Horoscope Today August 14, 2019

നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്നലെ ജ്യോതിഷത്തെക്കുറിച്ച് ഞാന്‍ ശാസ്ത്രീയമായി വിശദീകരിച്ചു. എന്നിരുന്നാലും എന്‍റെ പല സഹപ്രവര്‍ത്തകരും അത്തരം സിദ്ധാന്തങ്ങളെ നിരാകരിക്കാറാണ് പതിവ്. നിഗൂഢമായതും മറഞ്ഞിരിക്കുന്നതുമായ പ്രപഞ്ച രഹസ്യങ്ങളായാണ് അവര്‍ ജ്യോതിശാസ്ത്രത്തെ കാണുന്നത്. ആ കാഴ്ചപ്പാടിനോട് എനിക്ക് സഹതാപമാണുളളത്

Also Read: Horoscope Today August 15, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം അറിയാം

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിയന്ത്രണമില്ലാത്തതും വ്യക്തവുമല്ലാത്ത ചില ഗ്രഹങ്ങളുടെ ചലനങ്ങള്‍ ശനിയുടെ സാന്നിധ്യത്താല്‍ വരുതിയിലാകും. ഈ അടുത്തിടെയുണ്ടായ ചില സംഭവങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാവുകയും യാഥാര്‍ഥ്യങ്ങൾ ബോധ്യമാവുകയും ചെയ്യും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

യാത്രയ്ക്കുള്ള പദ്ധതികള്‍ക്ക് താരതമ്യേന എളുപ്പത്തില്‍ സാധ്യമാകുന്ന സമയമാണ്. ബുധന്‍ അതിന്‍റെ സ്ഥാനം മാറ്റിയതിനാല്‍ തന്നെ, ചുറ്റുപാടുമുള്ള കോലാഹലങ്ങള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരും. രഹസ്യമായ് പണം സൂക്ഷിക്കേണ്ടിയും വന്നേക്കാം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

പണം സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ ഇപ്പോഴും മുന്നിലുണ്ടെങ്കിലും, അതിന്‍റെ വ്യാപ്തി തിരിച്ചറിയേണ്ട സമയമാണ്. പ്രശ്നങ്ങള്‍‌ പരിഹരിക്കാന്‍ പരിചിതമായ വഴികള്‍ തന്നെയാണ് പുതിയ വഴികള്‍ കണ്ടെത്തുന്നതിനേക്കാള്‍ നല്ലതെന്ന് തിരിച്ചറിയുക. ആഢംബരത്തേക്കാള്‍ ആവശ്യങ്ങള്‍ക്കാണ് പ്രാധാന്യം.

Also Read: Kerala Lottery Sthree Sakthi SS-170 Result: സ്ത്രീ ശക്തി SS-170 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തൃശൂരിന്

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഏത് രീതിയില്‍ നോക്കിയാലും വലിയ കുഴപ്പമില്ലാതെ, ഏറെക്കുറെ അനുകൂലമായ സമയമാണ്. നിങ്ങളുടെ സ്വഭാവസവിശേഷതകളെ സാരമായ് ബാധിക്കതൊന്നും സംഭവിക്കാനിടയില്ല. ആരെയും മുഷിപ്പിക്കാതെ പ്രായോഗികമായ രീതിയില്‍ പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സൂര്യന്‍ അല്‍പം പ്രതികൂലസ്ഥാനത്തായതിനാല്‍ തന്നെ കുടുംബത്തില്‍ ചില അസ്വസ്ഥതകളുണ്ടാകാന്‍ വഴിയുണ്ട്. ഒന്നും ശരിയാകുന്നില്ലെന്ന് പറഞ്ഞ് വിഷമിച്ചിരിക്കാതെ, ചെയ്ത് തീര്‍ക്കാനുള്ളതിന്‍റെ ആദ്യപടി തുടങ്ങുകയാണ് വേണ്ടത്. ശുഭപ്രതീക്ഷക്കാരായ ഈ രാശിക്കാര്‍ക്ക് വീട്ടിലെ പ്രശ്നങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കാനാകും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ചുറ്റുപാടുമായുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതിനെക്കുറിച്ച് തന്നെയാണ് അല്‍പം വ്യത്യാസത്തോടെ ഇന്നും പറയാനുള്ളത്. നിങ്ങളേക്കാള്‍ അനുഭവപരിചയമുള്ളവരും പ്രായമുള്ളവരും അറിവുള്ളവരുമായുള്ള ബന്ധങ്ങള്‍ ഗുണം ചെയ്യും. പാഴ്ച്ചെലവും ധൂര്‍ത്തും ഒന്നിനും പരിഹാരമല്ല. ചെലവാക്കാനും ധൂര്‍ത്തടിക്കാനും കാശുണ്ടെങ്കിൽ ഇതൊന്നും പ്രശ്നമല്ല.

Also Read: വയനാടിന് വേണ്ടി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഈ അടുത്തിടെ ചെയ്ത ഉത്തരാവാദിത്തം തന്നെ അധികബാധ്യത നിങ്ങളെ ജാഗ്രതയുള്ളവരാക്കിയിട്ടുണ്ടാകും. എന്ത് തന്നെയായാലും ചിരിച്ചുകൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴികളും തെളിയും. വൈകാരികമായ് അല്‍പം വില നല്‍കേണ്ടി വരുമെങ്കിലും ചില നല്ല വാക്കുകള്‍ കേള്‍ക്കുന്നതോടെ മനസ്സ് ശാന്തമാകും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഇത്രയും നാള്‍ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നതെങ്കില്‍, ഇനി അതിനപ്പുറത്തുളള കാര്യങ്ങള്‍ ചെയ്യാമെന്നുള്ള തോന്നല്‍ നിങ്ങള്‍ക്കുണ്ടാകും. ചില ബോധ്യങ്ങളെ ഉപേക്ഷിക്കാനുള്ള ധൈര്യം കാണിച്ചാല്‍, മുന്നോട്ടുളള നിങ്ങളുടെ പദ്ധതികള്‍ക്ക് എന്ത് സംഭവിക്കുമെന്ന് കാണാം

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഗ്രഹനിലയിലുണ്ടാകുന്ന ചില സങ്കീര്‍ണ്ണമാറ്റങ്ങള്‍ വ്യാപാരത്തിലും പണമിടപാടുകളിലുമുള്ള തടസ്സങ്ങളെ മാറ്റി അനുകൂലസാഹചര്യമൊരുക്കും. ദീര്‍ഘകാലനിക്ഷേപങ്ങളിലൂടെയും സമ്പാദ്യങ്ങളിലൂടെയും സാമ്പത്തീകപ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുക. അല്ലാതെ കുറുക്കുവഴികളിലൂടെയോ, സുരക്ഷിതമല്ലാത്ത സംരംഭങ്ങളിലൂടെയോ പണമുണ്ടാക്കാന്‍ നോക്കരുത്. ഈ കാര്യത്തില്‍ അനുഭവസമ്പത്തുള്ളവരുടെ ഉപദേശം തേടുക.

Also Read: രക്ഷാപ്രവർത്തനത്തിടെ ജീവൻ വെടിഞ്ഞ ലിനുവിന് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും

മകരം രാശി  (ഡിസംബർ 23 – ജനുവരി 20)

വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന തിരക്കേറിയ ജീവിതത്തില്‍ നിന്ന് അല്‍പം അവധിയെടുത്ത് നിങ്ങളുടെ ഇതുവരെയുള്ള നേട്ടങ്ങള്‍ വിലയിരുത്തുക.പരുക്കമായ സ്വഭാവം കാണിക്കുന്ന ബുധനും രാഹുവിന്‍റെ കാന്തികവലയവുമായുള്ള ചെറിയ ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍, നല്ലതെന്ന് തോന്നിക്കുന്ന ചില കാര്യങ്ങള്‍ മാറിപ്പോയേക്കാം. മുന്നോട്ട് നോക്കുമ്പോള്‍ അങ്ങനെ സംഭവിച്ചത് ഗുണകരമാണ്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ചില നഷ്ടങ്ങളുണ്ടായാലും ഒരു ഏറ്റമുട്ടല്‍ നിങ്ങളെ സന്തോഷിപ്പിക്കുമെങ്കില്‍ അതാകാം. ഇത് ചിലപ്പോള്‍ ഔദ്യോഗികപരമോ, സാമ്പത്തീകപരമോ ആയ കാര്യങ്ങളിലാകാം, എന്നാലും ബന്ധുക്കളുമായ് ഇത്തരത്തിലുള്ള സാഹചര്യമുണ്ടാകാനാണ് സാധ്യത കാണുന്നത്. അല്ലെങ്കില്‍‌ പ്രശ്നങ്ങളുണ്ടാകുമ്പോള്‍, ചുറ്റുമുള്ളവര്‍ ശാന്തരാകുന്നത് വരെ മാറി നിന്ന് പ്രതിസന്ധിയെ ഒഴിവാക്കാം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ശ്രേഷ്ഠമായതും നല്ലതുമായ ചില കാര്യങ്ങള്‍ക്കായ് പോരാടാനുളള ഒരു മാനസീകാവസ്ഥയിലാകാം നിങ്ങള്‍. ഉപദേശമായ് പറയാനുള്ളത് ഇതാണ്. ആരുടെയും പുറകെ പോകാതെ, നിങ്ങളുടെ നിലപാടില്‍ വ്യക്തത വരുത്തുക. നിങ്ങളെ വേണ്ടത്ര പരിഗണിക്കാത്ത ഒരു കാര്യത്തിലേക്കുള്ള എടുത്ത് ചാട്ടം വലിയ നാണക്കേട് വരുത്തി വയ്ക്കും.

Also Read: Horoscope of the week (August 11-August 17, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook