Horoscope Today August 22, 2019

നിങ്ങളുടെ ഇന്നത്തെ ദിവസം

എന്നെ സംബന്ധിച്ച് ഈ വര്‍ഷത്തെ മികച്ച സമയങ്ങളിലൊന്നാണ് ഈ ദിവസം. വടക്കുള്ള ശൈത്യവും തെക്കുളള ഉഷ്ണവും; രണ്ടിനും അതിന്‍റേതായ ഗുണങ്ങളുണ്ട്. പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് കാര്യങ്ങള്‍ ചെയ്യുവാന്‍ നാം ശീലിക്കുന്നു. സൂര്യന്‍ തെക്ക് ഭാഗത്തേക്ക് തന്‍റെ സ്ഥാനം ക്രമീകരിക്കുന്ന സമയമാണ്.

Read Here: Horoscope Today August 23, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

കുതികാല്‍ വെട്ടാനും നിങ്ങളെ വട്ടമിട്ട് ഓടിക്കാനുമൊക്കെയുള്ള മറ്റുള്ളവരുടെ ശ്രമങ്ങള്‍, നിങ്ങളെ അസ്വസ്ഥരാക്കുകയും പിറുപിറുക്കുവാനുള്ള ഒരുപാട് കാരണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഈ പരാതികളൊക്കെ മനസ്സില്‍ സൂക്ഷിക്കണോ, അതോ നയപരമായ് കൈാകാര്യം ചെയ്യണമോയെന്നത് നിങ്ങള്‍ തന്നെ തീരുമാനിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഒരു കാലത്ത് നിങ്ങളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഒരിക്കലും പൂര്‍ത്തീകരിക്കപ്പെടില്ലെന്ന് തോന്നിയിട്ടുണ്ടാകാം. എന്നാല്‍ ഇപ്പോള്‍, അന്തരീക്ഷം ഒന്ന് ശാന്തമായപ്പോള്‍ അതിന് വേണ്ടി ശ്രമിക്കാമെന്ന് നിങ്ങള്‍ക്ക് തിരിച്ചറിവുണ്ടായിട്ടുണ്ടാകും. ഇപ്പോഴെടുക്കുന്ന ചില ദുഷ്ക്കരമെന്ന് തോന്നിക്കുന്ന തീരുമാനങ്ങള്‍, കാലക്രമേണ നിങ്ങളെ ശരിയായ വഴിയിലേക്ക് നയിക്കുന്നത് കാണാനാകും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഇപ്പോഴുളള ചില ആശങ്കകള്‍ക്ക് പുറമെ, സാമ്പത്തീകമായ ചില പ്രയാസങ്ങളും ഉണ്ടാകിനിടയുണ്ട്. ഇതെല്ലാം പരിഹരിക്കപ്പെടുന്നതിനുള്ള സാഹചര്യമുളളതിനാല്‍ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ ഓരോ ചുവടിലും കുറ്റം മാത്രം കണ്ടുപിടിക്കാന്‍ ശ്രമിക്കാത്ത, യോജിച്ച സുഹൃത്തുക്കളുമായുള്ള സൌഹൃദം പ്രതിസന്ധി ഘട്ടത്തില്‍ തുണയാകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇപ്പോള്‍ നിങ്ങള്‍ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നതിനെല്ലാമുള്ള കാരണം ഗ്രഹനിലയിലുള്ള ചലനങ്ങളാണ്. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളെ സന്തോഷകരമായ നാളെയിലേക്കുള്ള ചവിട്ടുപടികളായ് തോന്നിയേക്കാം. സങ്കീര്‍ണതകളുടെ ആഴം മനസ്സിലാക്കി വേണം തന്ത്രങ്ങള്‍ മെനയാന്‍.

Also Read: Vishu Phalam 2019: അറിയാം സമ്പൂർണ്ണ വിഷു ഫലം 2019

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഈ രാശിക്കാരെ സംബന്ധിച്ചിടത്തോളം നിര്‍ണായക സ്ഥാനത്തുള്ള സൂര്യന്‍ നിങ്ങളിലെ ആവേശത്തെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്ന സമയമാണ്. ചുരുക്കത്തില്‍ വിദേശയാത്രകള്‍ക്കുളള ഒരുക്കങ്ങള്‍ നടത്താനും കഴിഞ്ഞ കാലത്ത് നടക്കില്ലെന്ന് കരുതി മാറ്റിവച്ച ആശയങ്ങള്‍ പ്രായോഗികമാക്കാനും പറ്റിയ സമയമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ബുധന്‍റെ ഇപ്പോഴുള്ള ചലനം നിങ്ങുടെ മുന്നിലുള്ള അനന്തമായ സാധ്യതകള്‍ കാണിച്ച് തരുന്നുണ്ട്. അതിലൊന്ന് പുതിയ താല്‍പര്യങ്ങളിലേക്ക് മനസ്സിനെ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ്. വിദേശയാത്രയില്‍ നിന്ന് ലഭിച്ച സന്തോഷവും പ്രചോദനവും അല്ലെങ്കില്‍ ദൂരെയുള്ള ആളുകളുമായുള്ള ബന്ധത്തില്‍ നിന്നുളള പിന്തുണയും ആവാം മറ്റൊന്ന്.

 

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങള്‍ക്കുണ്ടാകുന്ന തോന്നുലുകളെയും ഉള്‍ക്കാഴ്ചകളെയും മുറുകെപ്പിടിക്കാന്‍ മടിക്കുന്നതെന്തിനാണ്?. മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ പല കാര്യങ്ങളും പറയാനുണ്ടാകുമെന്നത് വാസ്തവമാണ്. നിങ്ങള്‍ നിങ്ങളുടെ തന്നെ തോന്നലുകളെ പിന്തുടരുന്നതാണ് നല്ലതെന്ന് വരും ദിവസങ്ങളില്‍ മനസ്സിലാകും. പലപ്പോഴും ഉപദേശിക്കാനെത്തുന്നവര്‍ നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറായെന്ന് വരില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ഗ്രഹനില ഭരിക്കുന്ന ചൊവ്വയും കേതുവും പരസ്പരം കൊമ്പ് കോര്‍ക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ ധാരാളം വിട്ടുവീഴ്ചകള്‍ വേണ്ടി വരും. പ്രശ്നങ്ങളുടെ നിജസ്ഥിതിയില്‍ നിന്നുകൊണ്ടുവേണം നിങ്ങളുടെ നിലപാടുകള്‍ തിരുത്തേണ്ടത്, ഒപ്പം നയപരമായുള്ള കാര്യങ്ങളും തുല്യപ്രാധാന്യത്തിലെടുക്കണം. എല്ലാത്തിനെയും സൌമ്യമായ് പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതം.

Read Here: Horoscope of the week (August 18-August 24, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വൈകാരികമായ് ഒരുപാട് പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലൂടെ കടുന്നുപോകുന്നതായ് ഇപ്പോഴും നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും. എന്നിരുന്നാലും ഗ്രഹങ്ങളുടെ ചലനം കൊണ്ടുണ്ടായ കൊടുങ്കാറ്റുകള്‍ പതിയെ അടങ്ങുന്നതായ് കാണുന്നുണ്ട്. നിങ്ങള്‍ കൊണ്ടുനടക്കുന്ന മനോഭാവത്തിലും കാഴ്ചപ്പാടുകളിലും വിമര്‍ശനാത്മകവും വിവേകപൂര്‍ണവുമായ തിരുത്തലുകള്‍ നടത്താന്‍ ഇനിയും ശ്രമിക്കാത്തതെന്താണ്?

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചൊവ്വയും കേതുവും തമ്മിലുള്ള തീവ്രബന്ധം നിങ്ങളെ അസ്വസ്ഥരും ഭാവിയെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്തേക്കാം. നിങ്ങളുടെ വിശ്വാസത്തിന് കോട്ടം വരാത്തിടത്തോളം ഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പങ്കാളിയുമായോ അല്ലെങ്കില്‍ പ്രിയപ്പെട്ടവരുമായ് ഏതെങ്കിലും തരത്തിലുള്ള പ്രശ്നത്തില്‍പ്പെട്ടിരിക്കുകയാണ് നിങ്ങളെങ്കില്‍, ആരെയും പഴിക്കാന്‍ നില്‍ക്കാതെ ഇതൊന്നും നിങ്ങളെ ബാധിക്കുന്നില്ലെന്ന മട്ടില്‍ മാറി നില്‍ക്കുക. അങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും സംഭവിക്കുകയില്ല. സ്വന്തം മനസ്സാക്ഷിയോട് സത്യസന്ധത പുലര്‍ത്തുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഗ്രഹങ്ങള്‍ക്ക് കാര്യമായ സ്ഥാനചലനമുണ്ടാകത്തതിനാല്‍ വലിയ വ്യത്യാസമൊന്നും അനുഭവപ്പെടില്ല. കഴിഞ്ഞ ദിവസങ്ങളിലോ വര്‍ഷങ്ങളിലോ ബാക്കി വെച്ച ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങളുമായ് ഇപ്പോള്‍ പോകുന്ന വഴിയില്‍ യാത്ര തുടരുക. പഴയകാലം, കഴിഞ്ഞതാണെങ്കില്‍ കൂടി പൂര്‍ണമായും പോയതായ് കരുതാനാവില്ല.

Read Here: Malayalam New Year 2019 Varshaphalam 1195: സമ്പൂർണ്ണവർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook