Horoscope Today August 19, 2019

നിങ്ങളുടെ ഇന്നത്തെ ദിവസം

ഒരാഴ്ച ജോലിക്ക് തുടര്‍ച്ചയായി പോകേണ്ടി വരുന്നതിന്‍റെ സങ്കടത്തോടെയാണ് ആളുകള്‍ തിങ്കളാഴ്ചയെ കാണുന്നത്. പാശ്ചാത്യരീതിയില്‍ നീല നിറം നിരാശയെ സൂചിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. പ്രപഞ്ചവും കടലും നീല നിറത്തിലുള്ള ചന്ദ്രനും എന്നിങ്ങനെ നീല നിറത്തിന്‍റെ പുരാതനകാലം മുതലുള്ള സര്‍വ്വസ്വീകാര്യതയെ നല്ലരീതിയിലാണ് ഞാന്‍ നോക്കി കാണുന്നത്. നിങ്ങള്‍ക്കും അങ്ങനെ തന്നെയാകട്ടെ

Read Here: Horoscope Today August 20, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍20)

ബുധന്‍ സാമ്പത്തീകമേഖലയില്‍ ഇടപെടാന്‍ തുടങ്ങുകയാണ്. ഭാവിയെക്കുറിച്ചുള്ള പദ്ധതികള്‍ കൃത്യമായ് കണക്കുകൂട്ടി തയ്യാറാക്കേണ്ട സമയമാണ്. രഹസ്യമായ് സൂക്ഷിക്കേണ്ട പദ്ധതികള്‍ അങ്ങനെ തന്നെ മനസ്സില്‍ സൂക്ഷിക്കുന്നതാണ് നല്ലത്, പക്ഷേ അക്കാര്യങ്ങളെക്കുറിച്ച് വേണ്ടത്ര സൂക്ഷ്മപരിശോധന നടത്താനും മറക്കരുത്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

മറ്റ് ഗ്രഹങ്ങളുമായുള്ള ചന്ദ്രന്‍റെ ബന്ധത്തിലുള്ള അനിശ്ചിതത്വത്താല്‍ ചില കുഴപ്പങ്ങളുണ്ടാകാനിടയുണ്ട്. കുറച്ച് ഗൌരവമായ് തന്നെ എടുക്കേണ്ട സാഹചര്യമായതിനാല്‍, പ്രധാനപ്പെട്ട കൂടിക്കാഴ്ചകള്‍ മാറ്റി വയ്ക്കുകയോ, പകരം സംവിധാനങ്ങള്‍ കണ്ടെത്തുകയോ ചെയ്യുന്നതാണ് ഉചിതം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ പതിവ് രീതിയായ തുറന്നുള്ള സംസാരത്തില്‍ നിന്നും അല്‍പം വ്യത്യസ്തമായ് ഏകാന്തവും സമാധാനവും അല്‍പം രഹസ്യസ്വഭാവമുളള ഒരു സാഹചര്യത്തിലേക്ക് മാറുന്നത് പൊതുവില്‍ നിങ്ങള്‍ക്ക് ഗുണം വരുത്തും. പക്ഷേ, നിങ്ങളുടെ സന്തോഷമുള്ള പ്രകൃതം മാറ്റി വയ്ക്കേണ്ടതില്ല.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

വളരെ നീണ്ട നില്‍ക്കുന്ന ഒരു സംഭവത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ നിങ്ങളിലുണ്ടായിട്ടുണ്ട്. പല തരത്തിലും ആ പഴയകാലത്തിന്‍റെ സ്മരണ നിങ്ങളുടെ ഇടപാടുകളെ ബാധിക്കുന്നുമുണ്ട്. ഗൃഹാതുരത്വം തോന്നുന്നത് സാധാരണവും ഒഴിവാക്കാനാവാത്തതും ആണെങ്കിലും ഭാവിയെക്കുറിച്ചുള്ള കരുതലുണ്ടാകണമെന്നുളളത് മറക്കരുത്.

Read Here: Horoscope of the week (August 18-August 24, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം കൈകാര്യം ചെയ്യുമ്പോള്‍ അത് വിശദീകരിക്കുക എന്നതും പ്രയാസമാണ്. അടുത്തദിവസങ്ങളില്‍ നിരവധി ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരുമെന്നതിനാല്‍ അതിനുള്ള തയ്യാറെടുപ്പ് നടത്തുക. ആവശ്യത്തിന് സമയം നിങ്ങള്‍ക്ക് കിട്ടുമെന്നതിനാല്‍ ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പഴയ രീതിയിലേക്ക് തിരികെ പോയ് ദൃഢനിശ്ചയത്തോടെ ജീവതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങേണ്ട സമയമാണ്. ചന്ദ്രന്‍റെ പ്രഭാവത്താല്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം കൂടുമെങ്കിലും പുതിയ ചില ബന്ധങ്ങള്‍ ഉടലെടുക്കുന്നതിനും ചുറ്റുപാടുകളുമായുള്ള ബന്ധം സജീവമാകുന്നതിനുമുള്ള അവസരവും കാണുന്നുണ്ട്. സമ്മര്‍ദ്ദം കുറയ്ക്കാനുള്ള പല വഴികളും നിങ്ങള്‍ക്ക് മുന്നില്‍ തെളിയുന്നത് കാണാം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിലവിലെ ഗ്രഹങ്ങളുടെ വെല്ലുവിളി നിറഞ്ഞ ചലനങ്ങള്‍ പല കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുമെങ്കിലും, ഏത് കാര്യവും നന്നായ് ചെയ്യുന്ന ഈ രാശിക്കാരെ ഗ്രഹങ്ങളുടെ സ്ഥാനം അധികം അസ്വസ്ഥതപ്പെടുത്തില്ല. സൂര്യന്‍ നിങ്ങളുടെ ഗ്രഹനിലയില്‍ നിര്‍ണായകമായ സ്ഥാനത്തൂടെ കടന്നുപോകുന്ന സമയമായതിനാല്‍, മിക്കവാറും ചുറ്റുമുള്ളവര്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് തുടരും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

വ്യക്തിപരമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള സമയമാണ് നിങ്ങള്‍ക്കിപ്പോള്‍. കുട്ടികളുമായും വീട്ടിലെ ഇളയ ആളുകളുമായും കൂടുതല്‍ ഇടപഴകുവാന്‍ സമയം ലഭിക്കും. എന്നിരുന്നാലും നിങ്ങളുടെ മനസ്സ് തുറക്കാനുള്ള മടിയും പലതും രഹസ്യമായ് സൂക്ഷിക്കുന്നതും തെറ്റിദ്ധാരണയ്ക്ക് കാരണമാകും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ വഴികളും പ്രയോജനപ്പെടുത്തി സമ്മര്‍ദ്ദം കുറച്ച് സ്വസ്ഥമായ അന്തരീക്ഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. സാമ്പത്തീകപ്രശ്നങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത് കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ പലസ്ഥലത്തും നല്‍കേണ്ടതില്‍ കൂടുതല്‍ പണം നല്‍കേണ്ടി വന്നേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചില വിചിത്രസംഭവങ്ങള്‍ ഇന്ന് നേരിടേണ്ടി വന്നേക്കാം. എന്ന് കരുതി പൂര്‍ണമായും നിരാശപ്പെടേണ്ടതില്ല. ബുദ്ധിപരമായ ഇടപെടലുകള്‍ നടത്തുന്നവര്‍ക്ക് മുന്‍പുള്ളതിനേക്കാള്‍ നല്ല രീതിയില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പറ്റുന്ന സമയമാണ്. ആരുടെയെങ്കിലും മണ്ടത്തരങ്ങളുടെ ഭാഗമാകാനുള്ള സാഹചര്യമുള്ളതിനാല്‍ കരുതിയിരിക്കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഔദ്യോഗികകാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഈ രാശിക്കാര്‍ക്ക് പോലും കുടുംബത്തിന് കൂടുതല്‍ പരിഗണന കൊടുക്കേണ്ടി വരുന്ന സമയമാണ്. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് അത്ര അടുപ്പമില്ലാത്തവര്‍, കൂടുതല്‍ ആശ്രയിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുമെങ്കിലും അത് അവരുടെ നിലനില്‍പ്പിന്‍റെ ഭാഗമാണെന്ന് മനസ്സിലാക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വൈകാരികമായ രഹസ്യങ്ങള്‍ തുറന്നുപറയാന്‍ അധികം കാത്തിരിക്കേണ്ടതില്ല. പണ്ട് സംസാരിക്കാന്‍ പറ്റാതിരുന്ന പല കാര്യങ്ങളും സന്തോഷത്തോടെയും സമാധാനത്തോടെയും മറ്റുള്ളവരുമായ് ചര്‍ച്ച ചെയ്യാന്‍ കഴിയുന്നത് വലിയ ആശ്വാസം നല്‍കും. അതുവരെ നിങ്ങള്‍ കാര്യങ്ങളെല്ലാം ഭദ്രമാണെന്ന് ഉറപ്പാക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook