Horoscope Today August 18, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today August 18, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today August 18, 2021: ഇന്ന് ഒരു ധനുരാശി ദിനമാണ്, നിങ്ങളുടെ രാശി ഏത് തന്നെ ആയാലും ചിറകു വിരിച്ച് പുതിയ എന്തെങ്കിലും ശ്രമിക്കാവുന്ന സമയമാണിത്. നമ്മളിൽ ചിലർ ദീർഘദൂര യാത്രക്ക് ശ്രമിച്ചേക്കാം. മറ്റുള്ളവർ കലയിലേക്കോ മെഡിറ്റേഷനിലേക്കോ പോയേക്കാം. ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് തീരുമാനിച്ചിട്ടില്ല, ഒരു പ്രചോദനം ലഭിക്കുന്നത് വരെ കാത്തിരിക്കാമെന്ന് ഞാൻ കരുതുന്നു.

Read More: Puthuvarsha Phalam 1197: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

മറ്റെല്ലാവരെയും പോലെ, അടുത്ത ദിവസങ്ങളിൽ ചന്ദ്രൻ ഉണ്ടാകുന്ന അസ്വസ്ഥതകൾ എത്രമാത്രം മാറ്റങ്ങൾ ഉണ്ടാകുമെന്ന് നിങ്ങൾ കാത്തിരുന്ന് കാണണം. കുട്ടികൾ അവർക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആവശ്യപ്പെടുന്നതിനു പരിഗണന നൽകണം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ പ്രൊഫഷണൽ നക്ഷത്രങ്ങൾ അതിശയകരമായിരിക്കുന്നത് വല്ലപ്പോഴും അല്ല. നിങ്ങളുടെ അമൂല്യമായ ഏതെങ്കിലും ആഗ്രഹങ്ങൾ നീട്ടാൻ സാധ്യതയുണ്ടോ? എപ്പോഴും മുന്നോട്ട് പോകാൻ ഉത്സാഹം കാണിക്കുന്ന ആളാണ് നിങ്ങൾ, ഇപ്പോഴത്തെ ഇടവേള പോലും നിങ്ങളെ സജീവമാകുന്ന ഒന്നാണ്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ രാശിയുമായി ബുധനുള്ള ബന്ധം എപ്പോഴും അനുകൂലമാണ്, കുടുംബ പ്രശ്നങ്ങളിലും ഗാർഹിക ക്രമീകരണങ്ങളിലും പ്രതീക്ഷ നൽകുന്ന അനിവാര്യമായ ഫലം ഇപ്പോൾ ഉണ്ടാകും. അടുത്ത കുറച്ചു ദിവസങ്ങളിൽ വീട് വിട്ടു പോകാൻ നിങ്ങൾ വിമുഖത കാണിച്ചേക്കാം. പക്ഷേ എന്തിനാണ്?

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സൗഹൃദങ്ങൾക്ക് നക്ഷത്രങ്ങൾ പിന്തുണ നൽകുന്നുണ്ട്, പക്ഷേ സാമ്പത്തിക കാര്യങ്ങൾക്കാണ്‌ ആദ്യ സ്ഥാനം നൽകേണ്ടത്. എല്ലാം പറഞ്ഞും ചെയ്തും കഴിഞ്ഞ് നിങ്ങൾക്ക് നിങ്ങളുടെ വഴി കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ സാമൂഹികമായ ക്രമീകരണങ്ങൾ കൊണ്ട് കാര്യമില്ല. മറുവശത്ത്, ചർച്ചകൾക്ക് പോസിറ്റീവായ ഫലം ഉണ്ടാവേണ്ടതാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ ഇപ്പോൾ മൂന്ന് ദിവസത്തെ പ്രപഞ്ച പ്രക്ഷുബ്ധാവസ്ഥയിലാണ്. ഇത്തരം സമയങ്ങളെ സംബന്ധിച്ച ഒരു സമ്പൂർണ ജ്യോതിഷ നിയമം നിലവിലില്ല, അതുകൊണ്ട് തന്നെ ഒരു ക്രിയാത്മക വീക്ഷണത്തോടെ നിങ്ങളുടെ കഴിവിനനുസരിച്ചു പോകേണ്ടത് നിങ്ങൾ തന്നെയാണ്. ജോലിസംബന്ധമായി പുതിയ ഉത്തരവാദിത്തങ്ങൾ തേടാൻ നിങ്ങൾ തയ്യാറാകേണ്ടതുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഒരേ സന്ദേശം തന്നെ കുറച്ചു ദിവസത്തേക്ക് ആവർത്തിക്കേണ്ടി വരും, ഏറ്റവും പ്രധാനപ്പെട്ടവയിൽ കൂടുതലും തിരശീലക്കു പിന്നിൽ നടക്കുകയോ തെറ്റായ വ്യാഖ്യാനങ്ങൾക് വഴങ്ങുകയോ ചെയ്യും. തെറ്റും അടിസ്ഥാനരഹിതവുമായ കിംവദന്തികൾ പ്രചരിപ്പിക്കുന്ന ആളുകളെ ഒഴിവാക്കുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

പണം സംബന്ധിച്ച കാര്യങ്ങളും ആഭ്യന്തര കാര്യങ്ങളും തമ്മിലുള്ള ബന്ധം വീട് വാങ്ങുന്നയാൾക്കോ ​​വിൽക്കുന്നയാൾക്കോ ​​ഒരു നല്ല വാർത്തയാകാം, എന്നിരുന്നാലും പ്രൊഫഷണൽ കാഴ്ചപ്പാടിൽ ഗ്രഹങ്ങൾ മികച്ച രീതിയിൽ വിന്യസിക്കുന്നതിന് ഏതാനും ആഴ്ചകൾ കഴിഞ്ഞേക്കും. അതുവരെ നിങ്ങൾക്ക് വേണ്ട വിവരങ്ങൾ തേടുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളെയോ ഒരു പങ്കാളിയെയോ സംബന്ധിച്ചിടത്തോളം ഇത് അത്ര അനുയോജ്യമായ സമയമായിരിക്കില്ലെങ്കിലും, ജോലിയിൽ വലിയൊരു കാര്യം നടക്കുന്നതായി തോന്നുന്നു. ബുദ്ധിമുട്ടുള്ള കാര്യങ്ങളെ ദ്രുതഗതിയിൽ ഒരു നിഗമനത്തിലെത്തിക്കുക എന്നതാണ് നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്. നിങ്ങളെ ഇപ്പോൾ ഒന്നും തടയുന്നില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇന്ന് നിങ്ങൾക്ക് ഒന്നോ രണ്ടോ പരാതികൾ ഉണ്ടാവും. ചിലപ്പോൾ നിയമപരമായ ഒരു കാര്യത്തിൽ നിങ്ങൾ സന്തോഷവാനായിരിക്കില്ല, ചിലപ്പോൾ നിങ്ങളുടെ യാത്ര പദ്ധതികളിൽ എന്തെങ്കിലും വീഴ്ച കണ്ടേക്കാം. അസ്വസ്ഥതയിലാകാതെ നല്ല ഉദ്ദേശങ്ങളുമായി നിങ്ങളുടെ തത്വങ്ങളിൽ ഉറച്ചു നിൽക്കുക. എല്ലാത്തിനുമുപരി നിങ്ങൾ ശരിയായിരിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ ശുദ്ധവും ലളിതവും ആകാൻ കഴിയും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഒരിക്കൽത്തേക്ക് നിങ്ങൾ ശ്രദ്ധാകേന്ദ്രമായിരിക്കില്ല. എന്നാലും അസാധാരണവും അത്ഭുതപ്പെടുത്തുന്ന മാനമനസ്കതയും പ്രകടിപ്പിച്ചു കൊണ്ട് നിങ്ങൾ പൊതുയിടത്തിൽ നിൽക്കാൻ കഴിയും. ഇത് നിങ്ങൾക്ക് വലിയ ബില്ലുകൾ അടക്കാനുള്ള സമയമാണ്. നിങ്ങളുടെ വികാരങ്ങൾ തീർത്തും യാഥാർത്ഥമാണെന്ന് പങ്കാളികളെ ബോധ്യപ്പെടുത്താൻ ഉദാരമായൊരു ഭാവപ്രകടനം മതിയാകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

കോളുള്ള ജ്യോതിഷ സ്വാധീനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നത് സർഫിംഗുമായി താരതമ്യപ്പെടുത്താവുന്നതാണ്. തിരമാലയിൽ നിങ്ങളുടെ സ്ഥാനം നിലനിർത്തുക, മുങ്ങിപോകുന്നതിൽ നിന്നും ഒരുപടി മുന്നിൽ നിൽക്കുക എന്നതാണ് ലക്ഷ്യം. നിങ്ങൾക്ക് അതിനു കഴിയുമെന്ന് നിങ്ങൾക്കറിയാം. ഒറ്റവാക്കിൽ ഒരു ഉപദേശം – നിങ്ങൾ പുതിയ സാധ്യതകൾ തിരയുകയാണെങ്കിൽ, കഴിയുന്നത്ര പരിഗണിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജോലി സംബന്ധമായ അസ്വസ്ഥതകളെ ഇല്ലാതാക്കാൻ ആസ്വദിക്കാവുന്ന ധാരാളം സാമൂഹിക പ്രവർത്തനങ്ങൾ ലഭ്യമാണ്. ഇന്നത്തെ നക്ഷത്രങ്ങൾ സമ്മർദ്ദത്തിലാക്കിയേക്കാം, നാളത്തേതും ഒരുപക്ഷേ പിരിമുറുക്കം നിറഞ്ഞതായിരിക്കും, അതുകൊണ്ട് അന്തരീക്ഷം തിളക്കമുള്ളതാക്കാൻ ശ്രമിക്കുക.മറ്റാരും നിങ്ങൾക് വേണ്ടി അത് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Also read: Horoscope of the Week (August 15 – August 21, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today august 18 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today August 17, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലംhoroscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express