യാഥാര്‍ത്ഥ്യവും മിഥ്യാബോധവും തമ്മിലെ ആശയക്കുഴപ്പത്തെക്കുറിച്ച് ഒരിക്കല്‍ കൂടെ സംസാരിക്കേണ്ട സമയമാണിത്. ഇന്ന് ചോദ്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിഞ്ഞതാണ്. പ്രണയിനികള്‍ക്കും കലാകാരന്‍മാര്‍ക്കും കവികള്‍ക്കും കാല്‍പനിക ചിന്താഗതിയുള്ളവര്‍ക്കും വേണ്ടിയുള്ള വിസ്മയജനകമായ നിമിഷമാണിത്. പ്രായോഗിക കാര്യങ്ങളില്‍ ശ്രദ്ധിക്കാത്തവര്‍ക്കും കുറച്ചു കൂടി നല്ലതാണ്.
ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?: സമ്പൂർണ്ണ വർഷഫലം വായിക്കാം
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഒരു സംയുക്ത സാമ്പത്തിക ഇടപാട് പ്രതീക്ഷിച്ചത് പോലെ പ്രാവര്‍ത്തികമായില്ലെന്ന് കൂടുതല്‍ വ്യക്തമായി വരുന്നു. നിങ്ങള്‍ക്കൊരു തെറ്റുപറ്റിയെന്ന് പറയരുത്. പകരം, ശരിയായ ദിശയിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. ഒരു പക്ഷേ, കരുതുന്നത്ര മോശം അവസ്ഥയില്‍ ആയിരിക്കില്ല.
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
മറ്റൊരാള്‍ എത്തിപ്പെട്ട സാഹചര്യത്തില്‍ നിങ്ങള്‍ എത്തിയതായി സ്വയം ചിന്തിച്ചു നോക്കുന്നതില്‍ വലിയ കാര്യമുണ്ട്. എങ്കില്‍ മാത്രമേ, നിങ്ങള്‍ക്ക് അവര്‍ കടന്നുപോയ വികാരങ്ങള്‍ മനസ്സിലാക്കാനും അവരെ സഹായിക്കാനും കഴിയുകയുള്ളൂ. തൊഴില്‍പരമായ ഭാരം വര്‍ദ്ധിക്കുന്നതില്‍ വിഷമിക്കണ്ട. അത് താല്‍ക്കാലികം മാത്രമാണ്.
മിഥുനം രാശി (മെയ് 22- ജൂണ്‍ 21)
ബുധനും ശനിയും ചേര്‍ന്നൊരു വിവേകമുള്ളൊരു ഗ്രഹനില രൂപം കൊള്ളുന്നുണ്ട്. അത് നിങ്ങളുടെ ജീവിതത്തിലെ ചപലതയെ പിന്നില്‍ നിര്‍ത്താന്‍ പ്രേരിപ്പിക്കും. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി ആസൂത്രണം ചെയ്ത് താമസമില്ലാതെ അത് ലഭ്യമാക്കാനുള്ള വഴി നോക്കണം. നിങ്ങള്‍ കൂടുതല്‍ മുന്‍കൈയെടുത്താല്‍ മറ്റുള്ളവര്‍ നിങ്ങളില്‍ കൂടുതല്‍ ആകൃഷ്ടരാകും.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
പകല്‍ സമയത്ത് അത്യുല്‍സാഹം വര്‍ദ്ധിച്ചുവരും. പക്ഷേ, അത് ബന്ധങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ഉദാഹരണമായി, നിങ്ങള്‍ ഒരു ക്രിയാത്മകമായ സംരംഭത്തില്‍ ആകൃഷ്ടരായേക്കും. അല്ലെങ്കില്‍, കുട്ടികളോ പ്രായം കുറഞ്ഞ ബന്ധുക്കളോ എല്ലായിടത്തും അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നുണ്ടാകും.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
വീട്ടില്‍ മാറ്റങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. അടുത്ത ഏതാനും ദിവസങ്ങളിലേക്ക് രോഷാകുലര്‍ ആകുന്നതില്‍ നിന്നും കുടുംബാംഗങ്ങള്‍ പരസ്പരം തടയേണ്ടതുണ്ട്. നിങ്ങള്‍ക്ക് പറയാന്‍ താല്‍പര്യമില്ലെങ്കിലും ക്ഷമ പറയണം.
കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)
മുമ്പ് പല സാഹചര്യങ്ങളിലും നിങ്ങളെ സഹായിച്ചിട്ടുള്ളവരോട് നിങ്ങള്‍ നന്ദിയുള്ളവര്‍ ആകേണ്ടതുണ്ട്. നിങ്ങളുടെ കടങ്ങള്‍ നിങ്ങള്‍ വീട്ടണം. എല്ലാ സഹായങ്ങളേയും അംഗീകരിക്കണം. ഒരുപക്ഷേ, അത് തിരിച്ചൊരു സഹായം ചെയ്തു കൊണ്ടും ആകാം.
തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)
ശക്തിയായ പ്രണയ സ്വാധീനമെല്ലാം ഇപ്പോഴും വിവേകത്തോടു കൂടിയതും രഹസ്യാത്മകവുമാണ്. എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നിങ്ങളോട് അടുപ്പമുള്ളവര്‍ പോലും പറയാന്‍ തയ്യാറല്ല. മറ്റുള്ളവര്‍ കേള്‍ക്കാന്‍ തയ്യാറാകുമ്പോള്‍ നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയുമോ.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
എല്ലാ അനാവശ്യ പതിവുകളേയും പഴയ ബന്ധങ്ങളേയും ഉപേക്ഷിച്ച് അടുത്ത ചാന്ദ്ര ഘട്ടത്തിനുവേണ്ടി തയ്യാറെടുക്കുക. എല്ലാറ്റിലുമുപരി വീട്ടിലെ കര്‍ത്തവ്യങ്ങള്‍ ഗൗരവമായി എടുക്കുക. നിങ്ങളെ തടയുന്നുവെന്ന് പറഞ്ഞ് വീട്ടുകാരെ കുറ്റപ്പെടുത്താതെ ഇരിക്കുക. നിങ്ങളെ സഹായിക്കുന്നതിന് അവര്‍ തങ്ങളാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടാകും.
ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)
അടുത്ത വര്‍ഷം വരെ തൊഴില്‍ സാഹചര്യം നിങ്ങള്‍ക്ക് അനുകൂലമായി തുടരുന്നുവെങ്കിലും നിങ്ങളും നിങ്ങളുടെ പങ്കാളികളും സഹായകരമാകുന്ന വ്യക്തിബന്ധങ്ങളെ അധികകാലം വിശ്വാസത്തിലെടുക്കാന്‍ സാധിക്കുകയില്ല. നിങ്ങളുടെ ഭാവിയുടെ ദിശങ്ങള്‍ തീരുമാനിക്കേണ്ടത് നിങ്ങളില്‍ നിക്ഷിപ്തമാണ്.
മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)
ചടഞ്ഞു കൂടിയിരിക്കുന്ന സ്വഭാവം മാറ്റിയശേഷം കൂടുതല്‍ ഭാവനാത്മകവും പ്രചോദനവും തോന്നലുകളുമായ കഴിവുകളെ വികസിപ്പിക്കുക. അടുത്ത അഞ്ച് ദിവസത്തേക്ക് നിങ്ങളുടെ ഹൃദയത്തിലെ ചിന്തകളെ നിങ്ങള്‍ ദിവാസ്വപ്‌നം കാണും. ചിലപ്പോള്‍ കിടിലന്‍ ആശയങ്ങളാകും ഉരുത്തിരിയുക.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങളുടെ ആഗ്രഹങ്ങളെ കുറിച്ച് നാണിക്കേണ്ട സമയമല്ല. ഒരു ടീമിന്റെ ഭാഗമാകുക എന്നതാണ് ഈ നിമിഷം ചെയ്യാവുന്ന ശരിയായ കാര്യം. വിവാദങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കേണ്ട കാര്യമില്ല. പക്ഷേ, നിങ്ങളുടെ വ്യക്തിപരമായ യാത്ര തുടരണം. നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കേണ്ട ആവശ്യങ്ങള്‍ ഉണ്ടെന്ന് പങ്കാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)
കടല്‍ കടന്നൊരു യാത്രയെ കുറിച്ചോ ഒരു ദീര്‍ഘ ദൂര യാത്രയെ കുറിച്ചോ നിങ്ങള്‍ കുറെക്കാലമായി ചിന്തിക്കുന്നു. തീര്‍ച്ചയായും, നിങ്ങളുടെ ഗ്രഹനിലയിലെ സാഹസ പ്രവര്‍ത്തനങ്ങളുടെ മേഖലയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഗ്രഹങ്ങള്‍ കാരണം നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം ഈ ഭൂഗോളത്തിന്റെ വിദൂരമായൊരു മൂലയിലേക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്യുക. പക്ഷേ, ഈ യാത്ര നിങ്ങളുടേ മനസ്സിന്റെയാണോ അതോ നിങ്ങളെ ആകര്‍ഷിക്കുന്ന ശക്തിയുടേത് ആണോ.