ഇന്ന് സാധാരണ തരത്തിലുള്ളതും പ്രായോഗികവുമായ ദിവസമായിരിക്കും. നിങ്ങൾ പുതിയ പദ്ധതി ആരംഭിക്കുകയാണെങ്കിൽ, നിങ്ങൾ അതിന്റെ ഒരു ഘട്ടമാണ് ഒരുതവണ കൈകാര്യം ചെയ്യേണ്ടത്. നിങ്ങൾ നിങ്ങളുടെ നിലവിലുള്ള ദൗത്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പരിശോധിക്കുക. ആദ്യഘട്ടത്തിൽ പതിയെ മുന്നോട്ട് പോവുകയും വിജയം ആർജിക്കുകയും ചെയ്യുന്നതാണ് നിങ്ങളുടെ പദ്ധതികൾ ആദ്യമേ അനാവരണം ചെയ്യുന്നതിനേക്കാൾ നല്ലത്.
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
കാര്യങ്ങളുടെ മുഴുവൻ ദിശയും മാറുകയാണെന്നും ഈ പ്രവണത നിങ്ങളുടെ അടുത്ത പങ്കാളികളെ ബാധിക്കുന്നുവെന്നും നിങ്ങളുടെ ഉൾബോധം നിങ്ങൾക്ക് കാണിച്ചു തന്നിട്ടുണ്ടാവാം. നിങ്ങളുടെ ഭാഗത്തുനിന്നുള്ള മനോഭാവത്തിലുള്ള മാറ്റം മറ്റാരുടെയെങ്കിലും അഭിപ്രായങ്ങൾ മാറ്റാൻ പ്രേരിപ്പിച്ചേക്കാം.
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
നിങ്ങളുടെ വീടിനെയും കുടുംബ പശ്ചാത്തലത്തെയും ബാധിക്കുന്ന നിരവധി ഗ്രഹങ്ങളുണ്ട്. അതിനാൽ എവിടെ നിന്ന് ആരംഭിക്കണമെന്ന് അറിയുന്നത് പ്രയാസകരമാണ്. താൽപ്പര്യമുള്ള വിഷയമെന്ന നിലയിൽ, നിങ്ങളുടെ ഉറവിടത്തെക്കുറിച്ചുള്ള ഏത് അന്വേഷണവും നിങ്ങളുടെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കാൻ സഹായിക്കും. നിങ്ങളുടെ മാതാപിതാക്കളോ മുത്തശിയോ മുത്തച്ഛനോ എന്തുചെയ്തുവെന്ന് കണ്ടെത്തുന്നതിലൂടെ നിങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് നിങ്ങൾക്ക് ഉൾക്കാഴ്ച ലഭിക്കും.
മിഥുനം രാശി (മെയ് 22- ജൂണ്‍ 21)
ദീർഘമായ സംഭാഷണത്തേക്കാൾ നല്ല ഒരു വായനയായിരിക്കാം മിഥുന രാശിക്കാർ തിരഞ്ഞെടുക്കുക. അതിന്റെ പേരിൽ ഈ രാശി ചിഹ്നം പ്രശസ്തവുമാണ്. നിങ്ങൾ പക്ഷേ ദിവസം തോറും കൂടുതൽ വാക്കുകൾ അറിയുന്ന ആളായും മാറും. രാശിചക്രത്തിന്റെ കവിയും വാഗ്മിയുമായി നിങ്ങൾ നിങ്ങളുടെ പ്രശസ്തി നേടിയേക്കാം ഉടൻ തന്നെ. എന്തും ശരിയാണെന്ന് ഫലത്തിൽ ആരെയും ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് കഴിയും.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
സ്വയം മുന്നോട്ട് പോകാൻ അനുവദിക്കുന്നത് ഒരിക്കലും എളുപ്പമല്ല, പക്ഷേ നിങ്ങൾ ചെയ്യേണ്ടത് അതാണ്. നിങ്ങളുടെ ജീവിതത്തിൽ പുതിയ കാര്യങ്ങൾക്കും ആളുകൾ പ്രവേശിക്കുന്നതിനും നിങ്ങൾ ഇടം തുറന്നാൽ മാത്രമേ നിങ്ങൾ അർഹിക്കുന്ന സന്തോഷം കണ്ടെത്തുകയുള്ളൂ എന്നതാണ് കാര്യം. ഒരു പങ്കാളിക്ക് ഇപ്പോൾ ശരിക്കും വേണ്ടത് നിങ്ങളുടെ വിശ്വാസമാണ്.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങളുടെ വിളിപ്പുറത്തുണ്ടെന്ന് പ്രത്യാശിക്കുന്ന ഗ്രഹങ്ങളുടെ എണ്ണം ഇപ്പോൾ നാലാണ്, അതിനാൽ മറ്റുള്ളവർക്കാണ് മികച്ച തുടക്കം ഉള്ളതെങ്കിലും നിങ്ങൾക്ക് മികച്ച കാര്യങ്ങൾ ചെയ്യാതിരിക്കുന്നതിന് ഒരു ഒഴിവുകഴിവുമില്ല. ഇന്ന് പ്രചോദനത്തിനായി വിദൂരത്തേക്ക് നോക്കുക, ഒപ്പം പഴയ പ്രശ്‌നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക.
കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)
നിങ്ങളുടെ സൗര ചാർട്ട് തികച്ചും വിവേകപൂർണ്ണവും പാകതയാർന്നതുമായ അവസ്ഥയിലാണ്. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പ്രവർത്തനങ്ങളും സ്വയം കാത്തുസൂക്ഷിക്കാൻ നിങ്ങൾക്ക് അർഹതയുണ്ടെ്. എങ്കിലും എല്ലാ തരത്തിലുള്ള കൂട്ടായുള്ള സാമ്പത്തിക ക്രമീകരണങ്ങളിലും തുറന്ന നിലപാട് സ്വീകരിക്കുക. എന്നാൽ ഒരു രഹസ്യ സുഹൃദ്‌ബന്ധമോ മറ്റോ ഉണ്ടെങ്കിൽ അത് ആസ്വദിക്കുക.
തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)
പങ്കാളിത്തത്തിനുള്ള നിങ്ങളുടെ ആഴത്തിലുള്ള ആവശ്യം മുൻകാലങ്ങളിൽ മതിയായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ഇപ്പോൾ ഞങ്ങൾക്കാവശ്യമുള്ള ഒരേയൊരു നിരീക്ഷണം, എല്ലാം വളരെ നന്നായി നടക്കുമ്പോൾ തന്നെ നിങ്ങൾ മനസ്സിലാക്കാതെ തന്നെ വൈകാരിക ആശ്രയത്വത്തിലേക്ക് നീങ്ങുന്ന സമയമാണിതെന്നാണ്.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ഒരു സാമ്പത്തിക പ്രശ്നനം ഇപ്പോൾ പരിഹരിക്കപ്പെടേണ്ടതാണെന്നും കുടുംബകാര്യങ്ങൾ ഒരു ഉറപ്പുള്ള ഗതിയിൽ സാവധാനം നീങ്ങുന്നുവെന്നും കണക്കിലെടുക്കുകയാണെങ്കിൽ, നിങ്ങളുടെ ചാർട്ടിൽ നിങ്ങളുടെ ജോലിയെ ബാധിക്കാത്ത കാര്യങ്ങളൊന്നും നടക്കുന്നില്ല എന്ന് പറയേണ്ടി വരും. നിങ്ങൾക്കുള്ളിലെ വ്യക്തിത്വങ്ങളിൽ പലരും താമസിയാതെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവസ്ഥയിലേക്കം മാറും!
ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)
നിയമം, ഉന്നത വിദ്യാഭ്യാസം അല്ലെങ്കിൽ യാത്ര എന്നിവയുമായി ബന്ധപ്പെട്ടവ ഒഴികെയുള്ള എല്ലാ തരത്തിലുള്ള സമ്മർദ്ദകരമായ കാര്യങ്ങളിൽ നിന്നും ഇടവേള എടുക്കുക. സാഹസികത, എല്ലാ മേഖലകളിലും വളരുകയാണ്. അവസാനം, ഒരു പഴയ അഭിലാഷത്തിലേക്ക് എത്തിച്ചേരാനുള്ള വഴി നിങ്ങൾ കണ്ടെത്തിയേക്കാം.
മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)
നിങ്ങളുടേത് ബിസിനസ്സുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു രാശി ചിഹ്നമാണെന്നതിനാൽ ഞങ്ങൾക്ക് ഉറപ്പുണ്ട് നിങ്ങൾക്കായി നിശ്ചയിക്കപ്പെട്ട ഒരു കാര്യം വരുന്നത് ഞങ്ങൾ തീർച്ചയായും കാണാൻ പോകുകയാണെന്ന്. നിങ്ങളുടെ സമീപനം ശക്തമായി ഭൗതികമാണോ എന്നത് പ്രശ്നമല്ല. നിങ്ങളുടെ പ്രചോദനവും ആത്മാർത്ഥതയുമാണ് ഏറ്റവും പ്രധാനം. ശരിയായത് ചെയ്യുക, മറ്റുള്ളവർ നിങ്ങളെ പിന്തുണയ്ക്കും.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
വിവാഹമോ പുതിയതും അതിശയകരവുമായ ഒരു സുഹൃദ്‌ബന്ധമോ, അല്ലെങ്കിൽ നിങ്ങളുടെ തൊഴിൽപരമായ പ്രതീക്ഷകളെ പരിവർത്തനം ചെയ്യുന്ന ഒരു പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളോ ആയി മുന്നോട്ട് നോക്കുമ്പോൾ, നിങ്ങളുടെ സ്വപ്നങ്ങളിൽ മറ്റ് ആളുകൾ എത്രത്തോളം പ്രാധാന്യമുള്ളവരാണെന്ന് ഞങ്ങൾക്ക് കാണാൻ കഴിയും. ജോലിസ്ഥലത്ത് പോലും, ബന്ധങ്ങൾ ഏറ്റവും പ്രാധാന്യമർഹിക്കുന്നു.
മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)
ചില ആളുകൾ എന്തെങ്കിലും ചിന്തിക്കുമെങ്കിലും, നിങ്ങൾക്ക് പാഴാക്കാൻ സമയമില്ല! അടുത്ത രണ്ട് മാസങ്ങളിൽ നിങ്ങൾ ഒരു ഇടവേള എടുക്കുകയാണെങ്കിൽ, ഒരു സാഹസിക യാത്രയ്ക്ക് പോകാൻ നിങ്ങൾക്ക് ഉപദേശം ലഭിച്ചേക്കാം. വീട്ടിലേക്ക് മടങ്ങുക, നിങ്ങളുടെ സ്വീകരണമുറിയിലേക്ക് ലോകത്തെ ക്ഷണിക്കുക, നിങ്ങളുടെ ചക്രവാളങ്ങൾ വിശാലമാക്കുന്നതിന് നിങ്ങൾക്ക് കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുക.