വളരെ പ്രിയപ്പെട്ട ചില വിഷയങ്ങളും പൊതുവെ ഉയരുന്ന ചോദ്യങ്ങളുമാണ് ഈ ആഴ്ചയില്‍ ജ്യോതിഷത്തില്‍ കൈകാര്യം ചെയ്യുന്നത്. ദുര്‍ഘടമായ പ്രശ്നങ്ങള്‍ എങ്ങനെ ഉണ്ടാകുന്നുവെന്നതാണ് ആദ്യത്തെ ചോദ്യം. പ്രകൃതിയിലെ ചില പ്രതിഭാസങ്ങളുടെ പ്രവര്‍ത്തനം നമുക്ക് വിശദീകരിക്കാനായില്ലെങ്കിലും അവയുടെ ഫലം അനുഭവിക്കുന്നത് നമുക്ക് നിര്‍ത്താനാകാത്തത് പോലെയാണ് പ്രതിസന്ധികളും

Also Read: Horoscope Today August 14, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സൂര്യന്‍ അനുകൂലമായ സ്ഥാനത്തുള്ളിടത്തോളം നിങ്ങള്‍ക്ക് സജീവമായിരിക്കാനും സ്വതന്ത്രമായിരിക്കാനും പ്രോല്‍സാഹനം ലഭിക്കും. അതുകൊണ്ട് അടുത്ത രണ്ടാഴ്ചകളില്‍ നിങ്ങളുടെ പ്രധാന ലക്ഷ്യമെന്നത് ചുറ്റുപാടുകളുമായുളള ബന്ധം വര്‍ധിപ്പിക്കുക എന്നതാണ്. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും സൌഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കണം

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഗ്രഹനിലയിലെ ക്രമീകരണത്താല്‍ ആത്മീയമേഖലകളില്‍ ചില മാറ്റങ്ങളുണ്ടാകുമെന്നതിനാല്‍, നിങ്ങള്‍ക്ക് ബോധ്യം വന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ് വേണ്ടത്. നിങ്ങളുടെ അത്ര ബുദ്ധിയോ ദീര്‍ഘവീക്ഷണമോ ഇല്ലാത്തവര്‍ക്ക് ഒരു മാതൃകയാകാന്‍ ശ്രമിക്കുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

പ്രായോഗികമായ സാധ്യതകളെല്ലാം കൊണ്ടുവരുന്ന വിധത്തില്‍ നിങ്ങളുടെ ഗ്രഹനിലയെ ഭരിക്കുന്ന ബുധന്‍ കാര്യങ്ങളെ ഭംഗിയായ് ക്രമീകരിക്കും. നിങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ പറയണം. പിന്നീട് നല്ല ഓര്‍മകള്‍ മാത്രം തന്നെ ദിവസമായ് ഈ ദിവസത്തെ ഓര്‍ത്തെടുക്കാനാകണം. അതുകൊണ്ട് തന്നെ ഈ ദിവസത്തെ നശിപ്പിക്കരുത്.

Read Here: Horoscope Today August 13, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഈ ആഴ്ചയും ചില അനിഷ്ടസംഭവങ്ങള നേരിടേണ്ടി വരുമെങ്കിലും, അടുത്തകാലത്തുണ്ടായ പ്രതിസന്ധികളെ നേരിട്ട അനുഭവം എന്തിനെയും നേരിടാന്‍ നിങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ടാകും. നിങ്ങള്‍ നിങ്ങളെത്തന്നെ പ്രശ്നമായിട്ടാണ് ഇപ്പോഴും കരുതുന്നതെങ്കില്‍, ആ ചിന്ത മാറ്റുക. പ്രശ്നങ്ങളെ നേരിടേണ്ടി വരുമ്പോള്‍ ചിലര്‍ പരുക്കരായേക്കാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ഗ്രഹനിലയില്‍ ചന്ദ്രന്‍റെ ഇപ്പോഴത്തെ സ്ഥാനമനുസരിച്ച് ചില പ്രത്യേക സംഭവവികാസങ്ങള്‍ ഉണ്ടായേക്കാം. വലിയ മാറ്റങ്ങളുണ്ടാകുമ്പോഴൊക്കെ കഴിഞ്ഞ കാലങ്ങളില്‍ ജീവിതത്തിലുണ്ടായ ഓരോ സംഭവങ്ങളും ഓര്‍മയിലുണ്ടാകണം. എന്തുതന്നെയായാലും പങ്കാളികളുടെ പിന്തുണ നിങ്ങള്‍ നേടിയെടുക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ജീവിതത്തില്‍ അര്‍ത്ഥവത്തായതും ക്രിയാത്മകവുമായ എന്തെങ്കിലും ചെയ്യാനുള്ള സമയമാണ് ഇതെന്നാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഗ്രഹനിലയിലുണ്ടായിട്ടുള്ള നിര്‍ണായകനീക്കങ്ങള്‍ കാണിക്കുന്നത്. വെറുതെ കന്നുകാലിക്കൂട്ടം ലക്ഷ്യമില്ലാതെ പോകുന്നത് പോലെ നിങ്ങളും ഏതെങ്കിലും കൂട്ടത്തില്‍ നടന്ന് സമയം പാഴാക്കരുത്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ജീവതത്തില്‍ നിലവിലുള്ള സാഹചര്യങ്ങളില്‍ സന്തോഷമായിട്ടിരിക്കുന്ന തുലാം രാശിക്കാര്‍ വിരളമാണ്. ഭൂരിഭാഗവും നിലവിലെ പരിതസ്ഥിതികളോട് പൊരുത്തപ്പെടാനാകാതെ അനിശ്ചിതത്വത്തില്‍ നില്‍ക്കുന്നവരാണ്. കൂടുതല്‍ മാറ്റങ്ങള്‍ വരാനുണ്ടെന്ന സൂചനയാണ് അത് നല്‍കുന്നത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിശ്ചയദാര്‍ഢ്യമുള്ള നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന ചില കാര്യങ്ങളുടെ സത്യാവസ്ഥ ഇനിയും പുറത്തുവരേണ്ടതുണ്ട്. നിങ്ങളുടെ മനസ്സിലുള്ളത് ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്താന്‍ അനുയോജ്യമായ സമയമാണ്. കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്കുള്ള ജ്ഞാനം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താനുമാകും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഈ രാശിക്കാര്‍ക്ക് ശുഭമായി കാര്യങ്ങളെല്ലാം വന്നുചേരുന്ന രീതിയിലാണ് സൂര്യന്‍റെയും ചന്ദ്രന്‍റെയും സ്ഥാനം.സുദൃഢമായതും ആഴമേറിയതുമായ സൂര്യ-ചാന്ദ്ര ബാന്ധവത്താല്‍ ഈ ആഴ്ച മുഴുവന്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. കാര്യങ്ങളെല്ലാം അനുകൂലമാണെന്നിരിക്കെ നിങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമായ ചുവടുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

Read Here: Horoscope of the week (August 11-August 17, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ ?

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ലോകത്ത് മുഴുവന്‍ വലിയ മാറ്റങ്ങളുണ്ടാന്ന ഈ സമയത്തും ചില വ്യക്തിപരമായ വിപ്ലവങ്ങളുടെ നടുവിലാണ് നിങ്ങള്‍. ഈ രാശിയിലുള്ള മറ്റൊരാള്‍ക്ക് മാത്രമേ നിങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും സാമ്പത്തീക കാര്യങ്ങള്‍ പുന:ക്രമീകരിക്കേണ്ടതിന്‍റെ ആവശ്യകതയും മനസ്സിലാക്കാനാകൂ.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളെ സ്നേഹിക്കുന്നവരും സഹപ്രവര്‍ത്തകരും അവരുമായുള്ള നിങ്ങളുടെ ഇടപഴകലില്‍ പൂര്‍ണസന്തുഷ്ടരാണോ എന്ന് കണ്ടെത്താനുള്ള ആത്മാര്‍ത്ഥമായ ഒരു ശ്രമം നടത്തുന്നത് ഗുണം ചെയ്യും. ആരുടെ പിന്തുണയാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് അവരെ കൂടുതല്‍ പരിഗണിക്കണം. അപ്പോള്‍ നിങ്ങളാഗ്രഹിക്കുന്ന രീതിയിലുള്ള സമീപനം തിരിച്ചും ലഭിക്കും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ആഴത്തിലുള്ളതും വിശാലവുമായ് മാറും. കൂട്ടായ ചില ഉത്തരവാദിത്തങ്ങളില്‍ പുറകിലോട്ട് പോയാലും നിങ്ങള്‍ തനിയെ ചെയ്യേണ്ട ജോലികളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. അത് പൂര്‍ത്തിയാക്കാതെ തരമില്ലാത്തതിനാല്‍ നിങ്ങളത് ഭംഗിയായ് തന്നെ ചെയ്യും

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook