ചൊവ്വയ്ക്ക് ഇന്നത്തെ ദിവസം പ്രിയപ്പെട്ടതാണ്. എന്തുകൊണ്ട്. സൂര്യനുദിച്ച് ഒരു മണിക്കൂറിനുശേഷം ചൊവ്വാഗ്രഹത്തിന്റേതാണ്. അതിനാല്‍, ഏറെ ഊര്‍ജ്ജവും അദ്ധ്വാനവും ആവശ്യമായ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് നല്ല സമയമാണ്. പക്ഷേ, ഒരു നിബന്ധനയുണ്ട്. നിങ്ങള്‍ നേരത്തെ ഉണരുന്ന ആളാകണം.
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഒരു വീട്ടുകാര്യത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പം ആയിരിക്കും നിങ്ങളുടെ പ്രധാനപ്പെട്ട ആശങ്ക. അങ്ങനെയാണെങ്കില്‍ ഭാവനയില്‍ നിന്നും വസ്തുതയെ വേര്‍തിരിച്ചെടുക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കണം. ഒന്ന് മറ്റൊന്നിനേക്കാള്‍ മെച്ചമല്ല. പക്ഷേ, നിങ്ങളുടെ ഭാവന നിങ്ങളേയും കൊണ്ട് ഓടിപ്പോകുന്ന നിമിഷത്തെ തിരിച്ചറിയണം.
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
വീട്ടില്‍ എല്ലാം നല്ല രീതിയില്‍ ആണെന്ന് തോന്നുന്നു. എങ്കിലും, നിങ്ങളുടെ പങ്കാളിയുടെ രോഷാകുലമായ പെരുമാറ്റം നിങ്ങളില്‍ പലരേയും അത്ഭുതപ്പെടുത്തിയേക്കും. എന്നാല്‍, നിങ്ങള്‍ വിമര്‍ശനത്തിന്റെ ചെറിയൊരു പങ്ക് എങ്കിലും സ്വീകരിച്ചാല്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും നിങ്ങള്‍ക്ക് ഗുണകരമായ ഫലം ലഭിക്കും.
മിഥുനം രാശി (മെയ് 22- ജൂണ്‍ 21)
ചില വിചിത്രമായ കാരണങ്ങളാല്‍ നിങ്ങളെ ചന്ദ്രന്‍ ഒരു തരം കോസ്മിക് വിപ്ലവകാരിയായി തെരഞ്ഞെടുക്കുന്നു. പ്രായോഗിക തലത്തില്‍ എന്താണ് ഇത് അര്‍ത്ഥമാക്കുന്നതെന്ന് അവ്യക്തമാണ്. എങ്കിലും, നിങ്ങളുടെ വൈകാരിക ശക്തിയെ ഉപയോഗിക്കുന്നതിന് നല്ല ദിവസമാണെന്ന് ഞാന്‍ കരുതുന്നു. കൂടാതെ, നിങ്ങളുടെ സഹപ്രവര്‍ത്തകരുടേയും മറ്റുള്ളവരുടേയും മേലുള്ള നിങ്ങളുടെ അധികാരം പ്രയോഗിക്കുകയും ചെയ്യാം.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
സൂര്യന്‍ ഇപ്പോഴും മറ്റു ഗ്രഹങ്ങളുമായി കൗതുകകരമായ ബന്ധങ്ങളുടെ പരമ്പര സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. അതിന് അര്‍ത്ഥം, ഒരിക്കലും സഫലീകരിക്കാനാകാത്ത തീവ്രമായ അഭിലാഷം നിങ്ങള്‍ക്ക് ഉണ്ടാകുന്നുവെന്നാണ്. ചില കാര്യങ്ങളില്‍ നിങ്ങളുടെ സ്വപ്‌നം സ്വപ്‌നമായി അവശേഷിക്കും. പക്ഷേ, നിങ്ങള്‍ക്ക് അടുപ്പമുള്ള ഒരാളുമായി അത് പങ്കുവയ്ക്കാന്‍ സാധിച്ചാല്‍ നിങ്ങളൊരു ഭാഗ്യവാനാണ്.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
അണിയറയ്ക്ക് പിന്നില്‍ കാര്യങ്ങള്‍ അതിവേഗം നീങ്ങുന്നു. നിങ്ങളുടെ ഇന്നത്തെ സൗര നിലയുടെ അവിശ്രമമായ സ്വാധീനം ഉണ്ട്. അതിനാല്‍, സാധ്യമായ രീതിയില്‍ നിങ്ങള്‍ എല്ലാവരോടും നന്നായി സംസാരിക്കണം. അതുവഴി, തെറ്റിദ്ധാരണകള്‍ ഒഴിവാക്കാം.
കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)
നിങ്ങളൊരു ഭാരമായിയെന്നോ ചൂഷണം ചെയ്യപ്പെട്ടുവെന്നോ ചിന്തിക്കേണ്ട കാര്യമില്ല. ഇപ്പോള്‍ നിങ്ങളുടെ ഗ്രഹനിലയില്‍ ചന്ദ്രന്റെ സ്വാധീനം ഉണ്ട്. അതിനാല്‍, നിങ്ങള്‍ ഒരു മാറ്റത്തിനായി സ്വയം താല്‍പര്യമെടുക്കേണ്ടതുണ്ട്. നിങ്ങള്‍ ബഹുമാനം ആഗ്രഹിച്ചാല്‍ നിങ്ങള്‍ക്ക് ഉറപ്പായും അത് ലഭിക്കും.
തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)
ലോക വിജയം കൈവരിച്ചാലും സ്വകാര്യമായി അനിശ്ചിതാവസ്ഥ വര്‍ദ്ധിക്കുമെന്നത് അത്ര വേഗത്തില്‍ മനസ്സില്‍ ആകില്ല. മാറി നില്‍ക്കുകയും വിധിയെ അതിന്റെ വഴിക്ക് വിടുകയും ചെയ്യുകയെന്നതാണ് ഒരു മാര്‍ഗം. എന്നിട്ട്, സമയം നന്നാകുമ്പോള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുക.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
വ്യത്യസ്തമായ ഒരു നിര ഗ്രഹ ചക്രങ്ങള്‍ കൂടിച്ചേരാന്‍ പോകുന്നതനാല്‍ നിങ്ങള്‍ ഏറെക്കാലമായി പ്രതീക്ഷയോടെ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആഗ്രഹങ്ങള്‍ നടക്കാന്‍ പോകുന്നു. നിങ്ങളുടെ പങ്കാളിയുടെ അഭിപ്രായമാറ്റത്തില്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കും.
ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)
ഒറ്റയ്ക്ക് ശ്രമിച്ചാല്‍ എന്തെങ്കിലും നേട്ടമുണ്ടാകില്ല. അതിനാല്‍, മറ്റുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ചിലപ്പോള്‍ അത് അവരെ നേതൃത്വം ഏല്‍പ്പിക്കുന്നത് ആകും. അത് ചെയ്യുക. നിങ്ങളുടെ വികാരങ്ങള്‍ ഇന്ന് കുറച്ച് അനിശ്ചിതാവസ്ഥയില്‍ ആയിരിക്കും. എങ്കിലും നിങ്ങള്‍ അത് മറികടക്കും.
മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)
നിങ്ങളുടെ സന്ദേശം നിങ്ങള്‍ നന്നായി കൈമാറുന്നുണ്ട്. എങ്കിലും മെച്ചപ്പെടാന്‍ ഇടമുണ്ട്. എല്ലാ പ്രണയ സാധ്യതകള്‍ക്കും അനുകൂലമായി പ്രതികരിക്കുക. സ്ഥലങ്ങള്‍, ഓര്‍മ്മകള്‍, ആളുകള്‍ എന്നിവിടങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് പ്രണയാര്‍ദ്രനാകാന്‍ സാധിക്കും. ഭൂതകാലക്കുളിരില്‍ അലിയുക. ഒഴുകി നീങ്ങാന്‍ വേണ്ട പരിമിതമായ പ്രവര്‍ത്തി മാത്രം ചെയ്യുക.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങള്‍ സ്വയം ആസ്വദിക്കാനും സ്‌നേഹത്തിന്റെ ഹര്‍ഷം രുചിക്കാനും നിങ്ങള്‍ സമയം കണ്ടെത്തണം. എന്നാല്‍, അത് ആത്മരതിയുടെയോ അലസതയുടെയോ കാര്യമല്ല. പക്ഷേ, നിങ്ങളുടെ വൈകാരിക ബാറ്ററികളില്‍ ഊര്‍ജ്ജം നിറയ്ക്കണം. മറ്റുള്ളവര്‍ അത് തിരിച്ചറിയുകയും സംശയത്തിന്റെ ഇളവ് നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യും.
മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)
വീടിനും കുടുംബകാര്യങ്ങള്‍ക്കും ഉയര്‍ന്ന പരിഗണന നല്‍കണം. അതിനൊരു കാരണം, നിങ്ങള്‍ ഒരു നേതൃത്വം ഏറ്റെടുക്കണമെന്ന് നിങ്ങള്‍ക്കൊപ്പം ജീവിക്കുന്നൊരാള്‍ ആഗ്രഹിക്കുന്നു. ഭീകരമായി അത്യാവശ്യമുള്ളതൊന്നും ഉള്ളതായി തോന്നുന്നില്ല. കുറഞ്ഞത് നിങ്ങളുടെ സൗര നിലയില്‍ എങ്കിലും. എങ്കിലും നിങ്ങള്‍ തീര്‍പ്പാകാതെ കിടക്കുന്ന ജോലികള്‍ തീര്‍ക്കാര്‍ ബുദ്ധിപരമായി സമയം കണ്ടെത്തണം.