scorecardresearch

Horoscope of the week (August 25-August 31, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

Horoscope of the week (August 25-August 31, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്ന് പീറ്റർ വിഡൽ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
ദിവസ ഫലം മലയാളം, രാശിഫലം, today horoscope, august 7, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

Horoscope of the week (August 25-August 31, 2019)

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍20)

പൊതുജീവിതത്തിലോ ഔദ്യോഗിക ജീവിതത്തിലോ ഉണ്ടായിക്കൊണ്ടിരുന്ന സങ്കീര്‍ണ്ണതകള്‍ കൊണ്ട് മാറ്റി വച്ചിരുന്ന പദ്ധതികള്‍ പൊടി തട്ടിയെടുക്കാവുന്നതാണ്. അടുത്തമാസം മുതല്‍ തടസ്സങ്ങളൊക്കെ മാറുന്നതായ് നിങ്ങള്‍ക്ക് മനസ്സിലാകും. അതുവരെ ശ്രദ്ധയോടും ക്ഷമയോടും കൂടെ ഇപ്പോഴുള്ള ഉത്തരവാദിത്തങ്ങളുമായ് മുന്നോട്ട് പോവുക

Read Here: Horoscope Today August 28, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

വിശ്വാസവും സത്യസന്ധതയുമുള്ള വ്യക്തി എന്ന അംഗീകാരം നിങ്ങള്‍‌ക്ക് നിലവിലുണ്ട്. അതിനുപുറമെ നിങ്ങളൊരു ദൃഢമനസ്സിന് ഉടമയാണെന്ന് കൂടി മറ്റുള്ളവര്‍ തിരിച്ചറിയാന്‍ തുടങ്ങും. എട്ട് ഗ്രഹങ്ങളും നിങ്ങളുടെ സത്പ്രവര്‍ത്തികള്‍ക്ക് പിന്തുണയുമായുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അങ്ങനെയൊരു അംഗീകാരം കൂടി ലഭിക്കുന്നത് സന്തോഷം വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കുക,ബാക്കിയുള്ളത് സമയം പോലെ ചെയ്യുക

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ആശയപരമായ് കാര്യങ്ങളില്‍ സഹായിക്കുന്ന ബുധന്‍റെയും മറ്റ് ഉപഗ്രഹങ്ങളുടെയും സാന്നിധ്യത്താല്‍, പ്രയാസമേറിയ പല തീരുമാനങ്ങളും വളരെ എളുപ്പത്തില്‍ എടുക്കാനാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിങ്ങള്‍ക്കാവശ്യമുള്ള പിന്തുണയും സഹായവുമായ് വളരെ അടുത്തബന്ധമുള്ളവര്‍ തന്നെയെത്തും.

Read Also: Horoscope Today August 26, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഗ്രഹങ്ങളില്‍ ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ ചെയ്യുന്ന വ്യാഴം, അതിന്‍റെ സംക്രമണവേളയിലെ നിര്‍ണായകമായ സ്ഥാനത്തെത്തുന്ന സമയമാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞവര്‍ഷം മുതല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്‍റെ തുടര്‍ച്ചയാണെങ്കില്‍ പോലും, വലുതെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ നിങ്ങളെ പിടിമുറിക്കാന്‍ ഇടയുണ്ട്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ജ്യോതിഷപരമായ് നോക്കിയാല്‍ ഈ രാശിക്കാര്‍, പുതിയ ഒരുഘട്ടത്തിലേക്ക് കടക്കുന്ന സമയമായതിനാല്‍ തന്നെ പുതിയ സംരംഭങ്ങള്‍ തുടങ്ങാനും പറ്റിയ സമയമാണ്. നിങ്ങളുടെ പ്രതീക്ഷകളും താല്‍പര്യങ്ങളും മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ല.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

രാഹുവും കേതുവും ഉള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ നിങ്ങളുടെ ഗ്രഹനിലയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന സമയമായതിനാല്‍ തന്നെ വൈകാരികമായ സംഘര്‍ഷങ്ങള്‍ വര്‍ധിക്കാനിടയുണ്ട്. രണ്ട് വഴികളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. ഒന്ന്, നിങ്ങളുടെ തന്നെ ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കുമെതിരെ പോരാടുക. രണ്ട്, സംഭവിക്കുന്നതെല്ലാം നല്ലതിനെന്ന് കരുതി സന്തോഷത്തോടെ മുന്നോട്ട് പോവുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

മറ്റ് രാശിക്കാര്‍ക്ക് ഈ വര്‍ഷത്തിലെ തന്നെ തന്ത്രപരമായ് കൈകാര്യം ചെയ്യേണ്ട സമയമാണ്. എന്നാല്‍ നിങ്ങള്‍ക്കല്ല. ജോലി സ്ഥലത്തും വീട്ടിലും ചില സമ്മര്‍ദ്ദങ്ങളുണ്ടാവുമെങ്കിലും വ്യാഴത്തിന്‍റെ ശക്തമായ സംരക്ഷണത്തിലായിരിക്കും നിങ്ങളെന്നതിനാല്‍ ആശങ്ക വേണ്ട. ഏറ്റക്കുറച്ചിലകള്‍ ഇല്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ കഴിവ് ഉപയോഗിച്ച് പരസ്പരവിരുദ്ധമായ ചില പ്രശ്നങ്ങള്‍, മറ്റുള്ളവരെ അലോസരപ്പെടുത്താതെ പരിഹരിക്കാന്‍ ശ്രമിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ചില കാര്യങ്ങളിലുള്ള അനാവശ്യമായ വൈകല്‍ നിങ്ങളെ അസ്വസ്ഥതപ്പെടുത്തുകയും മാനസീകനില താളം തെറ്റിക്കുകയും ചെയ്തേക്കാം. കേതുവിന്‍റെ ശക്തമായ പ്രഭാവമാണ് കാരണം. എന്നിരുന്നാലും പൊതുവെയുള്ള ഈ ആഴ്ചത്തെ ഗ്രഹനില നിങ്ങള്‍ക്കനുയോജ്യമായതിനാല്‍, പ്രതീക്ഷ എപ്പോഴും കൊണ്ട് നടക്കുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ നേരെ എതിരെയുള്ള മിഥുനം രാശിക്കാരോട് ഏറെ സമാനമായ സമയമാണ് നിങ്ങള്‍ക്ക് ഇപ്പോള്‍. പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിലും പണത്തെക്കുറിച്ചുള്ള ആശങ്കയുമൊക്കെ ഏറെക്കുറെ സമാനമായിരിക്കും. ഗുണകരമായ ചില സാമ്പത്തീക ഇടപാടുകള്‍ക്ക് തുടക്കം കുറിക്കാനും സാധ്യതയുണ്ട്. പ്രേമബന്ധങ്ങളില്‍ അനാവശ്യ ആശങ്ക വേണ്ട.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

തിരിച്ചടികള്‍ തുടര്‍ച്ചയായുണ്ടാകുന്നതും നിരവധി പ്രശ്നങ്ങള്‍ അഭിമുഖികരിക്കണ്ടി വരുന്നതും മനസ്സ് മടുപ്പിച്ചേക്കാമെങ്കിലും, യഥാര്‍ത്ഥത്തില്‍ നിങ്ങളിപ്പോള്‍ സാഹചര്യം വേണ്ട രീതിയില്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ പ്രധാനകാരണമെന്നത്, എല്ലാത്തിന്‍റെയും മോശം വശങ്ങള്‍ മാത്രം കാണുകയും അശുഭകരമായത് പ്രതീക്ഷിക്കുകയും ചെയ്യുന്ന പങ്കാളിയുടെ മനോഭാവമാണ്. വിജയത്തിലേക്കുളള അകലം ഒരു ചുവട് മാത്രമാണ് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

വിജയസാധ്യത വളരെയുള്ള സമയമാണ്. സന്തോഷിക്കാനും നേട്ടങ്ങളുണ്ടാക്കാനും സഹായിക്കുന്ന വിധത്തിലാണ് ഗ്രഹങ്ങളുടെ സ്ഥാനം. ഇപ്പോള്‍ ഉണ്ടാകുന്ന പല മാറ്റങ്ങളും പ്രധാനപ്പെട്ട വഴിത്തിരിവിലേക്ക് നിങ്ങളെ നയിക്കും. ഇതിന്‍റെ പ്രതിഫലനം വ്യക്തിപരമായതും ഔദ്യോഗികപരമായതുമായ ബന്ധങ്ങളിലുമുണ്ടാകും

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ബുദ്ധിമുട്ടുള്ള ഘട്ടം അവസാനിക്കുകയാണ്. നിങ്ങളുടെ ഗ്രഹനിലയില്‍ പ്രധാനപ്പെട്ട ഗ്രഹമായ വ്യാഴം, ബന്ധങ്ങളില്‍ പ്രത്യേകിച്ച് പ്രേമബന്ധത്തില്‍ ഒരിക്കല്‍ കൂടി ഭാഗ്യം കൊണ്ടുവരും. നിങ്ങളുടെ വിലയേറിയ സമയവും കരുതലുമൊക്കെ പ്രേമബന്ധം മെച്ചപ്പെടുത്തുന്നതിനുവേണ്ടി മാറ്റിവയ്ക്കേണ്ട സന്ദര്‍ഭമാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today august 24 to 31 2019 aries capricorn taurus scorpio sagittarius gemini cancer check astrology