Horoscope Today August 17, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope and Astrology Today August 17, 2019:നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു…

horoscope, astrology, horoscope today, ie malayalam

നിങ്ങളുടെ ഇന്നത്തെ ദിവസം

പ്രപഞ്ചം ഒരൊറ്റ ജീവജാലമാണെന്നാണ് ഞാനിന്നലെ പറഞ്ഞത്. മറ്റൊരുതരത്തില്‍ ചിന്തിച്ചാല്‍ കാര്യക്ഷമമായ് പ്രവര്‍ത്തിക്കുന്ന ഒരു തലച്ചോറും പ്രപഞ്ചത്തിനുണ്ട്. അങ്ങനെ നോക്കിയാല്‍ നമ്മളെല്ലാം പ്രപഞ്ചത്തിന്‍റെ ഓരോ ചിന്തയാണ്. നിങ്ങള്‍ക്ക് ഈ ചിന്ത ഇഷ്ടപ്പെടുമോ എന്ന് അറിയില്ല. പക്ഷേ, ഈ ആശയം എനിക്കിഷ്ടപ്പെട്ടു

Read Here: Horoscope of the week (August 18-August 24, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍20)

വീടുമായുള്ള കാര്യങ്ങളില്‍ ചില കാലതാമസം നേരിടുന്നതും മറ്റുപ്രശ്നങ്ങളും വ്യാഴത്തിന്‍റെ ഇടപടെല്‍ വൈകുന്നതിനാലാണ്. അതുകൊണ്ട് നിരാശപ്പെടേണ്ട. അത്തരം കാര്യങ്ങള്‍ തുടങ്ങാനുള്ള സമയമായിട്ടില്ല. അനുയോജ്യമായ സമയം വരുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ മനസിലാകും.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ ഒന്ന് പുതുക്കിയെടുക്കാനുള്ള ദിവസമാണ്. ചിന്താരീതിയിലും ചില മാറ്റങ്ങളാകാം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലുണ്ടായ ചില സംഭവങ്ങള്‍ ഇങ്ങനെ ചെയ്യേണ്ടതിന്‍റെ ആവശ്യകത നിങ്ങളെ മനസിലാക്കി തന്നിട്ടുണ്ടാകും. മരുഭൂമിയില്‍‌ മരുപ്പച്ചയെന്ന പോലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നത് നിങ്ങളെത്തന്നെ ആശ്ചര്യപ്പെടുത്തിയേക്കും

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഗ്രഹങ്ങളുടെ ചില ക്രമരഹിതമായ ചലനങ്ങള്‍ യാത്രകളെക്കുറിച്ചുളള പദ്ധതികള്‍ക്ക് തടസങ്ങളുണ്ടാക്കും. യന്ത്രത്തകരാറുകളെക്കാള്‍ തെറ്റിദ്ധാരണകളാണ് ഏത് പ്രശ്നത്തിന്‍റെയും മൂലകാരണം. പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒന്നുരണ്ട് തവണ പരിശോധന നടത്തുന്നത് നല്ലതാണ്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് അതിനുത്തരം കണ്ടെത്താന്‍ ശ്രമിച്ച് സമയം കളയാതെ സാമ്പത്തിക സ്ഥിതിക്ക് പരിഗണന നല്‍കി തീരുമാനങ്ങളെടുത്താല്‍ നിങ്ങള്‍ സുരക്ഷിതരാണെന്നുറപ്പിക്കാം. ജീവിതത്തിന്‍റെ ഏത് ഘട്ടത്തിലും തുറന്ന സമീപനവും സൗഹൃദങ്ങളും ഉണ്ടായാല്‍ സന്തോഷവും വിജയവും തന്നെ വരും.

Read Here:  Malayalam New Year 2019 Varshaphalam 1195: സമ്പൂർണ്ണവർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഒരു പ്രതിസന്ധി നേരിടേണ്ടതായ് വന്നേക്കാം, എന്നിരുന്നാലും കഴിഞ്ഞ കാലങ്ങളില്‍ അനുഭവിച്ച ദുരിതങ്ങളിലൂടെ വീണ്ടും പോകാതിരിക്കാന്‍ നിങ്ങള്‍‌ ശ്രമിക്കും. നിലവിലുള്ള പ്രശ്നങ്ങള്‍ തല്‍ക്കാലം അത്ര പരിഗണിക്കാതെ ശുഭപ്രതീക്ഷയില്‍ മുന്നോട്ട് പോകാന്‍ നിങ്ങള്‍ക്കാവും. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് വല്ലാതെ ചെവി കൊടുക്കരുത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

വിജയകരമായി ഒരാഴ്ച പൂര്‍ത്തിയാക്കിയതില്‍ നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ അഭിനന്ദിക്കാം. ചന്ദ്രന്‍റെ ശക്തമായ ഇടപെടലാണ് വൈകാരികമായി നിങ്ങളെ ശക്തരാക്കിയതും നേട്ടങ്ങള്‍ കൊണ്ടുവന്നതും. നക്ഷത്രങ്ങളുടെ നിലയും അനുകൂലമായിരുന്നു.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

അടുത്തിടെയുണ്ടായ മാനസികാസ്വസ്ഥതകള്‍ക്ക് ശേഷം സന്തോഷം അനുഭവപ്പെടുന്ന സമയമാണ്. സമനില തെറ്റിക്കുന്ന രീതിയില്‍ മറ്റുള്ളവരുടെ സമീപനമുണ്ടായാലും അനുകൂലമായ ചില സംഭവങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ല. അസ്വസ്ഥതകളെ മാറ്റി നിര്‍ത്തി സാധാരണ രീതിയിലേക്കാനാകും ഒരു ബാല്യകാല സ്വപ്നം പൂര്‍ത്തീകരിക്കാനും കഴിയും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

മുഴുവന്‍ സമയവും ജോലിയെടുക്കാന്‍ താല്‍പര്യമില്ലാത്തയാളാണെങ്കില്‍ ഔദ്യോഗികമായുള്ള കുഴപ്പങ്ങള്‍ ആഴ്ചയവസാനം പരിഹരിക്കാന്‍ നില്‍ക്കുന്നത് ഉചിതമല്ല. വീട്ടുകാരെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തി ഒരു ഉല്ലാസ യാത്രയോ, ബന്ധുക്കളുമായുള്ള ഒത്തുചേരലിനോ ശ്രമിക്കാവുന്നതാണ്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ദിവസത്തിന്‍റെ പകുതിയോടെ, ചന്ദ്രന്‍ അതിന്‍റെ സ്ഥാനം മാറ്റുമെന്നതനിനാല്‍ മാനസികമായി നിങ്ങള്‍ക്ക് ചില അസ്വസ്ഥതകളുണ്ടാകാനിടയുണ്ട്. നേരത്തെയുള്ള ചില പദ്ധതികള്‍ മാറ്റുമ്പോള്‍ മറ്റുള്ളവരെക്കൂടി അറിയിച്ചില്ലെങ്കില്‍ കൂടെ നില്‍ക്കാത്തതിന് പിന്നീടവരെ കുറ്റപ്പടുത്താനാകില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സാമ്പത്തിക ഇടപാടുകളില്‍ നിന്ന് രാവിലെ മാറി നില്‍ക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്കാവശ്യമായ രീതിയില്‍ കാര്യങ്ങള്‍ ക്രമീകരിക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രന്‍. ഭാവിയെക്കുറിച്ച് ചിന്തിച്ച് തീരുമാനമെടുക്കുക. അടുത്തിടെയുണ്ടായ പുതിയ ബന്ധങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന ഒരു ധാരണയും മനസില്‍ സൂക്ഷിക്കാം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്ന വലിയ പദ്ധതികളില്‍ ഇനിയും ചില ആശങ്കകളുണ്ടാകും. ആഗ്രഹങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനോ, പ്രധാനപ്പെട്ട ചില കരാറുകളില്‍ ഏര്‍പ്പെടുന്നത് മാറ്റി വയ്ക്കേണ്ടതായോ വന്നേക്കാം. ഭാവിയില്‍ ഇതു ഗുണകരമായ് ഭവിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ജീവിതത്തില്‍ നിങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി, പ്രായോഗികമായും അച്ചടക്കത്തോടെയും കാര്യങ്ങള്‍ ചെയ്യാന്‍ പഠിക്കാത്തതാണ്. ചന്ദ്രന്‍റെ സ്ഥാനം അനുകൂലമാകുന്നതിനാല്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാവുന്നതാണ്. വീടുമായ് ബന്ധപ്പെട്ട് നല്ല കാര്യങ്ങള്‍ സംഭവിക്കും. പുതിയ പദ്ധതികള്‍ക്ക് തുടക്കമിടാനും സാധ്യതയുണ്ട്

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today august 17 2019 aries capricorn taurus scorpio sagittarius gemini cancer check astrology

Next Story
Puthuvarsha Phalam1195: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?പുതുവർഷഫലം, ചിങ്ങം 1, horoscope, 1195 Yearly Prediction, 1195 New Year Prediction, malayalam new year 2019, malayalam new year 1195 predictions, malayalam new year astrology, malayalam new year chingam 1 predictions, malayalam new year predictions, kerala new year 2019, kerala new year chingam 1, kerala new year 2019
The moderation of comments is automated and not cleared manually by malayalam.indianexpress.com