ഇന്നലത്തെ ചര്‍ച്ചയുടെ ബാക്കി തുടരുകയാണെങ്കില്‍, ജ്യോതിശാസ്ത്രം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന സിദ്ധാന്തം ആര്‍ക്കെങ്കിലും വിശദീകരിക്കാനാകുമോ?. ചില ജ്യോതിഷികളുടെ അഭിപ്രായത്തില്‍, ജനിച്ചുവീഴുമ്പോള്‍ തന്നെ നമുക്ക് ചുറ്റുമുള്ള കാന്തികവലയത്തില്‍ സൂര്യന്‍റെ സ്വാധീനമുണ്ടാകുന്നു. സൂര്യനെ ഒരു ഊര്‍ജ്ജ ശ്രോതസ്സായ് നമ്മള്‍ മനസ്സിലാക്കുമ്പോള്‍, കൂടുതല്‍ പഠിക്കുമ്പോള്‍ ജ്യോതിഷികളുടെ ഈ അഭിപ്രായം കൌതുകകരമായ് തോന്നും

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

മേട രാശിക്കാരെ സംബന്ധിച്ചിടത്തോളം, വളരെ അനുകൂലമായ സമയമാണിതെന്ന് സംശയമില്ലാതെ പറയാം. എന്നിരുന്നാലും ഒരു ലക്ഷ്യം രണ്ടുപേര്‍ കൂടിച്ചേര്‍ന്ന് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കരുത്. ഒരുകാര്യം ശ്രദ്ധിക്കണം, മറ്റ് ജോലികളെക്കാളും മറ്റുള്ളവരോടുള്ള ചില ബാധ്യതകളെക്കാളും മുകളില്‍ നിങ്ങളുടെ ലക്ഷ്യത്തിനായ് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വിജയിക്കാനാകൂ.

Also Read: Horoscope Today August 15, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം അറിയാം

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

എന്തൊക്കെ വെല്ലുവിളികളും അപകടങ്ങളും നേരിടേണ്ടി വന്നാലും ഒരു കാര്യം ഓര്‍മയിലുണ്ടായിരിക്കണം, ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ ഇന്നും ഈ മാസം മുഴുവനും നിങ്ങള്‍ക്ക് അനുകൂലമായ രീതിയിലാണ്. ദീര്‍ഘനാളത്തേക്ക് ഗ്രഹങ്ങളുടെ അനുകൂലസ്ഥാനം ലഭിക്കുന്ന ചുരുക്കം ചില ഭാഗ്യമുള്ളവരില്‍ ഒരാളാണ് നിങ്ങളെന്നത് കൊണ്ട്, വലിയ വലിയ കാര്യങ്ങള്‍ ചെയ്യാനും പറ്റിയ സമയമാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിലവിലുള്ള നിങ്ങളുടെ സാമ്പത്തീകപ്രതിസന്ധി മറികടക്കാന്‍ രണ്ട് വഴികളാണുള്ളത്. ആദ്യത്തേത്, സാമ്പത്തീകപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നിലുള്ള സാമ്പ്രദായിക മാര്‍ഗങ്ങള്‍ സ്വീകരിക്കുക, രണ്ടാമത്തേത് നിങ്ങളുടെ ഭാഗ്യം മറ്റുള്ളവരുമായ് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കൂട്ടായ ശ്രമങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം. അങ്ങോട്ട് സഹായം വാഗ്ദാനം ചെയ്ത് ചെല്ലാനും മടിക്കേണ്ടതില്ല.

Read: Horoscope Today August 14, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

കാര്യങ്ങള്‍ വളരെ വേഗത്തില്‍ നീങ്ങുന്ന അവസ്ഥ അടുത്തമാസം വരെ തുടരും. ചില പ്രധാനപ്പെട്ട ഇടപാടുകള്‍ നിങ്ങളുടെ നിയന്ത്രണത്തിനപ്പുറത്തേക്ക് പോകുമെന്നതാണ് നേരിടാന്‍ പോകുന്ന പ്രതിസന്ധി. ആത്മാര്‍ത്ഥമായ് ഒരു സ്വയം പരിശോധന നടത്തിയാല്‍‌ മനസ്സിലാകും ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികള്‍ക്കുമുള്ള കാരണങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നിങ്ങള്‍ ചെയ്ത ചില പ്രവര്‍ത്തികള്‍ തന്നെയാണെന്ന്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ചില നേട്ടങ്ങളില്‍ നിന്നും ഏകാന്തമായ അന്തരീക്ഷങ്ങളില്‍ നിന്നും സ്വപ്നങ്ങളില്‍ നിന്നും കാരുണ്യപ്രവര്‍ത്തികളില്‍ നിന്നുമെല്ലാം മാറ്റി നിര്‍ത്തുന്ന രീതിയില്‍ നിങ്ങളെ ആശങ്കയിലാഴ്ത്തുന്ന സാഹചര്യം സൃഷ്ടിക്കുന്ന രീതിയിലാണ് ഗ്രഹങ്ങളുടെ സ്ഥാനനില. ദൈനംദിന ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതായും വന്നേക്കാം.

Read Here: Horoscope of the week (August 11-August 17, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കുശലാന്വേഷണങ്ങളോട് വലിയ താല്‍പര്യമില്ലെങ്കിലും കുറച്ചുകൂടി നിങ്ങളുടെ സുഹൃത്ത് വലയം വിപുലീകരിക്കേണ്ടതിന് കഴിയുന്നത്ര രീതിയില്‍ ആളുകളുമായ്, അവരുടെ സ്ഥാനമാനങ്ങള്‍ നോക്കാതെ ഇടപഴകുക. കാത്തിരുന്നാല്‍ ചില പുതിയ ബന്ധങ്ങളില്‍ നിന്നും വിലപ്പെട്ട വഴിത്തിരിവുകള്‍ ഉരുത്തിരിയുന്നത് കാണാം.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ബന്ധുജനങ്ങളോടൊത്തുള്ള ആഘോഷങ്ങള്‍ക്ക് അനുകൂലമായ സമയമാണ് ഈ ആഴ്ച മുഴുവനും. ചില ബന്ധുക്കളുടെ സമീപനം വളരെ സന്തോഷകരമായിരിക്കുമെങ്കിലും ചില കുഴപ്പങ്ങളും അത്ര സുഖകരമല്ലാത്ത ഇടപാടുകള്‍ക്കും വിളിക്കുന്ന ബന്ധുക്കളെ തിരിച്ചറിയാന്‍ കഴിയണം. ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഉറപ്പുകള്‍ കൊടുക്കുമ്പോള്‍ ചിന്തിച്ച് തീരുമാനമെടുക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചന്ദ്രന്‍റെ സ്ഥാനമനുസരിച്ച് വളരെ അനുകൂലമായ സമയമാണ് നിങ്ങള്‍ക്കിപ്പോള്‍. നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കുന്ന രീതിയിലുളള ഈ രാശിക്കാരുടെ ചില നിഗൂഢചിന്തകളും തോന്നലുകളും മാറിക്കിട്ടുമെന്നതാണ് ആദ്യമുണ്ടാകുന്ന മാറ്റം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

കുറച്ചധികം പ്രതിസന്ധികള്‍ ഉടലെടുക്കുമെങ്കിലും, നല്ല രീതിയിലേക്ക് എല്ലാമെത്തിക്കുന്നതിന് നിങ്ങള്‍ ചെയ്യാനിരിക്കുന്ന പ്രവര്‍ത്തികള്‍ എല്ലാം ശുഭപരമായ് അവസാനിക്കാന്‍ സഹായിക്കും. പൊതുവെ ഈ ആഴ്ച അനുകൂലമാണെന്നതിനാല്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ പതറിപ്പോകേണ്ട സാഹചര്യമില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചന്ദ്രന്‍റെ അനുകൂലമായ സ്ഥാനം നിങ്ങളിലെ ആത്മവിശ്വാസത്തെയും ശുഭപ്രതീക്ഷയെയും അതിന്‍റെ പരമോന്നതിയിലെത്തിക്കും. രണ്ട് വശങ്ങളാണ് ഇതിനുള്ളത്. പങ്കാളിയുടെ താല്‍പര്യങ്ങളെ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്നതാണ് ആദ്യത്തെ വശം. രണ്ടാമത്തേത് നിങ്ങളുടെ ലക്ഷ്യങ്ങളെ കുറേക്കൂടി വിപുലീകരിക്കാനുള്ള തോന്നല്‍ ശക്തമാകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

അര്‍ഹിക്കുന്നതിലും കൂടുതല്‍ പ്രതീക്ഷകള്‍ പല കാര്യങ്ങളിലും തോന്നുന്ന ദിവസമാണിന്ന്. അപ്രതീക്ഷിതമായ ചില തടസ്സങ്ങളെത്തി കുഴപ്പങ്ങളുണ്ടാക്കുന്നതായ് കാണുന്നുണ്ടെങ്കിലും, നിങ്ങള്‍ക്കുണ്ടായിരുന്ന വിവേകരഹിതമായ ചില വിയോജിപ്പുകളുടെ പരിണിതഫലമായ് ഇതിനെ കണ്ടാല്‍ മതി. നിങ്ങളുടെ യഥാര്‍ത്ഥപ്രതിസന്ധികളും കടമകളും കൂടുതല്‍ വ്യക്തമായ് തിരിച്ചറിയുന്നതിന് ഈ സാഹചര്യം വഴി തെളിക്കും,

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

സാമൂഹ്യപ്രതിബദ്ധത കൂടുതലായ് തോന്നിക്കുന്ന രീതിയിലേക്ക് ചന്ദ്രന്‍റെ സ്ഥാനം മാറും. പുതിയ ചില കൂട്ടായ്മകളെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ ചെയ്യേണ്ട യഥാര്‍ത്ഥ ജോലിയിലേക്ക് നിങ്ങള്‍ക്ക് എത്തിച്ചേരാനാകും.മറ്റുള്ളവര്‍ക്ക് വഴികാട്ടേണ്ടവരാണ് ഈ രാശിക്കാര്‍.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook