ഭൂമിയുമായി വാല്‍നക്ഷത്രമോ ഛിന്ന ഗ്രഹമോ കൂട്ടിയിടിക്കുന്നതിന്റെ ഭീഷണിയെ കുറിച്ച് ഇന്നലെ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഭീമന്‍ ഗ്രഹമായ വ്യാഴം ഒരു കോസ്‌മിക് വാക്വം ക്ലീനറായി പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് അത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കാന്‍ കാരണങ്ങളിലൊന്ന്. നമ്മുടെ അടുത്ത് എവിടെയെങ്കിലും എത്തുന്നതിന് മുമ്പ് വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണ ബലം ഈ പാറ കഷണങ്ങളെ തന്നിലേക്ക് വലിച്ച് അടുപ്പിക്കും..

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഇതാദ്യമായിട്ടല്ല നിങ്ങളുടെ ശ്രദ്ധ അലഞ്ഞു തിരിയുന്നത്. അസാധാരണവും പ്രചോദനം നല്‍കുന്നതുമായി ആശയങ്ങള്‍ക്ക് പകരം സ്വപ്‌നങ്ങളേയും തോന്നലുകളേയും നിങ്ങള്‍ പിന്തുടരുന്നുവെങ്കില്‍ അലഞ്ഞു തിരിയുന്ന ശ്രദ്ധ നല്ലതാണെന്ന് ഞാന്‍ പറയും. നിങ്ങളില്‍ പലര്‍ക്കും അതൊരു വൈകാരിക നിമിഷം കൂടിയായിരിക്കും. അതിനാല്‍ ഒന്നോ രണ്ടോ കണ്ണുനീര്‍ പൊടിഞ്ഞേക്കും.

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

അത്യാകര്‍ഷകമായ ഗ്രഹങ്ങളുടെ നീക്കങ്ങള്‍ സമീപിക്കുന്നത് ഭൂതകാലത്തിന്റെ നിഴല്‍ സമയത്തില്‍ വീഴ്ത്തുന്നു. നിങ്ങള്‍ അതിശയിപ്പിക്കുന്ന വേഗതയില്‍ മുന്നോട്ട് പോയേക്കാം. നിങ്ങള്‍ യാത്ര ചെയ്യുകയാണെങ്കില്‍ അടുത്ത മൂന്ന് ദിവസങ്ങള്‍ക്കകം അമ്പരപ്പിക്കുന്ന ഒരു കൂടിക്കാഴ്ച ഉണ്ടായേക്കും. പക്ഷേ, അതില്‍ നിന്നും ഏറ്റവും മികച്ച അനുഭവം കൈവരിക്കുക.

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

നിങ്ങളുടെ എല്ലാ സംയുക്ത സാമ്പത്തിക ഇടപാടുകളേയും നിങ്ങള്‍ കരുതലോടെ കൈകാര്യം ചെയ്യണം. അവസാന നിമിഷം പദ്ധതികളില്‍ മാറ്റം വരുത്തി നിങ്ങളെ ആശയക്കുഴപ്പത്തില്‍ ആക്കാന്‍ ആരേയും അനുവദിക്കരുത്. ഇപ്പോള്‍ നടത്താവുന്ന വാങ്ങലുകളോ നിക്ഷേപങ്ങളോ യുക്തിപരമായതോ ഹൈടെക്കോ ആയിരിക്കണം. പക്ഷേ, എല്ലാവര്‍ക്കും അല്ലെങ്കില്‍ നിങ്ങള്‍ക്കെങ്കിലും നേട്ടമുണ്ടാകുന്ന തരത്തില്‍ ആകണം നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്ന മൂല്യം വേണം നിങ്ങളെ മുന്നോട്ട് നയിക്കാന്‍.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ നിലവിലെ നക്ഷത്രങ്ങള്‍ ഊര്‍ജ്ജസ്വലമാകുന്നതിന്റെ സൂചനകളുണ്ട്. അതിന് അര്‍ത്ഥം അടുത്ത മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഒരു ഞെട്ടല്‍ ഉണ്ടാകുമെന്നാണ്. പക്ഷേ, അപ്രതീക്ഷിത സംഭവങ്ങളില്‍പ്പെടുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയില്ല.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങള്‍ ഒളിയിടത്തില്‍ നിന്നും പുറത്ത് വരുന്നതിന് മുമ്പ് അന്തിമാ വാക്ക് പറയണം. അല്ലെങ്കില്‍ ഒരു അവസാന ചിന്തയെങ്കിലും. നിങ്ങളുടെ ചിന്തകളെ ഒളിപ്പിച്ചു വ്ച്ച് നിങ്ങളുടെ വികാരങ്ങളെ വെളിപ്പെടുത്തുന്നതില്‍ നിങ്ങള്‍ കൗശലക്കാരനാണ്. മറ്റുള്ളവരെ ആശയക്കുഴപ്പത്തില്‍ ആക്കും ഈ സ്വഭാവം.

കന്നി രാശി (ഓഗസ്റ്റ് 24- സെപ്തംബര്‍ 23)

അടുത്ത ഏതാനും ദിവസങ്ങൡ കുട്ടികളേയും പ്രായം കുറഞ്ഞവരേയും കൂടുതല്‍ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതില്‍ നിങ്ങള്‍ ആരേയും വിമര്‍ശിക്കരുത്. പകരം, അവരുടെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ അനുവദിക്കുക. എന്നിട്ട്, അസാധാരണവും മൗലികവുമായ പ്രചോദനങ്ങളിലേക്ക് അവരെ തിരിച്ചു വിടുക. വളരെ സചേതനമായ ഒരു ബന്ധം ഉടലെടുക്കാന്‍ അത് സഹായിക്കും.

തുലാം രാശി (സെപ്തംബര്‍ 24- ഒക്ടോബര്‍ 23)

വീട്ടുകാര്യം അനിശ്ചിതാവസ്ഥയിലാണ്. ആര്‍ക്കെങ്കിലും താമസം മാറ്റാനുള്ള താല്‍പര്യം ഉണ്ടെങ്കില്‍ അതിന്റെ സൂചന നിങ്ങള്‍ക്ക് ലഭിക്കുകയില്ല. അവരുടെ സാഹസിക താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. അവരുടെ വിജയം കണ്ട് നിങ്ങള്‍ക്ക് സന്തോഷിക്കാം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

എന്താണ് ശരിയെന്നും തെറ്റെന്നും നിങ്ങള്‍ നോക്കണം. നൈതിക ചോദ്യങ്ങള്‍ പരിശോധിച്ചിട്ടുള്ളതിനാല്‍ നിങ്ങള്‍ക്ക് സ്വയം പൂര്‍ണ മനസ്സോടെ തൊഴില്‍പരമായ നേട്ടത്തിലേക്ക് മുന്നേറാം. ഒരു നിയന്ത്രണവുമില്ലാതെ ഒരു ദിവസം അധിക സമയം ജോലി ചെയ്യുന്നതിലൂടെ എല്ലാം നേടാനാകും.

ധനു രാശി (നവംബര്‍ 23- ഡിസംബര്‍ 22)

നിങ്ങളുടെ ധനപരമായ വാഗ്ദാനങ്ങളേയും ഏറ്റവും ചെറിയ കാര്യങ്ങളേയും പോലും നിങ്ങള്‍ വിശദമായി ചിന്തിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തെറ്റുകുറ്റങ്ങള്‍ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോഴത്തെ അവസരം വലിയൊരു ലാഭമായി മാറ്റാം. മറ്റുള്ളവര്‍ക്കും കൂടെ നേട്ടമുള്ളതാണ് നിങ്ങളുടെ പദ്ധതിയെന്ന് വീട്ടിലെ ഒരു അംഗത്തെ ബോധ്യപ്പെടുത്തിയിരിക്കണം.

മകരം രാശി (ഡിസംബര്‍ 23- ജനുവരി 20)

നിരവധി ഇടപാടുകളില്‍ നിന്നും നിങ്ങളുടെ അടുത്ത പങ്കാളി പിന്‍മാറുന്നുണ്ടോയെന്ന് ഇനിയും വ്യക്തമല്ല. ഇനി അവര്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ പറയാത്തൊരു കാര്യം വളരെ വിചിത്രമായ രീതിയില്‍ അവര്‍ ബോധമില്ലാതെ ചെയ്യുന്നതാകും.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

സമയം കളയുന്ന ഏര്‍പ്പാട് ആതിനാല്‍ എല്ലാ ഊഹാപോഹങ്ങളേയും സംശയങ്ങളേയും നിങ്ങള്‍ തള്ളിക്കളയണം. പക്ഷേ, വിചിത്രമായ ഗൂഢകഥകളുടേയും മറ്റും പിന്നാമ്പുറം അന്വേഷിക്കുന്നതിന് സമയം മാറ്റി വയക്കാം. ഒരു പങ്കാളി ആശയക്കുഴപ്പത്തില്‍ ആണെങ്കില്‍ അതിന് കാരണം നിങ്ങള്‍ തന്നെയാണ്.

മീനം രാശി (ഫെബ്രുവരി 20- മാര്‍ച്ച് 20)

സാമൂഹികമായതും പ്രണയവും ഉള്ളതുമായ ചുമതലകള്‍ കൂടുതല്‍ പ്രാധാന്യം നേടി വരുന്നു. എന്നിരുന്നാലും, ഞാന്‍ മുമ്പ് പറഞ്ഞത് പോലെ നിങ്ങളുടെ നിലപാട് നിങ്ങള്‍ നിര്‍വചിക്കണം. കയ്യാലപ്പുറത്ത് ഇരിക്കാതെ ഉറപ്പുള്ള തീരുമാനം എടുക്കണം. നിങ്ങള്‍ പങ്കാളികളെ ദീര്‍ഘകാലമായി കാത്തിരിക്കാന്‍ ഇടയാക്കുന്നു.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook