നമ്മുടെ പ്രിയപ്പെട്ട ഗ്രഹങ്ങളിലൊന്നായ ചൊവ്വാ ഗ്രഹത്തെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു പക്ഷേ നിങ്ങള്‍ ഇത് വായിക്കുമ്പോഴേക്കും ജീവിതത്തില്‍ ചൊവ്വയുടെ സ്വാധീനത്തിനുള്ള തെളിവ് നിങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞിരിക്കും. അല്ലെങ്കില്‍ അത് ഏത് നിമിഷവും നിങ്ങള്‍ മനസ്സിലാക്കാം. സൂക്ഷ്മ വിരകളുടെയോ ജീവികളുടെയോ അടയാളം നമ്മള്‍ കണ്ടെത്താനുള്ള സാധ്യതയുണ്ട്.
ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?: സമ്പൂർണ്ണ വർഷഫലം വായിക്കാം
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങളുടെ എല്ലാ കഠിനാദ്ധ്വാനത്തിനും അര്‍ഹമായ കൂടുതല്‍ പണം ചോദിക്കാനുള്ള സമയമാണിത്. അഭിമാനാര്‍ഹമായ തസ്തികളും വലിയ തുകയുടെ ചെക്കുകളും വാഗ്ദാനം ചെയ്യുന്ന ആളുകളാല്‍ ചുറ്റപ്പെട്ടവരാണ് ഭാഗ്യശാലികളായ മേടം രാശിക്കാര്‍. അതിലൊരു നിബന്ധനയുണ്ട്. ചിലപ്പോഴെങ്കിലും പങ്കാളികള്‍ നിങ്ങളോട് പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യണം.
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
ചെകുത്താനും കടലിനും ഇടയില്‍പ്പെട്ടതുപോലെ രണ്ട് വൈകാരിക തെരഞ്ഞെടുപ്പുകളില്‍ നിങ്ങള്‍ പെട്ടുപോയെന്ന് തോന്നിയേക്കാം. ഭാഗ്യവശാല്‍, തീരുമാനം എടുക്കാന്‍ ഇന്നത്തെ പുതിയ ചാന്ദ്ര നില നിങ്ങളെ സഹായിച്ചേക്കും. അല്ലെങ്കില്‍ ഒരു താല്‍ക്കാലിക പരിഹാരം എങ്കിലും ഉണ്ടാകും.
മിഥുനം രാശി (മെയ് 22- ജൂണ്‍ 21)
ഇന്ന് നിങ്ങള്‍ക്ക് തിരക്കേറിയ ദിവസം ആയിരിക്കും. അതൊരു നല്ല കാര്യം കൂടിയാണ്. ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആകും നിങ്ങള്‍ ശ്രമിക്കുക. പക്ഷേ, നിങ്ങളുടെ ഊര്‍ജ്ജം മുഴുവന്‍ അതില്‍ തീരരുത്. നിങ്ങള്‍ ക്ഷീണിച്ച് കിടന്നാല്‍ ആര്‍ക്കും നിങ്ങളെ കൊണ്ട് ഉപകാരം ഉണ്ടാകില്ല.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
വൈകാരിക സ്വാധീനങ്ങള്‍ താമസിയാതെ ഉച്ഛസ്ഥായിലെത്തും. എന്നാല്‍, അത് നിങ്ങളുടെ പ്രണയത്തിലോ വെറുപ്പിലോ മാത്രമായി പ്രയോഗിക്കരുത്. നിങ്ങളില്‍ പലരും സ്വകാര്യ പദ്ധതികളില്‍ ആയിരിക്കും ഏര്‍പ്പെട്ടിരിക്കുന്നത്. നിങ്ങള്‍ സമ്പൂര്‍ണതയ്ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍ ആയിരിക്കും. പക്ഷേ, നിങ്ങള്‍ എപ്പോഴെങ്കിലും അത് കണ്ടെത്തുമോ. ഒരുപക്ഷേ ഇല്ല. എങ്കിലും നിങ്ങള്‍ക്ക് ശ്രമിക്കുകയെങ്കിലും ചെയ്യുക.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
ഗ്രഹങ്ങളായ വെള്ളിയും വ്യാഴവും നിങ്ങളുടെ സമ്പന്നതയെ വര്‍ദ്ധിപ്പിക്കുന്നു. എങ്കിലും പണം സമ്പാദിക്കാനോ സൂക്ഷിക്കാനോ ഉള്ള സമര്‍ദ്ദം നിങ്ങള്‍ നേരിടുന്നില്ല. അത് വീട്ടിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഒരു പങ്കാളിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും.
കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)
ചെറു സംഭാഷണങ്ങള്‍ക്കുള്ള ദിവസമായി ഇത് തോന്നുന്നില്ല. പൊതുവേ തമാശകള്‍ പറയാറുള്ള കന്നി രാശിക്കാര്‍ ഇന്ന് മനുഷ്യന്റെ അവസ്ഥകളെ കുറിച്ച് ഗാഢമായ വസ്തുതകള്‍ പറയേണ്ടി വരും. സമ്മര്‍ദ്ദം കൊണ്ട് നിങ്ങള്‍ക്ക് തന്ത്രപരമായ നിശബ്ദത പാലിക്കേണ്ടി വരും. നിങ്ങള്‍ നല്ല ആത്മവിശ്വാസം ഉള്ളവരാണെങ്കില്‍ മാത്രം സംസാരിക്കുക.
തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)
സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ അതിലേക്ക് നയിച്ച കാരണങ്ങള്‍ വിദൂര ഭൂത കാലത്തിലുള്ളതായിരിക്കും. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും. അതിനാല്‍ തന്നെ, നിങ്ങളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളുടെ ഫലം ദീര്‍ഘ ഭാവിയില്‍ ലഭിക്കും. അതിനാല്‍ പോസിറ്റീവ് ആയിരിക്കുക. നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ആകില്ലെന്ന് ചിന്തിക്കാതിരിക്കുക.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
പ്ലൂട്ടോയുമായി പതിവായി ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന സൂര്യനും ചന്ദ്രനും നിങ്ങളുടെ കലണ്ടറില്‍ ഇപ്പോള്‍ സ്ഥിരം സാന്നിദ്ധ്യമായിട്ടുണ്ട്. വ്യക്തിപരവും തൊഴില്‍പരവുമായ എല്ലാ കാര്യത്തിലും ആദര്‍ശങ്ങളുടെ മേല്‍ ഒത്തുതീര്‍പ്പിന് യാതൊരു ഇടവുമില്ല.
ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)
അനവധി നിഗൂഢവും പകുതി മാത്രം മനസ്സിലായതുമായ കാര്യങ്ങളുടെ പേരില്‍ നിങ്ങള്‍ ചെറുതായി ബുദ്ധിമുട്ടിലായേക്കാം. കിംവദന്തികളും അന്യായമായ സംശയങ്ങളും ഒഴിവാക്കുക. സ്വപ്‌നം കാണാനുള്ള അവസരം ഉണ്ടാക്കുക. നിങ്ങളുടെ ഭാവനകളെ ഇഷ്ടത്തിന് വിടുക. സ്വപ്‌നങ്ങള്‍ ഇല്ലാത്തൊരു ജീവിതം എന്തിനാണ്.
മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)
നിങ്ങളുടെ സാമൂഹിക നക്ഷത്രങ്ങള്‍ ശോഭയുള്ളതാണെങ്കിലും പിന്നില്‍ നിന്നുള്ള കുത്തുകളും കിംവദന്തി പറച്ചിലുകളും ഉണ്ടാകാനുള്ള ചെറിയൊരു സാധ്യതയുണ്ട്. അത്തരം കാര്യങ്ങളെ അവഗണിക്കുക. നിങ്ങളുടെ മനസ്സില്‍ ഉയര്‍ന്ന ചിന്തകളെ സൂക്ഷിക്കുക. മറ്റുള്ളവര്‍ നിങ്ങളെ ശ്രദ്ധിച്ചേക്കില്ല. പക്ഷേ, അത് അവരുടെ പ്രശ്‌നം.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
തൊഴിലിടത്തില്‍ വെറുതെ സമയം കളയാനില്ല. നിങ്ങളുടെ മേലധികാരികള്‍ ദേഷ്യപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ സ്വയം കരുതുന്നത് കാരണം എളുപ്പത്തില്‍ രക്ഷപ്പെട്ടു പോകും. അത് നിങ്ങള്‍ ഇരുവരേയും അത്ഭുതപ്പെടുത്തും. ഇപ്പോള്‍ നിങ്ങള്‍ തെറ്റായ അഭിപ്രായം ഉണ്ടാക്കരുത്.
മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)
ചന്ദ്രന് സൂര്യനും പ്ലൂട്ടോയുമായും ഉള്ള ബന്ധം നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം ശക്തമായി രേഖപ്പെടുത്താന്‍ സഹായിക്കാം. പക്ഷേ, മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അഭാവം ഇപ്പോഴും നിങ്ങളെ ആശയക്കുഴപ്പത്തില്‍ നിര്‍ത്തുന്നു. മറ്റുള്ളവര്‍ക്ക് എന്ത് വേണം എന്നതിലല്ല നിങ്ങള്‍ക്ക് ശരിയെന്ന് അറിയാവുന്ന കാര്യത്തെ അടിസ്ഥാനപ്പെടുത്തി നിങ്ങള്‍ പ്രവര്‍ത്തിക്കുക.