scorecardresearch
Latest News

Daily Horoscope August 12, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope August 12, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope August 12, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope August 12, 2022: മറ്റ് ഗ്രഹങ്ങളിലെ ജീവന്റെ  സാന്നിധ്യത്തിനോടുള്ള എന്റെ താൽപ്പര്യത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമായിരിക്കും. ചൊവ്വയിൽ ജീവനുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ല. പക്ഷേ, അതിന് വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നു നമുക്ക് തൊണ്ണൂറ്റി ഒമ്പത് ശതമാനം ഉറപ്പുണ്ടായിരിക്കണം. അവിടെ അതിജീവിക്കുന്ന ജീവികളുണ്ടെങ്കിൽ, അവ വളരെ അടിസ്ഥാനപരമാണ്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഭാരങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും ഗ്രഹമായ ശനി അതിന്റെ മുഴുവൻ പങ്ക് വഹിക്കുമ്പോൾ, സന്ദേശം വ്യക്തമാണ്. ഏറ്റവും മോശമായ സമയം അവസാനിച്ചു. എന്നാൽ ഈ ആഴ്‌ചയിലെ മാറുന്ന ഉത്തരവാദിത്തങ്ങളുടെ ഫലങ്ങളുമായി പൊരുത്തപ്പെടുന്നതിന് കുറച്ച് സമയമെടുക്കും. നിങ്ങൾ മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് എനിക്കറിയാം, പക്ഷേ വഴി കണ്ടെത്താന്‍ ശ്രമിക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

മൂടുപടലങ്ങള്‍ ഒഴിവാക്കാന്‍ അനുയോജ്യമായ സമയം വാരാന്ത്യത്തിലാണ്. അതിനാല്‍ നിങ്ങളുടെ ഊര്‍ജം ഉപയോഗിക്കാന്‍ ക്രിയാത്മകമായ വഴികള്‍ കണ്ടെത്തുക.  നിങ്ങള്‍ക്ക് താത്പര്യമില്ലാത്ത കാര്യങ്ങളിൽ കുടുംബാംഗങ്ങൾ നിങ്ങളെ ഉത്തരവാദികളാക്കാൻ സാധ്യതയുണ്ട്. അവർക്ക് സമാധാനം ആവശ്യമായി വന്നേക്കാം. 

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങള്‍ തിരഞ്ഞെടുത്ത വഴിയിൽ നിങ്ങളെ തടയാൻ ആർക്കും കഴിയില്ല. നിങ്ങളുടെ അക്ഷമ, ആവേശം, യുക്തിസഹമായ കാര്യങ്ങളോടുള്ള വിയോജിപ്പ് എന്നിവയ്ക്ക് മാത്രമേ നിങ്ങളുടെ വിശ്വാസ്യതയെ തകർക്കാനോ ദുർബലപ്പെടുത്താനോ കഴിയൂ. പ്രണയത്തിൽ നിങ്ങൾ ശരിയായ പാതയിലാണെന്ന് പങ്കാളിയെ ബോധ്യപ്പെടുത്തുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സാമ്പത്തിക പ്രശ്നങ്ങളാണ് ഇപ്പോള്‍ മുന്നിലുള്ളത്. കഠിനമായ തീരുമാനങ്ങള്‍ ആവശ്യമാണ്. പ്രായോഗികമായ തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ മനസ് ഉറപ്പിക്കുന്നത് ഇപ്പോൾ വളരെ എളുപ്പമാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വീട്ടിലെ ഒരു പ്രധാന നീക്കമോ പ്രക്ഷോഭമോ പോലും ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ നേട്ടത്തിന് കാരണമാകും. അതിനാൽ പ്രശ്‌നങ്ങളിൽ നിന്ന് പിന്തിരിയരുത്. അടുത്ത ആഴ്‌ചയുടെ തുടക്കത്തോടെ നിങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് കൂടുതൽ വ്യക്തമായ ധാരണ ലഭിക്കും. കാരണം കഴിഞ്ഞ ആഴ്‌ച എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ മറന്നിരിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സാമ്പത്തിക കാര്യങ്ങളിൽ മുഴുകി പോകരുത്. എന്നാൽ ഇപ്പോൾ ഗ്രഹങ്ങളുടെ സാന്നിധ്യം ആശയക്കുഴപ്പം പരത്തുകയാണ്. നിങ്ങൾക്ക് ഒരു പ്രശ്നമുണ്ടെങ്കിൽ, അത് അക്ഷമയും നിങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഫിനിഷിംഗ് പോയിന്റിലെത്താന്‍ ശ്രമിക്കുന്ന പ്രവണതയുമാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

തീർച്ചയായും നിങ്ങൾ കൂടുതൽ മെച്ചപ്പെട്ട ഒരു സ്ഥാനത്ത് ആയിരിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ രാശിയെ സംബന്ധിച്ച് ഏറ്റവും മികച്ചത് അല്ലാതെ മറ്റെന്തിങ്കിലും സ്വീകരിക്കാന്‍ വളരെ പ്രയാസകരമായിരിക്കുമെന്ന് നിങ്ങൾ മനസിലാക്കണം. നിങ്ങളുടെ സ്വാതന്ത്ര്യം വൈകാരിക ബന്ധത്തേക്കാൾ വിലപ്പെട്ടതാണെന്ന് നിങ്ങളില്‍ പലരും വിശ്വസിച്ചിരിക്കുകയാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

എത്രയും വേഗം പരിഹരിക്കേണ്ട ഒരു പ്രശ്നം നിങ്ങളുടെ മുന്നിലുണ്ട്. പ്രൊഫഷണൽ അഭിലാഷങ്ങൾക്കും ലൗകിക നേട്ടങ്ങൾക്കുമായി നിങ്ങളുടെ ഊർജ്ജം ചിലവഴിക്കുക. വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രണയ സാധ്യതകള്‍ കാണുന്നു.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

അടുത്ത കാലത്തായി നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഞാൻ വളരെയധികം എഴുതിയിട്ടുണ്ട്. നിങ്ങൾക്ക് നന്നായി അറിയാവുന്നതുപോലെ, നിങ്ങൾ സാമ്പത്തിക കാര്യങ്ങളില്‍ അമിതമായി പ്രതിജ്ഞാബദ്ധനാണ്. കുറച്ച് അധികം കടം വാങ്ങുന്നതിന് ഒരുപാട് കാര്യങ്ങൾ പറയേണ്ടി വന്നേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വിവാദപരമായ പ്രവർത്തനങ്ങളോടും പ്രസ്താവനകളോടും പ്രതികരിക്കുമ്പോള്‍ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. മറ്റുള്ളവർ നിങ്ങളുടെ വീക്ഷണത്തില്‍ കാര്യങ്ങൾ കാണുന്നതിന് സാധ്യത കുറവാണെന്ന് തോന്നുന്നു. അതായത്, നിങ്ങൾ നിയമങ്ങൾ വളച്ചൊടിക്കുകയും പ്രശ്‌നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നില്ലെങ്കിൽ. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ബുധന്റെ നിലവിലെ വശങ്ങൾ ശോഭയുള്ളതും രസകരവുമാണ്. നിങ്ങളുടെ വാക്കുകളും സമയവും നിങ്ങൾ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കണം, ഒരു കാരണവശാലും നിങ്ങൾ സുഹൃത്തുക്കളായി തുടരേണ്ട ആളുകളെ കുറ്റപ്പെടുത്തുകയോ അകറ്റുകയോ ചെയ്യരുത്. 

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾ മുൻകാലങ്ങളിൽ വൈകാരിക സാഹചര്യങ്ങളോട് അമിതമായി പ്രതികരിച്ചിട്ടുണ്ടാകാം, എന്നാൽ വൈകാരികമായ മീനരാശിയിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കുന്നത്? സമീപഭാവിയിൽ നിങ്ങൾ വീണ്ടും അമിതമായി പ്രതികരിക്കുമെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾ പണ്ട് വളരെയധികം വിട്ടുകൊടുത്തായിരുന്നു ജീവിച്ചിരുന്നത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today august 12 2022 aries gemini cancer virgo capricorn zodiac signs check astrological prediction