Daily Horoscope August 15, 2022:ഭാവനാസമ്പന്നനായ ഒരു സൂര്യന് പ്രചോദനാത്മകമായ ചന്ദ്രനുമായി രസകരമായ ഒരു താരതമ്യം ചെയ്യുന്നു. ആദ്യത്തേത് ഊര്‍ജ്ജസ്വലവും വിശാലവുമാണ്, രണ്ടാമത്തേത് ലോലമായതും ഭാവനാത്മകവുമാണ്. പ്രായോഗികതയുടെ അഭാവമാണ് പ്രതികൂലമായിട്ടുള്ളത്, എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കണമെന്നാണ് ഞാന്‍ പറയുന്നത്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഈ ആഴ്ച നിങ്ങള്‍ എല്ലാത്തിലും മുന്നില്‍ നില്‍ക്കുമെന്നും നേതൃത്വം വഹിക്കുമെന്നും ലോകത്തിലെ ജ്യോതിഷ പണ്ഡിതര്‍ പ്രതീക്ഷിക്കുന്നു. എനിക്കറിയാം നിങ്ങളില്‍ പലരും ഇതില്‍ സംശയിച്ചേക്കാം. പക്ഷേ നിങ്ങള്‍ ജനിച്ചത് നിസ്സംശയമായും നേതൃത്വഗുണങ്ങളോടെയാണ്, മറ്റുററള്ളവര്ക്ക് ഇപ്പോള്‍ നിങ്ങളുടെ നേതൃ ഗുണങ്ങള്‍ ആവശ്യമാണ്. അവിടെ ശരിയായ വഴിയും തെറ്റായ വഴിയുമില്ല, അതിനാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം ഉപായങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയും.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഈ ആഴ്ചയിലെ ഗ്രഹനിലകള്‍ സാധ്യതകളാല്‍ പൊട്ടിപ്പുറപ്പെടുകയാണെന്ന് ഞാന്‍ പറഞ്ഞാല്‍, ഞാന്‍ കുറ്റക്കാരനായിരിക്കും. നിങ്ങള്‍ ആവേശകരമായ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഏര്‍പ്പെടുന്നു, എന്നാല്‍ ലോകത്തെക്കുറിച്ചുള്ള നിങ്ങളുടെ മൊത്തത്തിലുള്ള അവബോധം മുന്നില്‍ പ്രദര്‍ശിക്കുന്ന ഉജ്ജ്വലമായ ഏറ്റുമുട്ടലുകള്‍ക്ക് നിറം പകരും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ചാന്ദ്ര വിന്യാസങ്ങള്‍ നിങ്ങള്‍ക്ക് സംരക്ഷണം നല്കുന്നു, പക്ഷേ അവ ചായ്വുള്ളവയുമാണ്, നിങ്ങളെ അല്‍പ്പം അമിത വികാരഭരിതനാക്കുന്നു. കാര്യങ്ങള്‍ തെറ്റായി പോകാന്‍ തുടങ്ങുമ്പോള്‍ തന്നെ, നിങ്ങള്‍ പരിഭ്രാന്തരാകാനുള്ള പ്രവണതയുണ്ടാകാം. എന്നാല്‍ പ്രശ്നങ്ങളെ ഒരു ദീര്‍ഘ ശ്വാസം എടുത്ത് നേരിടണം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ചിലപ്പോള്‍ നിങ്ങള്‍ അതിരുകടന്നുപോകും, അത് മറ്റുള്ളവര്‍ക്ക് അറിയാന്‍ വളരെ ബുദ്ധിമുട്ടാണ്. സ്നേഹവും വെറുപ്പും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഏത് വഴിയാണ് നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടതെന്ന് എനിക്ക് പറയാനാവില്ല. ഈ ആഴ്ച നിങ്ങള്‍ മറികടക്കുക എങ്ങനെയെന്ന് എനിക്ക് പറയാനാകില്ല. പക്ഷേ നിങ്ങളുടെ വികാരങ്ങള്‍ ഉയര്‍ന്ന തലത്തിലായിരിക്കുമെന്ന് എനിക്ക് പറയാന്‍ കഴിയും. ഈ ഘട്ടങ്ങളിലെല്ലാം സ്നേഹം വിജയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ശുഭാപ്തിവിശ്വാസമാണ് നിങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്. മറുവശത്ത് തികച്ചും അയഥാര്‍ത്ഥമായ പ്രതീക്ഷകള്‍, മറുകൈയില്‍ നിങ്ങളുടെ പ്രധാന ബലഹീനത മാത്രമല്ല, അവയെല്ലാം തകരാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നില്ലായിരിക്കാം, എന്നാല്‍ നിങ്ങളുടെ അടയാളം ഏറ്റവും ഭാഗ്യമുള്ള ഒന്നാണ്
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഞാന്‍ ആദ്യം മോശമായ വാര്‍ത്തകള്‍ പുറത്തെടുക്കും: ഇപ്പോള്‍ നിരാശപ്പെടാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്, ആരോ നിങ്ങളോട് വിയോജിക്കുന്നതായി തോന്നുന്നു. നിങ്ങള്‍ ഉയര്‍ന്ന നിലയിലാണെന്നതാണ് നല്ല വാര്‍ത്ത, നിങ്ങളുടെ കാര്യങ്ങള്‍ നേരെയാക്കാനും നിങ്ങളുടെ പ്രവൃത്തി ഒരുമിച്ച് കാണാനും അവസരം. എതിരാളികള്‍ പോലും
നിങ്ങള്‍ ശരിയാണെന്ന് സമ്മതിക്കുക!
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
സാമ്പത്തിക കാര്യങ്ങള്‍ ഈ ആഴ്ച എല്ലാത്തിനും പ്രാധാനമാണ്. തികച്ചും വ്യക്തിപരമാണെങ്കിലും അല്ലെങ്കില്‍ പൊതുവെ പ്രൊഫഷണലും. സാധിക്കുമെങ്കില്‍, എല്ലാ അശ്രദ്ധകളും ഒഴിവാക്കുക. മികച്ച രിതിയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് ഗുണമേ ഉണ്ടാകൂ.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഈ ആഴ്ച നിങ്ങള്‍ക്ക് പ്രക്ഷുബ്ദമായ സംഭവങ്ങള്‍ പ്രതീക്ഷിക്കാം. ഇതൊരു തമാശയല്ല. ഒരുപക്ഷെ ഒരു പരിധിക്കപ്പുറത്തേക്ക് ഇവ പോയേക്കാം. എന്നാല്‍ ഇത് നിങ്ങളല്ലെന്ന് ഉറപ്പാക്കുക, ഒപ്പം ആശ്വാസകരമായ വാക്കുകള്‍ കൊണ്ട് എല്ലാം നേരിടുക.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഈ ആഴ്ചയൊന്നും മനസ്സിലാക്കാന്‍ എളുപ്പമാകില്ലെന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണം. നിഗൂഢതകള്‍ ധാരാളമുണ്ട്, ആശയക്കുഴപ്പം വര്‍ധിക്കും, പക്ഷേ നിങ്ങള്‍ക്ക് അടുത്തത് എന്തെന്ന് കാത്തിരിക്കാന്‍ കഴിയുമെങ്കില്‍ എല്ലാം മനസിലാക്കാന്‍ നിങ്ങള്‍ തുടങ്ങും. യഥാര്‍ത്ഥത്തില്‍, സാധ്യതകള്‍
ഒരു ഉറച്ച ഉടമ്പടിയിലെത്തുന്നത് നിങ്ങള്‍ വിചാരിക്കുന്നതിലും നല്ലതാണ്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങള്‍ക്ക് അധിക പിന്തുണ ആവശ്യമാണ്, പക്ഷേ അത് അങ്ങനെയാകുമോ എന്ന് പറയാന്‍ സത്യസന്ധമായി അസാധ്യമാണ് വരാനിരിക്കുന്ന മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നതോ സങ്കല്പ്പിക്കുന്നതോ ആയ കാര്യങ്ങള്‍ നിങ്ങളെ പിടിമുറുക്കാന്‍ മാത്രമേ സഹായിക്കൂ, നിങ്ങളുടെ സ്വന്തം കാര്യങ്ങള്‍. നിങ്ങള്‍ നോക്കൂ, ഇത് വളരെ സൗഹാര്‍ദ്ദപരമായ സമയമാണ്, നിങ്ങള്‍ എന്ത് ചെയ്താലും,
നിങ്ങള്‍ എന്ത് പറഞ്ഞാലും എല്ലാം നിങ്ങളുടെ വ്യക്തിബന്ധങ്ങളെ ആശ്രയിച്ചിരിക്കുന്നു.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
അസൂയ, നീരസം, വിദ്വേഷം എന്നിവ നിങ്ങളുടെ ശത്രുക്കളാണ്. അത്തരത്തില്‍ വഴങ്ങിയാല്‍ വികാരങ്ങള്‍, നിങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുന്നവ പോലും ഒരു പക്ഷെ നിങ്ങളെ അപകടത്തിലാക്കും. പ്രൊഫഷണല്‍ ആളുകള്‍ ഇപ്പോള്‍ ഒരു അതിലോലമായ മാനസിക അവസ്ഥയിലാണ്, അവര്‍ സ്വയം വിമര്‍ശനത്തിനും തയ്യാറായേക്കും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
മറ്റാരേക്കാളും, ഈ ആഴ്ചയിലെ പല സംഭവങ്ങളും മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഒരു സാധാരണ തത്വശാസ്ത്രപരമായ സമീപനം സ്വീകരിക്കുക. ഭയങ്കരമായി തോന്നുന്നവയെല്ലാം നിങ്ങള്‍ മനസ്സിലാക്കുന്നു അവ ചിലപ്പോള്‍ ഇപ്പോള്‍ പ്രധാനപ്പെട്ടതും പിന്നീട് തീര്‍ത്തും അപ്രസക്തവുമായേക്കാം.