അല്‍പം വിചിത്ര സ്വഭാവമുള്ള ബുധന്‍ അനിശ്ചിതമായ പാതയില്‍ നീങ്ങുന്ന സമയമാണ്. എഴുത്തുകാരുടെ ഗ്രഹമായ് പുരാതനകാലങ്ങളില്‍ കരുതിയിരുന്ന ബുധന്‍ അസാധാരണമായ് ചലിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ സാഹിത്യകാരന്‍മാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഇന്നല്ലെങ്കില്‍ നാളെ അതുമല്ലെങ്കില്‍ മറ്റന്നാള്‍ തടസ്സങ്ങളുണ്ടാകിനിടയുണ്ട്.

Read More: Horoscope Today August 24, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Read Here: Horoscope Today August 24, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍20)

സങ്കീര്‍ണ്ണമായ വൈകാരിക അവസ്ഥകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രായോഗികവും എളുപ്പമുളളതുമായ ക്രമീകരണങ്ങള്‍ വേണ്ടിടത്തെല്ലാം ചെയ്യുക. ഈ രീതിയുടെ ഫലം വരുമ്പോള്‍, പങ്കാളികളുള്‍പ്പെടെ നിങ്ങളുടെ പക്വതയെയും വിവേകത്തെയും അഭിനന്ദിക്കും.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഇതുവരെയുള്ള ജീവിതശൈലികള്‍ മാറ്റുക എന്നത് നിങ്ങള്‍‌ക്ക് പ്രയാസകരമായ് തോന്നിയേക്കാം. എന്നിരുന്നാലും വ്യാഴവും ശുക്രനും തമ്മിലുള്ള ഊഷ്മളമായ ബന്ധം സൂചിപ്പിക്കുന്നത്, സന്തോഷകരവും ഐക്യം വര്‍ധിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ചെയ്തവരെ അഭിനന്ദിക്കണമെന്നാണ്. നിങ്ങള്‍ക്കുള്ളത് വച്ച് കാര്യങ്ങള്‍ ചെയ്യുന്നത് പലതില്‍ നിന്നും നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിത്തരും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

വ്യക്തിപരമായ ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ട സമയമത്തിലേക്കാണ് ഈ രാശിക്കാര്‍ പ്രവേശിക്കുന്നത്. അത്ര പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ക്ക് പുറകെയുള്ള ഓട്ടം അധികം തുടരണമെന്നില്ല. ആവശ്യത്തിന് ഭാഗ്യമുള്ളതിനാല്‍ തന്നെ നിങ്ങളെ സഹായിക്കാന്‍ തയ്യാറായ് ചുറ്റും ആളുകളുണ്ടാകും.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

പ്രതീക്ഷകളെ മുറുകെ പിടിക്കാവുന്ന, അനുയോജ്യമായ സമയമാണ്. ബുദ്ധിയുള്ളവരാണ് നിങ്ങളെങ്കില്‍ മറ്റുളളവരോട് സമാധാനം പുലര്‍ത്തുകയും സൌഹൃദങ്ങള്‍ തുടരുകയും ചെയ്യും. വേണ്ട രീതിയില്‍ അന്വേഷിച്ചാല്‍ സാമ്പത്തീകമേഖലയില്‍ നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കും.

Read Here: Puthuvarsha Phalam1195: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

സാമ്പത്തീക ഇടപാടുകളില്‍ ചില നിര്‍‌ണായകസംഭവങ്ങളുണ്ടാകാനും അതല്‍പം വഷളാകാനും ഇടയുള്ളതിനാല്‍ വിവേകത്തോടെ അത് കൈകാര്യം ചെയ്യുക. ലോണുകളും മറ്റ് ബില്ലുകളും കൃത്യമായ് കൈകാര്യം ചെയ്താല്‍ പെട്ടെന്നുള്ള തിരിച്ചടികള്‍ ഒഴിവാക്കാനാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ശുക്രന്‍റെ ചലനം ഇന്ന് കാര്യമായ ഇടപെടല്‍ വ്യക്തിജീവിതത്തില്‍ വരുത്താനിടയില്ല. പ്രേമബന്ധമോ അല്ലെങ്കില്‍ അതുപോലെയുള്ള ബന്ധങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകാനിടയുണ്ട്. ഒരിക്കല്‍ നിങ്ങള്‍ക്ക് ശല്യമെന്ന് തോന്നിയിരുന്ന ചിലരുടെ സ്നേഹം തിരിച്ചറിയാനും അംഗീകരിക്കാനും കഴിയും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

എല്ലാതരത്തിലുള്ള ഗൂഢാലോചനകളും അരോചകമായ പെരുമാറ്റ രീതിയും ഒഴിവാക്കുക. തല്‍ക്കാലം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ നിന്ന് മാറി അല്‍പം ഉള്‍വലിഞ്ഞ് നില്‍ക്കുന്നതാണ് നല്ലത്. സമാധാനവും ശാന്തതയും വീണ്ടെടുത്ത് കൂടുതല്‍ ഊര്‍ജ്ജസ്വലരാകാന്‍ ശ്രമിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

സഹപ്രവര്‍ത്തകരെയും പങ്കാളികളെയും ഉള്‍പ്പെടുത്തി വേണം പദ്ധതികള്‍ തയ്യാറാക്കാന്‍. സൌഹാര്‍ദ്ദത്തിന്‍റെയും സഹകരണത്തിന്‍റെ ഒരു അന്തരീക്ഷമൊരുക്കാന്‍ നിങ്ങള്‍ക്കാവും. അതിനായ് നിങ്ങളുടെ വൈകാരിക സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും സമാനതകളില്ലാത്ത നേതൃത്വപാടവവും പ്രയോജനപ്പെടുത്തുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ദിവസങ്ങള്‍ കഴിയുംതോറും നിങ്ങളുടെ സാമ്പത്തീകഭാവിയെക്കുറിച്ച് പദ്ധതികള്‍ തെളിഞ്ഞുവരുന്നതായ് കാണാം. കാര്യങ്ങളെക്കുറിച്ച് വ്യക്തമായ് മനസ്സിലാക്കി വേണം നിങ്ങളുടെ പ്രവര്‍ത്തികള്‍. അതിന് ചെലവ് ചുരുക്കുക എന്നര്‍ത്ഥമില്ല. നിങ്ങള്‍ക്ക് യോജിച്ച ജീവിതശൈലി കണ്ടെത്തുക. എല്ലാത്തിനുമുപരി മനസ്സുഖത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഒരുപാട് കാര്യങ്ങള്‍ ചിന്തിക്കുന്ന സമയമാണിപ്പോള്‍. തീരുമാനങ്ങളെടുക്കുമ്പോള്‍ ചുറ്റുപാടുകളില്‍ നിന്നും അനാവശ്യ സമ്മര്‍ദ്ദമുണ്ടാകിനിടയുണ്ട്. അത്തരം സമ്മര്‍ദ്ദങ്ങളെ ചിരിച്ചുകൊണ്ട് തള്ളിക്കളയുക. ചര്‍ച്ചകളിലും കൂടിക്കാഴ്ചകളിലും വാദപ്രതിവാദങ്ങളിലും നിങ്ങള്‍ക്ക് തന്നെയായിരിക്കും പ്രമുഖസ്ഥാനം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

അപ്രതീക്ഷിതമായുണ്ടാകുന്ന ചില സംഭവങ്ങള്‍ നിങ്ങളുടെ പദ്ധതികളെ മാറ്റിമറിക്കുകയും നിങ്ങളുടെ ജീവിതഗതി തന്നെ മാറ്റുകയും ചെയ്തേക്കാം. വിധിയെന്ന് കരുതി മാറി നില്‍ക്കാതെ വേണ്ട കാര്യങ്ങള്‍ ചെയ്ത് ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ശുക്രന്‍റെ പ്രഭാവലയത്തിലായതിനാല്‍ നിങ്ങളുടെ പൊതുജീവിതവും മനസ്സുഖവും മെച്ചപ്പെടുന്ന സമയമാണ്. ജീവിതം നല്ല രീതിയിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ കൂടുതല്‍ സന്തോഷിക്കാനും നന്ദി രേഖപ്പെടുത്താനും ആത്മസംതൃപ്തിക്കും സമയം കണ്ടെത്തുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook