യതയുള്ള സമയമായതിനാല്‍ വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ അനുയോജ്യമായ സമയമാണ്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

വളരെ പരുക്കമായ ധാരാളം സന്ദര്‍ഭങ്ങളിലൂടെ കടന്ന് പോയ വ്യക്തിയാണ് നിങ്ങള്‍. ഇന്ദ്രനുമായുള്ള സൂര്യന്‍റെ ബന്ധം നല്ല കാര്യങ്ങള്‍ കേള്‍ക്കാനുള്ള ഇടയുണ്ടാക്കും. അതുകൊണ്ട് തന്നെ പ്രതീക്ഷ കൈവിടേണ്ടതില്ല. ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍‌ കൂടുതല്‍ ലഭിക്കാനും സാധ്യതയുണ്ട്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

മാസങ്ങളായുള്ള സാമ്പത്തീകബുദ്ധിമുട്ടുകള്‍ക്ക് വിരാമമിട്ട് കൊണ്ട് നിങ്ങളുടെ നക്ഷത്രങ്ങള്‍ ഗുണകരമായ രീതിയില്‍ നീങ്ങാന്‍ തുടങ്ങുകയാണ്. കഴിഞ്ഞ ആഴ്ചയിലെ ചന്ദ്രന്‍റെ സ്ഥാനചലനം കാര്യമായ പ്രയോജനമുണ്ടാക്കിയില്ലെങ്കിലും ഈ ആഴ്ചയിലെ സൂര്യന്‍റെ നീക്കങ്ങള്‍ ശുഭകരമായ കാര്യങ്ങള്‍ കൊണ്ടുവരും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ പങ്കാളികളെ ചിലസമയങ്ങളില്‍ ആശ്രയിക്കേണ്ടി വരും. അല്ലാത്തസമയങ്ങളുമുണ്ടാകും. വീട്ടിലും ജോലിസ്ഥലത്തും എതിരാളികള്‍ മാറിക്കൊണ്ടിരിക്കും. അതുപോലെ തന്നെ എതിരാളികളുടെ തകര്‍ച്ചയും ഉടന്‍ ആരംഭിക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നേടാന്‍ അല്‍പം കുതന്ത്രങ്ങളും പ്രയോഗിക്കേണ്ടി വന്നേക്കാം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

അത്ര വ്യക്തമല്ലെങ്കില്‍ക്കൂടി നേരിടേണ്ട പ്രതിസന്ധികളുടെ ഏകദേശരൂപം തെളിഞ്ഞിട്ടുണ്ട്. ലക്ഷ്യങ്ങള്‍ മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ശുഭകരമായ തീരുമാനങ്ങളിലേക്കെത്തിച്ചേരാനാകാതെ നിങ്ങളോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ അഭിപ്രായവ്യത്യാസങ്ങളുമായ് വരാനിടയുണ്ട്. വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല എന്നതും വാസ്തവമാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സാമൂഹീകവും ക്രിയാത്മകവുമായ സാധ്യതകള്‍ വര്‍‌ധിക്കുന്ന സമയമാണെങ്കില്‍ കൂടി, നിങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നവരെ തിരിച്ചറിയാനാകണം. പല കാര്യങ്ങള്‍ക്കും മുന്‍പ് പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ വില നിങ്ങള്‍ക്ക് നല്‍കേണ്ടി വന്നിട്ടുണ്ടാകും. ചിലപ്പോള്‍ സഹായിക്കാനെത്തിയവര്‍ പിന്മാറിയ സാഹചര്യങ്ങളുമുണ്ടായിട്ടുണ്ടാകും. ആത്മാര്‍ത്ഥമായ് നിങ്ങളുടെ ആവശ്യങ്ങള്‍ നിങ്ങള്‍ തന്നെ തിരിച്ചറിയുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook