scorecardresearch
Latest News

Horoscope Today August 15, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today August 15, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, April 25, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്

സൂര്യനും ആവേശകരമായ യുറാനസും തമ്മിലുള്ള അതിരുകളില്ലാത്ത ബന്ധം പുതിയ പ്രതീക്ഷകളും പുതിയ സാധ്യതകളും ഉയർത്തുന്നു. പ്രത്യേകിച്ചും, നിരവധി ആളുകൾ ഒരു ആദർശപരമായ മാനസികാവസ്ഥയിലായിരിക്കും. അവരുടെ വിശ്വാസങ്ങൾക്കായി പോരാടാൻ തയ്യാറാകും. ഇത് ഒരു നല്ല കാര്യമാണ് പക്ഷേ നാമെല്ലാവരും പരസ്‌പരം നിലപാടുകളെ ബഹുമാനിക്കുന്നുവെങ്കിൽ മാത്രം.

Read Here: Puthuvarsha Phalam1196: സമ്പൂർണ്ണ വർഷഫലം: ഈ മലയാളവർഷം നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

കുറച്ച് വേദന സഹിക്കാതെ നിങ്ങൾക്ക് എളുപ്പത്തിൽ ഒന്നും നേടാൻ കഴിയില്ലെന്ന് ചില ആളുകൾ പറയുന്നു! എന്നിരുന്നാലും, എല്ലാം പറയുകയും ചെയ്തു കഴിയുകയും ചെയ്യുമ്പോൾ സ്വയം ആസ്വദിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാൻ ആർക്കും സാധിക്കില്ല. വാസ്തവത്തിൽ, വിട്ടുവീഴ്ചയില്ലാത്ത നാല് ഗ്രഹങ്ങൾ നിങ്ങളുടെ ഗ്രഹനിലയുടെ പ്രദേശങ്ങളുമായി അണിനിരക്കുന്നു, ഇത് സൃഷ്ടിപരമായ ആവിഷ്‌കാരത്തെയും സ്വയം ആഹ്ലാദത്തെയും സൂചിപ്പിക്കുന്നു. അതിനായി ശ്രമിക്കൂ,

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

പൊതുവായ ഗ്രഹ പ്രവണതകൾ നിങ്ങളുടെ ഭാഗത്താണെന്നത് ശരിയാണെങ്കിലും, സൂക്ഷിച്ചും കണ്ടും പ്രതികരിക്കേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു. ജ്യോതിഷികൾ പലപ്പോഴും അവകാശപ്പെടുന്നുണ്ടെങ്കിലും നിങ്ങൾക്ക് പൊട്ടിത്തെറിക്കാം. ഇതുപക്ഷെ അതിനുള്ള സമയമല്ല. എന്തെങ്കിലും ശരിയായി നടന്നില്ലെങ്കിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

മറ്റുള്ളവർക്ക് ക്ലാസെടുക്കുന്നതിന് പകരം നിങ്ങൾ അവർ പറയുന്നത് കേൾക്കാൻ തയ്യാറാകണം. കൂടെയുള്ളവരെ കേൾക്കാൻ തയ്യാറാകുമ്പോൾ, അവർ നിങ്ങൾക്ക് ഉപകാരപ്രദമായ ഉപദേശങ്ങളും നിർദേശങ്ങളും നൽകും. നിങ്ങളുടെ ആശയങ്ങൾ യഥാർത്ഥ വസ്‌തുതകളുമായി ഇണങ്ങുന്നുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കേണ്ട നിമിഷമാണിത്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

സാമ്പത്തികാവസ്ഥ വളരെ വളരെ അനുകൂലമാണെങ്കിലും ഇപ്പോൾ ഒരു റിസ്കെടുക്കാൻ തയ്യാറായാൽ നിങ്ങൾ വിഡ്ഢിയാക്കപ്പെടാനുള്ള സാധ്യത കാണുന്നുണ്ട്. ഏതെങ്കിലും ആകസ്മിക സാഹചര്യങ്ങളെ നേരിടാൻ നിങ്ങൾ എപ്പോഴും മതിയായ കരുതൽ സൂക്ഷിക്കണം. ബിസിനസ്സ് നിങ്ങളുടെ സന്തോഷത്തിന്റെ ഭാഗമാക്കിയാൽ നിങ്ങൾക്ക് നന്നായി പ്രവർത്തിക്കാൻ സാധിക്കും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഒന്നുകിൽ നിങ്ങൾ ചില ഓവർടൈം ഇടുകയോ അല്ലെങ്കിൽ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ചെയ്യുകയോ ചെയ്യാം. എന്നാൽ പ്രധാനപ്പെട്ട ഒഴിവുസമയ പ്രവർത്തനങ്ങൾ മറക്കരുത്; സജീവമായി തുടരുക, മുന്നോട്ട് പോകുക, പുതിയ താൽപ്പര്യം വികസിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുക. നിങ്ങൾ ഒരു ഏറ്റുമുട്ടലിനായി പോയാൽ, ഉത്തരവാദിത്തത്തിന്റെ നിങ്ങളുടെ പങ്ക് നിങ്ങൾ ഏറ്റെടുക്കണം.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ നിങ്ങളുടെ സാമൂഹിക ഇടപെടലുകൾ നിറവേറ്റാൻ കഴിയും, എന്നാൽ നിങ്ങളുടെ നക്ഷത്രങ്ങൾ സന്യാസികളെ പോലെ കാണപ്പെടുന്നു, അടുത്ത കുറച്ച് ദിവസങ്ങൾ ചെലവഴിക്കാനുള്ള ഏറ്റവും നല്ല മാർഗം ആത്മീയ പിൻവാങ്ങലിന് വളരെ അകലെയാണ്. ഒരു വഴിയോ മറ്റോ നിങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കണം, എന്നാൽ വിദേശത്തുള്ള കുടുംബാംഗങ്ങൾ ഫലപ്രദമായ സമ്പർക്കം വാഗ്ദാനം ചെയ്യുന്നു.

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

ഇന്നത്തെ സാഹചര്യങ്ങൾ വെല്ലുവിളി നിറഞ്ഞതാകയാൽ , ഇന്നത്തെ നിങ്ങളുടെ ഗാർഹിക വ്യവഹാരങ്ങൾ വിജയകരമായി അവസാനിക്കുമെന്നോ അല്ലെങ്കിൽ അവയ്ക്ക് കൂടുതൽ പ്രയത്നം ആവശ്യമുണ്ടെന്നോ പറയുക ദുഷ്കരമാണ്. വിശാലാർത്ഥങ്ങൾ മറക്കുക, സൂക്ഷ്മതലത്തിൽ കാണുക, അതാണു നല്ലതെന്നു ഞാൻ പറയുന്നു.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ജ്യോതിഷത്തിന്റെ ഒരു ഉദ്ദേശ്യം കാര്യങ്ങൾ മുൻ‌കൂട്ടി കാണുകയും അങ്ങനെ വരാനിരിക്കുന്ന പ്രശ്നങ്ങളെ ഒഴിവാക്കുകയുമാണ്. ദൈനംദിന പ്രവൃത്തികൾ പൂർത്തീകരിക്കാത്തതു മൂലം ചില വാഗ്വാദങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകാനിടയുണ്ട്, ഒരു ലഘുവായ പരിഹാരം ഉണ്ട്, ഓരോ തിരിവിലും സഹകരണവും അനുരഞ്ജനവും പിന്തുടരുക.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

എല്ലാം വേണ്ടതുപോലെ സംഭവിക്കണമെന്നില്ല. നിങ്ങളുടെ ജോലിയിലെ പ്രതീക്ഷയെപ്പറ്റിയുള്ള, കുടുംബത്തിൽ ഭിന്നാഭിപ്രായങ്ങൾക്കു കാരണമാകുന്ന മൂർച്ചയേറിയ വാക്കുകളുണ്ടാകാം. അല്ലെങ്കിൽ ഒരുപക്ഷെ ഇത് നിങ്ങൾക്കിടയിലെ പുതിയ മറ്റൊരു അഭിലാഷമാവാം? നല്ല സമയമെത്തുമ്പോൾ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

നിങ്ങളിലെ അധികം അറിയപ്പെടാത്ത ഒരു ഗുണമാണ് പരോപകാരം. അടുത്ത സുഹൃത്തുക്കളും സ്നേഹിതരും ആവശ്യപ്പെടുമ്പോൾ തന്റെ പണത്തെ മുറുകെപ്പിടിക്കുന്ന സ്വഭാവമുള്ള ഒരാളല്ല നിങ്ങൾ; പ്രയത്നിച്ചു സമ്പാദിച്ചത്തിൽ കുറെ പണത്തോടു വിട പറയേണ്ട സമയമായി. നിങ്ങളുടെ ബാല്യത്തിലേക്കു ഒരു മടക്കയാത്ര നടത്താൻ ഏറ്റവും യോജിച്ച സമയം കൂടിയാണിത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

വൈകാരിക വ്യവഹാരങ്ങളുടെ രഹസ്യങ്ങളിലേക്കു പിൻവലിക്കാനാകാത്ത വിധത്തിൽ മനസ്സിൻറെ സമനില കൂപ്പുകുത്തുകയാണ്.ഇത്തരം പ്രചോദനങ്ങളുമായി മുൻപോട്ടു പോകുന്നതിനേക്കാൾ, നിങ്ങളുടെ വികാരങ്ങൾ മറ്റുള്ളവരുമായി പങ്കുവക്കുന്നതിനു വിമുഖത കാണിക്കുന്നതെന്തിനെന്ന് നിങ്ങളോടു തന്നെ ചോദിക്കാത്തതെന്തേ? വാസ്തവത്തിൽ ഇതിൻറെ അന്ത്യഫലം അല്പം കൂടുതൽ പണം സ്വരൂപിക്കാൻ കഴിയാമെന്നതാണ്.

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

സമാധാനത്തിനും സ്ഥിരതക്കും വേണ്ടിയുള്ള നിങ്ങളുടെ ആഗ്രഹം അടുത്ത വൃത്തങ്ങൾ കടന്നു അറിയപ്പെടാത്ത ആളുകളിലേക്ക്‌ വ്യാപരിക്കും. അതിനാൽ ഇന്നത്തെ പോലെയുള്ള ദിവസങ്ങളിൽ, എല്ലാവരും കുറച്ചു ചപലരും ഉത്തേജിതരും ആയിരിക്കുമ്പോൾ, ഒരു ഹൃദ്യമായ സാഹചര്യമൊരുക്കേണ്ടത് നിങ്ങളുടെ വ്യക്തിഗത ഉത്തരവാദിത്തമായി തോന്നാം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today august 15 2020 aries gemini cancer virgo capricorn zodiac signs check astrological prediction