Horoscope Today August 15, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം അറിയാം

Horoscope and Astrology Today August 15, 2019:നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു.

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope may 22, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം

നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ജ്യോതിഷത്തിന്‍റെ പ്രവര്‍ത്തനങ്ങളാണ് ഈ ആഴ്ച ഞാന്‍ പറയാനുദ്ദേശിക്കുന്നത്. മന:ശാസ്ത്രജ്ഞനായ കാള്‍ ജങ് ആണ് ഇക്കാര്യത്തെക്കുറിച്ച് കാര്യമാത്രപ്രസക്തമായ വിശദീകരണം നല്‍കിയിട്ടുള്ളത്. ഒരേ സമയം സംഭവിക്കുന്ന ചില സംഭവങ്ങളും ഗ്രഹങ്ങളുടെ ചലനവുമായ് ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ജ്യോതിഷികളും ഇത് അംഗീകരിച്ച് തരില്ലെങ്കിലും എന്നെ സംബന്ധിച്ച് ബോധ്യപ്പെട്ട കാര്യമാണ്

Read More: Horoscope Today August 16, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Read Here: Horoscope Today August 16, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

അടുത്തകാലത്തുണ്ടായ ചില ഏറ്റുമുട്ടലുകളുടെ ക്ഷീണത്തില്‍ നിന്നും, ആശയവിനിമയത്തിന്‍റെ ചുമതലയുള്ള ബുധന്‍ സ്വയം ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയമാണ്. ചിലപ്പോള്‍ സാഹചര്യങ്ങളെ മറികടക്കാന്‍ തക്കവണ്ണമുള്ള നിശ്ചയദാര്‍ഢ്യം നിങ്ങള്‍ക്കുണ്ടാകും. വളരെ വിരളമായിട്ടാകും അത്തരം ഒരു പ്രേരകശക്തി നിങ്ങള്‍ക്കുണ്ടാവുക.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

മാന്യമായതും ശ്രേഷ്ഠവുമായ നിങ്ങളുടെ ബുദ്ധിശക്തിയിലുള്ള മതിപ്പും ആത്മാര്‍ത്ഥമായ സൌഹൃദത്തിലും മറ്റുള്ളവര്‍ ആകൃഷ്ടരാകും. ഉദാരമായ ഈ സമീപനം നിങ്ങള്‍ തുടരുന്നത് കാലങ്ങളായുള്ള ചില തടസ്സങ്ങള്‍ മാറുന്നതിന് സഹായകമാകും.

Also Read: Horoscope of the week (August 11-August 17, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഈ രാശിക്കാര്‍ക്ക് പൊതുവെ മടുപ്പും നിരാശയും തോന്നുന്ന സമയമാണിത്. ആഴ്ചയവസാനം അവധിയെടുത്ത് ഇപ്പോഴുള്ള സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിക്കുന്നത് നന്നാകും. ചിലപ്പോഴൊക്കെ അത്തരം മാറിനില്‍ക്കലുകള്‍ തെറ്റല്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഗ്രഹനിലയനുസരിച്ച് വെല്ലുവിളികളും പ്രതിസന്ധികളും ആശങ്കകളും വിയോജിപ്പുകളും ഉണ്ടാകുന്നതായ് കാണുന്നുണ്ടെങ്കിലും നിങ്ങളുടെ പരിചയസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും അതുവഴി വിജയത്തിലേക്കുമുള്ള നാഴികക്കല്ലുകളായ് ഈ സമയത്തെ കാണുക. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ വെല്ലുവിളികളുണ്ടാകുന്നത് അനുസരിച്ച് നിങ്ങള്‍ വളരും.

Also Read: ‘പ്രാർത്ഥനകളിലും ഓർമ്മകളിലും എന്നും നിങ്ങളുണ്ട്’; കേരളത്തിനോട് കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ഗ്രഹനിലയുമായ് ചന്ദ്രന് ഇപ്പോഴുള്ള ബന്ധത്താലുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടാന്‍ വഴിയില്ല. അസ്വസ്ഥതകളും തടസ്സങ്ങളുമുണ്ടാകുമ്പോള്‍ ബോധപൂര്‍വ്വം ശുഭാപ്തി വിശ്വാസവും സഹിഷ്ണുതയും വളര്‍ത്തിയെടുക്കുക എന്നതാണ് ഉചിതമായ വഴി.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഈ അടുത്തകാലത്തുണ്ടായ ചില ദുഖ:കരമായ സംഭവങ്ങള്‍, മറ്റുള്ളവരുടെ പ്രവൃത്തികളില്‍ നിങ്ങളെ സംശയാലുവാക്കിയേക്കാം. നിങ്ങള്‍ നേരിടുന്നത് എന്തുതന്നെയായാലും, ഹ്രസ്വകാലത്തേക്കുള്ള ആ പ്രശ്നത്തിനുള്ള പരിഹാരവും അതില്‍ തന്നെയുണ്ടാകും. ഈ സാഹചര്യത്തിലേക്ക് നിങ്ങള്‍ എത്തപ്പെട്ടതിന്‍റെ കാരണങ്ങളും ഉടന്‍ മനസ്സിലാകും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഗൃഹാതുരത്വം ധാരാളമായ് തോന്നുന്ന സമയമാണിത്. ഈ ആഴ്ചയിലല്ലെങ്കില്‍ പോലും ഈ ഒരു മാസത്തിനുളളില്‍ പഴയകാലത്തെ ചില വൈകാരിക മുഹൂര്‍ത്തങ്ങളിലെ ഓര്‍മകള്‍ നിങ്ങളെ തേടിയെത്തും. പഴയകാലത്തെ വിഷമങ്ങളെക്കുറിച്ചുണ്ടാകുന്ന വികാരങ്ങളെ അതിജീവിച്ച് നല്ല ഓര്‍മകള്‍ മാത്രം മനസ്സില്‍ സൂക്ഷിക്കുക.

Also Read: Kerala Akshaya Lottery AK-408 Result: അക്ഷയ AK-408 ഭാഗ്യക്കുറി, ഒന്നാം സമ്മാനം മലപ്പുറത്തിന്

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഈ രാശിക്കാരില്‍ ഭാഗ്യമുള്ളവര്‍ക്ക് പോലും, ലക്ഷ്യത്തിലെത്താനുള്ള ഓട്ടത്തിന് തടസ്സമുണ്ടാകുന്ന സമയമാണ്. പശ്ചാത്തപിക്കാനോ, അനിശ്ചിതമായ് ഇരിക്കാനോ സമയമില്ല. ആവശ്യമില്ലാത്ത ഓര്‍മകള്‍ മനസ്സിനെ അസ്വസ്ഥതപ്പെടുത്താതെ നോക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

സാഹസീകതയും യാത്രകളും ഇഷ്ടപ്പെടുന്ന ധനുരാശിക്കാര്‍ക്ക് കൂടുതല്‍ പ്രോല്‍സാഹനം നല്‍കുന്ന രീതിയിലാണ് നക്ഷത്രങ്ങളുടെ സ്ഥാനം. സുരക്ഷിതമായ സ്ഥാനങ്ങളും ചില വിശ്വാസങ്ങളും പെട്ടെന്ന് ഇല്ലാതാകാനുള്ള സാഹചര്യമുളളതിനാല്‍, അതിനനുസരിച്ച് മനസ്സ് മാറാന്‍ തയ്യാറാവുക.

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

സാമ്പത്തീകബാധ്യതകള്‍ മുഴുവന്‍ കൃത്യമായ് കണക്ക്കൂട്ടി അതിന്‍റെ ഉത്തരവാദിത്തം പൂര്‍ണമായ് ഏറ്റെടുത്ത് പരിഹരിക്കാന്‍ ശ്രമം തുടങ്ങുക. ചെറിയ നഷ്ടങ്ങളാണുണ്ടാക്കുന്നതെങ്കില്‍പ്പോലും, അതുമൂലം വ്യക്തിപരമായ ആവശ്യങ്ങളും പരിഗണനകളും മാറ്റിവയ്ക്കേണ്ടി വന്നേക്കാം. നിങ്ങളുടെ തന്നെ തെറ്റുകളില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാനും ഈ സമയം പ്രയോജനപ്പെടുത്തുക.

Also Read: കൽപറ്റയുടെ ‘കാവലാൾ’; ഇതാണ് ഞങ്ങളുടെ ശശിയേട്ടൻ

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഈ രാശിക്കാരിലെ സമാധാനപ്രിയരായവര്‍ പോലും ചില വഴക്കുകളില്‍ ചെന്നുപെടുന്ന സമയമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പിന്‍വാങ്ങുകയോ, പ്രതിരോധിക്കുകയോ ചെയ്യാന്‍ ഒരുങ്ങിയിരിക്കുക. ഇനി പ്രശ്നങ്ങളില്‍ നിന്നൊഴിഞ്ഞ് മാറാന്‍ പറ്റാതെ വന്നാല്‍ സ്വതസിദ്ധമായ കഴിവുകള്‍ ഉപയോഗിച്ച് നേരിടുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങള്‍ സന്തോഷത്തോടെയിരിക്കാനും ശാരീരികസുഖമുള്ളവരായിരിക്കാനും കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റിയ സമയമാണ്. വ്യായാമത്തിനും ഭക്ഷണക്രമത്തിനും കൂടുതല്‍ പരിഗണന കൊടുത്തുകൊണ്ടുള്ള ഒരു ജീവിതരീതിക്ക് തുടക്കമിടുക. പ്രതിരോധമാണ് ചികില്‍സയേക്കാള്‍ നല്ലതെന്ന് തന്നെയാണ് ആരോഗ്യത്തെക്കുറിച്ച് ജ്യോതിഷത്തിലുളള കാഴ്ചപ്പാട്. അതുപോലെ തന്നെ മനസ്സിന്‍റെ ആരോഗ്യവും ചിട്ടപ്പെടുത്തുക.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today august 15 2019 aries capricorn taurus scorpio sagittarius gemini cancer check astrology

Next Story
Horoscope Today August 14, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം അറിയാംദിവസ ഫലം മലയാളം, രാശിഫലം, today horoscope, August 13, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com