scorecardresearch
Latest News

Horoscope Today August 25, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today August 25, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Horoscope Today August 25: ചന്ദ്രന്റെയും ശുക്രന്റെയും മാതൃകകൾ മാതൃത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും പ്രതീകങ്ങളെ ഒരുമിച്ചു ചേർക്കുന്നു. അതുകൊണ്ട് സ്ത്രീകൾക്ക് ഇത് നല്ല ദിനമാണ്, എന്നാൽ പൗരുഷം കൊണ്ട് എല്ലാം നേടാമെന്ന് കരുതുന്ന പുരുഷന്മാർക്കിത് മോശം ദിവസം ആയിരിക്കും. എന്റെ അഭിപ്രായത്തിൽ അത് മോശം കാര്യമല്ല.

Read More: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ അതുല്യമായ കഴിവുകളും പ്രാപ്തിയും ഗണ്യമായി വർധിപ്പിക്കാനുള്ള സമയമായിരിക്കുന്നു. നിലവിൽ സൂര്യനും ശുക്രനും തമ്മിലുള്ള ബന്ധം നിങ്ങൾക്ക് ഉടനെ തന്നെ അപ്രതീക്ഷിതമായ ഒരു ഭാഗ്യമോ വരുമാനത്തിൽ ഉയർച്ചയോ ഉണ്ടാകാൻ പോകുന്നതായി കാണിക്കുന്നു. എപ്പോഴും ആകർഷകമായി ഇരിക്കുന്നത് നിങ്ങളുടെ ലക്ഷ്യത്തെ സഹായിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ ആഗ്രഹങ്ങൾക്ക് തടസം നിൽക്കുകയും അവയെ ധിക്കരിക്കുകയും ചെയ്യുന്നവർക്ക് അന്ത്യശാസനം നൽകേണ്ട കാര്യമില്ല. പകരം മറ്റുള്ളവരെ അവരുടേതായ വഴിക്ക് വിടേണ്ട സമയമാണിതെന്ന് നിങ്ങൾ മനസിലാക്കുകയാണ് വേണ്ടത്. താത്കാലികമായെങ്കിലും ഒരു ആഗ്രഹം നിങ്ങൾക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നേക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

വർഷത്തിൽ ചിലസമയങ്ങളിൽ നിങ്ങൾ ഒട്ടും ഉന്മേഷവാനായിരിക്കില്ല. മറ്റുള്ളവ ആവേശകരവും അരോചകവും ആയിരിക്കും. നിങ്ങളുടെ സോളാർ ചാർട്ടും മന്ദത നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്, അതായത് ജീവിതം അത്ര ആവേശകരമായിരിക്കില്ല, എന്നാൽ വിശ്രമകരമായിരിക്കാം. നിങ്ങളുടെ ഊർജം നിങ്ങൾ ഇതുവരെ ശ്രമിക്കാത്ത പുതിയ കാര്യങ്ങളിൽ പരീക്ഷിക്കാൻ കഴിയും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ മറ്റൊരു ക്രിയാത്മകമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. എല്ലാം നിങ്ങൾ കലക്കായി നൽകുമെന്ന് ഇത് അർത്ഥമാക്കുന്നില്ല, പക്ഷേ ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും നിങ്ങളുടെ ആകർഷകമായ, വ്യക്തിഗത, സ്വാഭാവിക സവിശേഷതകൾ നിങ്ങൾ കൊണ്ടുവരും. നിങ്ങളുടെ അതുല്യമായ കഴിവ് കൊണ്ട് നിങ്ങൾ കൂടുതൽ പണം സമ്പാദിക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

എന്തുകൊണ്ടോ ഗാർഹിക കാര്യങ്ങളും ജോലിസംബന്ധമായ കാര്യങ്ങളും ശക്തമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ വീട്ടിൽ ജോലി ചെയ്യാനുള്ള സാധ്യതയുണ്ട്, അല്ലെങ്കിൽ ചിലപ്പോൾ ജോലി സംബന്ധമായ കാര്യങ്ങളേക്കാൾ ഗാർഹിക ഉത്തരവാദിത്തങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടാകാം. എന്ത് തന്നെ ആയാലും, എപ്പോഴും വേറിട്ടുനിൽക്കുന്ന ഒന്ന്, നിങ്ങളുടെ അനന്തമായ സമൃദ്ധമായ വശ്യതയാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ചെറിയ യാത്രകൾ അജണ്ടയിൽ ഉണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ വീട് വിട്ടു പോകേണ്ടി വരുന്നത് എന്ന് വ്യക്തമല്ല, എന്നാൽ നിങ്ങളുടെ ഭൂതകാലത്തിനു ഇതുമായി എന്തോ ബന്ധമുണ്ട്. ഏറ്റുമുട്ടലുകൾക്ക് ഉള്ള സാധ്യത വളരെ കൂടുതലാണ്, എന്നാൽ അവ നിഗൂഢവും രഹസ്യവും ചിലപ്പോൾ മനസിലാവാത്തതുമാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

അപ്രസക്തമാകുന്നതിനുപകരം, നൊസ്റ്റാൾജിയ എന്നത് ശക്തമായ പോസിറ്റീവ് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു വികാരമാണ്. ഭൂതകാലത്തിലെ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വർത്തമാനകാലത്തിലെ ഗംഭീര ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങളെ സഹായിച്ചേക്കും. എന്നാൽ നിങ്ങൾ ദീർഘ നാളായി കാണാത്ത ഒരു വ്യക്തി ആയിരിക്കും ആ നിഗൂഢത പരിഹരിക്കുന്നത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഈ വർഷത്തിലെ ഈ സമയം പലപ്പോഴും സഹായകരമാണ്, എന്നാൽ അത്ര പ്രത്യക്ഷമായ രീതിയിൽ ആയിരിക്കില്ല. നിങ്ങൾ തന്നെ മുന്നിട്ടിറങ്ങി പുതിയ വഴികൾ തുറക്കണം, അങ്ങനെ നിങ്ങളുടെ ഭാവിയിലെ വ്യക്തിഗതവും പൊതുവുമായ വിജയങ്ങൾക്കുള്ള വഴി ഒരുക്കണം. ജോലിയിൽ, വ്യക്തിപരമായ ബന്ധങ്ങൾക്ക് കൂടുതൽ പരിഗണന നല്കാൻ നിങ്ങൾ നന്നായി ശ്രമിക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വ്യാഴം ഇപ്പോൾ ഒരു വൈകാരിക അവസ്ഥയിലാണ്, നിങ്ങളുടെ തീരുമാനങ്ങൾ വ്യക്തിഗതമായ പരിഗണകൾക്ക് അനുസരിച്ചു ആകുന്നത് എന്ത് കൊണ്ടാണ് എന്നതിന്റെ ഒരു വിശദീകരണമാണത്. ഇന്ന് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ നിങ്ങൾ ശ്രമിക്കണം. പ്രണയത്തിൽ, ഓർക്കുക നിങ്ങൾ ഇനിയും അവരെ അടുത്തറിയേണ്ടതുണ്ട്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മാറുന്ന ഗ്രഹരീതികൾക്ക് ഒരുപിടി മുന്നിൽ നിന്ന് നിങ്ങളുടെ സാമൂഹിക കാര്യങ്ങൾ സംഘടിപ്പിക്കുക. നിങ്ങൾ പുറത്തേക്കിറങ്ങി കൂടുതൽ ആളുകളുമായി ഇടപഴകുകയാണെങ്കിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാതെ രീതിയിൽ ഓരോന്നും നേടാനാകുമെന്ന് ഉറപ്പിക്കാം. അതുമാത്രമല്ല, വരും വർഷങ്ങളിൽ വ്യത്യസ്ത നിമിഷങ്ങളിൽ പാരിതോഷികങ്ങൾ നിങ്ങളെ തേടിയെത്തും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളെ ആശ്രയിച്ചു നിൽക്കുന്ന മനുഷ്യർക്ക് വേണ്ടി നിങ്ങൾ ഏറ്റവും നല്ല മാനസിക അവസ്ഥയിൽ തുടരുക എന്നത് പ്രധാനമാണ്. വാസ്തവത്തിൽ, നിങ്ങളുടെ ശാരീരിക ക്ഷേമത്തിന് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് മാത്രം പ്രയോജനം ലഭിക്കുന്ന സമയമാണിത്, അതുകൊണ്ട് നിങ്ങളെ നിരന്തരം ശല്യപ്പെടുത്തുന്ന വലിച്ചിഴക്കുന്ന എല്ലാ പരാതികളും പരിഹരിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

എല്ലാം നിങ്ങളുടെ കൈവിട്ടു പോയി എന്ന് ചിന്തിക്കുന്ന ദിവസങ്ങൾ ഉണ്ടാകും, എന്തായാലും, നിങ്ങൾ അതിനെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, നിങ്ങളുടെ നിലവിലെ അവസ്ഥ ക്രമീകരിക്കാൻ പല മാർഗങ്ങളും ഉണ്ടെന്ന് നിങ്ങൾക്ക് മനസിലാകും. ആ ചെറിയ സത്യം നിങ്ങൾ മനസിലാക്കി കഴിഞ്ഞാൽ, അതിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ നിങ്ങൾ തയ്യാറായിക്കാണും!

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Read More: Horoscope of the Week (August 22 – August 28, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today august 25 2021 aries gemini cancer virgo capricorn zodiac signs check astrological prediction