Horoscope Today August 16, 2019

നിങ്ങളുടെ ഇന്നത്തെ ദിവസം

ഞാനിന്നലെ പ്രപഞ്ചത്തിന്‍റെ മനോഹരമായ ചിത്രം പരിശോധിക്കുകയായിരുന്നു. ശരീരത്തിലെ ധമനികളും സിരകളും പോലെ താരാപഥങ്ങളും കോടികണക്കിന് നക്ഷത്രങ്ങളുമായ് പ്രപഞ്ചം ഊര്‍ജ്ജം പ്രസരിപ്പിക്കുന്നതിന്‍റെ അതിശയകരമായ ചിത്രം. ചിന്തിക്കാനാകാത്ത വിധം വലുപ്പമുള്ള ഒരൊറ്റ പ്രപഞ്ചമെന്ന സിദ്ധാന്തം ചിത്രം കണ്ടപ്പോള്‍ വീണ്ടും ഓര്‍മിച്ചു

Read Here: Horoscope Today August 17, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Read Here: Malayalam New Year 2019 Varshaphalam 1195: സമ്പൂർണ്ണവർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഉണര്‍ന്നിരിക്കേണ്ട സമയമാണിത്. സാധാരണഗതിയില്‍ വിട്ടുവീഴ്ചയ്ക്ക് നിങ്ങള്‍ തയ്യാറാവാറില്ലെങ്കിലും ഇന്നത്തെ കാര്യം അങ്ങനെയല്ല. നിങ്ങളുടെ പ്രത്യേകതകള്‍ അംഗീകരിക്കപ്പെടേണ്ടതാണെന്നതിനാല്‍, ചില കാര്യങ്ങള്‍ എല്ലാവരോടും വ്യക്തമാക്കണം. ആരിലും സംശയം അവേശേഷിപ്പിക്കാതെ കാര്യങ്ങള്‍ വിശദീകരിക്കണം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

കുടുംബത്തില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന രീതിയിലാണ് ഗ്രഹങ്ങളുടെ നില. നിയന്ത്രണവിധേയമല്ലാത്ത കാര്യങ്ങളെ വിട്ടുകളയുകയാണ് ഈ സാഹചര്യം മറികടക്കാന്‍ ഉചിതം. നിങ്ങളുടെ വഴി ശരിയാണെന്ന് പങ്കാളികളെ ബോധ്യപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങള്‍ പോലും യുക്തിപരമായ് കൈകാര്യം ചെയ്യാനുള്ള ഈ രാശിക്കാരുടെ പ്രത്യേക കഴിവ് ഉപയോഗിക്കേണ്ട ദിവസമാണിന്ന്. അങ്ങനെ സത്യമറിയാതെ ചിലരുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും സാഹചര്യം മറികടക്കാനും കഴിയും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

എത്ര ചെറുതാണെങ്കില്‍പ്പോലും ലാഭമുണ്ടാക്കാനുള്ള സാഹചര്യമുള്ളിടത്തോളം സാമ്പത്തീകകാര്യങ്ങളില്‍ ആശങ്കപ്പെടേണ്ട. ഗൃഹാതുരത്വം ചില താല്‍പര്യമുള്ള ബന്ധങ്ങളിലേക്ക് വഴി വെട്ടും. വൈകാരികമായ ചില സന്ദര്‍ഭങ്ങിലൂടെ കടന്നുപോകേണ്ടി വരുമ്പോള്‍ അതാസ്വദിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഗ്രഹങ്ങള്‍ പരമാവധി അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനാല്‍, സാധ്യമായ വഴിയില്‍ നിങ്ങള്‍ ചെയ്യാവുന്നതില്‍ നല്ലത് ചെയ്യുക. നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നത് വ്യക്തിപരമായ നഷ്ടത്തിനിടയാക്കും. ശത്രുക്കളല്ലെന്ന് ബോധ്യമുള്ളവരെ കൂടെ നിര്‍ത്തുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

രഹസ്യമായ ചില നേട്ടങ്ങള്‍ ഇപ്പോഴും നിങ്ങളാസ്വദിക്കുന്നുണ്ട്. പൂര്‍ണമായും അനുകൂലമല്ലെങ്കിലും ചിലതെല്ലാം നിരുപദ്രവകരമാണെന്നതിനാല്‍ ആസ്വദിക്കുന്നതില്‍ തെറ്റില്ല. നിങ്ങളുടെ അസ്തിത്വത്തിന്‍റെ ചില നിഗൂഢതകളെക്കുറിച്ച് കൂടുതല്‍ അറിയാനിടവരും. സൂക്ഷ്മമായി അത് നിരീക്ഷിച്ച് മനസ്സിലാക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ ഗ്രഹനില കൂടുതല്‍ കാര്യക്ഷമമാകാന്‍ തുടങ്ങുന്നതിനാല്‍, ഊര്‍ജ്ജസ്വലരായ ഒന്നോ രണ്ടോ ആളുകള്‍ പുതിയതായ് കടന്നുവരാനിടയുണ്ട്. അടിസ്ഥാനപരമായ് നിങ്ങളുടെ മനോവികാരങ്ങള്‍ പരിപോഷിപ്പിക്കപ്പെട്ടേക്കാം. നിങ്ങളുടെ സുരക്ഷിതത്വത്തെയോര്‍ത്ത് വല്ലാതെ ആശങ്കപ്പെടേണ്ടതില്ലെങ്കിലും, പതിവ് ചുവടുകള്‍ തന്നെ സ്വീകരിക്കുന്നതാണ് ഉചിതം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെയോ നിങ്ങളുടെ പങ്കാളിയുടെയോ ഔദ്യോഗികപരമായ കാര്യങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമാണ് ആണ് ഈ ദിവസം പ്രാധാന്യം നല്‍കുന്നത്. എത്ര ഒഴിച്ചുകൂടാനാകാത്തതാണെങ്കിലും ചില കുടുംബകാര്യങ്ങളും പ്രശ്നങ്ങളും തല്‍ക്കാലം മാറ്റിവയ്ക്കേണ്ടതായ് വരും. ചുറ്റുപാടും സംഭവിക്കുന്നതിനെക്കുറിച്ച് സമയമെടുത്ത് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യാന്‍ നിര്‍ദേശിക്കുന്നത്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

മുന്നിലെത്തുന്നത് വരെ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് പറയുക ബുദ്ധിമുട്ടാണ്. എന്നിരുന്നാലും ആത്മനിര്‍വൃതിക്കുവേണ്ടിയുളള ചില വഴികള്‍ തെളിയുന്നത് കാണാനാകും. അത് തന്നെയാണ് പ്രധാനപ്പെട്ടതും. ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യം തിരിച്ചറിഞ്ഞാല്‍ പിന്നെ അതിലേക്കെത്താനുള്ള വഴികള്‍ നിങ്ങള്‍ തന്നെ കണ്ടെത്തും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഒട്ടേറെ തിരക്കുകളുണ്ടെങ്കിലും ഇന്ന് നേരിടേണ്ടി വരുന്നത് പ്രധാനമായും സാമ്പത്തീകപ്രശ്നങ്ങള്‍ തന്നെയാകും. ഭാവിയിലേക്കുള്ള ഒരു കാര്യം തീരുമാനിക്കുമ്പോള്‍, അത് നിങ്ങളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് നന്നായ് ആലോചിക്കണം. വ്യക്തിപരമായ ബന്ധങ്ങളില്‍ ചില വിട്ടുവീഴ്ചകള്‍ വേണ്ടി വന്നേക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വ്യക്തിപരമായ ശത്രുതകള്‍ ഒരു വശത്തേക്ക് മാറ്റി വെച്ചില്ലെങ്കില്‍, നിങ്ങള്‍ ചെയ്യുന്നതോ പറയുന്നതോ പിന്നീട് പശ്ചാത്തപിക്കാന്‍ ഇടവരുത്തും. നിങ്ങളുടെ സ്വഭാവരീതിയല്ലെങ്കില്‍ കൂടി ശത്രുക്കളോടും പോലും ക്ഷമിക്കുന്നതാണ് ഇപ്പോള്‍ അനുയോജ്യം. ഒരു കരണത്ത് അടിക്കുന്നവന് മറുകരണം കൂടി കാണിച്ചുകൊടുക്കുക എന്ന് ചുരുക്കം. നിസ്വാര്‍ത്ഥപരമായ ഈ രീതി, പ്രതീക്ഷിക്കാത്ത വഴികളില്‍ നിന്നുപോലും ബഹുമാനം നേടിത്തരും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിഷ്കളങ്കമായ ചില പ്രസ്താവനകള്‍ വ്യക്തിപരമായ് അധിക്ഷേപിക്കുന്നതോ ആക്രമിക്കുന്നതോ ആയ് നിങ്ങള്‍ക്ക് തോന്നുന്നത് അമിതസംവേദനക്ഷമത കൊണ്ടാണെന്ന് തിരിച്ചറിയുക. മറ്റുള്ളവര്‍ പറയുന്നത് അവരുടെ വായില്‍ നിന്ന് വരുന്നതാണെങ്കില്‍ക്കൂടി, അതിനൊയൊക്കെ ഏറ്റുപിടിക്കാതെ വിട്ടുകളയുന്നതാണ് നമുക്ക് നല്ലത്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook