നിലവിലെ കർക്കശമായ ഗ്രഹമാതൃകകളെ കുറിച്ചു ഒരു വാക്ക് കൂടി. ആണവായുധങ്ങൾ സംബന്ധിച്ച പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിലേക്ക് ലോകം ഒരു പടി കൂടി അടുക്കുമെന്ന് ഈ വിന്യാസവുമായി ബന്ധപ്പെട്ട് എനിക്ക് പ്രതീക്ഷയുണ്ട്. എല്ലാ രാജ്യങ്ങളിലെയും രാഷ്ട്രീയക്കാർക്ക് മേലുള്ള സമ്മർദ്ദം അത് മനസിലാക്കാൻ അവരെ പ്രേരിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
Read More: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
കൂട്ടത്തിൽ ഏറ്റവും ഉയർന്ന വ്യക്തിയാവുക എന്നത് നിങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് പലർക്കും ഏറെ ബുദ്ധിമുട്ടായേക്കാവുന്ന ഇന്നത്തെ ഗ്രഹവിന്യാസം നിങ്ങളെ അത്ഭുതകരമായ വിധത്തിൽ ഉത്തേജിപ്പിക്കുന്നത്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെഅവകാശമാണെന്ന വിധത്തിൽ നിങ്ങൾ കുറച്ചധികം പ്രശ്നങ്ങളെ ഒളിച്ചു വെക്കുകയാണ്. നിങ്ങൾക്കുമേൽ വെല്ലുവിളി ഉയർത്തുന്ന സാഹചര്യങ്ങളുമായി നിങ്ങൾ പൊരുത്തപ്പെടുന്നില്ല, പ്രേത്യേകിച്ചും വീട്ടിലെ കാര്യങ്ങളിൽ. അത്തരം വീഴ്ചകൾ ഇപ്പോൾ പരിഹരിക്കേണ്ടതാണ്.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
സമയമുണ്ടെങ്കിൽ കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത ആസ്വദിക്കുക. നിങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുടുംബാംഗങ്ങൾ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള സമയങ്ങളിലൊന്നാണ് ഇന്ന്. എന്നാലും നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഭാഗികമായി വേഗത്തിൽ പരിഹരിക്കപ്പെടും, കാരണം നിങ്ങളുടെ അവബോധം നന്നായി പ്രവർത്തിക്കുന്നുണ്ട്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾ പരസ്പരവിരുദ്ധമായ രണ്ടു സാഹചര്യങ്ങളിൽ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിലൊന്നിലാണ്. നിങ്ങൾ എന്തു തന്നെ ചെയ്താലും പറഞ്ഞാലും അടുത്ത പങ്കാളികൾക്ക് അവഗണനയും നിസ്സംഗതയും തോന്നും. ഈ മോശം വികാരങ്ങൾക്ക് നിങ്ങളുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും വീഴ്ചകളേക്കാൾ അവരുടെ സ്വന്തം നിരാശകളുമായാണ് കൂടുതൽ ബന്ധമെന്ന് നിങ്ങൾ മനസ്സിലാക്കണം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾ ഇതുവരെ കൈവരിച്ച വേഗത നിലനിർത്താനും സാഹചര്യം നിയന്ത്രണത്തിലാക്കി നിർത്താനും ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്. ഒറ്റവാക്കിൽ ഒരു മുന്നറിയിപ്പ് നൽകാം: അവരുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങളിൽ സഹപ്രവർത്തകരെയോ പങ്കാളികളെയോ കുറ്റപ്പെടുത്തരുത്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഇന്ന് നിങ്ങൾ ചെയ്യേണ്ട അവസാന കാര്യം എന്തെന്നാൽ നിങ്ങളുടെ ഭാഗ്യത്തിനായി ശ്രമിക്കുക എന്നതാണ്. നിങ്ങൾ ആഗ്രഹങ്ങൾ ഉള്ളയാളാണ്. അത് സത്യമാണ്, എന്നാൽ ഭയാനകരമായ ചന്ദ്ര ഭാവം ഇന്നത്തെ ദിവസത്തെ റിസ്ക് എടുക്കുന്നതിനുള്ള മോശം ദിവസമാക്കി മാറ്റുന്നു, അതൊരു നിസ്സംഗതയാണ്! ശ്രമിച്ച പരിശോധിച്ച പദ്ധതികളിൽ തന്നെ നിൽക്കുക, കലങ്ങിയ വെള്ളത്തിലൂടെ ഒരു സുരക്ഷിതമായ ഗതി കണ്ടെത്തുക.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
എല്ലാം നേടാവുന്നതാണ്. ചോദ്യം എന്തെന്നാൽ, സഹപ്രവർത്തകർക്ക് അത്ര സുഖമില്ല എന്ന് തോന്നിയാൽ നിങ്ങൾ എന്ത് ചെയ്യും? ഓടിച്ചെന്ന് ഒരു ചായയും സഹതാപവും നൽകുമോ? അതോ ആ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമോ? എന്ത് തന്നെയാണ് നിങ്ങൾ ചെയ്യുന്നതെങ്കിലും, ദയവായി സ്ഥിരത പുലർത്തുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങൾക്ക് ഏത് വിധത്തിലും നിങ്ങളുടെ കാർഡ് കളിക്കാം. ജോലിയിൽ നിങ്ങളുടെ അസാന്നിധ്യത്തിൽ മാറ്റങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നിങ്ങൾ ഉടൻ തന്നെ പുതിയ സഹപ്രവർത്തകരോടൊപ്പം പ്രവർത്തിക്കും എന്നാണ്. നിങ്ങൾ എല്ലാവരും നിങ്ങളുടെ ആഗ്രഹങ്ങൾ പുനർവിചിന്തനം ചെയ്യണം, ചിലപ്പോൾ ഒന്ന് ഉപേക്ഷിക്കേണ്ടി വന്നേക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ജോലിയിൽ എന്തെങ്കിലും ഒരു പുതിയ തുടക്കം ആവശ്യമായി വരുമ്പോൾ രണ്ടാഴ്ചത്തേക്കെങ്കിലും ഒരു കുതിച്ചു ചാട്ടത്തിന് ശ്രമിക്കുക. അത്തരം സാഹചര്യത്തെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ചിന്തിക്കുക, നിങ്ങളുടെ മുൻഗണനകൾ സ്ഥാപിക്കാൻ ശ്രമിക്കുക. എല്ലാത്തിനുമുപരി ഇതൊരു മാറ്റത്തിനുള്ള സമയമാണ്, അല്ലേ?
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഒരു സാമ്പത്തിക പ്രശ്നത്തിന്റെ തോതും അതുമൂലമുണ്ടാകുന്ന നഷ്ടവും നിങ്ങൾ ഇപ്പോൾ മനസിലാക്കിയിട്ടുണ്ടാകും. എന്തെങ്കിലും സാധാരണ കാര്യത്തിൽ അധിക തുക നൽകേണ്ടി വരുന്നതോ ചെറിയ കാര്യത്തിൽ കൂടുതൽ പണം നല്കുന്നതോ ആയിരിക്കും എന്ന് പ്രതീക്ഷിക്കാം. ജോലിയിൽ, നിങ്ങൾക്ക് എല്ലാം അറിയാം എന്ന് അഹങ്കരിക്കുന്നതിന് പകരം നിങ്ങളുടെ ചുമതലകളെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ നിങ്ങൾക്ക് നന്നായി ചെയ്യാൻ കഴിയും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
പങ്കാളികൾ എത്ര ബുദ്ധിമുട്ടേറിയത് ആണെന്ന് പറഞ്ഞാലും നല്ല ബന്ധങ്ങൾ നിലനിർത്താനും അവസരങ്ങൾ ഉണ്ടാകുമ്പോൾ അവ നേടാനും പരമാവധി ശ്രമിക്കുക. പിന്നിൽ എല്ലാം നിങ്ങൾക്ക് അനുകൂലമായാണ് നടക്കുന്നത്. വൈകാതെ അവ തെളിഞ്ഞു വരും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
പഴയ ചൊല്ലുപോലെ, താടിക്ക് താടി യുദ്ധത്തിന് യുദ്ധം എന്ന നിലയിലല്ല തീരുമാനങ്ങൾ. ഇവയെ രണ്ടിനെയും ചേർക്കുന്നതാണ് നല്ലത്. എല്ലാത്തിനുമുപരി നിശ്ചയദാർഢ്യത്തോടെ പോരാടാനുള്ള യുദ്ധങ്ങളുണ്ട്. പങ്കാളികൾ കൂടുതൽ അനിശ്ചിതത്വത്തിൽ ആണെങ്കിലും നിങ്ങളുടെ സ്ഥാനം മികച്ചതാണ്.

Also read: Horoscope of the Week (August 15 – August 21, 2021): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?