ധനുരാശിക്കാരെ സാഹസീകപ്രവര്‍ത്തികള്‍ക്കും കുല്‍സിത നീക്കങ്ങള്‍ക്കും പ്രോല്‍സാഹിപ്പിക്കുന്ന ദിവസമാണ്. എന്‍റെ നിരീക്ഷണത്തില്‍ മറ്റുള്ളവര്‍ പറഞ്ഞുമനസ്സിലാക്കുന്നതിന് മുന്‍പ് തന്നെ കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിവുള്ളവരാണ് ധനുരാശിക്കാര്‍. ഇന്ന് കൂടുതലും ശ്രദ്ധ കൊടുക്കുന്നതും ഈ രാശിക്കാരുടെ ലോകത്തെക്കുറിച്ചാണ്

Read Here: Horoscope Today August 21, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍20)

നിങ്ങളുടെ ചില തീരുമാനങ്ങള്‍ വളരെ നിസ്സാരവും യാഥാര്‍ത്ഥ്യവുമായ് ബന്ധവുമില്ലാത്തതാണെന്ന് ഉടന്‍ മനസ്സിലാക്കുമെങ്കിലും അതിന് എത്രത്തോളം പ്രാധാന്യം കൊടുക്കണമെന്ന് നിശ്ചയിക്കേണ്ടത് നിങ്ങളാണ്. അല്ലെന്ന് തിരിച്ചറിയാനാണ് സാധ്യത കൂടുതല്‍. നിങ്ങളുടെ കഴിവിനപ്പുറത്തുള്ള ചില ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പോരാടേണ്ടി വരുമ്പോള്‍ ഭാവിയില്‍ അതിന് നല്‍കേണ്ടി വരുന്ന വിലയെക്കുറിച്ചും ധാരണയുണ്ടാകണം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

പൊതുജീവിതവുമായ് ബന്ധപ്പെട്ട ചില ഉത്തരവാദിത്തങ്ങളും കടമകളും നിര്‍വഹിച്ച ശേഷം, പ്രത്യേകിച്ച് നേട്ടമൊന്നും ലഭിക്കാതെയിരിക്കുന്ന അവസ്ഥയാകാം ഈ രാശിക്കാര്‍ക്കിപ്പോള്‍. നിങ്ങള്‍ക്ക് തരാന്‍ പറ്റിയ എന്‍റെ പക്കലുള്ള ഏറ്റവും നല്ല ഉപദേശം ഇതാണ്. ജയിക്കാന്‍ പറ്റുമെന്നുറപ്പുള്ള യുദ്ധങ്ങളില്‍ മാത്രം നിങ്ങള്‍ പങ്കുകാരാവുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളെത്തന്നെ മോഹിപ്പിക്കുന്ന വിധത്തിലുള്ള വ്യക്തിപരമായ അനുഭവങ്ങളിലൂടെയാകാം ഇപ്പോള്‍ കടന്നുപോകുന്നത്. പക്ഷേ, ഇപ്പോഴുള്ള പ്രശസ്തി, പണം, മുഖസ്തുതി ഇതിനപ്പുറം നിങ്ങളുടെ ജീവിതത്തിലെ ചില വിലപിടിപ്പുള്ള അനുഗ്രഹങ്ങളും തിരിച്ചറിയാന്‍ ഇതോടൊപ്പം തന്നെ കഴിയും. ഏത് പ്രതിസന്ധിയിലും കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളാണ് നിങ്ങളുടെ ഏറ്റവും വലിയ നിധി.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ആഗ്രഹങ്ങളും അഭിലാഷങ്ങളും വളരയധികമുണ്ടാകുന്ന ദിവസമാണിന്ന്. ഗ്രഹങ്ങളുടെ ആക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നവരാണ് നിങ്ങളില്‍ പലരുമെങ്കിലും അതിന്‍റെ കാരണം ഇനിയും വ്യക്തമല്ല. ഊഹക്കച്ചവടം ഒഴിവാക്കണം. അതുപോലെ തന്നെ ആളുകളുടെ ഉദ്ദേശത്തെക്കുറിച്ച് കൃത്യമായ് മനസ്സിലാക്കുകയും വേണം.

Read Here: Malayalam New Year 2019 Varshaphalam 1195: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

പങ്കാളികളും അടുത്ത സുഹൃത്തുക്കളും പലതരത്തിലുളളവരാണെങ്കിലും എന്‍റെ അഭിപ്രായത്തില്‍ തങ്ങളുടെ കഴിവ് പ്രോയോജനപ്പെടുത്തുന്നതില്‍ ഈ രാശിക്കാര്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആളുകളടെ സങ്കടങ്ങള്‍ കേള്‍ക്കുന്നതിനേക്കാള്‍, പ്രായോഗികമായ ചില നിര്‍ദേശങ്ങള്‍ നല്‍കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പൊതുവേ എല്ലാ കാര്യങ്ങളിലും ആശങ്കപ്പെടുന്നതാണ് നിങ്ങളുടെ പ്രകൃതം. അങ്ങനെയൊരു സുരക്ഷിതത്വമില്ലായ്മ തോന്നുമ്പോള്‍ ദീര്‍ഘനിശ്വാസമെടുത്ത് പത്ത് വരെ എണ്ണുക. അപ്പോള്‍ ശാന്തത അനുഭവപ്പെടും. പ്രേമബന്ധത്തില്‍ ചില തടസ്സങ്ങളും സങ്കീര്‍ണ്ണതകളും, കഴിഞ്ഞകാല ഓര്‍മകളുണ്ടാക്കുന്ന അസ്വസ്ഥതകളും കാണുന്നുണ്ട്.

Read Here: Horoscope of the week (August 18-August 24, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ചില പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകള്‍ നടത്തിയേ മതിയാകൂ. ആരെയൊക്കെ വിശ്വസിക്കണം, ആരെയൊക്കെ കൂടെ നിര്‍ത്തണം എന്നൊക്കെയുള്ളതില്‍ കൂടുതല്‍ ധാരണയുണ്ടാകണം. സാഹചര്യങ്ങള്‍ പൂര്‍ണമായും അറിയാത്ത ആളുകളുടെ അഭിപ്രായങ്ങള്‍ പൊതുകാര്യത്തിലായാലും ഔദ്യോഗിക കാര്യത്തിലായാലും സ്വീകരിക്കുന്നത് ഒഴിവാക്കുക. തെറ്റിദ്ധരിപ്പിക്കുന്ന ഉപേദേശമായിരിക്കും മിക്കവാറും ലഭിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ബുധന്‍റെ മറ്റ് ഗ്രഹവുമായുളള ഏറ്റമുട്ടലിനെത്തുടര്‍ന്ന് ചില തകര്‍ച്ചകളും വീഴ്ചകളും ഉണ്ടായേക്കാം. മറ്റുളളവര്‍ തെറ്റിദ്ധരിക്കുന്നതിനേക്കാള്‍, അവരുടെ പ്രശ്നങ്ങള്‍ പറയാന്‍ അവസരമൊരുക്കി അന്തരീക്ഷം കൂടുതല്‍ തെളിമയുള്ളതാക്കുന്നതാണ് ഗുണകരമായ നീക്കമെന്നതില്‍ സംശയമില്ല.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

കുടുംബപ്രശ്നങ്ങളെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തി മനസ്സ് ഒന്ന് ശാന്തമാക്കുക. ചില വീഴ്ചകളുണ്ടാകുന്ന സമയമാണെങ്കിലും അത് നിങ്ങള്‍ക്ക് പരിഹരിക്കാനാകും. അന്തര്‍മുഖരാകുന്ന ശീലം ഒഴിവാക്കണം. നിങ്ങളുടെ വിചാരങ്ങള്‍ പങ്കുവയ്ക്കാതെ മറ്റുളളവര്‍ക്ക് എങ്ങനെ നിങ്ങളെ മനസ്സിലാക്കാനാകും?.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളുടെയും പങ്കാളികളുടെയും താല്‍പര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സന്തോഷത്തോടെയിരിക്കാം. എല്ലാവരുടേയും മനസ്സിലാക്കാനായില്ലെങ്കിലും ജീവിതപങ്കാളിയുടേയോ അടുത്ത വ്യക്തികളുടെയോ ഇഷ്ടങ്ങളെങ്കിലും തിരിച്ചറിയുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ആവേശകരമായ പ്രവര്‍ത്തികള്‍ക്ക് ഒരു നല്ല തുടക്കം ആവശ്യമാണ്. മേഘങ്ങള്‍ക്കിടിയിലൂടെയും പരുന്ത് കാര്യങ്ങള്‍ നിരീക്ഷിക്കുന്നത് പോലെ സൂക്ഷ്മനിരീക്ഷണം ആവശ്യമാണ്. ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന ഈ രാശിക്കാരില്‍ ചിലര്‍ക്ക് അത്ര അനുകൂലമല്ലാത്ത സാഹചര്യവുമുണ്ട്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ സ്വഭാവത്തിന്‍റെ ആഴമുള്ളതും തീവ്രവും ആലോചനനിമഗ്നവുമായ വശങ്ങള്‍ പുറത്തുകൊണ്ടുവരുന്ന രീതിയിലാണ് ഗ്രഹങ്ങളുടെ ഇന്നത്തെ നീക്കം. ആത്മീയ മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയില്‍ നിങ്ങളുടെ ഊര്‍ജ്ജത്തെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടുക. തീരുമാനങ്ങളെടുക്കുമ്പോള്‍ സത്യത്തിനായിരിക്കണം പ്രഥമ പരിഗണന.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook