scorecardresearch
Latest News

Horoscope of the week (August 18-August 24, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

Horoscope of the week (August 18-August 24, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope of the week (August 18-August 24, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

Horoscope of the week (August 18-August 24, 2019)

ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍20)

പൊതുവേ നേതാക്കളാകാനും നിര്‍ദേശങ്ങള്‍ നല്‍കാനും ഇഷ്ടപ്പെടുന്ന ഈ രാശിക്കാര്‍, കൂടെയുള്ളവരുടെ ഇടപെടല്‍ അധികമാകുമ്പോള്‍ ആക്രോശിക്കുന്നവരായ് മാറാറുണ്ട്. ചില സാഹചര്യങ്ങളില്‍ ഇത് പ്രയോജനകരമാണ്. സാമ്പത്തീകസ്ഥിതിയെക്കുറിച്ച് ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ഒരു വിലയിരുത്തല്‍ നടത്തുന്നത് നല്ലതാണ്

Read More: Horoscope Today August 23, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

താല്‍ക്കാലിക വിജയങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഇപ്പോള്‍ മാറ്റിവയ്ക്കുക. നിക്ഷേപങ്ങളെക്കുറിച്ചും സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ചും മാത്രമല്ല, സ്വന്തം മൂല്യങ്ങളെക്കുറിച്ചും ചിന്തിക്കേണ്ട സമയമാണ്. ഇപ്പോഴുളള ജീവിതരീതി നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം സ്വയം മെച്ചപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് ചുറ്റുമുള്ളവരുടെയിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

വൈകാരിക സമ്മര്‍ദ്ദങ്ങളുടെ പുറത്ത് പെട്ടെന്ന് ചില വാഗ്ദാനങ്ങള്‍ നല്‍കാന്‍ നില്‍ക്കരുത്. പ്രത്യേകിച്ച് സാഹചര്യങ്ങള്‍ നിങ്ങളെക്കാള്‍ നന്നായ് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാനാകുമെന്നതിനാല്‍, വാഗ്ദാനങ്ങള്‍ ചെയ്യുമ്പോള്‍ രണ്ടോ മൂന്നോ തവണ ആലോചിക്കുന്നതാണ് നല്ലത്. ആരോഗ്യത്തിനും ശരീരസംരക്ഷണത്തിനും കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ അനുയോജ്യമായ സമയമാണ്

Read Here: Malayalam New Year 2019 Varshaphalam 1195: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

സ്വന്തം മനസ്സാക്ഷിയോട് നീതി പുലര്‍ത്തുന്നയാളായതിനാല്‍ എന്ത് കാര്യവും ഏറ്റവും നന്നായ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നയാളാണ് നിങ്ങള്‍. സാമ്പത്തീകസ്ഥിതിയും, നിയമങ്ങളോടുളള വിധേയത്വവും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്. പ്രധാനപ്പട്ട ചില ദീര്‍ഘകാല ദൌത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ സ്വന്തം തീരുമാനങ്ങളും വഴിയും പിന്തുടരുന്നതാണ് അടുത്ത നാല് മാസത്തേക്ക് നല്ലത്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഉല്‍സാഹികളായ ഈ രാശിക്കാര്‍ക്ക് ഔദ്യോഗികപരമോ, വ്യക്തിപരമോ ആയ കാര്യങ്ങളില്‍ വിജയം വരിക്കാനാകുന്ന സമയമാണ്. മുന്‍പുള്ളതിനേക്കാള്‍ നന്നായ് സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്നത് നിങ്ങള്‍ക്കും ആത്മവിശ്വാസം നല്‍കും. ദീര്‍ഘകാലത്തേക്ക് നല്ല മാറ്റങ്ങള്‍ നിങ്ങളിലുണ്ടാകുന്നത് കുടുംബാംഗങ്ങള്‍ക്കും ആശ്വാസം നല്‍കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നക്ഷത്രങ്ങള്‍ അനുകൂലമായ് നീങ്ങുന്നതിനാല്‍, വീടുമായ് ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രമീകരിക്കുന്നതിന് ഈ വര്‍ഷത്തിലെ തന്നെ ഏറ്റവും അനുയോജ്യമായ സമയമാണ്. വിചാരിക്കുന്നത് പോലെ എല്ലാം നടന്നില്ലെങ്കിലും വ്യക്തിപരമായതുള്‍പ്പെടെയുളള ഇടപാടുകളില്‍ പ്രതീക്ഷച്ചതിനെക്കാള്‍ വലിയ നേട്ടങ്ങളുണ്ടാകും. അത് തന്നെ നിങ്ങള്‍ക്ക് സന്തോഷം നല്‍കും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ചെറിയ സൌഹൃദസംഭാഷണങ്ങള്‍ക്ക് അനുയോജ്യമായ സമയമാണെന്നാണ് ചന്ദ്രന്‍റെ സ്ഥാനം സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ഔദ്യോഗികപരമായ ചില ആകുലതകളും നിങ്ങളുടെ അഭിലാഷങ്ങളും എങ്ങനെ പൂര്‍ത്തികരിക്കപ്പെടുമെന്ന ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന രീതിയിലാണ് ഗ്രഹനില. ഭാവി സുരക്ഷിതമാക്കുന്നതിനുളള കാര്യങ്ങള്‍ ചെയ്യാന്‍ കുറച്ചധികം സമയം കണ്ടെത്തണം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

തൊണ്ണൂറ് ശതമാനം നിങ്ങളുടെ പ്രശ്നങ്ങള്‍ക്കും കാരണം വ്യക്തിപരമായ തെറ്റിദ്ധാരണകളാണെന്നാണ് ഗ്രഹനില വ്യക്തമാക്കുന്നത്. കാര്യങ്ങള്‍ നിങ്ങളെത്തന്നെ നൂറ് ശതമാനവും കൃത്യമായ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. അതുപോലെ തന്നെ മനസ്സിലുള്ള ചില സംഭവങ്ങള്‍ നിങ്ങളെ ഉദാരമതികളാക്കിയേക്കും. നല്ലതെന്ന് തോന്നിപ്പിക്കുന്ന സാമ്പത്തീകവാഗ്ദാനങ്ങളും ആത്മാര്‍ത്ഥമാണോയെന്ന് നോക്കാന്‍ സംശയിക്കണ്ട.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

അത്ര പരിചിതമല്ലാത്ത സാഹചര്യത്തിലൂടെയാണ് നിങ്ങള്‍ കടന്നുപോകുന്നത്. കഴിഞ്ഞമാസം സംഭവിച്ചതിന്‍റെ ആവര്‍ത്തനമാണെന്ന് ഇപ്പോഴുണ്ടാകുന്നതെന്നും വേണമെങ്കില്‍ പറയാം. കഴിഞ്ഞ തവണ നിര്‍ഭാഗ്യം കൊണ്ട് നിങ്ങള്‍ ചെയ്ത തെറ്റുകള്‍ ഇത്തവണ തിരുത്താന്‍ അവസരമുണ്ടെന്നുള്ളതാണ് വ്യത്യാസം. വ്യക്തിപരമായ് ചെയ്ത വലിയൊരബദ്ധം തിരുത്താനുള്ള സാഹചര്യവും കാണുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചില വിവരങ്ങളില്‍ നിങ്ങളില്‍ ബോധപൂര്‍വ്വം തിരുകിക്കയറ്റാന്‍ മറ്റുള്ളവര്‍ ശ്രമിക്കുന്നതായ് നിങ്ങള്‍ക്ക് തോന്നലുണ്ടാകും. അതല്ലെങ്കില്‍ തയ്യാറാവുന്നതിന് മുന്‍പേ നിങ്ങളെ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചേക്കാം. കാര്യങ്ങള്‍ രഹസ്യമായ് തന്നെ സൂക്ഷിക്കാനുളള നിങ്ങളുടെ ഉറച്ച തീരുമാനം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ശരിക്കുള്ള പ്രശ്നം. പക്ഷേ, ചില വിഷയങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നത് നല്ല ഉദ്ദേശത്തോടെയാണെങ്കില്‍ അത് അങ്ങനെ തന്നെ തുടരുന്നതാണ് ഉചിതം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ചുറ്റുപാടുകളുമായുളള നിങ്ങളുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന്‍റെ ആദ്യഘട്ടത്തില്‍ വിജയിച്ചതായ് കാണാം. സമയവും സാഹചര്യവും ഉടന്‍ തന്നെ അനുകൂലമായ് വരുമെന്നതിനാല്‍, അതുവരെ നിങ്ങളുടെ താല്‍പര്യങ്ങള്‍ നിങ്ങളില്‍ തന്നെ സൂക്ഷിക്കുക. സാമ്പത്തീക തീരുമാനങ്ങളെടുക്കുമ്പോള്‍, അത് ബാധിക്കുന്നവരെ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ചുറ്റുപാടുമായ് ബന്ധപ്പെട്ട ഒരു ഇടപാടില്‍ പ്രതീക്ഷിക്കാത്ത വിജയമുണ്ടാകും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

എല്ലാം ഗുണകരമായ് തീരുന്ന രീതിയിലാകും ചന്ദ്രന്‍റെ സാന്നിധ്യം. ആത്മവിശ്വാസവും ഉല്‍സാഹവും പരമോന്നതിയില്‍ തോന്നിപ്പിക്കത്തക്ക വിധം സഹായകരമായ രീതിയിലാകും ചന്ദ്രന്‍റെ ചലനങ്ങളും. ഔദ്യോഗികരംഗത്ത്, അടുത്തവര്‍ഷത്തേക്കുള്ള അവസരങ്ങള്‍ വരെ ഈ രാശിക്കാരുടെ മുന്നില്‍ തെളിയുന്ന സമയമാണ്. പ്രതീക്ഷിക്കാത്ത പലതും സംഭവിക്കാനിടയുള്ളതിനാല്‍, ചെറിയ ചുവടുകളില്‍ പോലും അതീവശ്രദ്ധയുണ്ടാകണം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today august 18 2019 aries capricorn taurus scorpio sagittarius gemini cancer check astrology