scorecardresearch

Horoscope Today August 24, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today August 24, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today August 24: നമ്മൾ എന്തെങ്കിലും കയ്യിൽ നിന്നും വിട്ടാൽ അത് എന്തുകൊണ്ടാണ് താഴെ വീഴുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. അതേ, അതാണ് ഗുരുത്വാകർഷണം! അപ്പോൾ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉൾപ്പടെയുള്ളവയെ ഭാരമുള്ളതാകുന്നത് എന്താകും? അതേ അത് ഹിഗ്ഗ്സ് ബോസോൺ ആണ്. പത്തു വർഷം വളരെ കുറഞ്ഞ ഭാഗ്യവുമായി ഞങ്ങൾ അതിനായി ചിലവഴിച്ചു ഇപ്പോൾ ഞങ്ങൾക്ക് ആവശ്യത്തിനു തെളിവുകളൂം ഉണ്ട്. എന്നാൽ ഗുരുത്വാകർഷണത്തിന്റെ കാര്യമോ? കൂടുതൽ പിന്നീടാകാം.

Read More: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ശക്തമായ ഗ്രഹങ്ങളുടെ സ്വാധീനത്തിൽ പങ്കാളികൾ ഇപ്പോഴും കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഭാവിയെകുറിച്ച് പരിഭ്രാന്തി തോന്നിയേക്കാം. അവർ നിങ്ങളെ ഒന്നോ രണ്ടോ വിമർശനങ്ങൾക്കും വിധേയമാക്കിയിരിക്കാം. അവ കാര്യമാക്കി എടുക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ വിശ്വാസ്യത കൊണ്ടും സ്ഥിരത കൊണ്ടും നിങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ അടുത്ത പങ്കാളികയുമായുള്ള നിങ്ങളുടെ ഇടപാടുകൾ അത്ര സഹായകമായേക്കില്ല. വഴിമാറിക്കൊടുക്കാൻ ഉചിതമായ സമയം നിങ്ങൾ തിരിച്ചറിയണമെങ്കിൽ നിങ്ങളുടെ ഇടപെടൽ കുറ്റമറ്റതായിരിക്കണം. നാളെ മുതൽ നിങ്ങളുടെ കുടുംബകാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്. അതുകൊണ്ട് തയ്യാറായിരിക്കുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

സാമൂഹിക ഇടപെടലുകൾ നന്നായി തന്നെ തുടരും എന്നാൽ ജോലിക്കും അനുബന്ധ കാര്യങ്ങൾക്കും കൂടുതൽ സമയം വേണമെന്ന് നിങ്ങൾക്ക് തോന്നും. മറ്റൊരു വാക്കിൽ പറഞ്ഞാൽ, ഒരു പ്രായോഗിക മനോഭാവം നിലനിർത്തി നിങ്ങൾ നന്നായി തന്നെ ചെയ്യും. വാസ്തവത്തിൽ അടുത്ത നാല് ദിവസത്തിൽ നിങ്ങൾ അത് ചെയ്യുന്നതാണ് നല്ലത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

എന്തെങ്കിലും പ്രായോഗികമായ ചർച്ചകളോ കൂടിക്കാഴ്ചകളോ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ ഇന്നത്തെ നക്ഷത്രങ്ങൾ അതിനു ഗംഭീരമാണ്, അതുകൊണ്ട് തന്നെ നിങ്ങൾ അതിൽ മുൻപന്തിയിൽ ആയിരിക്കും. ഭൂതകാലത്തിൽ സ്വാഗതാർഹമായ ഒരേസമയം വിവേകപൂർണവുമായിരുന്ന കാര്യങ്ങളിൽ പരിഹാരം കാണുന്നതിന് നിലവിലെ ചന്ദ്രന്റെ സ്ഥാനം അത്ര അനുകൂലമായേക്കില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today August 24, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അതിവേഗം ചലിക്കുന്ന ചന്ദ്ര രീതി പ്രകാരം, ഇന്നും നാളെയും കടങ്ങൾ തീർക്കാനും കൂടിയ ബില്ലുകൾ തീർപ്പാക്കാനും നല്ല സമയമാണ്. അല്ലെങ്കിൽ അടുത്ത മൂന്നോ നാലോ ആഴ്ച ഉണ്ടാകാൻ സാധ്യതയില്ലാത്ത ഒരു അവസരം നിങ്ങൾക്ക് നഷ്ടമായേക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അടുത്ത രണ്ടു മൂന്ന് ദിവസങ്ങളിൽ നിങ്ങൾക്ക് വൈകാരികമായ ചില അസ്വസ്ഥതകൾ അനുഭവപ്പെടാം. ഞാൻ ഇതു പറയാൻ കാരണം, ചിലപ്പോൾ നിങ്ങൾക്ക് പെട്ടെന്നുണ്ടാകുന്ന മാനസിക വ്യത്യാസങ്ങൾ മനസിലാക്കാനും അത് നിങ്ങളുടെ വ്യക്തി ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ലഘൂകരിക്കാനും കഴിയും. അങ്ങനെ നിങ്ങളെ ഒരു ശക്തമായ നിലയിലാകും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങൾ പറയുന്നത് കേൾക്കാൻ മറ്റുള്ളവർ തയ്യാറാകാത്ത സമയത്ത് പലതും രഹസ്യമാക്കിവെക്കേണ്ടത് ആവശ്യമാണ്. ഇപ്പോൾ നിങ്ങളുടെ വികാരങ്ങൾ നിങ്ങളിലേക്ക് തന്നെ ഒതുക്കുന്നതാണ് ഉചിതം. എല്ലാത്തിനുമുപരി പല വിഷയങ്ങളിലും പ്രവർത്തിക്കാനുള്ള സമയമാണിത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

തിരശീലക്ക് പിന്നിൽ പല കാര്യങ്ങളും നടക്കുന്നുണ്ട്. നിങ്ങളുടെ പദ്ദതികൾ നിങ്ങൾ വിവേകത്തോടെ ആവിഷ്കരിക്കുകയും മറ്റുള്ളവർക്ക് നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് അറിയാനും സാധിക്കുകയാണെങ്കിൽ അതുമൂലം ഉണ്ടാകാൻ ഇടയുള്ള എതിർപ്പുകൾ നിങ്ങൾക്ക് ഒഴിവാക്കാൻ സാധിക്കും. നിങ്ങളുടെ താൽപര്യവും മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കുമിടയിൽ നിങ്ങൾ ഒരു ബാലൻസ് കണ്ടെത്തുകയാണെങ്കിൽ നിങ്ങൾ കൂടുതൽ സന്തോഷവാനായിരിക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today August 24, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

മറ്റുള്ളവർക്ക് മുന്നിൽ വിശ്വാസ്യത ഉണ്ടാക്കിയെടുക്കാൻ നിങ്ങൾ ധാരാളം കഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരുടെ ആതമവിശ്വാസത്തെ നിങ്ങൾ ചതിക്കുകയാണെന്ന തോന്നൽ ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ മറ്റുള്ളവർ ഉൾപ്പെടുന്ന പദ്ദതികൾ അവരെ കൂടി അറിയിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. എല്ലാത്തിനുമുപരി നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത് എന്നറിയാതെ അവർക്ക് നിങ്ങളെ പിന്തുണക്കാൻ സാധിക്കില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ആശയവിനിമയത്തിനും യാത്രാ പദ്ദതികൾക്കും ഇപ്പോൾ കൂടുതൽ പ്രാധാന്യമുണ്ട്, എന്നാൽ അത് കൂടുതൽ ആശ്രയിച്ചിരിക്കുന്നത് സമീപകാല സംരംഭങ്ങളുടെ ഫലത്തെ ആശ്രയിച്ചാണ്. നിങ്ങൾക്ക് ബോധ്യമുണ്ടാകണം, നല്ലതിനു വേണ്ടി എല്ലാ അഴഞ്ഞ അറ്റങ്ങളും കൂട്ടികെട്ടിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ അടുത്ത മാസം ഉണ്ടായേക്കാവുന്ന ആനുകൂല്യങ്ങളും അവസരങ്ങളും നേടാൻ നിങ്ങൾ തയ്യാറായിരിക്കില്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക, നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് കൂടുതൽ കാര്യക്ഷമത നൽകുക. നിലവിലെ യാഥാർഥ്യങ്ങൾ മനസിലാക്കിയാൽ മാത്രമേ നിങ്ങൾക്ക് അതിശയകരമാംവിധം പ്രായോഗിക തലത്തിലേക്ക് ഉയരാൻ കഴിയുകയുള്ളു എന്ന് മനസിലാക്കുന്നില്ല. ദീർഘകാല തീരുമാനങ്ങൾ എടുക്കാനും അതിൽ ഉറച്ചു നിൽക്കാനും നല്ല അവസരമാണ് ഈ ആഴ്ചയുടെ അവസാനം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഈ വർഷം നിങ്ങൾ ഒരു നിഗൂഢമായ മാനസിക അവസ്ഥയിലാണ്. ഇതു നിങ്ങളുടെ ഉദാത്തമായ അഭിലാഷങ്ങളും ഉയർന്ന തത്വങ്ങളും വഴികാട്ടിയാകേണ്ട സമയമാണെന്ന് ഓർക്കുക. വിദൂര സംസ്കാരങ്ങളുമായും ദൂരെയുള്ള ആളുകളുമായുള്ള ബന്ധങ്ങളും കൂടുതൽ പ്രചോദനം ലഭിക്കാൻ കാരണമാകും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope Today August 24, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Read More: Horoscope of the Week (August 22 – August 28, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today august 24 2021 aries gemini cancer virgo capricorn zodiac signs check astrological prediction